Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക മാധ്യമം – അപവാദ പ്രചരണം

ജോ ബൈഡൻ അധികാരത്തിൽ വരുന്നത്തിനു മുന്നേതന്നെ ട്രംപ് നമ്മുടെ മനസ്സുകളിൽ നിന്നും മാറിപ്പോയിരുന്നു. ജനുവരി ആറാം തിയ്യതി കാപിറ്റോളിൽ അരങ്ങേറിയ കലാപത്തിനു പിന്നിലെ ചാലകശക്തി ട്രംപും കൂട്ടരുമാണെന്ന തിരിച്ചറിവ് ട്രംപിനു നൽകിയത് മോശം കാലമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സാമൂഹിക മാധ്യമങ്ങളും നിർത്തലാക്കപ്പെട്ടു. ഒരു അമേരിക്കൻ പ്രസിഡന്റിനു ആധുനിക ലോകത്ത് ഇതിലും വലിയ അപമാനം വരാനില്ല. സാമൂഹിക മാധ്യമങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുക എന്നത് ഒരാൾ ഈ ലോകത്ത് ഇല്ലാതാവാനുള്ള കാരണങ്ങളിൽ ,മുഖ്യമാണ്.

ട്രംപിന്റെ അവസ്ഥ വെച്ചു നോക്കിയാൽ ഒരാളുടെ ഉയർച്ച താഴ്ചയുടെ കാര്യം കണക്കാക്കുമ്പോൾ അയാളുടെ ജീവിതത്തിൽ സാമൂഹിക മാധ്യമങ്ങളുടെ സ്ഥാനം എത്രയാണ്?. സാമൂഹിക മാധ്യങ്ങൾ നൽകുന്ന വിവരം കൃത്യമാണ് എന്നാരും പറയില്ല. എകിലും അതിനു ആധുനിക കാലത്ത് പ്രത്യേക സ്ഥാനമുണ്ട് എന്ന് ലോകം അംഗീകരിക്കുന്നു. ഈ ചോദ്യങ്ങൾക്ക് നാം ചില ഉത്തരങ്ങൾ കണ്ടെത്തേണ്ടി വരുന്നു. സാമൂഹിക മാധ്യമങ്ങൾ സ്വയം ഒരു രാഷ്ട്രീയ വേദിയാണോ അതല്ല അത് തീർത്തും ഒരു “ ഗോസ്സിപ്പ്” ഇടനാഴി മാത്രമോ?

സാമൂഹിക മാധ്യമങ്ങളെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്ന കാര്യത്തിൽ എല്ലാവരും യോജിക്കുന്നു. അതായത് സാമൂഹിക മാധ്യമത്തെ ആധുനിക കാലത്ത് ആശയവിനിമയത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഉത്തമ രൂപമായി ലോകം മനസ്സിലാക്കുന്നു. ഇതൊരു രാഷ്ട്രീയ ഇടം എന്ന രീതിയിലല്ല പകരം ആശയങ്ങളും പദ്ധതികളും കൊണ്ടുവരാനും ചർച്ച ചെയ്യാനും സാധ്യമാകുന്ന മുഖ്യയിടം എന്നതാണ് ഈ മാധ്യമത്തിന്റെ പ്രത്യകത. രാഷ്ട്രീയ നടപടികൾക്ക് ഒരു ശാരീരിക സാന്നിധ്യം ആവശ്യമാണ്. അതെ സമയം സാമൂഹിക മാധ്യമം ഒരു ടെലിഫോൺ പോലെയാണ്. ടെലിഫോൺ ഒരു രാഷ്ട്രീയ വേദിയല്ല പക്ഷെ രാഷ്ട്രീയ സംവാദത്തിൽ അതും ഒരു ഉപകരണം ആകാറുണ്ട്. സാമൂഹിക മാധ്യമം അതിലും കൂടിയ തലത്തിലാണ്. ഒരേ സമയം പലരുമായും സംവദിക്കാം എന്ന പ്രത്യേകത അതിനുണ്ട് . നമ്മുടെ മുന്നിലുള്ള സാമൂഹിക മധ്യങ്ങളുടെ രൂപങ്ങളായ ഫേസ്ബുക്ക്‌ , വാട്സ്ആപ്പ് തുടങ്ങിയവ ഉദാഹരണം മാത്രം .ഇതിനെ നമുക്ക് കൂട്ടായ പ്രചാരണ തന്ത്രം എന്ന് വിളിക്കാം. ഒരേ സമയം ആയിരക്കണക്കിന് പേരെ ഒന്നിച്ചു അഭിസംബോധന ചെയ്യാൻ കഴിയുന്ന രീതി ഈ മേഖലയിലെ വലിയ കുതിച്ചു ചാട്ടമാണ്.

എന്തിനെയും മോശമായി ഉപയോഗിക്കുക എന്നത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. സാമൂഹിക മാധ്യമങ്ങളും അതിൽ നിന്നും മുക്തമല്ല. ശരിയായ കാര്യങ്ങൾ പ്രചരിപ്പിക്കുക എന്നതിനേക്കാൾ അപവാദ പ്രചാരണത്തിനാണ് പലപ്പോഴും ഈ മേഖല ഉപയോഗപ്പെടുത്തുന്നത്. കാര്യങ്ങളുടെ ശരി തെറ്റുകൾ അന്വേഷിക്കാൻ അധികമാരും തയ്യാറാകില്ല പകരം കിട്ടുന്ന എന്തും പ്രചരിപ്പിക്കാനാണ് ശ്രമിക്കാറ്. മിക്കവാറും കാര്യങ്ങളെ കുറിച്ച് മുൻധാരണ സ്വീകരിച്ചവർക്ക് “ ഗോസിപ്പുകൾ” പ്രചരിപ്പിക്കുന്നത് ഹരമായി മാറുന്നു.

സാമൂഹിക മാധ്യമങ്ങളും മറ്റൊരു ഉപയോഗം സ്വയം “ ഇമേജ്” ഉണ്ടാക്കുക എന്നതിനാണ്. മുൻ അമേരിക്കൻ പ്രസിഡന്റ്റ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി മോഡി എന്നിവർ അതിന്റെ വാക്താക്കളാണ്.

ആശയ പചരണം എന്നത് തിരിച്ചറിവും കൈമാറ്റം ചെയ്യാൻ കഴിയുന്നതുമായ ഒരു തലമാണ്. പങ്കുവെക്കുക എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് communication എന്ന പദം രൂപം കൊള്ളുന്നത്‌. അതെ സമയം “ ഗോസ്സിപ്പ്” എന്നത് “ അലസമായ സംസാരം” എന്നതിനു തുല്യമായ പഴയ ഭാഷയിലെ “godsibb” പദത്തിൽ നിന്നുമാണ്.

സോഷ്യൽ മീഡിയയുടെ സ്വഭാവം അത് ഗോസിപ്പുകളിലേക്ക് ചായ്‌വ് കാണിക്കുന്നു എന്നതാണ് : വിവരങ്ങളുടെ ഉറവിടം അന്വേഷിക്കൽ അസാധ്യമാണ് എന്നതിനാലും വിവരങ്ങൾ വലിയ ദൂരങ്ങളിൽ പങ്കിടുന്നതിനാലും, പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽ വിശ്വസിക്കുന്നത് വ്യക്തിപരമായ വിശ്വാസം മാത്രമാണ്. ഇത് ഒരു “സഹോദരനെ”, “അമ്മായിയെ ” അല്ലെങ്കിൽ “മുത്തച്ഛനെ” വിശ്വസിക്കുന്നത് പോലെയാണ്.

ആശയവിനിമയം നടത്തുന്ന വിമർശനാത്മക ചിന്ത ഇതിൽ ഉൾപ്പെടുന്നില്ല. നിങ്ങൾ പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നതിനാൽ അതിന്റെ സാധുത പരിശോധിക്കാതെ ഞാൻ നിങ്ങളെ റീട്വീറ്റ് ചെയ്യുന്നു. പക്ഷെ ഇതൊരു കുടുമ്പത്തിലെ അടുക്കളയിൽ നടക്കുന്ന സംസാരം പോലെയല്ല. പകരം പുറത്തു ദശലക്ഷക്കണക്കിന് ആളുകൾ അത് പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളെ കുറിച്ച് നാം പലപ്പോഴും അറിഞ്ഞെന്നു പോലും വരില്ല.

ചർച്ചകൾ വിശകലനങ്ങൾ എന്നിവ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ നടന്നെന്നു വരില്ല. വ്യതിരക്തമായ രീതിയിൽ പലപ്പോഴും ഇടപെടലുകൾ നടന്നെന്നിരിക്കും. ഒരു സ്വകാര്യ തലത്തിൽ നടക്കുന്ന അപവാദ പ്രചാരണവും വിശാലമായ തലത്തിൽ നടക്കുന്നതും തമ്മിൽ അന്തരമുണ്ട്. സാഹചര്യത്തിന്റെ തെട്ടമനുസരിച്ചു നാം സാമൂഹിക മാധ്യമങ്ങളെ വിശ്വസിക്കേണ്ടി വരുന്നു. നമ്മുടെ അയൽവാസിയെ കുറിച്ച് കുടുംബത്തിലെ അമ്മായി പറയുന്നത് നാം വിശ്വസിക്കേണ്ടി വരുന്നു. കാരണം അവർ പറയുന്നത് നാം ഇഷ്ടപ്പെടുന്നു എന്നത് തന്നെ.

ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ട്രംപിനെ പോലുള്ള ജനകീയ നേതാക്കൾ രംഗത്ത്‌ വന്നത്. സാമൂഹിക മാധ്യമങ്ങളിൽ അവർ സംവാദത്തിനല്ല അവസരം ഒരുക്കിയത്. പകരം അവർ പുതിയ രീതി പരീക്ഷിച്ചു. സത്യം എന്നത് അവരുടെ വിഷയമായിരുന്നില്ല. ആവലാതികൾ, നിരാശകൾ, നീരസങ്ങൾ, പരാജയങ്ങൾ, അഭിലാഷങ്ങൾ, കോപം എന്നിവ കൊണ്ട് അവർ രംഗം മലീമസമാക്കി. അതിന്റെ ദുർഗന്ധം ലോകം മുഴുവൻ പടർത്താൻ കഴിഞ്ഞു എന്നിടത്താണ് അവർ വിജയിക്കുന്നത്. അവിടെയാണ് അപവാദങ്ങളും വിജയിക്കുന്നത്.

പ്രായോഗികതയാണ് ട്രുംപിനെ പോലുള്ളവരെ ഈ രീതിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇത് നിലനിൽപ്പുള്ള കാര്യമല്ല എന്ന് ആരും അംഗീകരിക്കും. കാരണം സത്യമല്ലാത്ത ഒന്നും അധിക കാലം നിലനിൽക്കില്ല എന്നത് തന്നെ. നീരസത്തിന്റെ പ്രഭാവലയത്തിൽ പെട്ടാണ് ട്രംപ് ഇങ്ങിനെ പ്രതികരിച്ചത്. അത് നമ്മുടെ ജീവിതത്തിലും നമുക്ക് പരിചിതമാണ്. പക്ഷെ അതിനെ തന്റെ വഴിക്ക് നടത്തിക്കാൻ ട്രംപ് ‌ ശ്രമിച്ചു. അത് വഴി തനിക്കു വോട്ടു ലഭിക്കുമെന്നും. സാമൂഹിക മാധ്യമം അറ്റമില്ലാത്ത അവസരങ്ങളുടെ കൂടി കാര്യമാണ്. അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കാനും തിരിച്ചു വിടാനും പരിശ്രമിക്കുന്നതിനേക്കാൾ മോശം വശത്തിലൂടെയും അപവാദ പ്രചാരണത്തിലൂടെയും മുതലാക്കാനും അധികാര വർഗങ്ങൾ ശ്രമുക്കുന്നു എന്നത് നൽകുന്ന സൂചന അത്ര സുഖകരമായ ഒന്നല്ല.

Related Articles