Current Date

Search
Close this search box.
Search
Close this search box.

ആം ആദ്മിയും മുസ്‌ലിംകളും

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ പതിനാറ് സ്റ്റേറ്റുകളിലെ 147 പാര്‍ലിമെന്റ് നിയോജകമണ്ഡലങ്ങളില്‍ മുസ്‌ലിംവോട്ട് നിര്‍ണായകമായിരിക്കുമെന്ന് ദല്‍ഹിയിലെ ‘മിറര്‍’ പത്രം നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നു മുസ്‌ലിം പിന്തുണയില്ലാതെ ജയfക്കാന്‍ പ്രയാസമാണന്ന് മനസ്സിലാക്കിയ ഈ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പാര്‍ട്ടികള്‍ തല്‍ക്കാലം ന്യൂനപക്ഷ പ്രീണനം എന്ന സൂത്രം പ്രയോഗിച്ചു തുടങ്ങി. തീവ്രവലതുപക്ഷ ഹൈന്ദവസംഘടനയും അവരുടെ (പ്രധാനമന്ത്രി) സ്ഥാനാര്‍ഥിയും ഇത് മനസ്സിലാക്കിയാണ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ, തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഒരു നടപടിയും സ്വീകരിക്കാതെ അവഗണിക്കുന്ന മതാധിഷ്ഠിത പാര്‍ട്ടിയേയും നേതാക്കളേയും മടുത്ത മുസ്‌ലിം സമുദായം തങ്ങളുടെ ശക്തി ഇനിയും മനസ്സിലാക്കിയതായി കാണുന്നില്ല. സെക്യുലര്‍ എന്നവകാശപ്പെടുന്ന മുഖ്യധാരാപാര്‍ട്ടികളും മുസ്‌ലിം സമൂഹത്തെ അവഗണിച്ച കാരണം മല്‍സരത്തിന്റെ മുന്‍നിരയില്‍ നിന്ന് നീക്കപ്പെട്ടിരിക്കയാണ്. അവര്‍ സമുദായത്തിനായി ന്യൂനപക്ഷസെല്‍ രൂപീകരിച്ചതുകൊണ്ടുമാത്രം അര്‍ഹിക്കുന്ന ഫലം ലഭിക്കാന്‍ പോകുന്നില്ല.

2012 ല്‍ ആരംഭിച്ച അണ്ണാഹസാരെ മൂവ്‌മെന്റ് ആരംഭത്തില്‍ കാണിച്ച അകല്‍ച്ചയും അവഗണനയും തന്നെയാണ് ആം ആദ്മിക്കാരും തുടര്‍ന്നുവരുന്നത്. മുസ്‌ലിം പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍  ഇനിയും വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ അജണ്ടയില്‍ രാജ്യത്ത് വളര്‍ന്നുവരുന്ന തീവ്രഹൈന്ദവ വര്‍ഗീയതയോടുള്ള നിലപാടോ, ഭരണകൂട ഭീകരതയോടുള്ള സമീപനത്തെക്കുറിച്ചോ ഒന്നും മിണ്ടുന്നില്ലെന്ന് മാത്രല്ല ഡല്‍ഹിയില്‍ നടന്ന ബട്‌ലാഹൗസ് വെടിവെപ്പിനെപ്പോലും പരാമര്‍ശിക്കുന്നില്ല. അണികളും പ്രവര്‍ത്തകരും ഹിന്ദുത്വമനോഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നത്. കാശ്മീരിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പോലീസ് അതിക്രമം അവസാനിപ്പിക്കുക, നിരപരാധികളെന്ന് കണ്ടെത്തി വിട്ടയച്ചവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക, അഫ്‌സല്‍ഗുരുവിന്റേയും മഖ്ഭൂല്‍ഭട്ടിന്റേയും ഭൗതികാവശിഷ്ടങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക എന്നീ ആവശ്യങ്ങളുമായി കാശ്മീരില്‍നിന്ന് നിരാഹാരസമരത്തിനെത്തിയ 150 ആളുകളെ ഒരു പ്രകടനത്തിനുപോലും പോലീസ് അനുവദിച്ചില്ല. അവസാനം ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ ഒരു പത്രസമ്മേളനം നടത്താനുള്ള ശ്രമം പോലും പോലീസ് ഇടപെടല്‍കാരണം ഉപക്ഷിക്കേണ്ടിവന്നു. കാശ്മീരില്‍നിന്നെത്തിയവരെ പ്രസ്‌ക്ലബ്ബ് പരിസരത്ത് തടഞ്ഞ് തിരിച്ചയച്ചത് ആം ആദ്മി പാര്‍ട്ടിക്കാരായിരുന്നു.

അവലംബം : മിറര്‍

Related Articles