Current Date

Search
Close this search box.
Search
Close this search box.

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകൾ

റമദാൻ മാസത്തിലെ ആദ്യ ആഴ്ച. ഗ്രാമവാസികളായ മുസ്ലിംകൾ സ്വന്തം കാര്യങ്ങളിൽ ഏർപ്പെട്ട് നിൽക്കുമ്പോഴാണ് നൂറു കണക്കിന് ഹിന്ദു മതവിശ്വാസികൾ കാവിയണിഞ്ഞ് രാജസ്ഥാനിലെ കരൗളി ഗ്രാമത്തിൽ വന്നിറങ്ങയത്. യാതൊരു പ്രകോപനാന്തരീക്ഷവും നിലനിൽക്കാതെ തന്നെ ഏതാനും ഗാന ഇൗരടികൾ അവർ സ്പീക്കറുകളിൽ മുഴക്കി.

‘ഹിന്ദു ഉണരുന്ന ദിവസത്തിന്റെ പ്രത്യാഘാതങ്ങൾ അതി ഭീകരമായിരിക്കും,
ആ ദിവസം തൊപ്പി ധാരികൾ രാമനു മുന്നിൽ സാഷ്ടാംഗം നമിക്കും.
എന്റെ രക്തം തിളച്ച് പൊങ്ങുന്ന നിമിഷം നിങ്ങളുടെ സ്ഥാനമെവിടാണെന്ന് ഞാൻ കാണിച്ച് തരാം,
നിസ്സംശയം, അന്ന് എന്റെ വാളുകളാണ് നിങ്ങളോട് സംസാരിക്കുക”

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയവിഹ്വലരായി നിലകൊണ്ട മുസ്ലിംകൾക്കിടെയിൽ റാലി പ്രക്ഷുബ്ധമായിത്തുടങ്ങി.
ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി മാറ്റാനുള്ള അജണ്ടയുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന ഹിന്ദു സമാന്തര സൈനിക വിഭാഗമായ ആർ.എസ്.എസ് പ്രകോപനാത്മമായ റാലി നയിക്കുന്ന അവസരത്തിൽ മുസ്ലിം മതവിശ്വാസികൾക്ക് സഹായഹസ്തം നീട്ടാൻ ഒരാളുമുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. മുസ്ലീംകളെ നിന്ദിക്കാനും ഹിന്ദു സർവ്വാധികാരം ആണയിട്ടുറപ്പിക്കാനും എത്തിയ ജാഥ ആ ലക്ഷ്യം പൂർത്തീകരിച്ച് മാത്രമേ പിൻവാങ്ങുകയുള്ളൂവെന്നതിൽ സംശയമില്ല.

പിന്നീടെന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. സമീപ പ്രദേശത്തെ ചില മുസ്ലിം യുവാക്കൾ കാര്യങ്ങൾ നിയന്ത്രിക്കാൻ തീരുമാനിച്ചുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മോട്ടോർ സൈക്കിളിലെത്തിയവർക്ക് നേരെ കല്ലെടുത്ത് എറിയാൻ തുടങ്ങി. വൈകാതെ തന്നെ ഒരടിപിടി പൊട്ടിപ്പുറപ്പെട്ടു. അടിപിടിക്കിടെ വീടുകളും കടകളും നശിച്ചു. സമീപ പ്രദേശങ്ങൾ അഗ്നിക്കിരയായി. എന്നത്തേയും പോലെ കേവലം കാഴ്ചക്കാരായി മാത്രം അവശേഷിച്ച പോലീസുകാർ ഒടുവിൽ വന്നെത്തി. മുസ്ലിം നിവാസികളേയും ഏതാനും വളരെ ചുരുക്കം പ്രക്ഷോഭകാരികളേയും മാത്രമാണ് പോലീസുകാർ അറസ്റ്റു ചെയ്യാൻ തിടുക്കം കാണിച്ചത്.

ഏറെ വൈകാതെ രാമജന്മാഘോഷം സമാധാന പൂർണ്ണമായി നടത്തിക്കൊണ്ടിരുന്ന ഹിന്ദു മതവിശ്വാസികളെ മുസ്ലീംകൾ അതി ക്രൂരമായി അക്രമിച്ചുവെന്ന രൂപത്തിൽ വീഡിയോ പ്രചരിച്ചു തുടങ്ങി. സത്യാവസ്ഥ മറച്ചു പിടിച്ച അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസ്ഥുത സംഭവത്തെ ഹിന്ദു-മുസ്ലിം കലാപങ്ങളായി ചിത്രീകരിച്ചു. അതിനിടെ മുസ്ലിം കടകൾക്ക് മേൽ ഉപരോധമേർപ്പെടുത്താനുള്ള നിർദേശം സമീപ പ്രദേശത്തുള്ള ഹിന്ദുക്കൾക്ക് ലഭിച്ചു. വെറുപ്പിനെതിരെ നില കൊള്ളാനുള്ള ത്രാണിയില്ലാത്തതിനാലാകം, സംസ്ഥാന സർക്കാർ ഇന്റർനെറ്റ് വിച്ഛേദിക്കുകയും, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തത്. ഏകദേശം അറുന്നൂറോളം പോലീസുകാരെയാണ് പെട്രോളിങ്ങിനായി സർക്കാർ അവിടെ നിയമിച്ചത്.

