Current Date

Search
Close this search box.
Search
Close this search box.

ആരും കേള്‍ക്കാത്ത ‘മന്‍ കി ബാത്’- ശ്രോതാക്കളുടെ കണക്കുകള്‍ നോക്കാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്ത്’ എല്ലാ മാസവും കേള്‍ക്കുന്ന 5% ഇന്ത്യക്കാരില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ഉണ്ടാകും. ഏപ്രില്‍ 30-ന് സംപ്രേഷണം ചെയ്യുന്ന മന്‍കി ബാത്ത് ഷോയുടെ നൂറാം എപ്പിസോഡിന് മുന്നോടിയായി, ഒരു പ്രൊമോഷണല്‍ ക്യാംപയിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ഒരു കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് ധന്‍ഖര്‍ പറഞ്ഞത് മന്‍ കി ബാത്തിന്റെ ഒരു എപ്പിസോഡ് പോലും ഞാന്‍ ഇതുവരെ ഒഴിവാക്കിയിട്ടില്ലെന്നാണ്.

ധന്‍ഖറിനെപ്പോലെ, പ്രതിമാസ റേഡിയോ പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മറ്റുള്ളവരും വിജ്ഞാന്‍ ഭവനില്‍ നടന്ന വലിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നൂറിലധികം പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

എന്നിരുന്നാലും, ‘മീഡിയ ഇന്‍ ഇന്ത്യ: ആക്സസ്, പ്രാക്ടീസ്, കണ്‍സണ്‍സ് ആന്‍ഡ് ഇഫക്ട്സ്’ എന്ന തലക്കെട്ടില്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) ആദരണീയരായ സാമൂഹിക ശാസ്ത്രജ്ഞരായ സഞ്ജയ് കുമാര്‍, സുഹാസ് പാല്‍ഷിക്കറും സന്ദീപ് ശാസ്ത്രിയും ഉപദേഷ്ടാക്കളായി കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ ഒരു പഠനത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് ആളുകള്‍ പോലും പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗം കേട്ടിട്ടില്ലെന്നാണ് കണ്ടെത്തിയത്.

‘PM’s Mann ki Baat: A Reality Check’ എന്ന തലക്കെട്ടിലുള്ള നാലു പേജ് വിഭാഗത്തില്‍, പ്രധാനമന്ത്രിയുടെ മന്‍കി ബാതിന്റെ വളരെ കുറഞ്ഞ ശ്രോതാക്കളുടെ എണ്ണം’ വിശദീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം ഹിന്ദിയിലായത് കൊണ്ട് രാജ്യത്തുടനീളം, ദക്ഷിണേന്ത്യക്കാരാണ് പരിപാടി ശ്രവിക്കാനുള്ള സാധ്യത ഏറ്റവും കുറവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പിഎംഎംകെബിയുടെ ജനപ്രീതി/ശ്രോതാക്കള്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

മന്‍കി ബാതിന്റെ ശ്രോതാക്കളുടെ എണ്ണം വിശദമാക്കുന്ന ഗ്രാഫ് ആണ് താഴെ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മന്‍കി ബാതിന്റെ ശ്രോതാക്കളുടെ ശതമാനമാണ് ഇതില്‍ കാണിക്കുന്നത്.

എന്നാല്‍, സര്‍ക്കാരിന് കീഴിലെ ലോക്നീതിയുടെ സി.എസ്.ഡി.എസ് റിപ്പോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്ന സര്‍വേയുടെ വിശദാംശങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ പറയുന്ന കാര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. ‘താന്‍ മന്‍കിബാതില്‍ നിന്ന് ഒരുപാട് പഠിച്ചു. മന്‍ കി ബാത്തിലൂടെ’ ഒരുപാട് സംഗീതജ്ഞരെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയെന്നാണ് മൂന്ന് തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കെജ് പറഞ്ഞത്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മന്‍കി ബാത് ശ്രവിക്കുന്ന ആളുകളുടെ എണ്ണമാണ് താഴെ ഗ്രാഫില്‍

വീട്ടില്‍ വ്യത്യസ്ത രൂപത്തിലുള്ള മീഡിയ ഉപകരണങ്ങള്‍ ഉള്ളവര്‍ക്കിടയില്‍ മന്‍കി ബാത് ശ്രവിക്കുന്നവരുടെ നിരക്കാണ് താഴെ ഗ്രാഫില്‍. ഇതിലെല്ലാം ഒരിക്കല്‍ പോലും ശ്രവിക്കാത്തവരും ഒരു പ്രാവശ്യം മാത്രം ശ്രവിച്ചവരുടെ നിരക്കുമാണ് കൂടുതലും.


ഉയര്‍ന്ന മാധ്യമ ഉപകരണ സാന്നിധ്യമുള്ള (ടിവി, ഇന്റര്‍നെറ്റ്, സ്റ്റീരിയോ മുതലായവ) കുടുംബങ്ങളില്‍ പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ചില്‍ രണ്ട് പേര്‍ ‘മന്‍ കി ബാത്ത്’ കേട്ടിട്ടില്ല, പത്തില്‍ മൂന്ന് പേര്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അത് കേട്ടിട്ടുള്ളതെന്നും ഗ്രാഫില്‍ കാണിക്കുന്നു. എന്തിനധികം, ബിജെപിയിലേക്ക് ചായുന്നവരില്‍ പകുതിയിലധികം പേരും പ്രധാനമന്ത്രി പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

”മന്‍ കി ബാത്’ ഇന്ത്യയിലെ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഇത് പ്രധാനമന്ത്രി ചെയ്ത ചരിത്രപരമായ കാര്യമാണ്’ സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടിയോട് ചായ്വുള്ളവരില്‍ 68% പേരും പരിപാടി കേട്ടിട്ടില്ല, 18% പേര്‍ ഒന്നോ രണ്ടോ തവണ കേട്ടവരാണ്. ഒരു പാര്‍ട്ടിയോടും ചായ്‌വില്ലാത്തവരില്‍ 67% പേരും ‘മന്‍ കി ബാത്ത്’ കേട്ടിട്ടില്ല.

ചൊവ്വാഴ്ച പ്രസാര്‍ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പ്രകാശനം ചെയ്ത റോഹ്തകിലെ ഐ.ഐ.എം കണ്ടെത്തിയ റിപ്പോര്‍ട്ടും സിഎസ്ഡിഎസ് റിപ്പോര്‍ട്ടും വളരെ വ്യത്യസ്തമാണ്. 10,000ത്തിലധികം ആളുകളില്‍ നടത്തിയ സര്‍വേ അനുസരിച്ച് 100 കോടിയിലധികം ആളുകള്‍ പ്രോഗ്രാം ആരംഭിച്ചതു മുതല്‍ ശ്രവിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നത്.

23 കോടി ആളുകള്‍ പതിവായി കേട്ടിട്ടുണ്ടെന്ന് ഐഐഎം റോഹ്തക് ഡയറക്ടര്‍ പ്രൊഫ.ധീരജ് ശര്‍മ പറയുന്നു. എന്നാല്‍, സ്ഥിരമായി കേള്‍ക്കുന്ന ആളുകളുടെ ശതമാനം എത്രയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 96% ഇന്ത്യക്കാര്‍ക്കും ‘മന്‍ കി ബാത്ത്’ എന്താണെന്ന് അറിയാമെന്നും ശര്‍മ്മ പറഞ്ഞു.

60% ത്തിലധികം ആളുകളെ ‘മന്‍ കി ബാത്’ സ്വാധീനിച്ചിട്ടുണ്ടെന്നും 63 ശതമാനം പേര്‍ ”രാഷ്ട്രനിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കാന്‍” താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു 63% പേര്‍ അവരുടെ ”സര്‍ക്കാരിനോടുള്ള സമീപനം പോസിറ്റീവായതായി” കരുതുന്നുവെന്നും 73% പേര്‍ക്കും ”സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ശുഭാപ്തിവിശ്വാസം തോന്നുന്നുവെന്നും ഐഐഎം റോഹ്തകിന്റെ റിപ്പോര്‍ട്ട് പറയുന്നുണ്ട്.

അതേസമയം വിവിധ കേസുകളില്‍ അകപ്പെട്ട ഐഐഎം റോഹ്തകിന്റെ ഡയറക്ടറായുള്ള ശര്‍മ്മയുടെ നിയമനം അനിശ്ചിതത്വത്തിലാണുള്ളത്.
ശര്‍മ്മയ്ക്കെതിരെ ലൈംഗികാരോപണമുണ്ട്, നേരത്തെ ലോക്കല്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളുകയും പുതിയ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ശര്‍മയെ ഒഴിവാക്കിയ സര്‍ക്കാര്‍, ശര്‍മ ഈ പദവി വഹിക്കാന്‍ യോഗ്യനല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂര്‍വ ചന്ദ്ര, പ്രസാര്‍ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി എന്നിവരും ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles