Current Date

Search
Close this search box.
Search
Close this search box.

എന്തിനാണ് ഇന്ത്യയില്‍ റീട്ടെയില്‍ കടകള്‍ ഷോപ്പിങ് ബാഗിന് പണം ഈടാക്കുന്നത് ?

നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു സാധനം വാങ്ങേണ്ടി വരികയും അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിക്കാതെ ഷോപ്പിങ് നടത്തേണ്ടി വരികയും ചെയ്താല്‍, നിങ്ങളുടെ കൈയില്‍ ഷോപ്പിങ് ബാഗ് ഉണ്ടാവുകയില്ല. ഈ സമയത്ത് ക്യാരി ബാഗ് വാങ്ങാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. 3 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ കടക്കാര്‍ ക്യാരി ബാഗിനായി ഈടാക്കുന്നത്. എന്നാല്‍ ഇതിന്റെ മുകളിലോ അവരുടെ ബ്രാന്‍ഡിന്റെ വലിയ ലോഗോയും പേരും ഉണ്ടാവുകയും ചെയ്യും.

പ്രകൃതിദത്തമായ(എകോ ഫ്രണ്ട്‌ലി) ക്യാരി ബാഗുകള്‍ ആണ് നല്‍കുന്നതെങ്കില്‍ അവര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ പാടുണ്ടോ ? ഈ ബാഗുകള്‍ വഹിച്ച് നടക്കുന്ന നമ്മള്‍ അവരുടെ അജ്ഞാതമായ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആകുകയാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശകരും ഉപഭോക്തൃ ഫോറവുമെല്ലാം വിവിധ സംവാദങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ സംശയങ്ങള്‍ തീരുന്നില്ല.

ഈ മാസമാദ്യം പ്രധാന ഫൂട്ട്‌വെയര്‍ നിര്‍മാതാക്കളായ ബാറ്റക്കെതിരെ ഉപഭോക്തൃ കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കുകയും 9000 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. ചണ്ഡീഗഢില്‍ ഇവരുടെ കടയില്‍ പേപ്പര്‍ ബാഗിന് മൂന്ന് രൂപ ഈടാക്കിയതിനെത്തുടര്‍ന്നാണ് ഒരു ഉപഭോക്താവ് പരാതി നല്‍കിയത്.

ബാറ്റയുടെ വാദം തള്ളിയ ഉപഭോക്തൃ ഫോറം ബാറ്റ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ക്യാരി ബാഗുകള്‍ നല്‍കണമെന്നും വിധിച്ചു. ഒരു കടയില്‍ നിന്നും ഒരാള്‍ സാധനം വാങ്ങിയാല്‍ അയാള്‍ക്ക് സൗജന്യമായി പേപ്പര്‍ ബാഗ് നല്‍കേണ്ടത് കടക്കാരന്റെ ഉത്തരവാദിത്വമാണെന്നും ഫോറം പറഞ്ഞു.

ബാറ്റ മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്ക മള്‍ട്ടി കോര്‍പറേറ്റ് സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളും ഇത്തരത്തില്‍ പരിസ്ഥിതി സൗഹൃദ ക്യാരി ബാഗിന് പണം ഈടാക്കുന്നുണ്ട്. താരതമ്യേന പുതിയ രീതിയാണിത്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ഇത്തരം രീതി ഇല്ലായിരുന്നു. നേരത്തെ പ്ലാസ്റ്റിക് ബാഗുകള്‍ ആണ് നല്‍കിയിരുന്നത്. ഇതിന് നിര്‍മാണ ചിലവ് കുറവായതിനാലാണ് ഇവ സൗജന്യമായി നല്‍കിയിരുന്നത്.

2011ലാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പ്ലാസ്റ്റിക് മാലിന്യ നിയമം ശക്തമാക്കിയത്. മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് റീട്ടെയിലുകള്‍ ഉപഭോക്താക്കള്‍ സൗജന്യമായി നല്‍കണമെന്നാണ്. എന്നാല്‍ പേപ്പര്‍,തുണി ബാഗുകള്‍ക്ക് നിര്‍മാണ ചിലവ് കൂടുതലായപ്പോള്‍ റീട്ടെയിലുകാര്‍ അവയ്ക്ക് ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാന്‍ ആരംഭിക്കുകയും ചെയ്തു.

പരിസ്ഥിതി അവബോധം നല്‍കാനാണ് പണം ഈടാക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്ന ന്യായീകരണം. എന്നാല്‍ ഇത് അധികൃതരെ ബോധ്യപ്പെടുത്തി അംഗീകാരം വാങ്ങാന്‍ ഇവര്‍ തയാറായിട്ടില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഒരു ദിവസം ആയിരത്തോളം ക്യാരി ബാഗുകള്‍ വില്‍ക്കുന്നുണ്ട്. ഇതിലൂടെ മാത്രം ഇവര്‍ നല്ല വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പരിസ്ഥിതി സൗഹൃദ ബാഗുകള്‍ നിര്‍മിക്കാന്‍ കമ്പനിക്ക് അധിക ചിലവ് വരുന്നുണ്ടെന്നും അതിനാലാണ് പണം ഈടാക്കുന്നതെന്നും പ്രമുഖ റീട്ടെയില്‍ കമ്പനിയുടെ വക്താവ് പറയുന്നു.

ഇവരുടെ ലോഗോയും പേരും ഉള്ള കവറുകള്‍ വഹിക്കുന്നത് അത്തരം കമ്പനികള്‍ക്ക് മികച്ച ഒരു മാര്‍ക്കറ്റിങ് ആണ്. എന്നാല്‍ ഈ വിഷയത്തില്‍ ഉപഭോക്തൃ ഫോറം നിയമാനുസൃത പരിശോധനകള്‍ നടത്താന്‍ തയാറാകുന്നില്ല. ഇതു തന്നെയാണ് ഇത്തരം കമ്പനികള്‍ക്ക് സഹായകരമാവുന്നതും.

അവലംബം: scroll.in
വിവ: സഹീര്‍ അഹ്മദ്‌

Related Articles