വിദ്വേശ സന്ദേശം
കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ മേൽ പ്രസ്ഥാവിതമായതിന് സമാനമായി നിരവധി സംഭവങ്ങൾ വ്യത്യസ്ഥ സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാമനവമി എന്നറിയപ്പെടുന്ന രാമജന്മം ആഘോഷിക്കുന്നതിന്റെ മറവിൽ നിരവധി ഹിന്ദു ദേശീയവാദികളും വർഗീയവാദികളും വടിയും വാളും കൈയ്യിലേന്തി മുസ്ലിം പ്രദേശങ്ങളിൽ വെറുപ്പിന്റെ സന്ദേശം വിസർജ്ജിക്കുന്നത് പതിവായിരിക്കുകയാണ്. ഏപ്രിൽ പത്തിന് അരങ്ങേറിയ ഹിന്ദു തീവ്രവാദികളുടെ ജാഥയുടെ അനന്തരഫലമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ മധ്യപ്രദേശിലെ ഖർഗോണിൽ പതിനാറ് വീടുകളും ഇരുപൊത്തമ്പത് കടകളുമാണ് തകർക്കപ്പെട്ടത്. ഇതിലേറെയും മുസ്ലീംകളുടേതാണെന്ന്പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ.

തകർക്കപ്പെട്ട കെട്ടിടങ്ങൾ നിയമ വിരുദ്ധമായി സ്ഥാപിതമായതെന്നായിരുന്നു സർക്കാർ വാദം. നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാൽ പോലും തകർത്തു നീക്കുന്നതിന് മുമ്പ് പാലിക്കേണ്ട നിയമങ്ങളെ സർക്കാർ കാറ്റിൽ പറത്തുകയായിരുന്നുവെന്ന് വേണം പറയാൻ. ദശകങ്ങളോളം രാഷ്ട്രീയ, സാമ്പത്തിക പുരോഗതി നേടി സൗഖ്യ സമ്പൂർണ്ണമായി ജീവിച്ച് വന്ന മുസ്ലീംകൾ 2014ൽ മോദി അധികാരത്തിലേറിയതോടെ ബലിയാടാക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഒാൾ ഇന്ത്യ മജ്ലിസേ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടി പ്രസിഡണ്ട് അസദുദ്ദീൻ ഉവൈസി വാർത്താസമ്മേളനത്തിൽ തുറന്നടിക്കുകയുണ്ടായി.

മതപരിവർത്തനം ലക്ഷ്യം വെക്കുന്നുവെന്ന ആരോപണാടിസ്ഥാനത്തിൽ ഹിന്ദു സ്ത്രീകളെ സ്നേഹിച്ച പല മുസ്ലിം പുരുഷന്മാരും ആൾക്കൂട്ട ആക്രമത്തിനിരയാക്കപ്പെട്ടിട്ടുണ്ട്. പശു സംരക്ഷണ സംഘങ്ങൾ തെരുവുകളിൽ നിർദാക്ഷിണ്യം കൈകാര്യം ചെയ്യപ്പെട്ട ദളിത്, അധിസ്ഥിത വിഭാഗങ്ങളുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്. 2020ൽ കൊറോണ വ്യാപനത്തിനുദരവാദികളായി മുസ്ലിം സമൂഹത്തെ ചിത്രീകരിച്ചുള്ള സമൂഹത്തിന്റെ തരണം താണ നീക്കത്തിനും നാം സാക്ഷിയായതാണ്.

കലാപാഹ്വാനം
മുസ്ലിം നരഹത്യയിൽ പങ്കുചേരണമെന്ന ഹിന്ദു സന്യാസികളുടെ ആഹ്വാനം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ലൗഡ്സ്പീക്കറുകളിൽ പ്രക്ഷേപണം ചെയ്യുന്ന ബാങ്കു വിളികൾക്ക് നിരോധനമേർപ്പെടുത്താനുള്ള ആലോചനയിലാണിപ്പോൾ സംസ്ഥാന സർക്കാർ. കഴിഞ്ഞ ഒരാഴ്ചമാത്രമായി മുസ്ലിം സ്ഥാപനങ്ങൾക്ക്് നേരെയുള്ള തീവെയ്പ്പും കലാപാഹ്വാനങ്ങളും മധ്യപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ്, ബംഗാൾ തുടങ്ങി ഏഴോളം സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നത് എത്ര അപലപനീയമാണ്.

ഗോവയിൽ നോമ്പു തുറക്കുന്ന വേളയിൽ കാവിക്കാൊടിയേന്തി പള്ളിയിൽ അക്രമാസക്തരായി പള്ളിയിൽ പ്രവേശിക്കുകയുണ്ടായി. രാജ്യത്തിനാകമാനം അപമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അരങ്ങേറിയിട്ടും ഉത്തരവാദികളെ കുറ്റപ്പെടുത്താനോ തള്ളിപ്പറയാനോ ദേശീയ സർക്കാർ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. മുസ്ലിം വിരുദ്ധ അക്രമണങ്ങൾ അധാർമ്മികമോ രാഷ്ട്ര ലക്ഷ്യങ്ങൾക്ക് വിരുദ്ധമോ അല്ലെന്ന സന്ദേശമാണ് സർക്കാരിന്റെ മൗനം പൊതുജനത്തിന് കൈമാറുന്നത്.

ഹിന്ദു ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സാമൂഹ്യ സാമ്പത്തിക സൗകര്യങ്ങളോടു കൂടിയുള്ള രാഷ്ട്രം നിർമ്മിക്കാനും ഹിന്ദുത്വവത്കരിക്കാനുമുള്ള പദ്ധതിയുടെ ഭാഗം തന്നെയാണവരും.

ഇരുളിൽ കഴിയുന്നവർ
ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപങ്ങളരങ്ങേറിയിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടിട്ടും മുസ്ലിംകളെ നിഷ്കാസനം ചെയ്യുന്നത് തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം യുവ ഹിന്ദു ദേശീയവാദികൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്നതാണ് സത്യം. രാജസ്ഥാനിലെ കൗറലായിൽ അരങ്ങേറിയ ജാഥകളിൽ ഹിന്ദു ദേശീയവാദികൾ മണിക്കൂറുകളോളം ആലപിച്ച ഗാനം ചുവടെ കൊടുക്കുന്നു;
തീവ്ര ഹിന്ദുക്കളായ ഞങ്ങളിവിടെ ഒരു പുതു ചരിതം സൃഷ്ടിക്കും…
ശത്രു ഗ്രഹങ്ങളിൽ കേറി ശിസ്സ് വിച്ഛേദിക്കാൻ ഞങ്ങൾ ഒരുക്കമാണ്…
സർവ്വ വീടുകളിലും കാവി പതാക പാറിപ്പറക്കും, രാമദേവന്റെ ഭരണം ഒരു നാൾ തിരിച്ചു വരും, തീർച്ച…
ഏക മുദ്രാവാക്യം, ഏക നാമം, രാമൻ നീളാൽ വാഴട്ടെ….
ഇൗ ഗാനം കേൾക്കുമ്പോൾ മാനസിക ശക്തി പകർന്ന് ലഭിക്കുന്നുവെന്നു എല്ലാ മുസ്ലിംകളേയും കൊല്ലാനുള്ള ആഗ്രഹം ജനിക്കുന്നുവെന്നുമാണ് ഒരു ഹിന്ദു യുവാവ് മാധ്യമ പ്രവർത്തകനോട് പങ്കുവെച്ചത്. വംശീയ ഉന്മൂലനമാണ് ഇന്ത്യയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഹിന്ദു ദേശീയ മുന്നേറ്റത്തിന് അസ്ഥിവാരമിടുന്ന ഹിന്ദുത്വ ആശയപ്രകാരം മുസ്ലീംകൾ മതപരിവർത്തനം നടത്തുകയോ സ്വയം നശിച്ച് തീരുകയോ നിർബന്ധമാണത്രേ. ഇരുളിന്റെ പടുകുഴിയിലേക്ക് ദൃഢതയോടെ തുറിച്ച് നോക്കുന്ന ഇന്ത്യൻ മുസ്ലീംകൾ വൈകാതെ തന്നെ തങ്ങൾ അഗാധ ഗർത്തങ്ങളിൽ പതിച്ചിട്ടുണ്ടെന്ന് തിരിച്ചറിയും.

വിവ- ആമിർ ഷെഫിൻ

Related Articles