Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍,ചൈന, ഇപ്പോള്‍ ഇന്ത്യയും: മുസ്ലിം അന്തസ്സ് വില കുറഞ്ഞതാണോ ?

‘അനധികൃതമായ മുസ്ലിം കുടിയേറ്റക്കാര്‍ ബംഗാളിന്റെ മണ്ണിലുള്ള ചിതലുകളെപ്പോലെയാണ്. ബി.ജെ.പി സര്‍ക്കാര്‍ അത്തരക്കാരെ ഓരോരുത്തരെയും എടുത്ത് ബംഗാള്‍ ഉള്‍ക്കടലിലേക്കെറിയും’ ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞതാണിത്. പടിഞ്ഞാറുള്ള ട്രംപും ബോറിസ് ജോണ്‍സണും ഇങ്ങനെ പറയുന്നതില്‍ അവിടെ ജീവിക്കുന്നവര്‍ക്ക് അത്ഭുതമില്ല. അവിടെ ഇസ്ലാമോഫോബിയ വളരുകയാണല്ലോ. അവര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തി,ഇരയുടെ മാനസികാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. മുസ്ലിംകളുടെ ഒരു തലമുറ ഇവിടെ വളര്‍ന്നു വന്നാല്‍ തങ്ങള്‍ നിരാലംബരും ആക്രമണത്തിനും ഇരയാകുമെന്നും അവരുടെ തലമുറ പൂര്‍ണമായും നശിക്കുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. വലിയെ വെല്ലുവിളികള്‍ക്കിടെയും മുസ്ലിംകളുടെ അന്തസ്സും ആത്മാഭിമാനവും നേരത്തെ പൂര്‍വികര്‍ ഇവിടെ പുനസ്ഥാപിച്ചിരുന്നു.

ഇത്തരത്തില്‍ ഒരു പ്രതിസന്ധിയാണ് നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ നേരിടുന്നത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ മുഖ്യ പങ്കുവഹിച്ച മോദിക്ക് കീഴില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പതിയെ തങ്ങളുടെ ഫാസിസ്റ്റ് ഭരണത്തിലേക്ക് വലിച്ചിഴക്കുകയാണ്. അവിടെ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ല.
എന്‍.ആര്‍.സിയും സി.എ.ബിയുടെ ഇന്ത്യയെ ഭൂരിപക്ഷ രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സാധ്യതയായാണ് കണക്കാക്കുന്നത്. ഇതിന് തീവ്ര ഹിന്ദുത്വ ശക്തികളായ ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മതേതരത്വവും വൈവിധ്യവും തകര്‍ക്കുന്നതിനുള്ള ഒരു വിളനിലമാണ് അവര്‍ ഒരുക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യ കെട്ടിപ്പടുത്ത അടിത്തറ ഇപ്പോള്‍ ഭീഷണിയിലാണ്.

ഭൂരിപക്ഷക്കാര്‍ ആഹ്ലാദിക്കുകയും കൊലപാതകങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന ദേശീയ രാഷ്ട്രങ്ങളിലാണ് നമ്മള്‍ ജീവിക്കുന്നത്. ജനാധിപത്യം എന്ന വാക്ക് വിഢിയായ ലോക നേതാക്കളുടെ നാവില്‍ തിളങ്ങുന്ന സ്വര്‍ണം പോലെയാണ്. ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന ഇത്തരം രാഷ്ട്രീയ തലവന്മാര്‍ക്ക് മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പല്ലില്ലാത്തവരായി മാറുന്നു. റോഹിങ്ക്യന്‍ വംശഹത്യ ഇപ്പോള്‍ ന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ മുന്‍പിലാണുള്ളത്. മ്യാന്മറിനെതിരെ ഗാംബിയയാണ് കേസ് ഫയല്‍ ചെയ്തത്. മാത്രമല്ല, ഈ വംശഹത്യയെ വെള്ളപൂശാനാണ് ആങ്‌സാന്‍ സൂകിയടക്കം ചെയ്തത് എന്നത് നാണക്കേടുണ്ടാക്കുന്നതാണ്.

ചൈനയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയിഗൂറുകളായ 13 മില്യണ്‍ വംശജരുടെ അവസ്ഥയും സമാനമാണ്. ഇവിടെ മുസ്ലിം ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് ഒരു കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര ഇസ്ലാമിക സഹകരണ സംഘടനയായ ഒ.ഐ.സിയടക്കം മുസ്ലിം രാഷ്ട്രങ്ങള്‍ ഈ വിഷയത്തെ വേണ്ട വിധം കൈകാര്യം ചെയ്തിട്ടില്ല. ഭീകരതക്കെതിരായ യുദ്ധം നയിക്കുന്നതിനെ സമാനപ്പെടുത്തിയാണ് ചൈന ഉയിഗൂറുകളെ ക്രൂരമായി പീഢിപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തത്. മുസ്ലിം സ്വത്വത്തിന്റെ ഏതൊരു പ്രകടനവും തീവ്രവാദത്തിന്റെ പര്യായമാണെന്നാണ് ഇവരുടെയെല്ലാം അടിസ്ഥാന ആശയം. എന്നാല്‍, ചൈന സുതാര്യമെന്ന് കണക്കാക്കുന്ന 22 മുസ്ലിം രാജ്യങ്ങളും 26 അംഗ ഒ.ഐ.സിയിലെ അംഗരാജ്യമാകുന്നത് എന്തുകൊണ്ടാണ് ?.

ചൈനയെ അപലപിക്കുന്നതിന് പകരം പൊതുവായി മുസ്ലിം ഇതര രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള പ്രമേയങ്ങളില്‍ ഒതുക്കുകയാണ് ഒ.ഐ.സി ചെയ്യുന്നത്. ഇതിലൂടെ ചൈനയുമായി കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുകയാണ് ഒ.ഐ.സി അംഗരാജ്യങ്ങള്‍ ചെയ്യുന്നത്. ഇതുപോലെ ഇന്ത്യയിലെ മുസ്ലിംകളെ സമീപകാലത്ത് ബാധിക്കുന്ന വിഷയങ്ങളിലും ഒ.ഐ.സി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുസ്ലിം രാജ്യങ്ങളില്‍ തനിക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ പ്രതിപക്ഷത്തിന് തന്നോട് അസൂയയാണെന്ന് മോദി ഒരു റാലിയില്‍ പറഞ്ഞ അതേ ദിവസമാണ് ഒ.ഐ.സി മോദി സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്.

അത്ഭുതമെന്തെന്നാല്‍ സൗദിയും യു.എ.ഇയും തങ്ങളുടെ ഉന്നത സിവിലിയന്‍ ബഹുമതി നല്‍കി മോദിയെ ആദരിച്ചിരുന്നു എന്നതാണ്. ഇത് മുസ്ലിംകളുടെ അന്തസ്സിനും ആര്‍ജ്ജവത്തിനും അപമാനമായി മാറി. വിഷയത്തെ ഒ.ഐ.സി ഗൗരവപരമായി എടുക്കുമെന്ന് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. അതിനാല്‍ തന്നെ കാപട്യം നിറഞ്ഞ ഇവരുടെ വിശുദ്ധ പ്രസ്താവനകളില്‍ അവര്‍ക്ക് വിശ്വാസമില്ല. ഒരു പ്രയോജനവുമില്ലാത്ത സംഘടനയായി മാറാന്‍ ചേരി ചേരാ പ്രസ്ഥാനവും അറബ് ലീഗും മത്സരിക്കുകയാണ് എന്ന് പറഞ്ഞാല്‍ അത് ശരിയാകും.

