Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

മുസ്ലിംകളുടെ പുണ്യമാസമായ റമദാന്‍ മാസം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ ഓരോ ഭാഗത്തും നോമ്പിന്റെ ദൈര്‍ഘ്യം വ്യത്യസ്തമാണ്. ഓരോടിടത്തെയും സൂര്യാസ്തമയവും സൂര്യോദയവും ആശ്രയിച്ച് അത് മാറിമറിയും. 10 മുതല്‍ 19 മണിക്കൂര്‍ വരെയാണ് വ്യത്യസ്തയിടങ്ങളിലെ നോമ്പിന്റെ ദൈര്‍ഘ്യം.

ദൈവത്തിന്റെ പ്രീതി കാംക്ഷിച്ച് ഭക്ഷണ-പാനീയങ്ങള്‍, മദ്യപാനം, പുകവലി, ലൈംഗിക ബന്ധം എന്നിവയില്‍ നിന്ന് വിട്ടുനിന്നാണ് വിശ്വാസികള്‍ റമദാനിനെ ഉള്‍കൊള്ളുന്നത്.

ഓരോ വര്‍ഷവും 10 മുതല്‍ 12 ദിവസം വരെ മുമ്പാണ് റമദാന്‍ ആരംഭിക്കുന്നത്. മാസത്തില്‍ 29-30 ദിവസങ്ങളുള്ള ഹിജ്‌റ കലണ്ടറിനെ അടിസ്ഥാനമാക്കുന്നത്‌കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. കാരണം ചാന്ദ്രവര്‍ഷം സൗരവര്‍ഷത്തേക്കാള്‍ 11 ദിവസം കുറവാണ്. ഇത് പ്രകാരം 2030 ല്‍ രണ്ട് തവണ റമദാന്‍ കടന്നു വരും. ആദ്യം ജനുവരി 6 നും പിന്നെ വീണ്ടും ഡിസംബര്‍ 27നും. ചന്ദ്രന്റെ കാഴ്ചയെ ആശ്രയിച്ചായിരിക്കും ഇത്.
ഇത്തവണത്തേതുപോലെ ഏപ്രിലില്‍ രണ്ടിനു ശേഷം ഇനി റമദാന്‍ ആരംഭിക്കുന്നത് ഏകദേശം 33 വര്‍ഷം കഴിഞ്ഞ് അല്ലെങ്കില്‍ 2055ല്‍ ആയിരിക്കും.

33 വര്‍ഷത്തെ റമദാന്‍ സമയ പട്ടിക

ഓരോ രാജ്യത്തിനും പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലി, ന്യൂസ്‌ലാന്‍ഡ് തുടങ്ങിയ ലോകത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്ലിംകള്‍ ശരാശരി 11 മുതല്‍ 12 മണിക്കൂര്‍ വരെ നോമ്പെടുക്കുന്നു. ഐസ്‌ലാന്‍ഡ്, ഗ്രീന്‍ലാന്‍ഡ് പോലുള്ള വടക്കന്‍ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ 17 മണിക്കൂറിലധികം നോമ്പ് അനുഷ്ഠിക്കുന്നു.

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ വസിക്കുന്ന മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷം നോമ്പ് നോല്‍ക്കുന്ന സമയത്തിന്റെ എണ്ണം അല്‍പ്പം കുറവായിരിക്കും, 2031 വരെ കുറയുന്നത് തുടരും. ശൈത്യകാലത്ത് റമദാന്‍ എത്തുന്ന സമയം കൂടിയാണിത്. വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഈ സമയത്തായിരിക്കും. അതിനുശേഷം, വേനല്‍ക്കാലത്താണ് ഉപവാസ സമയം വര്‍ദ്ധിക്കുക. വടക്കന്‍ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസവും അപ്പോഴാകും. ഭൂമധ്യരേഖയ്ക്ക് തെക്ക് താമസിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇതിന് നേരെ വിപരീതമായിരിക്കും സംഭവിക്കുക.

ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പുള്ള രാജ്യങ്ങള്‍

ഏറ്റവും വടക്കുള്‌ല രാജ്യങ്ങളിലെ മുസ്ലിംകള്‍ക്കാണ് ഇത്തവണ ഏറ്റവും ദൈര്‍ഘ്യമേറിയ റമദാന്‍.

 

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നോമ്പുള്ള രാജ്യങ്ങള്‍

ഏറ്റവും തെക്കുള്ള രാജ്യത്തുള്ളവര്‍ക്കാണ് ഇത്തവണ ഏറ്റവും കുറഞ്ഞ റദമാന്‍ പകലുകള്‍

 

2022ലെ വിവിധ രാജ്യങ്ങളിലെ നോമ്പ് തുറ, അത്താഴ സമയം
(റമദാനിലെ ആദ്യത്തെയും അവസാനത്തെയും ദിവസത്തെ സമയമാണ് ഗ്രാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)

Related Articles