Current Date

Search
Close this search box.
Search
Close this search box.

രാജസ്ഥാനിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ ബാക്കിപത്രം- ചിത്രങ്ങള്‍

ഏപ്രില്‍ രണ്ടിനാണ് വിശ്വ ഹിന്ദു പരിഷത്, ആര്‍.എസ്.എസ് ഭീകരര്‍ രാമനവമിയുടെ ഭാഗമായി രാജസ്ഥാനിലെ കരൗലിയില്‍ ഒരു ബൈക്ക് റാലി നടത്തിയത്. റാലി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിച്ചേര്‍ന്നപ്പോള്‍ വാഹനത്തില്‍ ഇസ്ലാമോഫോബിക് പാട്ടുകള്‍ ഉച്ചത്തില്‍ വെക്കാന്‍ തുടങ്ങി.

ഡസന്‍ കണക്കിന് മുസ്ലീം വ്യാപാരികളുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു. ഹിന്ദുത്വ ഭീകരര്‍ മുസ്ലിം സ്ഥാപനങ്ങള്‍ തിരഞ്ഞെടുത്ത് നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തു. റാലി കടന്നു പോകുന്നതിനിടെ ചിലര്‍ പള്ളിക്കുനേരെ കല്ലെറിഞ്ഞു.

 

ഖാതൂണ്‍ ബാനുവിനും സിതാരയ്ക്കും 10ഉം 16ഉം അംഗങ്ങളുള്ള കുടുംബമാണുള്ളത്. ഭൂതകോട്ട് ബസാറില്‍ ഒരു കടയും അവിടെ തന്നെ താമസവുമാണ് ഇവര്‍. 300 വര്‍ഷത്തോളമായി ഇതേ സ്ഥലത്ത് വളക്കട നടത്തിവരികയായിരുന്നു ഇവരുടെ കുടുംബം. കുടുംബത്തിലെ ആറാം തലമുറയാണ് ഇതേ സ്ഥലത്ത് വള വില്‍ക്കുന്നതെന്ന് ഖാത്തൂണ്‍ പറഞ്ഞു. 2022 ഏപ്രില്‍ 2 ലെ മുസ്ലീം വിരുദ്ധ അക്രമത്തിനിടെ, അവളുടെ കടയും താമസസ്ഥലവും മുഴുവന്‍ അഗ്‌നിക്കിരയായി. ഈ കുടുംബത്തിന് ഇപ്പോള്‍ താമസിക്കാന്‍ ഒരിടവുമില്ല, ഉപജീവനമാര്‍ഗവുമില്ല.
ഇത് മുഹമ്മദ് കാസിം. രാജസ്ഥാനില്‍ മുസ്ലീം വിരുദ്ധ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ഇദ്ദേഹത്തിന്റെ കടയിലെ എല്ലാ സാധനങ്ങളും കൊള്ളയടിക്കുകയും കാസിമിന്റെ കട കത്തിക്കുകയും ചെയ്തു. കട മാത്രമായിരുന്നു അദ്ദേഹത്തിന് ഏക ഉപജീവനമാര്‍ഗം.
ഇത് നജ്മുദ്ദീന്‍. രാജസ്ഥാനിലെ കരൗളിയിലെ ബൂറ ബതാഷ ഗല്ലിയില്‍ ഡ്രൈ ഫ്രൂട്സും സുഗന്ധവ്യഞ്ജനങ്ങളും വില്‍ക്കുന്ന ഒരു ചെറിയ കട നടത്തുകയായിരുന്നു അദ്ദേഹം. 2022 ഏപ്രില്‍ 2-ന് വൈകുന്നേരമാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ബാക്കിയുള്ളവ മുഴുവന്‍ കത്തിക്കുകയും ചെയ്തത്. നജ്മുദ്ദീന് 3 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. എല്ലാവരും അടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്നു. ആറ് പേരടങ്ങുന്ന കുടുംബം ഈ കടയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കട തകര്‍ക്കപ്പെട്ടതോടെ, നജ്മുദ്ദീന്റെ പ്രതീക്ഷയുടെ ഒരു ഭാഗം ഇരുണ്ടതായി തോന്നുന്നു.
ഇത് അബ്ദുല്‍ ഹമീദിന്റെ കട. മുസ്ലീം പ്രദേശത്തിന് ചുറ്റുഭാഗത്തും നടന്ന ശോഭാ യാത്രയില്‍ മുസ്ലീം വിരുദ്ധ പ്രകോപനപരമായ ഗാനങ്ങള്‍ ആലപിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്, ഇത് പ്രദേശത്ത് സംഘര്‍ഷത്തിനും കൂടുതല്‍ അക്രമത്തിനും കാരണമായി. അന്നു വൈകുന്നേരം ഹിന്ദുത്വ ആള്‍ക്കൂട്ടം മുസ്ലീം കടകള്‍ തെരഞ്ഞുപിടിച്ച് കൊള്ളയടിക്കാനും തീയിടാനും തുടങ്ങി. അബ്ദുള്‍ ഹമീദിന്റെ കടയും ഹിന്ദുത്വ ആള്‍ക്കൂട്ടം കത്തിച്ചു.
രാജസ്ഥാനിലെ കരൗലിയിലെ ചൗധരി പാദയില്‍ ഇര്‍ഫാന് ഒരു വസ്ത്രക്കട ഉണ്ടായിരുന്നു. 10 കടകള്‍ ഉള്ള മാര്‍ക്കറ്റ് കോംപ്ലക്‌സിലെ ഏറ്റവും വലിയ കടകളില്‍ ഒന്നായിരുന്നു ഇത്. ഇര്‍ഫാന്റെയും ഫക്രുദ്ദീന്റെയും കടകള്‍ മാത്രമായിരുന്നു സമുച്ചയത്തിലെ 2 മുസ്ലീം കടകള്‍. അതില്‍ 35 ലക്ഷം രൂപയുടെ സാധനങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദുത്വ ആള്‍ക്കൂട്ടം എല്ലാ സാധനങ്ങളും കൊള്ളയടിക്കുകയും കട കത്തിക്കുകയും ചെയ്തു.
വഹീദ് ഖാന്റെ ടെയ്ലറിംഗ് കം എംബ്രോയ്ഡറി ഷോപ്പ് സര്‍റാഫ ബസാര്‍ ഏരിയയില്‍ വാടകയ്ക്ക് എടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുത്വ ആള്‍ക്കൂട്ടം എല്ലാ യന്ത്രങ്ങളും കൊള്ളയടിക്കുക മാത്രമല്ല സമുച്ചയം മുഴുവന്‍ കത്തിക്കുകയും ചെയ്തു. 12 ആശ്രിതരായ കുടുംബം കഴിഞ്ഞ 48 വര്‍ഷമായി കട നടത്തിവരികയായിരുന്നു.

 

വിവ: സഹീര്‍ വാഴക്കാട്
അവലംബം: മക്തൂബ് മീഡിയ

Related Articles