Current Date

Search
Close this search box.
Search
Close this search box.

‘അല്‍ ഖുദ്‌സ് ഇന്‍തിഫാദ’യെ പിന്തുണച്ച് ഹമാസ് റാലി

ഗസ്സ: ഫലസ്തീനില്‍ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേല്‍ അധിനിവേശത്തെ എതിര്‍ത്തും  ‘അല്‍ ഖുദ്‌സ് ഇന്‍തിഫാദ’ (ജറൂസലേം വിപ്ലവം)യെ പിന്തുണച്ചും ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് ഗസ്സ നഗരത്തില്‍ റാലി നടത്തി. ‘അല്‍ ഖുദ്‌സ് ഇന്‍തിഫാദ’ ആരംഭിച്ചത് ഒരു വര്‍ഷം മുമ്പാണെന്നും അടുത്തവര്‍ഷം ഇത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് മുശീറുല്‍ മസരി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇസ്രായേല്‍ എന്ന ശത്രു പിന്മാറുന്നതുവരെയും അല്‍ഖുദ്‌സ് (ജറുസലേം) സ്വതന്ത്രമാക്കപ്പെടുന്നതുവരെയും നമ്മുടെ സഹോദരന്മാര്‍ ഇസ്രായേല്‍ ജയിലുകളില്‍ നിന്നും മോചിക്കപ്പെടുന്നതുവരെയും ഈ പോരാട്ടം അവസാനിക്കുകയില്ലെന്നും ഇത് യാഥാര്‍ഥ്യമാകുന്നതുവരെ നമുക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.ബൈത് ജബലിയ നഗരത്തിലെ ‘അല്‍ഖുലഫാഉ റാശിദീന്‍ പള്ളിയില്‍ നിന്നും ആരംഭിച്ച റാലി വടക്കന്‍ ഗസ്സ നഗരത്തിന്‍ നാലു കിലോമീറ്റര്‍ സമീപത്ത് സമാപിച്ചു.
കഴിഞ്ഞവര്‍ഷം ഫലസ്തീന്‍ യുവാക്കളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടാവുകയും ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലും സൈന്യത്തിന്റെ ആക്രമണങ്ങളിലുമായി 200ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Articles