ഏപ്രില്‍ 10ന് രാമനവമിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയോടെയാണ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഹിന്ദുത്വ ഭീകരര്‍ അക്രമം അഴിട്ടുവിട്ടത്. മുസ്ലീം സമുദായത്തിന് നാശത്തിന്റെ പാതയായാണ് അത് അശേഷിപ്പിച്ചത്. ഹിന്ദുത്വ കലാപകാരികള്‍ ഡസന്‍ കണക്കിന് മുസ്ലീം വീടുകളാണ് അഗ്‌നിക്കിരയാക്കിയത്. ഒരു ദിവസം കഴിഞ്ഞ്, ഏപ്രില്‍ 11ന്, മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ കൈയേറ്റമെന്നാരോപിച്ച് മുസ്ലീങ്ങളുടെ വീടുകളും കടകളും തകര്‍ത്തു.
ഖര്‍ഗോണ്‍ നഗരത്തിലെ തലാബ് ചൗക്ക് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന്, ഗൗശാല മാര്‍ഗ്, തബാദി ചൗക്ക്, സഞ്ജയ് നഗര്‍, മോത്തിപുര പ്രദേശങ്ങളിലും മുസ്ലീം വിരുദ്ധ അക്രമം അഴിച്ചുവിട്ടു. അക്രമത്തിനിടെ 28 കാരനായ ഇബ്രിസ് കൊല്ലപ്പെടുകയും ഹിന്ദുത്വ ഗ്രൂപ്പുകളുടെ അക്രമത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇത് സല്‍മബി ഖര്‍ഗോണിലെ സഞ്ജയ് നഗറില്‍ താമസിക്കുന്ന ഇവര്‍ മൂന്ന് കുട്ടികളുടെ മാതാവും വിധവയുമാണ്. സഞ്ജയ് നഗറില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം കത്തിച്ച മുസ്ലീങ്ങളുടെ അഞ്ച് വീടുകളില്‍ ഒന്ന് സല്‍മബിയുടെതാണ്.റാഷിദബിയുടെ വീടടക്കം 21 മുസ്ലീം കുടുംബങ്ങളുടെ വീടുകളാണ് ബി.ജെ.പി സര്‍ക്കാര്‍ അധികൃതര്‍ പട്ടാപ്പകല്‍ നിലംപരിശാക്കിയത്.ഏപ്രില്‍ 15 ന് അര്‍ദ്ധരാത്രിയാണ് ആരിഫ് സൂഫിയുടെ പ്ലാസ്റ്റിക് ഫാക്ടറി ഹിന്ദുത്വ ആള്‍ക്കൂട്ടം കത്തിച്ചത്. ഫാക്ടറിയിലുണ്ടായിരുന്നതെല്ലാം പൂര്‍ണമായും കത്തിനശിച്ചു.ചുരുങ്ങിയത് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും തന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് എന്നെന്നേക്കുമായി പോയതെന്നും ആരിഫ് പറയുന്നു.മൊഹ്സിന്‍ ഖാന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു അദ്ദേഹത്തിന്റെ മൊബൈല്‍ കട. സര്‍ക്കാരിന്റെ ‘കയ്യേറ്റ വിരുദ്ധ’ ഡ്രൈവിന്റെ ഭാഗമായാണ് ഖര്‍ഗോണിലെ അദ്ദേഹത്തിന്റെ കട തകര്‍ത്തത്.ഗുല്‍ഷന്‍ നഗറിലെ താമസക്കാരനായ മുഹമ്മദ് നദീം ഷെയ്ഖ് എന്ന 36കാരന്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് അയാള്‍ കാണുന്നത്.നിരവധി പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അത്. ‘ഞങ്ങള്‍ വളരെ പരിഭ്രാന്തരായി. ഇത് ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ വാതില്‍ തുറന്നു, പക്ഷേ ഉദ്യോഗസ്ഥര്‍ എന്നെയും എന്റെ മൂന്ന് സഹോദരന്മാരെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. അമ്പതോളം വരുന്ന ഉദ്യോഗസ്ഥര്‍ ഞങ്ങളെ ആക്രമിക്കുകയും പിന്നാലെ വരികയും ചെയ്തു, ”മുഹമ്മദ് നദീം ഷെയ്ഖ് പറഞ്ഞു.ആനന്ദ് നഗര്‍ ഏരിയയില്‍ തന്റെ വീട്ടിലേക്ക് വാളുകളുമായെത്തിയ ഒരു കൂട്ടം ഹിന്ദുത്വ ഭീകരര്‍ വൃദ്ധയായ മെഹ്റൂണിനെ ആക്രമിക്കുകയും അവരുടെ മുഖത്ത് വെട്ടുകയും ചെയ്തു. മറ്റൊരു സ്ത്രീയായ സുബൈദ കലാപകാരികളെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കും വെട്ടേറ്റു.ഖാര്‍ഗോണിലെ തലാബ് ചൗക്കിന് സമീപമാണ് ആമിന ബേക്കറി നടത്തിയിരുന്നത്. ഇത് സര്‍ക്കാര്‍ അധികാരികള്‍ തകര്‍ത്തു. അക്രമക്കേസുകളില്‍ കുടുക്കി തന്റെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്’ ആമിന പറഞ്ഞു.ഖര്‍ഗോണിലെ കാസിപുര ഗൗശാല മാര്‍ഗില്‍ ഹിന്ദുത്വ ജനക്കൂട്ടം അഴിച്ചുവിട്ട മുസ്ലിം വിരുദ്ധ കലാപത്തില്‍ ഷാസിയ ബീഗത്തിന് തന്റെ വീടും പണവും സമ്പൂര്‍ണമായി നഷ്ടപ്പെട്ടു.ഏപ്രില്‍ 10 വൈകുന്നേരം ഹിന്ദുത്വ കലാപകാരികള്‍ അക്രമം അഴിച്ചുവിട്ട സമയത്താണ് 28കാരനായ ഇബ്രിസ് ഖാനെ കാണാതാകുന്നത്. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം ഏപ്രില്‍ 17ന്, 120 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെ എം.വൈ ആശുപത്രി മോര്‍ച്ചറിയില്‍ അദ്ദേഹത്തിന്റെ മൃതദേഹമുണ്ടെന്ന് കുടുംബത്തിന് വിവരം ലഭിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായി പരിക്ക് മൂലമാണ് ഇബ്രീസ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍, ഇബ്രിസിന്റെ കൊലപാതകത്തില്‍ പോലീസിനും ഹിന്ദുത്വ കലാപകാരികള്‍ക്കും പങ്കുണ്ടെന്ന് ഇബ്രിസിന്റെ ഭാര്യയും കുടുംബാംഗങ്ങളും ആരോപിച്ചു.ട്രക്ക് ഉടമയായ ഹാഫിസ് മുഹമ്മദ് ഷഹീദിന്റെ ട്രക്ക് ഖാര്‍ഗോണിലെ തലാബ് ചൗക്കില്‍ വച്ചാണ് ഹിന്ദുത്വ കലാപകാരികള്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും തന്റെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തെന്നും ഹാഫിസ് പറഞ്ഞു.