Current Date

Search
Close this search box.
Search
Close this search box.

‘സിര്‍വ’ : ശരീഅത്തിലധിഷ്ഠിതമായ ഓഹരി ഇടപാടുകള്‍ക്കൊരു മാതൃക

zirva.jpg

സിര്‍വ ശരീഅ സെക്യൂരിറ്റീസ്(zirva shariah securities) ഇസ്‌ലാമിക ശരീഅത്തിനനുസൃതമായി ഓഹരി ഇടപാടുകള്‍ നടത്തുന്ന സ്ഥാപനമാണ്. 2011 ആഗസ്റ്റ് മുതല്‍ ഈ സ്ഥാപനം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും പോസ്‌ററ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സ് ആന്റ് ഫിനാന്‍സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളാണ് സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മുസ്‌ലിംകളിലെ പണ്ഡിതന്മാര്‍ക്കിടയില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുന്ന മേഖലയാണ് ഓഹരി വിപണി. ഓഹരി വിപണി മൊത്തത്തില്‍ നിഷിദ്ധമാണ് എന്ന തെറ്റായ കാഴ്ചപ്പാടാണ് പലരും വെച്ചുപുലര്‍ത്തുന്നത്. അതേ സമയം, ഓഹരി വിപണിയിലെ ശരി-തെറ്റുകളെ തിരിച്ചറിയാതെ മുസ്‌ലിം സമുദായത്തിലെ വളരെ പേര്‍ നാട്ടിലെ ഓഹരി ബ്രോക്കര്‍മാരുടെ കൂടെ ഇടപാടുകള്‍ നടത്തുന്നു. ഇവരുടെ അറിവില്ലായ്മ മുതലെടുത്ത് ബ്രോക്കര്‍മാര്‍ ഇന്ന ഇന്ന ഓഹരികള്‍ ശരീഅത്തിനനുസൃതമാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥയുമുണ്ട്.

ഒരു രാജ്യത്തെ ഉത്പാദന സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് പലിശരഹിതമായ മൂലധനം നല്‍കുന്ന ഒന്നാമത്തെ സ്രോതസ്സാണ് ഓഹരി വിപണി. ഓഹരി വിപണിയിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലാഭനഷ്ടങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള പൊതുജനത്തില്‍ നിന്നും മൂലധനം സമാഹരിക്കുന്നു. ഓഹരി നിക്ഷേപങ്ങളും ബാങ്ക് നിക്ഷേപങ്ങളും തമ്മിലെ അനുപാതം ഒരു രാജ്യത്തിന്റെ വികസന സൂചികളിലൊന്നാണ്. വികസിത രാജ്യങ്ങളില്‍ ബാങ്ക് നിക്ഷേപങ്ങളുടെ എത്രയോ ഇരട്ടിയാണ് ഓഹരി മൂലധനം. അതിനാല്‍ പലിശാധിഷ്ഠിതമായ ബാങ്ക് നിക്ഷേപങ്ങളെ വിട്ട് ഓഹരി വിപണികളില്‍ നിക്ഷേപിക്കുക എന്നത് ഇസ്‌ലാമിക സാമ്പത്തിക സംവിധാനങ്ങളുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക സ്ഥാനമര്‍ഹിക്കുന്ന ഒരു പ്രക്രിയയാണ്.

ഇന്ത്യയില്‍ ഒരു കോടി എണ്‍പതു ലക്ഷം പേര്‍ മാത്രമാണ് ഓഹരി വിപണികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. അതായത് ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം. എന്നാല്‍ അമേരിക്കയില്‍ ജനസംഖ്യയുടെ 67% ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നു. ചൈനയിലെ  ഓഹരി വിപണികളില്‍ നടക്കുന്ന 80% കച്ചവടവും വ്യക്തിഗത അക്കൗണ്ടുകളിലാണ്. ഇന്ത്യയിലെ ഓഹരി വിപണികളിലെ മൊത്തം ഇടപാടുകളുടെ 80% വരുന്നത് ഏറ്റവും വലിയ 10 വന്‍ നഗരങ്ങളില്‍ നിന്നാണ്. അതായത് ഏറ്റവും വലിയ നഗരങ്ങളില്‍ വസിക്കുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ തുലോം ന്യൂനപക്ഷം മാത്രമാണ് ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലെ വളര്‍ച്ച ഈ ന്യൂനപക്ഷത്തിലേക്ക് മാത്രം ഒതുങ്ങുന്നു എന്നതാണ് ഇതിന്റെ ഫലം. ഇതില്‍ തന്നെ മുസ്‌ലിം ജനസാമാന്യത്തിന്റെ ഭാഗധേയം നാമമാത്രമാണ്. മുസ്‌ലിംകള്‍ മുഴുവനായിത്തന്നെ ഇന്നും മുഖ്യധാരാ സാമ്പത്തിക വിപണികള്‍ക്കു പുറത്താണ്.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ട ശരീഅത്ത് നിയമങ്ങളും standards-ഉം ലോകാടിസ്ഥാനത്തില്‍ തന്നെ നിര്‍ണ്ണയിക്കുന്ന സ്ഥാപനമാണ് Accounting and Auditing organisation for islamic Financial Institutions(www.aaoifi.com) ബഹ്‌റൈനിലെ മനാമയാണ് AAOIFIയുടെ ആസ്ഥാനം. ലോകത്തെ പ്രമുഖ ഇസ്‌ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങളും ബാങ്കുകളും എല്ലാം AAOIFIയില്‍ അംഗങ്ങളാണ്.

AAOIFIയുടെ പ്രസിദ്ധീകൃതമായ standardsലെ 21-ാമത് standard ഓഹരികളെയും ബോണ്ടുകളെയും സംബന്ധിച്ചാണ്. 2004ലാണ് ഈ standard AAOIFIയുടെ ശരീഅ : ബോര്‍ഡ് അംഗീകരിച്ച് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഓഹരി വിപണിയുടെ അടിസ്ഥാന സ്വഭാവം ഇസ്‌ലാമികമാണ് എന്നും ഇസ്‌ലാമിക സാമ്പത്തിക നിക്ഷേപങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളോട് അടുത്തുനില്‍ക്കുന്നതാണ് എന്നും നിരീക്ഷിച്ചിരിക്കുന്നു. അതേ സമയം ഓഹരി വിപണിയിലെ അനിസ്‌ലാമികമായ വശങ്ങളും ഇടപാടുകളും ഏതാണെന്ന് കൃത്യമായി നിര്‍വ്വചിക്കുകയും ചെയ്തിരിക്കുന്നു. (Shariah Standards for Islamic Financial Institutions- page 375-397). ഈ നിയമങ്ങള്‍ വളരെ ക്ലിപ്തമായി താഴെ കൊടുക്കുന്നു.

1. കമ്പനിയുടെ articles ലും prospectus ലും കമ്പനിയുടെ രൂപീകരണ ലക്ഷ്യങ്ങളായി പറയപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ശരീഅത്തിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുക. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മദ്യക്കമ്പനികള്‍, സിനിമ നിര്‍മാണ – വിതരണ കമ്പനികള്‍, അനിസ്‌ലാമിക ഇന്‍ഷൂറന്‍സ് കമ്പനികള്‍, പലിശാധിഷ്ഠിത ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സിഗരറ്റ് നിര്‍മാണ കമ്പനികള്‍, ആയുധ നിര്‍മാണ കമ്പനികള്‍, പരമ്പരാഗത ഓഹരി സ്ഥാപനങ്ങള്‍, ലോട്ടറി -ചൂതാട്ട കമ്പനികള്‍ എന്നിവയുടെ ഓഹരികളില്‍ നിക്ഷേപമോ ക്രയവിക്രയമോ പാടില്ല.

