Current Date

Search
Close this search box.
Search
Close this search box.

യാകൂബ് മേമന്‍; ചോദ്യങ്ങള്‍ മരിക്കുന്നില്ല

questions.jpg

1993 മുംബൈ സ്‌ഫോടന പരമ്പരയിലെ പങ്കിന്റെ പേരില്‍ യാഖൂബ് അബ്ദുല്‍ റസാഖ് മേമനെ കഴുമരത്തിലേറ്റി ഒരാഴ്ച പിന്നിടുമ്പോള്‍ വധശിക്ഷയിലേക്ക് നയിച്ച സുപ്രീംകോടതി നടപടികളും മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ദയാഹരജി തള്ളിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നടപടിയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയും അടങ്ങിയിട്ടില്ലാത്ത അസ്വസ്ഥകളാണ് നിയമവൃത്തങ്ങളില്‍ ഇതുണ്ടാക്കിയിട്ടുള്ളത്.

ദയാഹരജിയിന്മേല്‍ തീര്‍പ്പു കല്‍പിക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നിരിക്കെ, വേണ്ടത്ര മനസ്സാനിധ്യമില്ലാതെയും തിരക്കുപിടിച്ചുമാണ് മേമന്റെ ദയാഹരജി തള്ളിയതെന്ന സംശയമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമി പ്രതിഭാ പാട്ടീല്‍ 35 കുറ്റവാളികളുടെ വധശിക്ഷയാണ് റദ്ദാക്കിയത്. ഇരുപത്തിയഞ്ച് ദയാഹരജികള്‍ സ്വീകരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ഒരെണ്ണം മാത്രമാണ് തള്ളിക്കളഞ്ഞത്. കെ.ആര്‍. നാരായണന്‍ തള്ളിക്കളഞ്ഞ ദയാഹരജി പിന്നീട് ആഭ്യന്തര മന്ത്രാലയം സ്റ്റേ ചെയ്തു. രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് 14 ദിവസം അനുവദിക്കാതിരുന്നതെന്തെന്ന സംശയമാണ് സുപ്രധാനം. സുപ്രീംകോടതിയില്‍ ആ ആഴ്ചകളിലുണ്ടായ വാദംകേള്‍ക്കലുകള്‍ മേമന്റെ വധശിക്ഷയിന്മേല്‍ അവസാനിച്ചു.

മുംബൈ ടാഡാ കോടതി മരണവാറന്റ് പുറപ്പെടുവിച്ച നടപടിയില്‍ ക്രമക്കേടും അന്യായവുമുണ്ടെന്ന് കാണിച്ച് യാഖൂബ് മേമന്‍ ഫയല്‍ ചെയ്ത ഹരജി 2015 ജൂലായ് 28ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെയും ജസ്റ്റിസ് കുര്യന്‍ ജോസഫും ചേര്‍ന്ന ബെഞ്ച് പരിഗണിക്കവേ ജഡ്ജിമാര്‍ പരസ്പരം വിയോജിച്ചു. മേമന്റെ തിരുത്തല്‍ ഹരജിയിന്മേല്‍ സുപ്രീംകോടതിയുടെ തിരുത്തല്‍ ഹരജിയിന്മേല്‍ സ്വീകരിക്കേണ്ട നടപടികളുടെ നിബന്ധനകള്‍ പ്രകാരം സുപ്രീംകോടതി തിരുത്തല്‍ ഹരജിയിന്മേല്‍ വാദം കേട്ടില്ലെന്നായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അഭിപ്രായം. എന്നാല്‍ തിരുത്തല്‍ ഹരജിയെ സംബന്ധിച്ച് ചൂണ്ടിക്കാണിച്ചവ അപ്രസക്തവും ഉള്ളടക്കമില്ലാത്തതുമാണെന്നായിരുന്നു ജസ്റ്റിസ് ദവെയുടെ നിരീക്ഷണം.

ഒരാളുടെ ജീവനെ സംബന്ധിക്കുന്ന തിരുത്തല്‍ ഹരജിയിന്മേല്‍ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചില്ലെന്ന ഗുരുതരമായ വിഷയമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടിയത്. മരണവാറന്റ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവ് 28 ചട്ടം 4 അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ താനുള്‍പ്പട്ട മേമന്റെ പുനപരിശോധനാ ഹരജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചുകളൊന്നും സ്വീകരിച്ചില്ലെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നിരീക്ഷിച്ചത്.

