Current Date

Search
Close this search box.
Search
Close this search box.

രണ്ടുവര്‍ഷത്തിനിടെ കോവിഡ് ലോകമാകെ പടര്‍ന്നുപിടിച്ചതെങ്ങനെ ?

ലോകത്താകമാനം കോവിഡ് കേസുകള്‍ 300 ദശലക്ഷത്തിലെത്തുന്ന വേളയില്‍ അല്‍ജസീറ പുറത്തിറക്കിയ ആനിമേഷന്‍ ഗ്രാഫിക്‌സിന്റെ വിശകലനമാണ് ചുവടെ. ലോകത്തുടനീളമുള്ള നിലവിലെ കോവിഡ് കേസുകളുടെ എണ്ണമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലോകത്താകമാനം 300 ദശലക്ഷം ആളുകള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 50 ലക്ഷത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പട്ടികയില്‍ അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചതും ആളുകള്‍ മരണപ്പെട്ടതുമായി മുന്‍പന്തിയിലുള്ളത്. അതേസമയം, രോഗബാധയുണ്ടായിരിക്കാമെങ്കിലും പരിശോധനയ്ക്ക് വിധേയരാകാത്തവരുടെ എണ്ണം അജ്ഞാതമാണ്. epidemiological models,ന്റെ കണക്കനുസരിച്ച് യഥാര്‍ത്ഥ വൈറസ് ബാധകളുടെയും മരണങ്ങളുടെയും എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നാണ് പറയുന്നത്.

അമേരിക്കയില്‍ ആകെ 55,121,185 പേര്‍ക്കാണ് ഇതുവരെയായി(2021 ഡിസംബര്‍ 29 വരെയുള്ള കണക്കാണിത്) കോവിഡ് 19 ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പട്ടികയിലുള്ള മറ്റു രാഷ്ട്രങ്ങളുടെ എണ്ണമാണ് താഴെ.

2. ഇന്ത്യ- 34,922,882
3. ബ്രസീല്‍-22,297,427
4. യു.കെ- 13,309653
5. റഷ്യ-10,385,299
6. ഫ്രാന്‍സ്-10,355,369
7. തുര്‍ക്കി-9,554,771
8. ജര്‍മനി-7,208,790
9. ഇറ്റലി- 6328,076
10. സ്‌പെയിന്‍- 6,294,745

ലോകത്താകെ ഇതുവരെ സ്ഥീരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം രാജ്യം തിരിച്ച്

1. അമേരിക്ക- 826,061
2.ബ്രസീല്‍-619,401
3. ഇന്ത്യ- 481,893
4. റഷ്യ-304,284
5. മെക്‌സികോ- 299,544
6. പെറു-202,782
7. യു.കെ -149,324
8. ഇന്തോനേഷ്യ- 144,097
9. ഇറ്റലി-137,646
10.ഇറാന്‍- 131,680

 

അവലംബം: അല്‍ജസീറ

Related Articles