Current Date

Search
Close this search box.
Search
Close this search box.

എന്താണ് ബി.ജെ.പിയുടെ ടെക് ഫോഗ് ആപ് ?

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ‘ട്രെന്റുകള്‍’ ഹൈജാക്ക് ചെയ്യുകയും ഉപയോഗിക്കാതെ കിടക്കുന്ന വാട്‌സാപ് അക്കൗണ്ടുകള്‍ ഫിഷിങ് (ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) നടത്തിയും ബി.ജെ.പിയുടെ ഐ.ടി സെല്‍ നടത്തുന്ന രഹസ്യ കൈകടത്തലുകളുടെ പിന്നാമ്പുറങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

2020 ഏപ്രില്‍ 28നാണ് ബി.ജെ.പിയുടെ ഐ.ടി സെല്ലില്‍ ജോലി ചെയ്തതിന് ശേഷം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രാജിവെച്ചു എന്നവകാശപ്പെട്ട് ആരതി ശര്‍മ എന്ന സ്ത്രീ @Aarthisharma08 എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ടെക് ഫോഗ്’ എന്ന പേരില്‍ വളരെ രഹസ്യവും സങ്കീര്‍ണ്ണവുമായ ഒരു ആപ്പ് നിലവിലുണ്ടെന്നും ഇത് ഇന്റര്‍നെറ്റിലെ ടെക്സ്റ്റുകള്‍ സ്വയമേവ അപ്ലോഡ് ചെയ്യുന്നതിനും ട്രെന്‍ഡുകള്‍ എന്ന ഹാഷ്ടാഗിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ബി.ജെ.പി ഐ.ടി സെല്ലിന്റെ ജീവനക്കാരാണ് ആപ്പ് ഉപയോഗിക്കുന്നതെന്നുമായിരുന്നു അവരുടെ ട്വീറ്റ്.

തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആരോപണം ഉന്നയിച്ചയാളുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രക്രിയക്ക് ‘ദി വയര്‍’ ടീം തുടക്കമിട്ടു. വിസില്‍ ബ്ലോവര്‍ (നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അറിയിക്കുന്നയാള്‍) ഉന്നയിച്ച ആരോപണങ്ങളില്‍ പരിശോധിക്കാന്‍ കഴിയുന്നതും പരിശോധിക്കാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്രമമാരംഭിച്ചു. ആ അന്വേഷ
ണത്തിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ആണിവിടെ. ടെക് ഫോഗ് ആപ്പിന്റെ ചില പ്രധാനപ്പെട്ട സവിശേഷതകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ‘ട്രെന്‍ഡിംഗ്’ വിഭാഗം ഹൈജാക്ക് ചെയ്യല്‍

എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ?

1. ആപ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ ട്വീറ്റുകളും പോസ്റ്റുകളും ‘ഓട്ടോ-റീട്വീറ്റ്’ അല്ലെങ്കില്‍ ‘ഓട്ടോ-ഷെയര്‍’ ചെയ്യാം.

2. തീവ്രവാദ ആഖ്യാനങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളും യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തീവ്രമാക്കി പ്രചരിപ്പിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിയും.

എന്തിന് ആശങ്കപ്പെടണം ?

1. എന്താണ് യഥാര്‍ത്ഥത്തില്‍ ഉള്ളത്, എന്താണ് കൃത്രിമമായി സൃഷ്ടിച്ചത് എന്ന് ഒരാള്‍ക്ക് മനസ്സിലാകാതെ വരുന്നു.

2. നിലവിലുള്ള ട്രെന്‍ഡുകള്‍ സ്പാം ചെയ്യുന്നതിലൂടെ ചില കമ്മ്യൂണിറ്റികളെയും വ്യക്തികളെയും ലക്ഷ്യമിടാനും ഉപദ്രവിക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നു.

‘ദി വയര്‍’ ഇത് എങ്ങനെയാണ് പരിശോധിച്ചത് ?

സമയത്തിന് മുമ്പായി ഉറവിടം നല്‍കിയ രണ്ട് ട്രെന്‍ഡിംഗ് ഹാഷ്ടാഗുകളുടെ ആധികാരികമല്ലാത്തതും സംശയാസ്പദവുമായ ഓണ്‍-പ്ലാറ്റ്ഫോം പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിലൂടെ (#CongressAgainstLabourers)

‘നിഷ്‌ക്രിയ’ വാട്ട്സ്ആപ്പ് അക്കൗണ്ടുകളുടെ ഫിഷിംഗ്

എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ?

1. ആപ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് സ്വകാര്യ പൗരന്മാരുടെ ‘നിഷ്‌ക്രിയ’ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യാനും അവര്‍ പതിവായി ബന്ധപ്പെടുന്ന അല്ലെങ്കില്‍ അതിലെ എല്ലാ കോണ്‍ടാക്റ്റുകള്‍ക്കും സന്ദേശമയയ്ക്കാന്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാനും ഇതിലൂടെ കഴിയും.

2. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും കോണ്‍ടാക്റ്റ് ലിസ്റ്റും ടെക് ഫോഗ് ആപ്പിലേക്ക് അപ്ലോഡ് ചെയ്യുകയും ഭാവിയില്‍ നിങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാനും ട്രോളിംഗ് ക്യാംപയ്നുകള്‍ക്കുമായി ഇത് ഉപയോഗിക്കുകയും ചെയ്യുന്നു.

എന്തിന് ആശങ്കപ്പെടണം ?

ഇത് നിങ്ങളുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്.

‘ദി വയര്‍’ ഇത് എങ്ങനെയാണ് പരിശോധിച്ചത് ?

വാട്‌സാപ് ചൂഷണം ചെയ്യുന്നത് പരിശോധിക്കാന്‍ വയര്‍ ടീം വാട്‌സാപ് ആക്റ്റിവിറ്റിയുടെ തത്സമയ പ്രദര്‍ശനം നടത്തി. മിനിറ്റുകള്‍ക്കകം മറുഭാഗത്ത് നിന്നും സാധാരണ പോലെ മറുപടി ലഭിച്ചു. ഇത്തരത്തില്‍ നിഷ്‌ക്രിയമായി കിടക്കുന്ന വാട്‌സാപ് അക്കൗണ്ടുകള്‍ ടെക് ഫോഗ് ആപ്പ് ഉപയോഗിച്ചാണ് ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ നിയന്ത്രിച്ചത്.

3. സ്വകാര്യ പൗരന്മാരുടെ ഡാറ്റാബേസ് ഉപയോഗിച്ച് അത്തരക്കാരെ ലക്ഷ്യമിട്ട് ബ്ലാക്ക് മെയില്‍ ചെയ്യുന്നു.

എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ?

ഇതിലൂടെ ഈ ആപ്പ് സ്വകാര്യ വ്യക്തികളുടെ വിപുലമായ ഡാറ്റ ശേഖരിക്കുന്നു. അവരുടെ തൊഴില്‍, മതം, ഭാഷ, പ്രായം, ലിംഗഭേദം, രാഷ്ട്രീയ ചായ്വ്, കൂടാതെ ചര്‍മ്മത്തിന്റെ നിറവും സ്തനവലിപ്പവും പോലുള്ള ശാരീരിക സവിശേഷതകള്‍ പോലും അനുസരിച്ച് ഇതുവഴി തരം തിരിച്ചിരിക്കുന്നു.

അതിന്റെ ചിത്ര സഹിതമുള്ള തെളിവാണ് ചുവടെ നല്‍കിയിരിക്കുന്നത്

‘ദി വയര്‍’ ഇത് എങ്ങനെയാണ് പരിശോധിച്ചത് ?

വനിത മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് അയച്ച മെസേജുകളുടെ മറുപടികള്‍ ആപ്പില്‍ പരിശോധിച്ചു. ഈ മറുപടികളില്‍ പലതിലും സ്‌ക്രീന്‍ഷോട്ടുകളില്‍ കാണിച്ചിരിക്കുന്ന പോലെ ഒന്നോ അതിലധികമോ അപകീര്‍ത്തികരമായ കീവേഡുകള്‍ ഉള്‍പ്പെടുന്നുണ്ട്. ടാര്‍ഗറ്റ് ചെയ്യുന്ന വനിതകളെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് സന്ദേശമയക്കുന്നത്.

4. ടെക് ഫോഗിന് പിന്നിലെ കോര്‍പറേറ്റ്-ടെക്‌നിക്കല്‍ കൂട്ടുകെട്ട്

1. Persistent Systems
2. Share chat
3. Bharatiya Janata Yuva Morcha (BJYM)

Persistent Systesm

1990ല്‍ സ്ഥാപിതമായ ഒരു ഇന്ത്യന്‍-അമേരിക്കന്‍ പൊതു വ്യാപാരം നടത്തുന്ന സാങ്കേതിക സേവന കമ്പനിയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്.
2018ല്‍, 10 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉടനീളം ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തുകയും സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന ഒരു ഡിജിറ്റല്‍ ഡാറ്റാ ഹബ് നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ MoHFW പെര്‍സിസ്റ്റന്റ് സിസ്റ്റംസിനെയാണ് തിരഞ്ഞെടുത്തത്.

ഇതില്‍ അവരുടെ പങ്ക് എന്താണ്?

ആപ്ലിക്കേഷന്റെ വികസനവും പരിപാലനവും.

‘ദി വയര്‍’ ഇത് എങ്ങനെയാണ് പരിശോധിച്ചത് ?

അന്വേഷണത്തിലൂടെ കമ്പനിയില്‍ നിലവില്‍ ജോലി ചെയ്യുന്ന ഒരു സ്വതന്ത്ര ഉറവിടത്തിലേക്ക് വയര്‍ എത്തി. ഈ ഉറവിടം കമ്പനിയുടെ മൈക്രോസോഫ്റ്റ് ഷെയര്‍പോയിന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നല്‍കി. ഏകദേശം 17,000 അസറ്റുകള്‍ ആപ്പിന്റെ സജീവ വികസനം സൂചിപ്പിക്കുന്നു.
‘ടെക് ഫോഗ്’ എന്ന സെര്‍ച്ച് ടേം ഇതിലൂടെ തിരിച്ചറിഞ്ഞു.

6. ഷെയര്‍ചാറ്റ് ഉപയോഗിച്ച് വിദ്വേഷ പ്രസംഗം നടത്തുക

ട്വിറ്ററും സ്നാപ്ചാറ്റും ധനസഹായം നല്‍കുന്ന ജനപ്രിയ ഇന്ത്യന്‍ പ്രാദേശിക ഭാഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ്.

ഇതില്‍ അവരുടെ പങ്ക് എന്താണ്?

ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് പോലുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ഓട്ടോമേറ്റ് ചെയ്യുന്നതിന് മുമ്പ് വ്യാജ വാര്‍ത്തകള്‍, രാഷ്ട്രീയ പ്രചരണങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ പരിശോധിക്കാനും നിയന്ത്രിക്കാനും ടെക് ഫോഗ് ആപ്പ് പ്രവര്‍ത്തകര്‍ ഷെയര്‍ചാറ്റ് ഉപയോഗിച്ചു. എന്നിരുന്നാലും, ടെക് ഫോഗും അതിന്റെ പ്രൊമോട്ടര്‍മാരുമായുള്ള എല്ലാ ബന്ധവും ഷെയര്‍ ചാറ്റ് നിഷേധിച്ചു.

‘ദി വയര്‍’ ഇത് എങ്ങനെയാണ് പരിശോധിച്ചത് ?

ടെക്ക് ഫോഗ് ആപ്പ് വഴി അവര്‍ നിയന്ത്രിക്കുന്ന 14 അക്കൗണ്ടുകളുടെ ലിസ്റ്റ് ലഭിച്ചു. അവയില്‍ ഓരോന്നിനും ഷെയര്‍ചാറ്റില്‍ ഒരു ലിങ്ക്ഡ് അക്കൗണ്ട് ഉണ്ടായിരുന്നു. 2020 ഏപ്രിലില്‍ ഒരു മാസത്തേക്ക് ഷെയര്‍ചാറ്റിലും ട്വിറ്റര്‍/ഫേസ്ബുക്കിലും ഈ അക്കൗണ്ടുകള്‍ നടത്തുന്ന പൊതു പോസ്റ്റുകള്‍ വയര്‍ നിരീക്ഷിച്ചു. ഈ അക്കൗണ്ടുകളില്‍ നിന്നുള്ള 90% പോസ്റ്റുകളും ട്വിറ്ററിലേക്കോ ഫേസ്ബുക്കിലേക്കോ മൈഗ്രേറ്റ് ചെയ്യുന്നതിന് മുമ്പ് ഷെയര്‍ചാറ്റിലാണ് ആദ്യം അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തി.

7. BJYM: ബി.ജെ.പിയുടെ യുവജനവിഭാഗം

ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുന്‍ ദേശീയ സോഷ്യല്‍ മീഡിയ, ഐ.ടി തലവനായ ദേവാങ് ദവെയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.
മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് മാനേജര്‍, ഇതിന്റെ സൂപ്പര്‍വൈസര്‍.

ഇതില്‍ അവരുടെ പങ്ക് എന്താണ്?

ഓപ്പറേറ്റര്‍മാരുടെ മേല്‍നോട്ടം വഹിക്കുകയും പ്രവര്‍ത്തനത്തിന് പ്രത്യയശാസ്ത്രപരമായ ദിശാബോധം നല്‍കുകയും ചെയ്യുന്നു.

‘ദി വയര്‍’ ഇത് എങ്ങനെയാണ് പരിശോധിച്ചത് ?

നിലവിലെ BJYM ഓഫീസ് വക്താവുമായി ദ വയറിനെ ബന്ധിപ്പിച്ചു. ഈ വ്യക്തി അവരുടെ ഔദ്യോഗിക ഇ മെയില്‍ ഐഡി വഴി ഞങ്ങള്‍ക്ക് ഒരു കോഡ് അയച്ചു. ടെക് ഫോഗ് ആപ്പ് ഹോസ്റ്റുചെയ്യുന്ന സുരക്ഷിത സെര്‍വറിലേക്ക് ബന്ധിപ്പിക്കുന്ന വിവിധ ബാഹ്യ വെബ്സൈറ്റുകളും ടൂളുകളും ഇതിലൂടെ തിരിച്ചറിയാന്‍ ടീമിനെ സഹായിച്ചു.

8. ദേവാങ് ദവെ നിയന്ത്രിക്കുന്ന രണ്ട് വെബ്സൈറ്റുകളും എങ്ങനെയാണ് ഒരു സ്വകാര്യ ആപ്പ് ആക്സസ് ചെയ്യുന്നത് എന്നാണ് താഴെയുള്ള ചിത്രത്തില്‍ കാണിക്കുന്നത്.

അവലംബം: ദി വയര്‍
വിവ: പി.കെ സഹീര്‍ അഹ്‌മദ്‌

Related Articles