‘എല്ലാറ്റിലുമുപരി, നിയമം മനുഷ്യന് വേണ്ടിയാണ്. നിയമവും ഭരണഘടനാ അധികാരങ്ങളുടെ കേദാരമായ സുപ്രീംകോടതിയും നിസ്സഹായരായിക്കൂടാ’ എന്ന് നിരീക്ഷിച്ചുകൊണ്ട് തിരുത്തല്‍ ഹരജിയിന്മേലുള്ള വാദങ്ങള്‍ വീണ്ടും കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

വിഷയം ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിട്ടുകൊടുത്തതിന് ശേഷം വിഷയം ജൂലായ് 29ന്, വധശിക്ഷയുടെ തലേന്നാള്‍, കോടതി പരിഗണിച്ചു. ഒരു ദിവസം നീണ്ടുനിന്ന വാദപ്രതിവാദങ്ങളിന്മേല്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി മേമനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിക്കുകയും മരണവാറന്‍് പുറപ്പെടുവിച്ച കോടതി നടപടിയില്‍ നിയമപരമായ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കോടതി വിധിക്കുകയും ചെയ്തു.

വൈകുന്നേരം 4.15ന് പുറപ്പെടുവിച്ച വിധിയില്‍ 2013 മാര്‍ച്ച് 21ന് പുറപ്പെടുവിച്ച ആദ്യ വിധിയിന്മേലാണ് പുനപരിശോധനാ നടപടികള്‍ സ്വീകരിക്കേണ്ടതുള്ളൂവെന്ന് പറഞ്ഞാണ് വധശിക്ഷ ഉറപ്പാക്കിയത്. മരണവാറന്റിന്റെ കാലാവധിയെ സംബന്ധിച്ച വാദങ്ങളോട് ബെഞ്ച് പറഞ്ഞത് വാറന്‍് ജൂലായ് 13ന് തന്നെ മേമന് നല്‍കിയിരുന്നെന്നും നിയമം അനുശാസിക്കുന്ന സമയം അദ്ദേഹത്തിന് അനുവദിച്ചു കഴിഞ്ഞിരിക്കുന്നു എന്നുമാണ്. വാറന്റ് പുറപ്പെടുവിച്ചതിന് ശേഷവും നിയമനടപടികള്‍ സ്വീകരിക്കാനുള്ള അവസരം മേമന് നല്‍കിയതായും കോടതി അഭിപ്രായപ്പെട്ടു. ഒരിക്കല്‍ പോലും കോടതിയെ സമീപിച്ചട്ടില്ലാത്തയാളല്ല ഇദ്ദേഹമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചു. വിധി പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കകം രാഷ്ട്രപതി മേമന്റെ ദയാഹരജി തള്ളിയതും പ്രതിഷേധഹരജികളും ശക്തമായി. തുടര്‍ന്ന് സുപ്രീംകോടതി അര്‍ധരാത്രിയില്‍ തുറന്ന് വാദം ഒരിക്കല്‍ കൂടി വാദം കേട്ടെങ്കിലും നിസ്സഹായനായ ആ മനുഷ്യന്‍ മരണത്തിലേക്ക് നീങ്ങി.

തന്റെ വക്കീലന്മാര്‍ മുഖാന്തരം മേമന്‍ നല്‍കിയ പുതിയ ഹരജിയില്‍ തന്റെ ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ നടപടിയെ ചോദ്യം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്നും ദയാഹരജി തള്ളിയതിന്റെ രേഖ ഔദ്യോഗികമായി തനിക്ക് ലഭിച്ചാലേ അത് ചെയ്യാനാവൂ എന്നതും ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരിലൂടെ തന്റെ അഭിഭാഷകന് അറിയാവുന്ന കാര്യങ്ങളേ യാഖൂബിന് അറിവുണ്ടായിരുന്നുള്ളൂ. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ തനിക്ക് പതിനാലു ദിവസം ജീവിക്കാനുള്ള അവകാശം തടയപ്പെടുമെന്ന് മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പതിനാല് പേജുള്ള വിധിപ്രസ്താവത്തില്‍ ഫീനിക്‌സ് പക്ഷിയെ പോലെ മേമന്റെ കേസ് പിന്നെയും ഉയര്‍ന്ന് വന്നിരിക്കയാണെന്ന് പറഞ്ഞു. വൈകുന്നേരത്തെ വിധിപ്രസ്താവത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ജീവിക്കാനുള്ള അവസരം തേടി മേമന്‍ വീണ്ടും കോടതിയില്‍ എത്തിയിരിക്കുന്നു. 2014 ഏപ്രിലില്‍ മേമന്റെ സഹോദരന്‍ സുലൈമാന്‍ നല്‍കിയ ദയാഹരജി തള്ളിയതു മുതല്‍ വധശിക്കക്ക് മുമ്പ് പ്രതിക്ക് ലഭിക്കേണ്ട സമയം ലഭിച്ചതായും കോടതി പറഞ്ഞു. ഇനിയും 14 ദിവസം മേമന് നല്‍കുന്നത് അന്യായമാകുമെന്നാണ് കോടതി പറഞ്ഞത്.

