കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രപരമായ ഒരു നിയമം പാസാക്കി. ഭരണഘടന (128ാം ഭേദഗതി) ബില്‍ 2023 പ്രകാരം പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ആയിരുന്നു അത്.
വനിതാ സംവരണ ബില്ലിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അത് സുദീര്‍ഘമാണ്. 1996ല്‍ യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരാണ് ഈ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. ഒരു പ്രധാന വ്യവസ്ഥയൊഴിച്ച് ഇപ്പോഴത്തെ വനിത സംവരണ ബില്‍ മുന്‍പ് അവതരിപ്പിച്ച ബില്ലിന് സമാനമാണ്. സ്ത്രീകള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥയായി പുതിയ ബില്ലില്‍ പറയുന്ന കാര്യം പാര്‍ലമെന്റ് സീറ്റുകളുടെ അതിര്‍ത്തിനിര്‍ണയമാണ്. ഇതിനര്‍ത്ഥം വനിതാ സംവരണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കുറഞ്ഞത് ഒരു ദശാബ്ദമെങ്കിലും എടുക്കുമെന്നാണ്. ഈ രസകരമായ നിബന്ധനയെക്കുറിച്ച് പിന്നീട് എഴുതാം.
തദ്ദേശ സ്ഥാപനങ്ങള്‍
രാഷ്ട്രീയത്തില്‍ ആരും അധികം പഠിക്കാത്ത വിഷയമാണ് വനിതാ സംവരണം. ആഗോളതലത്തില്‍ ഇത് വളരെ അപൂര്‍വമാണ് എന്നതാണ് ഇതിന് ഒരു കാരണം. എന്നിരുന്നാലും, പതിറ്റാണ്ടുകളായി ഇന്ത്യ തന്നെ പ്രാദേശിക തലത്തില്‍ വനിതാ സംവരണം നടപ്പിലാക്കിയിട്ടുണ്ട്. 2004ല്‍ രാഘബേന്ദ്ര ചട്ടോപാധ്യായയും എസ്തര് ഡഫ്ളോയും നടത്തിയ ഒരു പഠനത്തില്‍, സംവരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വനിത പ്രതിനിധികള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുകയും അവരുടെ സ്ത്രീ വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.
പശ്ചിമ ബംഗാളില്‍, കുടിവെള്ളത്തെക്കുറിച്ചും റോഡുകളെക്കുറിച്ചും പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണ് പരാതിപ്പെടുന്നത്, കൂടാതെ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളത്തിലും റോഡുകളിലും കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. രാജസ്ഥാനില്‍,കുടുവെള്ളത്തെക്കുറിച്ച് പുരുഷന്മാരേക്കാള് കൂടുതല്‍ തവണ സ്ത്രീകള്‍ പരാതിപ്പെടുന്നു, വളരെ കുറച്ചാണ് റോഡുകളെക്കുറിച്ചുള്ള പരാതി. കൂടാതെ സ്ത്രീകള്‍ക്കായി നീക്കിവച്ചിരിക്കുന്ന പഞ്ചായത്തുകളില്‍ വെള്ളത്തിന് കൂടുതല്‍ നിക്ഷേപവും റോഡുകള്‍ക്ക് കുറവുമാണെന്നും രാഘബേന്ദ്ര ചട്ടോപാധ്യായയും എസ്തര് ഡഫ്ലോയും നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.
അങ്ങിനെയിരിക്കെ തന്നെ, പല കേസുകളിലും, തദ്ദേശസ്ഥാപനങ്ങളിലെ ലിംഗ ക്വാട്ടകള്‍ കടലാസില്‍ മാത്രമേയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ത്രീകള്‍ തങ്ങളുടെ പ്രതിനിധികളാണ് എന്നാണ് ഭര്ത്താക്കന്മാര് പറയുന്നത്. ഈ നയം സ്ത്രീ വോട്ടര്‍മാര്‍ക്ക് അനുകൂലമായ സ്വാധീനം ചെലുത്തുമെന്നും കണക്കുകള്‍ കാണിക്കുന്നുണ്ട്.