സ്വയം പ്രഖ്യാപിത നേതൃത്വത്തിന് കീഴില്‍ വര്‍ധിച്ചു വരുന്ന മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ കൂടുതല്‍ അസ്വസ്ഥമായിക്കൊണ്ടിരിക്കുകയാണ്.
സൈദ്ധാന്തികമായി ഇസ്ലാമിക ലോകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ നല്‍കാന്‍ കഴിയുന്ന മറ്റ് സ്ഥാപനങ്ങളുടെയും ഉച്ചകോടികളും കാണാനുള്ള ആഗ്രഹത്തിലേക്ക് ഇത് നയിച്ചു. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അടുത്തിടെ ഒരു ഉച്ചകോടി വിളിച്ചുചേര്‍ത്തത്. അദ്ദേഹത്തെ ഒരു ഗെയിം ചെയിഞ്ചറായാണ് രാഷ്ട്രീയ നിരീക്ഷകള്‍ കാണുന്നത്. സൗദി അറേബ്യ കാലങ്ങളായി അടക്കി വാഴുന്ന ഒ.ഐ.സി ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളാണ് അദ്ദേഹം ഉച്ചകോടിയില്‍ ചര്‍ച്ച് ചെയ്തത്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. മുസ്ലിം ലോകത്ത് നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ സ്ഥിരീകരിക്കുയാണ് ഉച്ചകോടി ചെയ്തത്. എങ്കിലും ഒരു ബദല്‍ ശബ്ദത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് ചില ശുഭാപ്തി വിശ്വാസം ഉടലെടുത്തു.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ ഭരണം, ജനാധിപത്യം, ദാരിദ്ര്യം, വ്യാപാരം, വികസനം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശമാണ് ഉച്ചകോടിയെ വ്യത്യസ്തമാക്കിയത്.
എന്നിരുന്നാലും, മതം ഏറ്റവും ശക്തമായ ഏകീകരണ ശക്തിയാണോ അല്ലെങ്കില്‍ കൂടുതല്‍ പ്രായോഗിക ആശങ്കകളാണോ എന്ന ചോദ്യവും ഉച്ചകോടിയില്‍ ഉയര്‍ന്നു വന്നു. ഭാവിയില്‍ വ്യാപാരവും സുരക്ഷയും സംബന്ധിച്ച സഹകരണവും ചര്‍ച്ച ചെയ്തു. ലോകത്തെ 1.8 ബില്യണ്‍ മുസ്ലിംകളുടെ വൈവിധ്യത്തെ വിലമതിക്കുന്നതിനുപകരം, ഏകശിലാ സ്വത്വമുള്ളതായി മുസ്ലിം സമൂഹത്തെക്കുറിച്ച് സംസാരിക്കുന്ന പ്രവണതയും ഉണ്ടായിരുന്നു.

അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഒ.ഐ.സിക്ക് വലിയ സ്ഥാനം നല്‍കാതെ ചുരുക്കിയിട്ടുണ്ടെങ്കിലും അതിന് കുറവുകള്‍ ഉണ്ടെങ്കിലും, ഒരു പരിഷ്‌കരിച്ച സംഘടനയെന്ന നിലയില്‍ മുസ്ലീം ലോകത്തെ മനുഷ്യാവകാശങ്ങളുടെ വക്താവെന്ന നിലയിലേക്ക് മാറി മുസ്ലിംകളുടെ അവകാശങ്ങളും അന്തസ്സും നേടിയെടുക്കാന്‍ ശ്രമിക്കണം. ലോക സമാധാനവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കണം.
ഒരു സമാന്തര ഫോറം രൂപീകരിക്കുകയല്ല, മറിച്ച് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ ശക്തവും വിശ്വസനീയവുമായി ഒ.ഐ.സിയില്‍ വില പേശുന്നതിന് ”ബദല്‍ ശബ്ദ”ത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് മഹാതീര്‍ മുഹമ്മദ് പറഞ്ഞത്.

മുസ്ലിംകള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കുന്നതിന്, മുസ്ലിം നേതാക്കള്‍ മൗലികാവകാശങ്ങളെക്കുറിച്ചും ഭരണപരമായ പ്രശ്‌നങ്ങളെക്കുറിച്ചും സാമ്പത്തിക വികസനത്തെക്കുറിച്ചും സംസാരിക്കണം. ഇങ്ങനെ മുസ്ലിം വംശീയതക്കും വര്‍ഗ്ഗീയതക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതരെ വിശാലമായ സഖ്യം രൂപപ്പെടുകയാണ് വേണ്ടത്. മുസ്ലീങ്ങളുള്‍പ്പെടെയുള്ള മനുഷ്യന്റെ അന്തസ്സ് വിലകുറഞ്ഞു കാണുകയല്ല വേണ്ടത്. അത് കൂടുതല്‍ ഫലപ്രദമാകുകയാണ് ചെയ്യുക.

അവലംബം:.middleeastmonitor.com
വിവ : സഹീര്‍ വാഴക്കാട്

Related Articles