Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര യാത്രക്കുള്ള കോവിഡ് ടെസ്റ്റുകള്‍ ഏതൊക്കെ ? സമഗ്ര വിവരണം

വര്‍ഷാവസാനത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ വര്‍ധിക്കുന്നതിനിടെ ആളുകള്‍ പുതിയ ഒമിക്രോണ്‍ ഭീതിയുടെ പശ്ചാതലത്തില്‍ ഏറ്റവും പുതിയ യാത്ര നിനിയന്ത്രണങ്ങള്‍ തിരയുകയാണ്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ICAO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കുറഞ്ഞത് 50 ദശലക്ഷം ആളുകളെങ്കിലും ഈ സീസണില്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിക്ക രാജ്യങ്ങളിലും അവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് പ്രീ-ട്രാവല്‍ കോവിഡ് പരിശോധനയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ പുതിയ കൊറോണ വൈറസിന്റെ ഒമിക്രൊണ്‍ വകഭേദം കണ്ടെത്തിയതിന് പിന്നാലെ 89 രാജ്യങ്ങളില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളെല്ലാം പിന്നീട് യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

നേരത്തെയുണ്ടായിരുന്ന ഡെല്‍റ്റ വകഭേദത്തെക്കാള്‍ വളരെ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നുവെന്നും വാക്സിനേഷന്‍ എടുത്തവരിലുേം കോവിഡ് വന്ന് മാറിയവരിലും ഈ അണുബാധയുണ്ടാകുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടന (WHO) പറയുന്നത്. പല രാജ്യങ്ങളും വിമാനക്കമ്പനികളും യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് 48-72 മണിക്കൂറിനുള്ളില്‍ കോവിഡ് പി സി ആര്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഹാജരാക്കേണ്ടതുണ്ട്. ചില രാജ്യങ്ങളില്‍, യാത്രയ്ക്ക് മുമ്പുള്ള പി.സി.ആര്‍ പരിശോധനക്ക് പുറമേ, പുറപ്പെടുന്നതിന് മുമ്പും ശേഷവും വിമാനത്താവളങ്ങളില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തുന്നുണ്ട്.

യു.എസിലേക്കുള്ള പ്രവേശനത്തിന്, യാത്രക്കാര്‍ പുറപ്പെടുന്ന തീയതിക്ക് ഒരു ദിവസം മുമ്പ് നെഗറ്റീവ് കോവിഡ് ടെസ്റ്റിന്റെ (PCR അല്ലെങ്കില്‍ ആന്റിജന്‍) തെളിവ് ഹാജരാക്കേണ്ടതുണ്ട്.

വ്യത്യസ്ത കോവിഡ് ടെസ്റ്റുകള്‍

പി.സി.ആര്‍

The polymerase chain reaction (PCR) വൈറസുകളും ബാക്ടീരിയകളും കണ്ടെത്തുന്നതിനുള്ള ഈ പരിശോധന മികച്ച നിലവാരമുള്ളതായി കണക്കാക്കപ്പെടുന്നു. ഒരു ചെറിയ അളവിലുള്ള ഡി എന്‍ എ വേഗത്തില്‍ വിശകലനം ചെയ്യുന്നതിനുള്ള ചെലവുകുറഞ്ഞ മാര്‍ഗമാണ് പിസിആര്‍ ടെസ്റ്റ്.

കോവിഡ് 19 റൈബോ ന്യൂക്ലിക് ആസിഡിന്റെ (ആര്‍ എന്‍ എ) സാന്നിധ്യം നിര്‍ണ്ണയിക്കാന്‍ മൂക്കിലോ തൊണ്ടയിലോ ഉള്ള സ്രവമാണ് പരിശോധന നടത്തുന്നത്. സാമ്പിള്‍ ലാബില്‍ എത്തിച്ച്, അതിലേക്ക് ഒരു റീജന്റ് ലായനി ചേര്‍ക്കുന്നു. വൈറസിലെ ജനിതക വസ്തുക്കളുടെ പകര്‍പ്പുകള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു ശൃംഖലയുടെ പ്രതികരണം റിയാജന്റ് ആരംഭിക്കുന്നു. ഇത് വൈറസിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

പിസിആര്‍ ടെസ്റ്റുകള്‍ സാധാരണയായി വളരെ കൃത്യമായ ഫലങ്ങള്‍ നല്‍കുന്നതിന് പരിഗണിക്കപ്പെടുന്നു.

റാപിഡ് ആന്റിജന്‍ ടെസ്റ്റ്

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍, അല്ലെങ്കില്‍ ലാറ്ററല്‍ ഫ്‌ലോ ആന്റിജന്‍ ടെസ്റ്റുകള്‍ എന്നത് മൂക്കില്‍ നിന്നും സ്രവം ശേഖരിച്ച് നടത്തുന്ന ടെസ്റ്റ് ആണ്. ഈ സ്രവത്തെ ലായനിയില്‍ വയ്ക്കുക, തുടര്‍ന്ന് ലായനിയുടെ തുള്ളികള്‍ ഒരു ചെറിയ സ്ട്രിപ്പിലേക്ക് മാറ്റുകയും അപ്പോള്‍ തന്നെ ഫലം ലഭിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.

ആന്റിജന്‍ പരിശോധനാ ഫലങ്ങള്‍ 15-30 മിനിറ്റിനുള്ളില്‍ ലഭ്യമാണ്. ചില രാജ്യങ്ങള്‍ക്കും എയര്‍ലൈനുകള്‍ക്കും പിസിആര്‍ ടെസ്റ്റിന് പുറമെ പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ആവശ്യമാണ്.

ആന്റിബോഡികള്‍/IgG-IgM ടെസ്റ്റ്

ഈ പരിശോധന വൈറസിന്റെ നിലവിലെ അവസ്ഥ കണ്ടെത്തുന്നില്ല – ഒരു വ്യക്തിക്ക് വൈറസ് ഉണ്ടായിരുന്നോ എന്ന് മാത്രമേ ഇതിലൂടെ കാണിക്കാന്‍ കഴിയൂ.

ഐജിജി ക്വാണ്ടിറ്റേറ്റീവ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിന് സമാനമായി വിരല്‍ത്തുമ്പില്‍ നിന്ന് കുത്തിയെടുക്കുന്ന രക്ത സാമ്പിള്‍ ഉപയോഗിച്ചാണ്. സമ്പര്‍ക്കമുണ്ടായി 15 ദിവസത്തിന് ശേഷമാണ് ഈ പരിശോധന നടത്തേണ്ടത്.

കോവിഡ് ടെസ്റ്റുകളുടെ വില

ആവശ്യമായ ടെസ്റ്റുകളുടെ തരങ്ങള്‍, പുറപ്പെടല്‍ പോയിന്റ്, ലക്ഷ്യസ്ഥാനം, ദാതാവ് എന്നിവയെ ആശ്രയിച്ച്, കോവിഡ് ടെസ്റ്റുകളുടെ വിലകള്‍ ഓരോ രാജ്യത്തും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. യു എസില്‍, ഫലം അതേദിവസം തന്നെ ലഭിക്കുന്ന സ്വകാര്യ COVID പ്രീ-ട്രാവല്‍ PCR ടെസ്റ്റിന് 375 ഡോളര്‍ ആണ് ചിലവ്. എന്നാല്‍ രാജ്യത്തുടനീളം ഇതിന് നിരവധി സൗജന്യ ഓപ്ഷനുകളും ഉണ്ട്. യു കെയില്‍, ഏകദേശം 50 ഡോളര്‍ മുതല്‍ 130 ഡോളര്‍ വരെയാണ് വില.

ജപ്പാനില്‍, യാത്രയ്ക്കായി ഇംഗ്ലീഷിലുള്ള സര്‍ട്ടിഫിക്കറ്റോടുകൂടിയ PCR പരിശോധനയുടെ ചിലവ് 33,000 യെന്‍ (290 ഡോളര്‍) ആണ്. യുണൈറ്റഡ് അറബ് എമിറേറ്റിലെയും ഖത്തറിലെയും ഗവണ്‍മെന്റുകള്‍ കോവിഡ് പരിശോധനകള്‍ക്ക് വില പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്ര ആവശ്യങ്ങള്‍ക്ക്

പല രാജ്യങ്ങളിലും യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമാണ്. ചിലര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനോ അല്ലെങ്കില്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനോ ആവശ്യമായ വാക്‌സിന്‍ ബ്രാന്‍ഡ് വ്യക്തമാക്കുന്നുണ്ട്. മറ്റു കാര്യങ്ങള്‍ക്ക് യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.

എയര്‍പോര്‍ട്ടില്‍ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാന്‍ പ്രീ-ട്രാവല്‍, ഓണ്‍-അറൈവല്‍ ടെസ്റ്റിംഗ് എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും പണം നല്‍കുകയും ചെയ്യാം. യാത്രക്കാര്‍ക്ക് ് ഓണ്‍ലൈന്‍ ആരോഗ്യ ഫോമുകള്‍ പൂരിപ്പിക്കുകയും ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ അവരുടെ പരിശോധനാ ഫലങ്ങളോ വാക്‌സിനേഷന്‍ നിലയോ കാണിക്കാന്‍ ക്യൂ.ആര്‍ കോഡ് ഉപയോഗിക്കാനോ ചില രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles