ദാമുവിമും പ്രസന്നനും പരീക്ഷ കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ രണ്ടാം സ്ഥാനമാണ്. അതെങ്ങിനെ രണ്ടു പേര്‍ക്ക് രണ്ടാം സ്ഥാനം എന്നന്വേഷിച്ചപ്പോള്‍ കാര്യം മനസ്സിലായി. ദാമുവിന് മുകളില്‍ നിന്നും താഴോട്ടു എണ്ണിയപ്പോഴാണ് രണ്ടാം സ്ഥാനം ലഭിച്ചതെങ്കില്‍ പ്രസന്നന്‍ രണ്ടാം സ്ഥാനത്തെത്തിയത് താഴെ നിന്ന് മേലോട്ട് എണ്ണിയപ്പോഴാണ് എന്ന വ്യത്യാസം മാത്രം.
ടൈംസ് മാഗസിന്‍ ലോകത്ത് സ്വാധീനം ചെലുത്തിയ നൂറു പേരെ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നും അതില്‍ മൂന്നു പേര്‍ മാത്രം . ( ഇന്ത്യന്‍ വംശജര്‍ വേറെയുമുണ്ട്). എന്ത് കൊണ്ട് ഇവരെ തിരഞ്ഞെടുത്തു എന്നതിന് അവര്‍ കാരണവും പറയുന്നുണ്ട്. അതിങ്ങിനെ വായിക്കാം :
നരേന്ദ്ര മോഡി
Also read: സ്ത്രീ രൂപത്തോട് പുരുഷ മസ്തിഷ്‌കം പ്രതികരിക്കുന്നതെങ്ങനെ?
ഇന്ത്യന്‍ ജനാധിപത്യത്തെ സംശയത്തിന്റെ നിഴലിലേക്ക് കൊണ്ട് വന്നു എന്നതാണ് നരേന്ദ്ര മോഡി ചെയ്ത കാര്യം. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അധികവും ജനസംഖ്യയുടെ എമ്പത് ശതമാനത്തെ ഉള്‍ക്കൊള്ളുന്ന ഹിന്ദു വിഭാഗത്തില്‍ നിന്നും വന്നവരാണെങ്കിലും മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ മറ്റൊരാളും തങ്ങള്‍ക്കു വിഷയമല്ല എന്ന രീതിയിലാണ് മോഡി ഭരണം നടത്തികൊണ്ടിരിക്കുന്നത്. ശാക്തീകരണം എന്ന ജനപ്രിയ വാഗ്ദാനം നല്‍കിയാണ് ആദ്യം അധിക്കാരത്തില്‍ വന്നതെങ്കിലും ഹിന്ദു വലതു പക്ഷ പാര്‍ട്ടിയായ ബി ജെ പി രാജ്യത്തിന്റെ മാന്യതയും ബഹുസ്വരതയെയും തള്ളിക്കളഞ്ഞു, പ്രത്യേകിച്ചും മുസ്ലിംകളെ ലക്‌ഷ്യം വെക്കുക എന്ന കാര്യത്തില്‍. ലോകത്തെ ആകമാനം ഗ്രസിച്ച മഹാമാരിയുടെ കാലം പോലും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. അങ്ങിനെ ലോകത്തിലെ ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിയയാള്‍.
ബിൽകീസ്
മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ പൗരത്വ ബില്ലിനെ എതിര്‍ത്തു കൊണ്ട് അന്ന് മുതല്‍ അവര്‍ അവിടെ ഇരിക്കുകയാണ്. മുസ്ലിംകളെ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്നും തടയുന്ന നിയമത്തിനെതിരെ എല്ല് തുളഞ്ഞു പോകുന്ന തണുപ്പിനെ അവഗണിച്ചാണ് അവര്‍ സമരപ്പന്തലില്‍ ഇരിക്കുന്നത്. അവരുടെ കൂടെ ആയികരക്കണക്കിന് സ്ത്രീകള്‍ ഷഹീന്‍ ബാഗില്‍ ഒത്തു ചേര്‍ന്നപ്പോള്‍ മോഡി ഭരണത്തില്‍ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷത്തിന്റെ പ്രതിരോധത്തിന്റെ പുതിയ ചരിത്രമാണ് രചിക്കപ്പെട്ടത്. അകാരണമായി അഴികള്‍ക്കുള്ളില്‍ അടക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും activist കള്‍ക്കും അവര്‍ നല്‍കിയ കരുത്തു വലുതാണ്. രാജ്യത്ത് വര്‍ധിച്ച് വരുന്ന സ്വേച്ഛാധിപത്യ പ്രവണതകളെ സമാധാന പൂര്‍ണമായ പ്രതിരോധത്തിലൂടെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും അവര്‍ രാജ്യത്തിനു തെളിയിച്ചു കൊടുത്തു.
Also read: മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം
ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു “ എന്റെ രാജ്യത്തെ കുട്ടികള്‍ സ്വാതന്ത്രത്തിന്റെയും തുല്യതയുടെയും ശുദ്ധ വായു ശ്വസിക്കാന്‍ എന്റെ ഞരമ്പുകളിലൂടെ ഒഴുകുന്ന അവസാന രക്തം വരെ ഞാന്‍ ഇവിടെ ഇരിക്കും” അത് കൊണ്ട് തന്നെ സ്വേച്ഛാധിപത്യത്തിനെതിറെ ഉയര്‍ന്നു വരുന്ന ശക്തിയായി ലോകം അവരെ അംഗീകരിക്കുന്നു.”
ഒരാള്‍ അറിയപ്പെട്ടത് ജനാധിപത്യ മതേതര മൂല്യങ്ങളോട് അവര്‍ സ്വീകരിച്ച മോശം നിലപാട് കാരണം. അധികാരം എങ്ങിനെ മോശമായി ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമായി മോഡിയെ മാഗസിന്‍ പരിചയപ്പെടുത്തുന്നു. അതെ സമയം അനീതിക്കെതിരെ ഒരു ജനതയുടെ ആത്മാഭിമാനം തിരിച്ചു പിടിക്കാന്‍ നടത്തിയ സമരമാണ് മറ്റൊരാളെ പ്രശസ്തയാക്കിയത്. ഈ വടിയുടെ അറ്റത്തു ഒരു വിഡ്ഢിയുണ്ട് എന്ന് പറഞ്ഞ അധ്യാപകനോട് വടിക്ക് രണ്ടു അറ്റമുണ്ട് എന്ന് മറുപടി പറഞ്ഞ വിദ്യാര്‍ഥിയെ കുറിച്ച് വായിച്ചിട്ടുണ്ട്. അത് കൊണ്ടാണ് ലോകത്തെ സ്വാദീനിച്ചു എന്ന് പറയുമ്പോള്‍ അത് ഏത് രൂപത്തില്‍ എന്ന് ചോദിക്കേണ്ടി വരുന്നത്. ഇന്ത്യന്‍ പാർലമെന്റിനെ പോലും നോക്കുകുത്തിയാക്കി മുന്നേറുന്ന മോഡി ഭരണം രാജ്യത്തിനു അപകടകരമായ ഒന്നാണെന്ന് മാഗസിന്‍ പറയാതെ പറയുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ എത്രമാത്രം അരക്ഷിതാവസ്ഥ നേരിടുന്നു എന്നതു കൂടി മാഗസിന്‍ ലോകത്തോട് വിളിച്ചു പറയുന്നു. അവിടെയാണ് വാര്‍ധക്യത്തിന്റെ ചുളിവുകള്‍ ഒരു ജനതയുടെയും രാജ്യത്തിന്റെയും പ്രതീക്ഷയായി മാറുന്നത് എന്നും മാഗസിന്‍ പറയുന്നത്.
Also read: കാറൽ മാർക്സും തൃശൂരിലെ കച്ചവടക്കാരനും
ഈ പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രബും ഇടം പിടിച്ചിട്ടുണ്ട്. മോഡിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ അവിടെ ആവര്‍ത്തിച്ചു എന്ന് മാത്രം. സ്വന്തം താൽപര്യത്തിനു വേണ്ടി രാജ്യ താല്പര്യം ബലി കഴിച്ചയാള്‍ എന്നാണു ഒറ്റവാക്കില്‍ പറയാന്‍ കഴിയുക. പക്ഷെ അവിടെ ഒരു നല്ല കാര്യം പറയാനുണ്ട് . അതു മറ്റൊന്നുമല്ല ഇസ്രയേല്‍ യു എ ഇ സമാധാന കരാര്‍ നടപ്പാക്കി എന്നതാണ്. അത് കൊണ്ടാണ് രണ്ടാം സ്ഥാനം എന്നത് എവിടെ നിന്നും എണ്ണണമെന്നു ചോദിക്കേണ്ടി വരുന്നതും.