Current Date

Search
Close this search box.
Search
Close this search box.

‘ലിബിയയില്‍ അഭയാര്‍ത്ഥിയായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

rh'.jpg

ബുധനാഴ്ചയുടെ അതിരാവിലെ നൈജീരിയയിലെ ദിയോരി ഹമാനി വിമാനത്താവളത്തില്‍ എറിത്രിയയില്‍ നിന്നും സൊമാലിയയില്‍ നിന്നുമുള്ള 122 അഭയാര്‍ത്ഥികളാണ് വിമാനമിറങ്ങിയത്. യു.എന്‍ ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്ന ജൂണ്‍ 20നായിരുന്നു അത്. ഇതേ വിമാനത്തില്‍ തന്നെയുണ്ടായിരുന്ന യു.എന്നിന്റെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറയുന്നു: വൈകാരികമായ ദിനമായിരുന്നു അത്. എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അഭയാര്‍ത്ഥികളെ ട്രിപ്പോളിയില്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.

മെഡിറ്ററേനിയന്‍ കടല്‍തീരത്തു നിന്നും 2500 കിലോമീറ്റര്‍ അകലെയാണ് നിആമി. പുതുതായി നൈജീരിയയില്‍ എത്തിയ അഭയാര്‍ത്ഥികളെ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ ഷെല്‍ട്ടറുകളിലാണ് താമസിപ്പിച്ചത്. 2017 നവംബര്‍ മുതല്‍ അഭയാര്‍ത്ഥികളെ ഇറ്റലിയിലെ കൂപി എന്ന എന്‍.ജി.ഒയുടെ സഹായത്തോടെ ഇവിടെ താമസിപ്പിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യമാണ് നൈജീരിയ. ഇവിടെ നിന്നും അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും രക്ഷപ്പെടാനായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ലിബിയയില്‍ നിന്നും 53000 അഭയാര്‍ത്ഥികളാണ് യു.എന്നില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1409 പേരാണ് കഴിഞ്ഞ ദിവസം നിആമിയില്‍ എത്തിച്ചേര്‍ന്നത്. ഇതേസമയം തന്നെ 173 അഭയാര്‍ത്ഥികള്‍ ഫ്രാന്‍സിലേക്കും നെതര്‍ലാന്റ്‌സിലേക്കും സ്വീഡനിലേക്കും സ്വിറ്റ്‌സര്‍ലാന്റിലേക്കും കടന്നിട്ടുണ്ട്. യു.എന്‍ അഭയാര്‍ത്ഥികള്‍ക്കായി അടിയന്തര പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഇത് മികച്ച പരിഹാരമാണെന്നും ഗ്രാന്‍ഡി പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ വളരെ സാവധാനമാണ് മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന വിഷയത്തില്‍ കഠിനമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ നടക്കുന്നുണ്ട്. ഈ വിമാനം ലോക നേതാക്കള്‍ക്ക് വളരെ വലിയ ഒരു സന്ദേശം നല്‍കുന്നുണ്ട്. ഈ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവരുടെ കൈയിലാണ്. നമ്മള്‍ മാത്രമാണ് അവര്‍ക്കായി പ്രവര്‍ത്തിക്കാനുള്ളത് അദ്ദേഹം പറഞ്ഞു.

വളരെയധികം പീഡനങ്ങളും ക്രൂരതകകളും ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. കടല്‍ കടന്ന് രക്ഷപ്പെടുന്നതിനിടെ ഞങ്ങളെ കള്ളക്കടത്തിനായി പലരും ഉപയോഗിക്കുന്നു. ഞങ്ങളുടെ ക്യാംപുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു. ഞങ്ങളെ പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു എറിത്രിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ 33ഉകാരി എമ്മി പറയുന്നു.

ഞങ്ങള്‍ക്കറിയാം ഈ പദ്ധതികളൊന്നും നടക്കില്ലെന്ന്. എന്നാലും ലിബിയയില്‍ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് കണ്ണീരോടെ എമ്മി പറയുന്നു. കടല്‍ കടക്കാനായി വിവിധ സംഘം ഞങ്ങളോട് കൂടുതല്‍ പണം ആവശ്യപ്പെടുന്നു. എറിത്രിയയില്‍ നിന്നും ലിബിയയിലേക്ക് കടക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. യൂറോപ്പിലേക്കും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയാറാവാത്തതിനാലാണ് ലിബിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ നൈജറിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

 

Related Articles