2. (ബൈഉദ്ദൈന്‍) കടത്തിന്റെ കൈമാറ്റ നിയമങ്ങള്‍ ബാധകമായതിനാല്‍ ഒരു കമ്പനിയുടെ മൂലധനത്തില്‍ കടം മുന്തിനില്‍ക്കുന്ന രൂപത്തില്‍ അതിന്റെ മൂലധനത്തിന്റെ മൂന്നില്‍ ഒന്നോ അതില്‍ കൂടുതലോ കടം ഉണ്ടായിരുന്നാല്‍ അത്തരം ഓഹരികളിലെ ഇടപാടുകള്‍ അനുവദനീയമല്ല.

3.സര്‍ഫിന്റെ നിയമം ബാധകമായതിനാല്‍ ഒരു കമ്പനിയുടെ മൊത്തം ആസ്തികളില്‍ പണമോ പണമായി പരിഗണിക്കാവുന്ന ആസ്തികളോ പത്തില്‍ ഒമ്പതു ഭാഗമോ അതില്‍ കൂടുതലോ ഉണ്ടായിരുന്നാല്‍ അത്തരം ഓഹരികളില്‍ ക്രയവിക്രയം പാടില്ല.

4. പലിശയുടെ അംശം അതെത്ര ചെറുതാണെങ്കിലും നിഷിദ്ധമാണെന്ന് അംഗീകരിക്കെ തന്നെ; പലിശാധിഷ്ഠിതമായ ലോകക്രമത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും അവരുട കച്ചവടങ്ങള്‍ പലിശാധിഷ്ഠിതമല്ലാതിരിക്കെ തന്നെ പലവിധത്തില്‍ പലിശയുമായി ബന്ധപ്പെടാന്‍ ഇടയാകുന്നു. കമ്പനികളെ സംബന്ധിച്ചെടുത്തോളം ബാങ്കില്‍ സൂക്ഷിച്ച പണത്തില്‍ വരുന്ന പലിശ, ലൈസന്‍സുകള്‍, കോണ്‍ട്രാക്റ്റുകള്‍, ടെന്‍ഡറുകള്‍ തുടങ്ങിയവക്കായി കെട്ടിവെക്കുന്ന Security deposit കളില്‍ വരുന്ന പലിശ, നിയമാനുസൃതമായി ഹൃസ്വ-ദീര്‍ഘകാല കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചിരിക്കേണ്ട പണത്തില്‍ ലഭിക്കുന്ന പലിശ എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള പലിശ വരുമാനം കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 5 ശതമാനമോ അതില്‍ കൂടുതലോ ആകാതിരിക്കുക. കമ്പനിയുടെ ഓഹരി ഉടമയായിരിക്കെ തന്റെ ലാഭവിഹിതത്തില്‍ ഉള്‍പെട്ടിട്ടുള്ള പലിശയുടെ അംശം സ്വയം ഉപയോഗിക്കാതെ പുറത്താക്കണമെന്ന ചട്ടവും മുന്നോട്ട് വെച്ചിരിക്കുന്നു. ഈ ചട്ടങ്ങളുടെ ശരീഅത്തിലെ സ്രോതസ്സുകളും shariah standard ല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. (വിശദമായ വായന ആവശ്യമുള്ളവര്‍ zirva യുടെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ shariah standards ലഭിക്കുന്നതാണ്)
AAOIFI മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഓഹരി വിപണിയിലെ ഓഹരികളെ screen ചെയ്യുന്ന ഇന്ത്യയിലെ സ്ഥാപനമാണ് Taqwa Advisory and Shariah Investment Solutions(TASIS), National Stock Exchange മായി ചേര്‍ന്ന് ഓഹരികളെ എല്ലാ മാസത്തിലും സ്‌ക്രീനിങ്ങിനു വിധേയമാക്കുകയും ഈ ലിസ്റ്റ് ആവശ്യമായ സ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കുകയുമാണ് TASIS ചെയ്യുന്നത്.

ശരീഅത്തിനനുസൃതമായ ഓഹരി നിക്ഷേപങ്ങള്‍ നടത്താന്‍ ആവശ്യമായ ഒട്ടേറെ ആധുനിക സംവിധാനങ്ങളും സേവനങ്ങളും Zirva Shariah Securities ലഭ്യമാക്കുന്നു.