വ്യക്തിത്വം
പശ്ചിമ ബംഗാള്‍ പോലെയുള്ള ചില സംസ്ഥാനങ്ങളൊഴിച്ചാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ ശക്തമായ ഒരു രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നില്ല എന്നതാണ് ഇതിനുള്ള എതിര്‍വാദം. ബംഗാളില്‍ സ്ത്രീകള്‍ക്കായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് അനുപാതം ഇതിനകം തന്നെ ഈ നിയമത്തിന്റെ 33% പരിധി മറികടന്നിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ സമാഹരണത്തിന്റെ ഒരു ഉപകരണമെന്ന നിലയില്‍ ലിംഗ സ്വത്വം കൂടുതലും ജാതിയും മതവും പോലുള്ള ഘടകങ്ങളാല്‍ മറികടക്കപ്പെടുന്നു.
അസംബ്ലികളും പാര്‍ലമെന്റും പോലുള്ള വലിയ തെരഞ്ഞെടുപ്പുകളില്‍ സാധാരണഗതിയില്‍ അടിസ്ഥാന ഘടകങ്ങളാണ് ഇവ. ഉദാഹരണത്തിന്, ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒരു സ്ത്രീയാണെങ്കില്‍ മുസ്ലീം സ്ത്രീകളുടെ വോട്ടുകള്‍ അവര്‍ക്ക് ലഭിക്കുമോ അതോ ലിംഗഭേദത്തിന് മുകളില്‍ ഹിന്ദുത്വയുടെ സ്വത്വ ആകര്‍ഷണമാണോ നിലനില്ക്കുക ? ആദ്യത്തേത് സംഭവിക്കുകയാണെങ്കില്‍, അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ അത്ഭുതമായി മാറും. ഈ തരത്തിലുള്ള വാദങ്ങള്‍ ആണ് വാസ്തവത്തില്‍, ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഈ ബില്ലിനെ തൂക്കിലേറ്റിയത്.
ഈ ആശയം ആദ്യമായി ഉയര്‍ന്നുവന്നപ്പോഴായിരുന്നു ഹിന്ദി ബെല്‍റ്റില്‍ മണ്ഡല് പാര്‍ട്ടികള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടികളുടെ ഉദയം. ഉത്തര്‍പ്രദേശിലെ സമാജ്വാദി, ബിഹാറിലെ രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ ആയിരുന്നു അവ. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം എന്ന ആശയത്തെ പച്ചപിടിപ്പിച്ച മണ്ഡല് കമ്മീഷന്റെ പേരിലാണ് ഇങ്ങനെ നാമകരണം ചെയ്തത്. ഈ പാര്‍ട്ടികള്‍ മുഖേന ചരിത്രത്തില്‍ ആദ്യമായി, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണിയിലേക്ക് പിന്നോക്ക ജാതികളുടെ ഉയര്‍ച്ചയ്ക്ക് ഇത് സൗകര്യമൊരുക്കി.
ഒ.ബി.സിക്കാര്‍ക്ക് പ്രതികൂലം ?
അക്കാലത്ത്, തങ്ങളുടെ രാഷ്ട്രീയത്തെ വെട്ടിച്ചുരുക്കാനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ് കാലഘട്ടത്തിലേക്ക് തന്നെ തിരികെ കൊണ്ടുപോകാനുമുള്ള നീക്കമായിട്ടാണ് ഈ ബില്ലിനെ ഒബിസി നേതാക്കള്‍ കണ്ടിരുന്നത്.
‘കുറച്ചുമുടിയുള്ള സ്ത്രീകള്‍ക്ക്’ മാത്രമേ വനിതാ സംവരണം അനുവദിക്കൂ എന്ന ആര്‍ജെഡിയുടെ ശരദ് യാദവ് പാര്‍ലമെന്റില്‍ വാദിച്ചത് കുപ്രസിദ്ധമാണ്. രാഷ്ട്രീയത്തില്‍ പിന്നോക്ക ജാതി നേതാക്കളുടെ സ്ഥാനത്ത് നഗര, മേല്‍ജാതി സ്ത്രീകള്‍ ആധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ ഇതിലൂടെ അനുമാനിച്ചത്. ഈ കാഴ്ചപ്പാടിന് പിന്നാക്ക ജാതി വിഭാഗങ്ങളില്‍ നിന്നും വ്യാപകമായ പിന്തുണയുണ്ടായിരുന്നു.
‘ഒബിസി സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും അസംബ്ലികളിലും സ്വന്തം പങ്ക് ലഭിക്കാനുള്ള സാധ്യതയില്ല, കാരണം പണവും ഭൗതിക വിഭവങ്ങളുമുള്ള ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകളുമായി മത്സരിക്കാന്‍ അവര്‍ക്ക് കഴിയില്ല.’ എഴുത്തുകാരനും അംബേദ്കറൈറ്റ് ചിന്തകനുമായ കാഞ്ച ഐലയ്യ 2012ല്‍ എഴുതി. ഒബിസി രാഷ്ട്രീയ ശക്തികളുടെ ഉയര്‍ച്ചയെ ചെറുക്കാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാദിക്കുന്നു.
കൗതുകകരമെന്നു പറയട്ടെ, വനിതാ സംവരണമുള്ള പാക്കിസ്ഥാനിലും സമാനമായത് സംഭവിച്ചിട്ടുണ്ട്. 2013ല്‍ മാധ്യമപ്രവര്‍ത്തക ഹുമ യൂസഫിന്റെ ഒരു പ്രബന്ധം വാദിക്കുന്നത് ‘സംവരണ സീറ്റുകള്‍ ടോക്കണിസം ശാശ്വതമാക്കുന്നതിനെ വിമര്‍ശിക്കപ്പെട്ടു, പ്രത്യേകിച്ചും ഇത്തരം സീറ്റുകളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന മിക്ക സ്ത്രീകളും രാഷ്ട്രീയമായി സുസ്ഥിരവും സ്വാധീനവുമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
എന്നിരുന്നാലും, ഇത്തവണ അത്തരത്തിലുള്ള എതിര്‍പ്പൊന്നും ഉണ്ടായില്ല, ഹിന്ദി ബെല്‍റ്റിലെ ഒബിസി വോട്ടുകള്‍ ഗണ്യമായി നേടുന്ന പാര്‍ട്ടിയായ ബി.ജെ.പിയാണ് ബില്‍ അവതരിപ്പിച്ചത്. ജാതിമതഭേദമന്യേ വിശാല-ഹിന്ദു വോട്ട് ബാങ്കിനെ ആശ്രയിക്കുന്ന മോദി
യുഗത്തില്‍ മണ്ഡല് ശൈലിയിലുള്ള രാഷ്ട്രീയത്തിന് എത്രമാത്രം ശക്തി നഷ്ടപ്പെട്ടുവെന്നാണ് ബില്‍ അവതരിപ്പിച്ചതിലൂടെ കാണിക്കുന്നത്.
പാര്‍ട്ടി പിന്തുണ
ഒബിസിക്കാര്‍ ബില്ലിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടാണെങ്കില്‍, അതിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ഈ പ്രത്യേക സാഹചര്യത്തില്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു വലിയ ഷോ നടത്തേണ്ടതിന്റെ ആവശ്യകത മോദിയെ ഭാഗികമായെങ്കിലും ഇതിന് നയിച്ചിട്ടുണ്ടാകാം. വനിതാ സംവരണ ബില്ലിന് വ്യാപകമായ പിന്തുണയുണ്ട്, കൂടാതെ ഇതിലൂടെ നല്ല മുന്നേറ്റം നടത്താന്‍ സര്‍ക്കാരിന് അവസരവുമാകുന്നു.
ചില നിരീക്ഷകര്‍ പറയുന്നതുപോലെ, 2030-കളുടെ അവസാനത്തോടെ മാത്രമേ ബില്‍ നടപ്പിലാക്കുകയുള്ളൂ എങ്കില്‍, ഈ നീക്കത്തിന്റെ പ്രായോഗിക പ്രത്യാഘാതങ്ങള്‍ എന്തായാലും മോദിയെ സംബന്ധിച്ചിടത്തോളം വലിയ പ്രസക്തിയില്ല. അതിനാല്‍ ഇത് അദ്ദേഹത്തിന് ഒരു വിജയമാണ്. ഇതിലെ മറ്റൊരു ഘടനാപരമായ ഘടകം, വനിതാ സംവരണം പ്രാദേശിക നിയമസഭാംഗവും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നു.
പുതിയ നിയമസഭാ സാമാജികരും സംവരണ സീറ്റുകള്‍ മാറിമാറി വരാനുള്ള സാധ്യതയും ഉള്ളതിനാല്‍ – ഏതെങ്കിലും വ്യക്തിയെ ഒരു നിയോജക മണ്ഡലത്തില്‍ സുരക്ഷിതമായി തുടരുന്നതിനെ ഇത് തടയുന്നു. ഇത് മൂലം വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ പാര്‍ട്ടിക്ക് കൂടുതല്‍ മുന്‍ഗണന നല്‍കും. തെരഞ്ഞെടുപ്പിലെ വന്‍കിട പണമിറക്കലും കൂറുമാറ്റ നിരോധന നിയമം പോലുള്ള നിയമങ്ങളും കാരണം ഇതില്‍ ഭൂരിഭാഗവും ഇതിനകം സംഭവിച്ചു.
കാന്ഷിറാമിനെപ്പോലുള്ള അംബേദ്കറൈറ്റ് നേതാക്കള്‍ പാര്‍ലമെന്റില്‍ ദലിതര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ നിരര്‍ത്ഥകതയെക്കുറിച്ച് ഇതിനകം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, അധികാരത്തിന്റെ ഭൂരിഭാഗവും പാര്‍ട്ടി ഹൈക്കമാന്‍ഡുകള്‍ക്ക് കല്‍പ്പിക്കുകയും ഉയര്‍ന്ന ജാതി ആധിപത്യം പുലര്‍ത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, സംവരണ സീറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളെ ‘ചംചകള്’ അല്ലെങ്കില്‍ സക്ക്-അപ്പുകള്‍ എന്ന് വിളിക്കുന്ന റാം, ഈ ‘പ്രതിനിധികള്‍ യഥാര്‍ത്ഥ പ്രതിനിധികളല്ല, മറിച്ച് അവരുടെ പഴയ ശത്രുക്കളുടെ കൈയിലെ ഉപകരണങ്ങള്‍ മാത്രമാണ്’ എന്നും വാദിച്ചു.
അതിര്‍ത്തി നിര്‍ണ്ണയം
എന്നിരുന്നാലും, ഏറ്റവും രസകരമെന്നു പറയട്ടെ, മോദിയുടെ അവസാന നിമിഷത്തെ ഈ അത്ഭുതം സ്ത്രീ സംവരണത്തെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെടുത്തിയതാണ്. അരനൂറ്റാണ്ടിലേറെയായി, ഓരോ സംസ്ഥാനത്തിന്റെയും ലോക്സഭാ സീറ്റുകള്‍ അവിടുത്തെ ജനസംഖ്യയില്‍ വലിയ മാറ്റമുണ്ടായിട്ടും മരവിപ്പിച്ചിരിക്കുകയായിരുന്നു. ഈ മരവിപ്പിക്കല്‍ നീക്കം ചെയ്താല്‍, 2030-കളില്‍ ഹിന്ദി ബെല്‍റ്റിലെ സീറ്റുകളില്‍ ഗണ്യമായ വര്‍ദ്ധനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗണ്യമായ കുറവും ഉള്ള ഒരു പുതിയ പാര്‍ലമെന്റിനെയാണ് കാണാന്‍ കഴിയുക.
പ്രതീക്ഷിക്കാവുന്നതുപോലെ, അതിര്‍ത്തി നിര്‍ണ്ണയം വിവാദപരമാണ്, കൂടുതല്‍ ജനസംഖ്യയുള്ള ഹിന്ദി ബെല്‍റ്റ് ഇതിനകം തന്നെ ദക്ഷിണേന്ത്യയെ കൂടുതല്‍ തരംതാഴ്ത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നിരുന്നാലും, അതിര്‍ത്തി നിര്‍ണ്ണയം എന്ന വിവാദ ആശയത്തെ വനിതാ സംവരണം എന്ന ആശയവുമായി ബന്ധിപ്പിച്ചുകൊണ്ട് – പാര്‍ട്ടികളിലും സംസ്ഥാനങ്ങളിലും ഏകകണ്ഠമായ പിന്തുണയുള്ള ഒരു ആശയം എടുത്തിട്ട ബിജെപിയുടെ നീക്കം കുറച്ചുകൂടി രസകരമാക്കുന്നു. ഹിന്ദി ബെല്‍റ്റില്‍ ശക്തമായ അടിത്തറയുള്ളതിനാല്‍ അതിര്‍ത്തി നിര്‍ണ്ണയത്തിന്റെ പ്രധാന ഗുണഭോക്താവ് കാവി പാര്ട്ടിയായിരിക്കുമെന്നതിനാലാണ് പാര്‍ട്ടി ഇതിനെ നല്ല നീക്കമായി കാണുന്നത്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU