Current Date

Search
Close this search box.
Search
Close this search box.

എങ്ങോട്ടാണ് യുക്രൈന്‍ അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുന്നത് ? സമഗ്ര വിശകലനം

ഐക്യരാഷ്ട്രസഭയുടെ കണക്ക്പ്രകാരം ഇതുവരെയാണ് 20 ലക്ഷത്തിനടുത്ത് യുക്രൈന്‍ ജനതയാണ് 13 ദിവസമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ഭീകരാന്തരീക്ഷം ഭയന്ന് ജീവനുംകൊണ്ട് സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഇതില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതോടെ സമീപ രാജ്യങ്ങളിലേക്ക് രൂക്ഷമായ അഭയാര്‍ത്ഥി പ്രവാഹമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് യുദ്ധം ആരംഭിച്ചതു മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടുതല്‍ പേരും പോളണ്ടിലേക്കാണ് പലായനം ചെയ്തത്. 1,027,603 പേരാണ് പോളണ്ടിലേക്ക് പലായനം ചെയ്തത്.

ഓരോ രാജ്യത്തും നിലവില്‍ ഉള്ള അഭയാര്‍ത്ഥികളുടെ എണ്ണത്തെയാണ് കണക്കുകള്‍ പ്രതിനിധീകരിക്കുന്നത്, അല്ലാതെ വെബ്‌സൈറ്റിലെ എന്‍ട്രികളുടെ എണ്ണമല്ല. 18 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ യുക്രെയ്ന്‍ വിട്ട് പോകുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അവരോട് യുക്രൈനില്‍ തുടരാനും യുദ്ധം ചെയ്യാനുമാണ് നിര്‍ദേശം നല്‍കിയത്.

ഇതുവരെ അഭയാര്‍ത്ഥി പ്രവാഹം നടന്ന രാജ്യങ്ങളുടെ കണക്ക്

ഹംഗറി- 80,163
സ്ലൊവാക്യ- 128,169
മോള്‍ഡോവ- 82,762
റൊമാനിയ-78,977
റഷ്യ- 53,300
ബെലാറസ്-406
മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍: 183,688

യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ ഡാറ്റ പോര്‍ടലില്‍ മാര്‍ച്ച് എട്ട് വരെയുള്ള റിപ്പോര്‍ട്ട് ആണിത്. ഇത് കൂടാതെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ചെറിയ വിഭാഗവും ഉണ്ട്. റഷ്യയുടെ അധിനിവേശത്തിന് മുമ്പ് ഏകദേശം 1.5 ദശലക്ഷം ഉക്രേനിയക്കാര്‍ താമസിച്ചിരുന്ന പോളണ്ട്, ഉക്രെയ്നിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉക്രെയ്നിലേക്ക് പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും പോളണ്ട് അതിര്‍ത്തി കടക്കുന്നതാണ് ഇതുവരെ കാണുന്നത്.

അധിനിവേശത്തിനെതിരെ ലോകമെമ്പാടുമുള്ള പൊതുചത്വരങ്ങളിലും റഷ്യന്‍ എംബസികളിലും ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു.
വര്‍ഷങ്ങളായി റഷ്യയിലെ വിമത ശബ്ദങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ രേഖപ്പെടുത്തിയിട്ടുള്ള പുടിന്‍ ഉക്രെയ്‌നിനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയിലുടനീളം 5,000-ത്തിലധികം പ്രകടനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഒ.വി.ഡി-ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യക്കെതിരായി വലിയ പ്രതിഷേധം നടന്ന ലോക നഗരങ്ങള്‍:

Adana; Amsterdam; Antwerp; Athens; Atlanta; Austin; Baku; Bangkok; Barcelona; Bari; Beirut; Berdiansk; Berlin; Bern; Bloomington; Bordeaux; Boston; Brighton; Brussels; Budapest; Buenos Aires; Caernarfon; Cambridge; Cape Town; Chicago; Colombo; Copenhagen; Curitiba; Denver; Dublin; Edinburgh; Exeter; Frankfurt; Geneva; Glasgow; Guayaquil; Helsinki; Houston; Istanbul; Krakow; Kuala Lumpur; Lahore; London; Lisbon; Madrid; Malmo; Manchester; Manila; Marseille; Melbourne; Mexico City; Milan; Milwaukee; Minneapolis; Minsk; Montclair; Montpellier; Montreal; Munich; Naples; Newcastle; New Delhi; New York City; Nice; Norwich; Nottingham; Oslo; Ottawa; Oxford; Paris; Podgorica; Prague; Pretoria; Pristina; Quezon City; Rome; Salerno; San Francisco; Santa Monica; Santiago; Sao Paulo; Seoul; Stockholm; Sydney; Taipei; Tallinn; Tbilisi; Tehran; Tel Aviv; The Hague; Thessaloniki; Tirana; Tokyo; Toronto; Turin; Vancouver; Vienna; Vilnius; Warsaw; Washington, DC; Wellington; Zakopane.

