Current Date

Search
Close this search box.
Search
Close this search box.

നാഗോർനോ-കറാബക്ക് പർവതപ്രദേശവും അസർബൈജാൻ- അർമേനിയ സംഘർഷങ്ങളും

അർമേനിയയും അസർബൈജാനും തമ്മിൽ തർക്കത്തിലുള്ള നാഗോർനോ-കറാബക്ക് മേഖലയെച്ചൊല്ലി പോരാട്ടം വീണ്ടും ശക്തമാകുന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.  തെക്കുകിഴക്കൻ യൂറോപ്പിലെ കോക്കസസ് മേഖലയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള സംഘർഷമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീണ്ടും ശക്തി പ്രാപിക്കുന്നത്. തിങ്കളാഴ്ച ഉണ്ടായ പോരാട്ടത്തിൽ ഡസൻ കണക്കിന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ അർമേനിയ- അസർബൈജാൻ സംഘർഷം പുതിയ കോലാഹലങ്ങൾ മേഖലയിൽ ഉണ്ടാക്കുമെന്നതിൽ രണ്ട് പക്ഷമില്ല. വിശേഷിച്ചും മാറിയ ലോക രാഷ്ട്രീസാഹചര്യത്തിൽ മുസ്ലിം രാഷ്ട്രമായ അസർബൈജാനാണ് ഒരു കക്ഷി എന്നതും അർമേനിയ ക്രൈസ്തവ വംശീയ വിഭാഗമാണ് മറുകക്ഷി എന്നതും സംഘർഷത്തിൻറെ മാനവും രാഷ്ട്രീയവും മറ്റൊരു നിലയിലേക്കാകാൻ ഒരു പാട് സാധ്യതയുണ്ട്.

നാഗൊർനോ-കറാബാക്കിലെ പർവതപ്രദേശത്തിന്റെ നിയന്ത്രണത്തെക്കുറിച്ചുള്ള തർക്കമാണ് സംഘർഷത്തിന്റെ മൂല കാരണം. അസർബൈജാന്റെ ഭാഗമായാണ് ഇത് അംഗീകരിക്കപ്പെട്ടിട്ടുള്ളതെങ്കിലും 1994 ൽ നടന്ന യുദ്ധം അവസാനിച്ചത് മുതൽശേഷം അർമേനിയക്കായ ക്രൈസ്തവരാണ് ഇത് നിയന്ത്രിക്കുന്നത്.

ആ യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചു, ഒരു ദശലക്ഷം പേർ വീട് വിട്ട് പോകാൻ നിർബന്ധിതരായി. തിങ്കളാഴ്ച രാത്രി (സെപ്ത: 28) നാഗൊർനോ-കറാബാക്കിൽ 26 സൈനികർ കൊല്ലപ്പെട്ടതാണ് പുതിയ പ്രകോപനം എന്ന് കരുതപ്പെടന്നു. ഏറ്റവും പുതിയ പോരാട്ടം ഈ പ്രദേശത്ത് നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപികകുകയും തുർക്കി, റഷ്യ, ഇറാൻ എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളെ ഇത് സ്വാധീനിക്കും എന്നും മറ്റ് രാജ്യങ്ങൾ ആശങ്കപ്പെടുന്നുണ്ട്. പ്രധാന ഗ്യാസ്‌ പൈപ്പ്ലൈനുകൾ ഈ പ്രദേശത്ത് കൂടി കടന്നു പോകുന്നതിനാൽ ഇവിടം സംഘർഷ രഹിത മേഖലയായി നിലനിൽക്കണം എന്നാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് തകർക്കുന്നത് രണ്ട് രാഷ്ട്രങ്ങളും സ്വീകരിച്ച നടപടികൾ കാരണമാണെന്ന്‌, അർമേനിയയും അസർബൈജാനും പരസ്പരം ആക്ഷേപിച്ചതോടെയാണ് ഏറ്റവും പുതിയ പോരാട്ടം ഞായറാഴ്ച ആരംഭിച്ചത്.

കൂടുതൽ സൈനികരെ അണിനിരത്തിയതായും ചില പ്രദേശങ്ങളിൽ സൈനിക വെന്യാസം പ്രഖ്യാപിച്ചതായും ഇരു കൂട്ടരും പറയുന്നുണ്ട്. ഏറ്റുമുട്ടലിൽ കുറഞ്ഞത് 200 പേർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പട്ടിരിക്കുന്നത്. 2016 ന് ശേഷം നടന്ന ഏറ്റവും കനത്ത ജീവഹാനിയാണ് ഇപ്പോഴത്തേത്.

Also read: ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖ് അല്ലാഹുവിലേക്ക് യാത്രയായി

അർമേനിയയിൽ സൈനിക താവളങ്ങളുള്ളതും അസർബൈജാനുമായി സൗഹൃദമുള്ളതുമായ റഷ്യ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തപ്പോൾ, തുർക്കി അസർബൈജാനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാഗൊർനോ- കറാബാക്ക് പർവതപ്രദേശത്തിന്റെ നിയന്ത്രണം നേടാൻ അസർബൈജാനെ സഹായിക്കുന്നതിന് തുർക്കി നേരിട്ടുള്ള സൈനിക സഹായം നൽകുന്നുവെന്ന് അർമേനിയ ആരോപികുന്നുണ്ടെങ്കിലും അസർബൈജാൻ ഇത് നിഷേധിക്കുകയാണ്. എന്നാൽ തിങ്കളാഴ്ച തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദുഗൻ അർമേനിയയോട് ഈ മേഖലയിലെ “അധിനിവേശം” ഉടൻ അവസാനിപ്പിച്ച് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമാധാനം ഉറപ്പാക്കുന്നതിന് ഇതല്ലാത്ത മറ്റൊരു നടപടിഇല്ല എന്നാണ് തുർക്കിയുടെ നിലപാട്. തങ്ങളുടെ അസേരി സഖ്യകക്ഷികളോട് തങ്ങൾ ആഗ്രഹിക്കുന്നത്ര മുന്നോട്ട് പോകാൻ തുർക്കി ആവശ്യപ്പെട്ടതായി എർദോഗന്റെ മുഖ്യ ഉപദേഷ്ടാവ് ഇൽനൂർ സെവിക് പ്രസ്താവിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

അർമേനിയയും അസർബൈജാനും എന്താണ് പറയുന്നത്?

ഒരു ബിബിസി അഭിമുഖത്തിൽ അർമേനിയൻ വിദേശകാര്യ മന്ത്രി സൊഹ്‌റാബ് മനത്സകന്യൻ അസർബൈജാൻ, സംഘർഷത്തിന് സമാധാനപരമായ ഒത്തുതീർപ്പ് അട്ടിമറിച്ചുവെന്ന് ആരോപിക്കുകയും അർമേനിയ ഈ പ്രദേശത്തെ സംരക്ഷിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. അർമേനിയയുടെ പ്രകോപനത്തിനെതിരെ തങ്ങളുടെ രാജ്യം കടുത്ത നടപടികളെടുക്കുകയാണെന്ന് അസർബൈജാൻ പ്രവിശ്യ ഭരണകൂടത്തിന്റെ വക്താവ് ബിബിസിയോട് പറഞ്ഞു.

നാഗോർനോ-കറാബാക്ക് സംഘർഷം: പ്രധാന വസ്തുതകൾ

ഏകദേശം 4,400 ചതുരശ്ര കിലോമീറ്റർ (1,700 ചതുരശ്ര മൈൽ) പർവത പ്രദേശമാണിത്.

പരമ്പരാഗതമായി ക്രിസ്ത്യൻ അർമേനിയക്കാരും മുസ്ലീം തുർക്കികളും ഇവിടെ വസിക്കുന്നു.

സോവിയറ്റ് കാലഘട്ടത്തിൽ, അസർബൈജാൻ റിപ്പബ്ലിക്കിനുള്ളിലെ ഇത് ഒരു സ്വയംഭരണ പ്രദേശമായി മാറി.

അസർബൈജാന്റെ ഭാഗമായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും ജനസംഖ്യയുടെ ഭൂരിഭാഗവും അർമേനിയൻ വംശജരാണ്.

Also read: മരണാസന്നമായവരോടുള്ള പത്ത് ബാധ്യതകള്‍

1988-1994 കാലഘട്ടത്തിൽ ഒരു ദശലക്ഷം ആളുകൾ യുദ്ധം മൂലം പലായനം ചെയ്തുവെന്നും ഏകദേശം 30,000 പേർ കൊല്ലപ്പെട്ടതായും കണക്കാക്കപ്പെടുന്നു.

1990 കളിലെ യുദ്ധത്തിൽ അസർബൈജാനിലെ ഈ പ്രദേശത്തിന് ചുറ്റും നിന്ന് വിഘടനവാദി സേന കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തു.

1994 ലെ വെടിനിർത്തലിന് ശേഷം സംഘർഷത്തിൽ ഏറെക്കുറെ അയവ് ഉണ്ടായി

തുർക്കി അസർബൈജാനെ പരസ്യമായി പിന്തുണയ്ക്കുന്നുവെന്നത് അർമേനിയയെ അനുകൂലിക്കുന്ന ക്രൈസ്ത യൂറോപ്പിനെ പ്രകോപിപ്പിക്കുന്നു.