1. ശരീഅത്തനുസൃതമായ ഓഹരികള്‍ മാത്രം വാങ്ങുവാനും വില്‍ക്കുവാനും സാധിക്കുന്ന Trading Terminal നിക്ഷേപകര്‍ക്ക് Laptop ലോ Desktop ലോ install ചെയ്ത് സ്വന്തം നിലക്ക് ഇടപാടുകള്‍ നടത്താവുന്നതാണ്. Mobile, ipad എന്നിവയിലും ഇടപാടുകള്‍ നടത്താം. ഫോണിലൂടെയോ മെയിലിലൂടെയോ ഓര്‍ഡറുകള്‍ നല്‍കാം. വിപണിയിലെ ചലനങ്ങള്‍ നിരീക്ഷിച്ച് ഉടനടി ക്രയവിക്രയങ്ങള്‍ നടത്തേണ്ടവര്‍ക്ക് Zirva Shariah Securities ന് Power of Attorney നല്‍കാവുന്നതാണ്.
2.എല്ലാ വിപണി ദിവസങ്ങളിലും നിക്ഷേപങ്ങള്‍ക്കും trading നും ആവശ്യമായ shariah stock recommendations നല്‍കുന്നു. സ്ഥാപനത്തിന്റെ clients ന് ഇത് സൗജന്യമായും മറ്റുള്ളവര്‍ക്ക് ഫീസ് അടിസ്ഥാനത്തിലുമാണ് നടക്കുന്നത്.
3. ഓഹരി വിപണിയില്‍ നിക്ഷേപമുള്ളവര്‍ക്ക് അവരുടെ portfolio ശരീഅത്തനുസൃതമായി മാറ്റുവാനുള്ള സേവനങ്ങള്‍, പരമ്പരാഗത ബ്രോക്കര്‍മാരില്‍ നിന്നും Demat Accounts കള്‍ Zirva യിലേക്ക് മാറ്റുവാനുള്ള സൗകര്യം.

സാങ്കേതിക രംഗത്ത് മുറാബാദ് ആസ്ഥാനമായുള്ള Multigain Securities Services മായും ശരീഅ : സ്‌ക്രീനിങ്ങില്‍ TASIS മായും ചേര്‍ന്നാണ Zirva ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
ഗ്രൂപ്പിന്റെ കീഴില്‍ Zirva Business Solutions എന്ന സ്ഥാപനം Shariah Advisory / Management Consultancy സേവനങ്ങളും ലഭ്യമാക്കുന്നു. കച്ചവട വ്യവസായ സംബന്ധമായി ഉയര്‍ന്നുവരുന്ന ശരീഅ പ്രശ്‌നങ്ങള്‍, മാനേജ്‌മെന്റ് സേവനങ്ങള്‍ എന്നിവക്കു പുറമെ കമ്പനി രൂപീകരണം, ട്രേഡ്മാര്‍ക്ക്, പേറ്റന്റ് -കോപ്പിറൈറ്റ്, രജിസ്‌ട്രേഷനുകള്‍ എന്നിവ നല്‍കി വരുന്നു.
Zirva Institution of Management Sciences എന്ന സ്ഥാപനം NSE, BSE, RBI, IRDA അംഗീകൃത കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം ഇ്‌സ്‌ലാമിക് ഫിനാന്‍സ്, ബാങ്കിംഗ് കോഴ്‌സുകള്‍ നടത്തിവരുന്നു.
Zirva Shariah Securties വലിയ തോതിലുള്ള വികസനത്തിനു തയ്യാറെടുക്കുകയാണ്. 2015 ഡിസംബറോടു കൂടി കേരളത്തില്‍ 50 ഇടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് മാനേജ്‌മെന്റ്. ഇതിനായി കമ്പനി franchisee കളെയും Business Development Associate കളെയും നിയമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും പിന്തുണയും കമ്പനി നല്‍കുന്നതാണ്. വെബ്‌സൈറ്റ് : www.zirvabs.com, email: [email protected], contact : 04933 227530, 9961520108, 9745812277.

Related Articles