Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക കുട്ടികളെ പോലെയാണ്, തല്ലുകൂടാനുണ്ടോ എന്നല്ലാതെ ചോദിക്കാനില്ല

അമേരിക്ക എന്നാല്‍ ഒരു മനോഭാവമാണെന്ന് തോന്നാറുണ്ട്..
ഞങ്ങള്‍ കൂവിയില്ലേല്‍ നേരം വെളുക്കില്ല എന്ന മനോഭാവത്തിന്റെ
പേരല്ലെങ്കില്‍ മറ്റെന്താണ് അമേരിക്ക..

ഈയിടെ വായിച്ചതില്‍ വളരെ മികച്ചൊരു ബ്ലോഗ് പോസ്റ്റായിരുന്നു
കാലിഡോസ്‌കോപ്പിലെ(http://isolatedfeels.blogspot.in) നയിറയും സിറിയയും പിന്നെ അമേരിക്കയും എന്ന പോസ്റ്റ്..

പോസ്റ്റില്‍ നിന്ന്..

‘മനുഷ്യരെപോലെ  രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു
 പറഞ്ഞതു എം എന്‍ വിജയന്‍ മാഷാണ് .
കഥകളിലെ ഭീമാകാരനായ സാങ്കല്പിക കഥാപാത്രത്തോടു യുദ്ധം ചെയ്യുന്ന കൊച്ചു കുട്ടികളുടെ മനസ്സാണ് അമേരിക്കക്കു ,പക്ഷെ അതു കൊച്ചു കുട്ടികളോളം നിഷ്‌കളങ്കവുമല്ല

അവര്‍ക്കെപ്പോഴുമൊരു ശത്രു വേണം ,
എപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കണം
അതിനവര്‍ കണ്ടെത്തുന്ന കാരണമാണ് വിചിത്രം അവരാണ് ലോക സമാധാന വക്താക്കളെന്ന്!!! .
ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല്‍
 ഗൊറില്ല വരെയുള്ള! അജ്ഞാത ഭീകര ശക്തികള്‍
എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ്
അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന്
ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും.
ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍
ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

 സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം
 പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന് അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ്
അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .’

********************************************************
ഒരു വാര്‍ത്ത കിട്ടിയാല്‍ അതില്‍ എരിവും പുളിയും എല്ലാം
ചേര്‍ത്ത് ഒരു ആഘോഷമാക്കുകയാണ് പത്ര മാധ്യമങ്ങള്‍ ചെയ്യാറ്..
എത്ര വലിയ ദുരന്തമായാലും അതിനെ എങ്ങനെയൊക്കെ സെന്റ്ിമെന്റലാക്കി
അവതരിപ്പിക്കണമെന്ന് ആരും അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല…
ദുരന്തങ്ങള്‍ക്ക് പിന്നിലെ കെടുകാര്യസ്ഥതകളെ തുറന്ന് കാട്ടുന്നതിനേക്കാള്‍
അവര്‍ക്ക് ശുഷ്‌കാന്തി ദുരന്തങ്ങളില്‍ ആരെല്ലാം മരിച്ചില്ല എന്ന ടൈറ്റിലില്‍ ,മരിക്കാത്തവരുടെ ഫോട്ടോയും വെച്ച് ഫീച്ചറെഴുതാനാണ് .

കല്‍പ്പറ്റ നാരായണന്റെ ഓര്‍മ്മയുടെ ജഡങ്ങള്‍ എന്ന കവിത
ഇക്കാര്യങ്ങള്‍ ഉച്ചത്തില്‍ തന്നെ പറയുന്നുണ്ട്….
എന്റെ കണ്ണട കാണാനില്ല എന്ന ഒരു വാര്‍ത്തയെ ഒട്ടേറെ ബോക്‌സ് വാര്‍ത്തകളാക്കിയും രൂപം വരുത്താം എന്ന് നമ്മള്‍ മനസ്സിലാക്കുന്നു കല്‍പ്പറ്റയുടെ ഈ കവിതയിലൂടെ…

ഓര്‍മ്മയുടെ ജഡങ്ങള്‍

രാവിലെ മുതല്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന കണ്ണട
ഒടുവില്‍ മൂക്കിന്‍ മുകളില്‍ നിന്ന് തന്നെ
ഉദ്ദേശം അഞ്ചേ പത്തിന് കണ്ടുകിട്ടി..
എനിക്കുമാത്രം വായിക്കാനൊരു ദിനപത്രം
പുറത്തിറങ്ങിയിരുന്നെങ്കില്‍
നാളെ അതിലെ പ്രധാന വാര്‍ത്ത
അതാവുമായിരുന്നു..
ഉള്‍പ്പേജുകളില്‍ അനുബന്ധ വാര്‍ത്തകളും
ഉണ്ടാവുമായിരുന്നു..
(ഒരു വാര്‍ത്തയും എന്നെ കുറിച്ചല്ലാത്തതിനാല്‍
ഞാനിപ്പം പത്രം വായിക്കാറില്ല.)

‘ദിവസം മുഴുവന്‍ നീണ്ട തെരച്ചില്‍
ഒടുവില്‍ ഫലം കണ്ടു’

‘താഴെ വെച്ചാല്‍ ഉറുമ്പരിച്ചാലോ എന്നു കരുതി
മുകളില്‍ തന്നെ വെച്ചതായിരുന്നു
ഈ അല്‍ഭുത വസ്തു’

‘വൈകുന്നേരത്തോടെ ചുമരിന്
വെളുപ്പ്  തിരിച്ച് കിട്ടി’

‘അഞ്ചേ പത്തിന് എല്ലാ വസ്തുക്കളിലേയും
ആകൃതികള്‍ മടങ്ങി വന്നു ‘

‘കുത്തുകള്‍ അക്ഷരങ്ങളായി’

‘ചായക്കപ്പ് മേശയുടെ എത്ര വക്കത്താണുള്ളതെന്ന്
അദ്ദേഹത്തിന് സുവ്യക്തമായി കാണുവാന്‍ സാധിച്ചു’

**********************************************************************

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളെല്ലാം പാവം നിരപരാധികളാണത്രേ… സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറും മാറി…
കേസും കൂട്ടവുമെല്ലാം എതാണ്ടിങ്ങനെയൊക്കെയാവും എന്ന് സെക്രട്ടറിയേറ്റ് ഉപരോധം പെട്ടെന്ന് പിന്‍വലിച്ചപ്പോള്‍ തന്നെ പലരും ആശങ്ക പറഞ്ഞിരുന്നു..

ഈ വിഷയത്തില്‍ വന്ന നൗഷാദ് അകമ്പാടത്തിന്റെ കാര്‍ട്ടൂണ്‍ രസകരമായിരുന്നു..

Related Articles