Current Date

Search
Close this search box.
Search
Close this search box.

അങ്ങനെ രഥത്തിന്റെ ഡീസലും തീര്‍ന്നു..

ഡയോജനിസിനോട് എനിക്ക് കുറേ രാജ്യങ്ങള്‍ കീഴടക്കണം എന്ന് പറയുന്നുണ്ട് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി…
യുദ്ധവും കൊല്ലും കൊലയും അധിനിവേശങ്ങളുമെല്ലാം നടത്തിയതിന് ശേഷം പിന്നെന്താണ് പ്ലാനെന്ന ചോദ്യത്തിന് എല്ലാം കീഴടക്കിയ ശേഷം എനിക്ക് സ്വസ്ഥമായൊന്നിരിക്കണം.. വിശ്രമിക്കണം എന്നും കൂട്ടിച്ചേര്‍ത്തു അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്…..

സ്വസ്ഥമായിരിക്കലാണ് ആത്യന്തിക ലക്ഷ്യം എങ്കില്‍ അതിപ്പോള്‍ തന്നെ ആകരുതോ.. എന്തിനീ രക്ത ചൊരിച്ചിലുകള്‍ എന്ന ഡയോജനിസിന്റെ ചോദ്യത്തിന് മുന്നില്‍ ശരിക്കും പതറുന്നുണ്ട് അലക്‌സാണ്ടര്‍ ….

ഇപ്പോള്‍ ഈ കഥ ഓര്‍ത്തെടുക്കാന്‍ കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങളാണ്…

അതെ.. അദ്വാനി വിശ്രമത്തിനൊരുങ്ങുകയാണ്….
രഥമുരുട്ടിക്കളിച്ച് ആയിരങ്ങളെ കൊന്നൊടുക്കിയ.. എത്രയോ കലാപങ്ങളൊരുക്കിയ അദ്വാനി, ഗുജറാത്ത് കലാപം ഫെയിം മോഡിയെ ഉന്നതങ്ങളില്‍ വാഴിച്ചതിനെതിരെ കലഹിച്ച് പാര്‍ട്ടി സ്ഫാനമാനങ്ങള്‍ രാജിവെച്ചിരിക്കുന്നു…

അപ്പോള്‍ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ ലോകത്ത് കത്തിനിന്ന സുകുമാരന്‍ നായര്‍ ഷോക്ക് ഇവിടെ ഒടുക്ക ക്കുറി..
ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും അവരുടേതായ പാരകള്‍ നിര്‍മിക്കാന്‍ സാവകാശം ലഭിച്ചിരിക്കുന്നു..
അല്ലേല്‍ അവര് മനസ്സില്‍ കാണുന്നത് മീഡിയകള്‍ മാനത്ത് കാണുകയും അതിന് പബ്ലിസിറ്റി നല്‍കി പ്രശ്‌നങ്ങള്‍ കൂടുതല്‍ ഹലാക്കാക്കുമായിരുന്നു….

ഇപ്പോള്‍ ബിജെപിയും അദ്വാനിയും മോഡിയും എല്ലാമാണ് എല്ലാവരുടേയും ചര്‍ച്ചാവിഷയം.. ജന്മഭൂമി മാത്രം ഈ പ്രശ്‌നങ്ങളൊന്നും അറിഞ്ഞിട്ടില്ല…
അവരുടെ ഇന്നത്തെ മാസ്റ്റര്‍ ഹെഡ് ശ്രീശാന്തിന് ജാമ്യം കിട്ടിയതാണ്…

സിദ്ധീഖ് കിഴക്കേതില്‍ (Siddeeq K Kizhakkethil)എഴുതിയ സ്റ്റാറ്റസാണ് താഴെ….

‘അദ്വാനി ആരെന്നും മോഡി ആരെന്നും എല്ലാവര്‍ക്കും അറിയാം. ഇന്നത്തെ മോഡി എന്തോ അതായിരുന്ന് അന്ന് അദ്വാനി. അത് ചരിത്രം.

ഇനി ഇന്ന് എന്താണോ അദ്വാനി അതുതന്നെയായിരിക്കും കുറച്ചു നാളുകള്‍ക്ക് ശേഷം മോഡിയുടെ അവസ്ഥയും..
അദ്വാനിജി,
ഇത് കാവ്യ നീതിയാണു. ഇങ്ങനെ ഒരു പര്യാവസാനമേ താങ്കള്‍ക്ക് നല്‍കാന്‍ കാലത്തിനാകൂ. അതാണു കാലത്തിന്റെ നീതി. ‘

************************************************************************

1955 കളില്‍ കമലാസുറയ്യ മനുഷ്യര്‍ പാവമാണ് എന്നൊരു കഥയെഴുതിയിരുന്നു….
ഓര്‍മകള്‍ മാഞ്ഞുപോകുന്ന അസുഖത്തിനടിമപ്പെട്ടുപോയ
സ്ത്രീയുടെ നൊമ്പരപ്പെടുത്തുന്ന കഥ..
 
ലീലാമോനേന്‍ ജന്‍മഭൂമിയില്‍ എഴുതിയ കാര്യങ്ങളെ പറ്റിയുള്ള ചര്‍ച്ചകളാല്‍ കലുഷമായിരുന്നു ഇ ലോകം..
ഈ ചര്‍ച്ചകളൊക്കെയും കണ്ടപ്പോള്‍ തോന്നിയത് മനുഷ്യരൊന്നും അത്ര പാവങ്ങളല്ല എന്നാണ്…
പലരുടെയും അകങ്ങളില്‍ കറുപ്പിന്റെയും കാവിയുടെയും വിഷാംശമുണ്ടെന്നാണ്….
ആ ചര്‍ച്ചകളെ പറ്റിയൊന്നും പറയുന്നില്ല….
മനുഷ്യന്‍ പാവമാണ് എന്ന കഥയെ പറ്റി പറയാം…അറുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട കഥ എത്ര മനോഹരമാണ്… ആ കഥയില്‍ നിന്നുള്ള വരികളാണ് താഴെ…

‘എന്നിട്ടും പൂച്ച ജീവിച്ചില്ലല്ലോ… അതൊരു കറുത്ത പൂച്ചയായിരുന്നു… മുഖത്താകെ വെള്ളിപ്പൊട്ടുകളുള്ളത്…
അതെന്റെ മടിയില്‍ കിടന്നാണ് മരിച്ചത്… തന്റെ ജാക്കറ്റ് പൊക്കി, അതിന്‍രെ തല ചെരിച്ച് അമര്‍ത്തിപ്പിടിച്ച് എത്രയോ നേരം ഇരുന്നു…
മുന്‍കാലുകള്‍ വടികള്‍ പോലെ മരവിച്ചു നിവര്‍ന്നിട്ടും താന്‍ അവ കയ്യിലെടുത്തു തിരുമ്പിക്കൊണ്ടിരുന്നു..
എന്നിട്ടും പൂച്ച മരിച്ചു..
പൂച്ച ചത്തുവെന്നാണ് പറയേണ്ടത്…
പൂച്ച ചത്തു.. മനുഷ്യന്‍ മരിച്ചു.. കവി അന്തരിച്ചു………’

**********************************************************************

ഇനി മുതല്‍ ഒളിഞ്ഞുനോക്കാന്‍ ലൈസന്‍സെന്നും പറഞ്ഞ് വന്ന സൂര്യാ ടിവിയിലെ മലയാളി ഹൗസ് റിയാലിറ്റി ഷോക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വന്നിരുന്നു സോഷ്യല്‍ മീഡിയകളില്‍ ..
മാധ്യമം ദിനപ്പത്രം അതിനെതിരെ മുഖപ്രസംഗം എഴുതുകയും ചെയ്തു..

അല്‍പ്പമെങ്കിലും അത് കണ്ടവര്‍ക്കറിയാം എന്ത്മാത്രം അരോചകമാണ് ആ പ്രോഗ്രാമെന്ന്…
ആ പരിപാടി തുടങ്ങും മുമ്പ് ഒരേയൊരു കോമാളിയേ മലയാളത്തിന് ഉണ്ടായിരുന്നുള്ളു.. സന്തോഷ് പണ്ഡിറ്റ്…
പണ്ഡിറ്റ് ഒക്കെ എത്രയോ ഭേദമെന്ന് ഇപ്പോ നമ്മള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു….
നൗഷാദ് അകമ്പാടത്തിന്‍രെ കാര്‍ട്ടൂണ്‍ മനോഹരം….

Related Articles