അർമേനിയയിൽ റഷ്യക്ക് സൈനിക താവളങ്ങളുണ്ട് എന്നത് മുസ്‌ലിം വിരുദ്ധ യുറോപ്പിൻ്റെ ഇരട്ട മുഖമായി വിലയിരുത്താം.

സംഘർഷ മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ

തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത മരണങ്ങളോടൊപ്പം നാഗോർനോ-കറാബാക്കിൽ 16 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായി. 200 അർമേനിയക്കാർക്ക് പരിക്കേറ്റതായി അർമേനിയൻ അധികൃതരും അറിയിച്ചു. ഒരേ കുടുംബത്തിലെ അഞ്ച് പേർ ഞായറാഴ്ച മരിച്ചതിനെ തുടർന്ന് രണ്ട് അസറി സിവിലിയന്മാർ തിങ്കളാഴ്ച കൊല്ലപ്പെട്ടതായി അസർബൈജാൻ പറഞ്ഞു. 30 സിവിലിയന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഞായറാഴ്ച അസേരി സൈന്യം പിടിച്ചെടുത്ത ചില പ്രദേശങ്ങൾ തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി നാഗോർനോ-കറാബക്ക് അധികൃതർ അവകാശപ്പെടുന്നുണ്ട്. അതേസമയം, തർക്ക പ്രദേശത്ത് തന്ത്രപരമായ പ്രധാനപ്പെട്ട സ്ഥലങ്ങൾ കൈവശപ്പെടുത്തിയെന്ന് അസർബൈജാൻ സർക്കാരും അറിയിച്ചു. ജൂലൈയിൽ, അതിർത്തിയിലെ ഏറ്റുമുട്ടലിൽ 16 പേർ മരിച്ചു, അസർബൈജാനി തലസ്ഥാനമായ ബാക്കുവിൽ വർഷങ്ങളായി നടന്ന ഏറ്റവും വലിയ പ്രകടനത്തിൽ ‘ഈ പ്രദേശം തിരിച്ചുപിടിക്കാനുള്ള’ ആഹ്വാനങ്ങൾ ഉണ്ടായിരുന്നു.

Also read: പ്രവാചക സ്നേഹത്തിന്‍റെ സ്വഹാബി മാതൃക

ഇനി ഈ വിഷയത്തിലുണ്ടായ ശ്രദ്ധേയമായ അന്താരാഷ്ട്ര പ്രതികരണങ്ങൾ പരിശോധിക്കാം
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സംഘർഷത്തെ തുടർന്നുണ്ടായ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. റഷ്യൻ വിദേശകാര്യമന്ത്രി അർമേനിയൻ, അസേരി നേതൃത്വങ്ങളുമായി അടിയന്തര ചർച്ച നടത്തിയിരുന്നു. വലിയ തോതിൽ അർമേനിയക്കാർ താമസിക്കുന്ന ഫ്രാൻസ്, അടിയന്തര വെടിനിർത്തലിനും സംഭാഷണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അസർബൈജാൻ, അർമേനിയ എന്നിവയുടെ അതിർത്തിയിലുള്ള ഇറാൻ സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കാമെന്ന് വാഗ്ദാനംചെയ്തു. അക്രമം തടയാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചു.

സംഘർഷത്തിൻറെ ചരിത്രവും പശ്ചാത്തലവും

1988 ൽ, സോവിയറ്റ് ഭരണത്തിന്റെ അവസാനത്തോടെ, അസർബൈജാനി സൈനികരും അർമേനിയൻ വിഘടനവാദികളും രക്തരൂക്ഷിതമായ യുദ്ധം ആരംഭിച്ചു, ഇത് 1994 ൽ ഇരു കക്ഷികളും ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ പ്രശ്നത്തിന് താൽകാലികമായ അയവുണ്ടായില്ലെങ്കിലും, നാഗൊർനോ-കറാബാക്ക് പർവതപ്രദേശങ്ങൾ കൃസ്ത്യൻ വംശീയവാദികളായ അർമേനിയക്കാരുടെ നിയന്ത്രണത്തിൽ വന്നു. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് യുദ്ധത്തിൽ മരിച്ചത്. നിരവധി അസർബൈജാനികൾ വീടുകളിൽ നിന്ന് പലായനം ചെയ്തു. അവരിൽ ബഹു പൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. അർമേനിയൻ പിന്തുണയെ വളരെയധികം ആശ്രയിക്കുന്ന ഒരു സ്വതന്ത്ര പ്രദേശമാണിത് എന്നതാണ് വസ്തുത. എന്നാൽ യുഎൻ അംഗീകാരം ഇതിനില്ല എന്ന് മനസിലാക്കണം. ഈ തർക്കപ്രദേശത്തിന് ചുറ്റുമുള്ള അസേരി പ്രദേശങ്ങളിലെ സ്വത്തുകളും അർമേനിയൻ നിയന്ത്രണത്തിലാണ് ഇപ്പോഴും ഉള്ളത് എന്നതും വിചിത്രമാണ്.