ഇതു കൂടാതെ റഷ്യയിലെ പ്രധാനപ്പെട്ട 50 നഗരങ്ങളിലെങ്കിലും പ്രതിഷേധം നടന്നിട്ടുണ്ട്.

യുക്രൈനികള്‍ക്കുള്ള ആഗോള വിസ ചട്ടങ്ങള്‍

യുക്രൈനികള്‍ക്ക് വിസ വേണ്ടതില്ലെന്ന് അയര്‍ലാന്റ് അറിയിച്ചിരുന്നു. അഭയാര്‍ത്ഥികളുടെ എണ്ണം 50 ലക്ഷമായി കവിയുമെന്ന് യു.എന്‍ പ്രവചിച്ചിട്ടുണ്ട്. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രേനിയന്‍ അഭയാര്‍ത്ഥികളുടെ പ്രവാഹത്തിന് തയ്യാറെടുക്കുകയും മാനുഷിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അടിയന്തര സഹായം നല്‍കുന്നുണ്ടെന്ന് യു.എസ് പറഞ്ഞെങ്കിലും യൂറോപ്പാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യസ്ഥാനം എന്ന സൂചന നല്‍കി.

യുക്രൈന്‍കാര്‍ക്ക് ഏകദേശം 140 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിസയുടെ ആവശ്യമില്ലാതെ അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം.

അടച്ച വ്യോമാതിര്‍ത്തിയും റദ്ദാക്കിയ വിമാനങ്ങളും

സുരക്ഷയുടെ അപകടസാധ്യത ചൂണ്ടിക്കാട്ടി ഫെബ്രുവരി 24-ന് സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഉക്രെയ്ന്‍ വ്യോമപാത അടച്ചു. സിവിലിയന്‍ വിമാനങ്ങള്‍ക്കായി യുക്രൈന്‍, ബെലാറസ് എന്നിവയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമപാത റഷ്യയും അടച്ചു.

ലോകത്ത എല്ലാ എയര്‍ലൈനുകളും കീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. റഷ്യയിലേക്കുള്ള വിമാനഭാഗങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍, ഡസന്‍ കണക്കിന് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ്് MH17 എന്ന വിമാനം കിഴക്കന്‍ യുക്രൈനിലെ വ്യോമപാതയില്‍ വെച്ച് വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് വെടിവെച്ചിട്ടതിന് ശേഷം വിവിധ വിമാനക്കമ്പനികള്‍ 2014 മുതല്‍ കിഴക്കന്‍ യുക്രെയ്നിന് മുകളിലൂടെ പറക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. അന്ന് കൊല്ലപ്പെട്ട വിമാനത്തിലുണ്ടായിരുന്ന 298 പേരില്‍ 198 പേരും ഡച്ച് പൗരന്മാരായിരുന്നു.

റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഒറ്റനോട്ടത്തില്‍

മാസങ്ങള്‍ നീണ്ട പിരിമുറുക്കങ്ങള്‍ക്കും തീവ്രമായ നയതന്ത്രത്തിനും ശേഷം റഷ്യന്‍ സൈന്യം ഉക്രെയ്ന്‍ ആക്രമിച്ചു. യുക്രൈനിലുടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. യുക്രെയ്ന്‍ സ്വയം പ്രതിരോധിക്കുമെന്ന് പറഞ്ഞ് പ്രസിഡന്റ് സെലന്‍സ്‌കി രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു.

2021 മാര്‍ച്ച്

റഷ്യന്‍ സൈനിക വ്യൂഹം യുക്രൈന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചു.

2021 ഡിസംബര്‍

ഒരു ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് മാത്രമായി നിയോഗിക്കപ്പെട്ടു.

2022 ജനുവരി

റഷ്യയുടെ നാറ്റോയും ഒ.എസ്.സി.ഇയും ചര്‍ച്ചകള്‍ നടത്തി.
സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ ജനീവയില്‍ വെച്ച് യു.എസും റഷ്യയും ചര്‍ച്ച നടത്തി. എന്നാല്‍ പൂര്‍ണപരിഹാരമായില്ല.

നാറ്റോ സൈന്യത്തോട് തയാറായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

2022 ഫെബ്രുവരി

റഷ്യയും യുക്രൈനും സൈനിക പ്രകടനങ്ങള്‍ നടത്തി.

യുക്രൈനിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങാന്‍ പുടിന്‍ റഷ്യന്‍ സൈന്യത്തോട് ഉത്തരവിട്ടു.

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പടിഞ്ഞാറന്‍ ശക്തികള്‍ ലോകത്തോട് ആവശ്യപ്പെട്ടു.

ഒടുവില്‍ റഷ്യ യുക്രൈനുമേല്‍ സമ്പൂര്‍ണ ഉപരോധവും യുദ്ധവും ആരംഭിച്ചു.

 

വിവ: സഹീര്‍ വാഴക്കാട്

അവലംബം: അല്‍ജസീറ

Related Articles