Current Date

Search
Close this search box.
Search
Close this search box.

വ്യാപകമായ വനനശീകരണം; സസ്യ-ജന്തുജാലങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്

പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 250 വര്‍ഷങ്ങള്‍ക്കിടെ 600നടുത്ത് സസ്യജാലങ്ങളാണ് ഭൂമുഖത്ത് നിന്നും മണ്‍മറഞ്ഞത്. 571 സസ്യവിഭാഗങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി. ഇരട്ടിയിലധികം സസ്തനികള്‍,പക്ഷികള്‍,ഉഭയജീവികള്‍ എന്നിവ തുടച്ചുനീക്കപ്പെട്ടു. റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളാണിത്.

നിരവധി സസ്യ-ജന്തു-ജീവിവര്‍ഗങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനിടെ വംശനാശം സംഭവിച്ചത്. ഏതെല്ലാം സസ്യങ്ങള്‍ ഇതിനകം വംശനാശം സംഭവിച്ചു എന്നുള്ള അവലോകനം ആദ്യമായാണ് പുറത്തു വരുന്നതെന്ന് സ്റ്റോക്‌ഹോം സര്‍വകലാശാല പരിസ്ഥിതി-സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അലീസ് എം ഹംപറീസ് പറഞ്ഞു.

ജന്തുജാലങ്ങളേക്കാള്‍ വേഗത്തിലാണ് വിത്തുചെടികളുടെ വംശനാശം സംഭവിക്കുന്നതെന്നാണ് ഈ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ രണ്ടര നൂറ്റാണ്ടിനിടെ ശരാശരി 2.3 ജീവികളാണ് ഓരോ വര്‍ഷവും വംശനാശം സംഭവിക്കുന്നത്. സാധാരണയില്‍ നിന്നും 500 ഇരട്ടി വര്‍ധനവാണിതിലൂടെ കാണിക്കുന്നത്.

സസ്യജാലങ്ങളുടെ പ്രധാന വംശനാശത്തിന് കാരണം വനനശീകരണവും മനുഷ്യരുടെ കൈകടത്തലുമാണ്. വനഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റുന്നതും മനുഷ്യന്റെ നശീകരണ സ്വഭാവവുമാണ് മറ്റൊരു കാരണം. ഏറ്റവും കൂടുതല്‍ വംശനാശം രേഖപ്പെടുത്തിയത് ഹവായ് ദ്വീപുകളിലാണ്. അതിനു പിന്നിലായി സൗത്ത് ആഫ്രിക്കയിലെ കേപ് പ്രവിശ്യ മൗറീഷ്യസ്,ബ്രസീല്‍,ഇന്ത്യ,മഡഗാസ്‌കര്‍ എന്നിവയാണ്.

ഈ റിപ്പോര്‍ട്ട് ഈ ആവാസവ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന ദശലക്ഷക്കണക്കിന് ജീവജാലങ്ങളുടെ അതിജീവനത്തെ ബാധിക്കുന്നതാണ്. എല്ലാവര്‍ക്കും ഭക്ഷണവും ജീവവായുവും നല്‍കുന്നതിന് സസ്യജാലങ്ങള്‍ അവിഭാജ്യഘടകമാണ് നമ്മുടെ ആവാസവ്യവസ്ഥയില്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ തന്നെ സസ്യങ്ങള്‍ ഇല്ലെങ്കില്‍ മറ്റെല്ലാം നഷ്ടപ്പെടും. എല്ലാ ജീവികളും എങ്ങിനെയാണ് പരസ്പരം ആശ്രയിച്ചിരിക്കുന്നത് എന്നത് നമ്മള്‍ മനസ്സിലാക്കുന്നില്ല.

ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് സസ്യജാലങ്ങള്‍ക്ക് മാത്രമല്ല മുന്നറിയിപ്പ് നല്‍കുന്നത്. മേയില്‍ യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പതിറ്റാണ്ടുകളായി ഒരു മില്യണ്‍ മൃഗങ്ങളും സസ്യജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നാണ് പറയുന്നത്. ഇത് വ്യാവസായിക-കാര്‍ഷിക,മത്സ്യബന്ധന മേഖലയെയെല്ലാം പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ്. സസ്യ-ജന്തു വര്‍ഗ്ഗങ്ങളുടെ വംശനാശ നിരക്ക് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തേക്കാള്‍ നൂറിരട്ടിയോളമാണ് വര്‍ധിച്ചിരിക്കുന്നത്.

അവലംബം: അല്‍ജസീറ

Related Articles