ശാശ്വതമായ സമാധാന ഉടമ്പടി ഉണ്ടാക്കുന്നതിൽ ഇതുവരെ നടന്നചർച്ചകളെല്ലാം പരാജയമായിരുന്നു എന്ന് പറയാതെ വയ്യ. ഈ മേഖലയിലെ തർക്കം സോവിയറ്റിനു ശേഷമുള്ള യൂറോപ്പിന്റെ “മരവിച്ച സംഘട്ടനങ്ങളിൽ” ഒന്നാണ് എന്ന് പറയേണ്ടി വരുന്നത് അതിനാലാണ്.

Also read: പുനർജനിക്കട്ടെ സൈദുമാർ ; ഉയരട്ടെ ബൈതുൽ ഹിക്മകൾ

“കറുത്ത പൂന്തോട്ടം” എന്നർഥമുള്ള അസേരി പദത്തിന്റെ റഷ്യൻ വിവർത്തനമാണ് കറാബാക്ക്, നാഗോർനോ ആകട്ടെ, റഷ്യൻ പദവും. “പർവതം” എന്നർത്ഥം. ഈ പ്രദേശത്തെ പുരാതന അർമേനിയൻ നാമമായ ‘അർതാഖ്’ എന്ന് വിളിക്കാനാണ് വംശീയ അർമേനിയക്കാർ ഇഷ്ടപ്പെടുന്നത്. കാലങ്ങളായി തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളിൽ നടക്കുന്നതു കൊണ്ട് ധാരാളം സൈനികർ കൊല്ലപ്പെടുന്നുണ്ട്. ഏകപക്ഷീയമായ അർമേനിയൻ നടപടി നിമിത്തം തുർക്കിയും അസർബൈജാനുമായുള്ള അതിർത്തികൾ അടഞ്ഞ് കിടക്കുന്നതിനാൽഅർമേനിയയിൽ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ഭക്ഷ്യക്ഷാമവും വരെ ഉണ്ടാകുന്നതായി കാണാം. റഷ്യ, ഫ്രാൻസ്, യു എസ് സഹ ആദ്ധ്യക്ഷ്യം കൊടുക്കുന്ന സുരക്ഷക്കും സഹരണത്തിനും വേണ്ടി പ്രവത്തക്കുന്ന യൂറോപ്പിലെ സംഘടയായ മിൻസ്ക് ഗ്രൂപ്പ് തർക്കം അവസാനിപ്പിക്കാൻ ശ്രമിന്നുണ്ടെങ്കിലും അർമേനിയൻ വംശീയ വിഭാഗങ്ങളുടെ സങ്കുചിത താൽപര്യങ്ങൾ മേഖലയെ കാലുഷ്യ ഭൂമിയാക്കി മാറ്റുകയാണ്. അനേകായിരങ്ങളെ കൊന്ന് തീർക്കാമെന്നല്ലാതെ അസർബൈജാൻ്റെ പ്രദേശങ്ങൾ അർമേനിയക്ക് നേടിയെടുക്കാൻ ഈ ചോരക്കളികൊണ്ട് സാധിക്കുകയില്ല എന്നതാണ് ഫലം.

ഇറാൻ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ ശിയാ ഭൂരിപക്ഷ രാജ്യമാണ് അസർബൈജാൻ. 85 ശതമനത്തിലധികം പൗരന്മാരും ശിയാ വിശ്വാസികളാണെങ്കിലും ലോകത്തെ ഏറ്റവും വലിയ ശിയാ രാഷ്ട്രമായ ഇറാൻ ഈ സംഘർഷത്തിൽ അർമീനിയൻ പക്ഷത്താണ് എന്നതാണ് ഇതിലെ ഒരു കൗതുകം. ഇസ്രയേലുമായി മികച്ച നയതന്ത്ര – സൗഹൃദ ബന്ധമുള്ള രാജ്യം കൂടിയാണ് അസർബൈജാൻ. എന്നതും ശ്രദ്ധേയമായ മറ്റൊരു വിഷയമാണ്.

Related Articles