Current Date

Search
Close this search box.
Search
Close this search box.

കൊറോണക്കു മുമ്പിൽ മാത്രമല്ല നാം നിസ്സഹായരായി നിൽക്കുന്നത്

കൊറോണയുടെ മറവിൽ ബി ജെ പി അതിന്റെ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കുമ്പോഴും, ഒരു കാലത്തെ ഏറ്റവും വലിയ ജനധിപത്യ രാജ്യം ഒന്നും ചെയ്യാനാവാതെ നിസ്സഹായമായി നില്ക്കുകയാണ് .! അർണബ് ഗോസ്വാമിക്ക് ഒരു നീതി, സിദ്ധാർത്ഥ വരദരാജിനു മറ്റൊരു നീതി. CAA പ്രക്ഷോഭകാരികൾ, പെൺകുട്ടി കളും ഗർഭിണികളമുൾപ്പടെ ഒന്നൊന്നായി ജയിലിലേക്ക് ..
വ്യാപകമായി UAPA ചുമത്തുന്നു.

ഡൽഹിയിലെ വംശഹത്യയെ മുസ്‌ലിം ഗൂഢാലോചനയാക്കി തിരക്കഥയെഴുതുന്നു . രാജ്യം ഭരണകൂടമുതലാളിമാർ കൊള്ളയടിക്കുന്നു. സുപ്രീം കോടതി പച്ചയായി ഭരണകൂട ഉപകരണമായി തരം താഴുന്നു. അമേരിക്കയും മുസ്‌ലിം രാജ്യങ്ങളും ലോക മാധ്യമങ്ങളും വംശവെറിയെ വിമർശിക്കുമ്പോൾ പചക്കള്ളം പറഞ്ഞ് രക്ഷപ്പെടുന്നു. ഇന്ത്യയിൽ നടക്കുന്നത് ഒരു സംഘ്പരിവാർ-മുസ്‌ലിം പ്രശ്നമാണ് എന്നാരെങ്കിലും സമാധാനിക്കുന്നുണ്ടെങ്കിൽ തെറ്റി. ഇത് യഥാർത്ഥത്തിൽ സംഘ്പരിവാർ- ഇന്ത്യ പ്രശ്നമായി മാറിക്കഴിഞ്ഞു. സന്യാസിമാർ കൊല്ലപ്പെട്ടു തുടങ്ങി. ഖജനാവിൽ നിന്നും ബാങ്കിൽ നിന്നും കൊള്ളയടിക്കപ്പെടുന്ന കാശ് മുസ്‌ലിംകളുടെതല്ല ഇന്ത്യയുടെതാണ്. ഭരിക്കുന്നവരുടെ പിടിപ്പുകേടു കൊണ്ട് ഭാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നത് ഒരു സമുദായമല്ല രാജ്യമാണ്. എന്നിട്ടും ആർക്കും ഒന്നും ചെയ്യാനാവുന്നില്ല.


രാജ്യത്തെ ഏറ്റവും വലിയ സ്റ്റേറ്റിൽ ബിജെപി എന്ന ഒരൊറ്റകക്ഷിയേയുള്ളു. ബി എസ് പിയും സമാജ് വാദിയും ഇല്ലാതായി.. കെജ്രിവാൾ കീഴടങ്ങി. പുതിയൊരു ബദൽ രൂപപ്പെടാൻ പോയിട്ട്, ദൗർബല്യങ്ങളേറെയുണ്ടെങ്കിലും കോൺഗ്രസിനു ഒരു പുനർ ജൻമമെങ്കിലുമുണ്ടാകുമോ എന്നു ചോദിക്കാനേ ഇപ്പോൾ ഏറ്റവും വലിയ ശുഭാപ്തിവിശ്വാസിക്കു പോലും ധൈര്യമുള്ളു. രാഹുൽ ഗാന്ധി എന്ന, മനുഷ്യപ്പറ്റും കറകളഞ്ഞ മതേതരത്വവുമുള്ള ഒരു മനുഷ്യനിലുള്ള പ്രതീക്ഷയാണത്. പക്ഷെ അദ്ദേഹം കോൺഗ്രസിൽ ഇന്ദിരാ ഗാന്ധിയുടെ ആർജ്ജവം കാണിക്കണം. വേണ്ടി വന്നാൽ ബി ജെ പി ഏജന്റുമാരായ താപ്പാനകളെ പുറത്താക്കാൻ കോൺഗ്രസ്സിനെ പിളർത്തണം. എങ്കിലേ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ കഴിയൂ.

Also read: റമദാനിന്റെ പ്രത്യേകതയും ദുൽഖർനൈനും


ബിജെപിയുടെ എതിർപക്ഷത്തുള്ള എല്ലാവരും പല ബദലുകളിലുമായി കിടന്നു കറങ്ങുന്നതിനു പകരം ഒരൊറ്റ ബദലിൽ കേന്ദ്രീകരിച്ചു പൊരുതേണ്ട അവസാന സമയമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആബദലിനെ തെരഞ്ഞെടുക്കേണ്ടത്, കൂട്ടത്തിൽ രാജ്യത്ത് മൊത്തം കൂടുതൽ സാധ്യതയുള്ളവരാര് എന്നു നോക്കി മാത്രമാവണം .

Related Articles