മേമന്റെ വധശിക്ഷയെ തുടര്‍ന്ന് ഉയര്‍ന്ന് വരുന്ന ചോദ്യങ്ങള്‍:
1. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേമന്‍ സ്വന്തം നിലക്ക് തിരുത്തല്‍ ഹരജി നല്‍കുന്നത് 2015 ഏപ്രില്‍ 9നാണ്. എന്നാല്‍ 2015 ജുലായ് 29് വിധി പ്രസ്താവിച്ച കോടതി ഇക്കാര്യം പരിഗണിച്ചില്ല. 2002ലെ രൂപ അശോഗ് ഹുറ വിധിയില്‍ ജസ്റ്റിസ് എസ്.എസ്.എം. ഖാദിരിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് തിരുത്തല്‍ ഹരജിയെ കുറിച്ച് നിരീക്ഷിച്ചതിങ്ങനെയാണ്:  ‘വിധി പുനപരിശോധിക്കാന്‍ വിസമ്മതിക്കുന്നത് നീതിയുടെ ആത്മാവിനെ ചവിട്ടിയൊതുക്കുന്നതും തിരിച്ചെടുക്കാനാവാത്ത അന്യായത്തിന് ഇടയാക്കുന്നതുമായിരിക്കും.’

2. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ വേണം തിരുത്തല്‍ ഹരജി പരിഗണിക്കാന്‍ എന്നാണ് തിരുത്തല്‍ ഹരജിയെ സംബന്ധിച്ച് സുപ്രീംകോടതിയുടെ 2013ലെ വിധിയില്‍ പറഞ്ഞത്. ഭരഘടനാവ്യവസ്‌കളിലെവിടെയും ചീഫ് ജസ്റ്റിസാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജ് എന്ന് പറയുന്നില്ല. അദ്ദേഹത്തിന്റെ സവിശേഷ അസ്തിത്വം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നതാണ്. 2014ലെ 99ാം ഭരണഘടനാ ഭേദഗതിയില്‍ ഇതിന് ഒരു ഉദാഹരണമുണ്ട്. അങ്ങിനെയെങ്കില്‍ സുപ്രീംകോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ മൂന്നംഗ ബെഞ്ചില്‍ വരേണ്ടിയിരുന്നതല്ലേ?

3. സുപ്രീംകോടതി 2013ലെ തിരുത്തല്‍ ഹരജി നടപടികളെ കുറിച്ചുള്ള വ്യവസ്ഥകള്‍ അനുദിക്കുന്ന പ്രകാരം ഹരജിയോടൊപ്പം തന്റെ വാദങ്ങള്‍ എഴുതി നല്‍കാനുള്ള അവസരം എന്തുകൊണ്ട് നല്‍കിയില്ല?  2013ലെ നിയമങ്ങള്‍ പറയുന്നത്:  കോടതിയുടെ മറ്റൊരു ഉത്തരവില്ലാത്തതുവരെ, വാക്കാലുള്ള വാദങ്ങളില്ലാതെ വേണം തിരുത്തല്‍ ഹരജി നല്‍കുന്നത്. എന്നാല്‍ ഹരജിയോടൊപ്പം തന്റെ വാദങ്ങള്‍ ഹരജിക്കാരന് എഴുതി ചേര്‍ക്കാവുന്നതാണ്.

4. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 32 പ്രകാരം മരണവാറന്റ് റദ്ദാക്കണമെന്ന മേമന്റെ ഹരജി വൈകുന്നേരം 4.15ന് മൂന്നംഗ ബെഞ്ച് തള്ളിയതിന്റെ വിധിപ്രസ്താവം വൈകീട്ട് രാത്രി പതിനൊന്ന് മണിക്കാണ് അപ്‌ലോഡ് ചെയ്യുന്നത്. കഴുമരത്തിലേക്ക് ആനയിക്കപ്പെടും മുമ്പ് തനിക്കെതിരായ വിധിപ്രസ്താവം വായിക്കാന്‍ വേണ്ടത്ര സമയം നല്‍കാതിരുന്നത് പ്രാകൃതികനീതിയുടെ ലംഘനമല്ലേ? ശേഷം രാവിലെ 5 മണിക്ക്, രാഷ്ട്രപതിയുടെ ദയാഹരജി തള്ളിക്കളഞ്ഞതിന് ശേഷം വധശിക്ഷക്ക് മുമ്പ് 14 ദിവസത്തെ ഇടവേളയും നല്‍കാതെ, പുറപ്പെടവിച്ച വിധി വായിക്കാനുള്ള അവസരം നല്‍കിയോ?  അഭിഭാഷകന് വിധിയെ കുറിച്ച് അറിയാമെന്നത് തക്കതായ മറുപടിയല്ല. മേമന്‍ നല്‍കിയ കേസില്‍ മേമനു തന്നെ ഉത്തരം ലഭിക്കണം. കേസ് അദ്ദേഹത്തിന്റെ പേരിലാണ്. അഭിഭാഷകന്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വിധി അഭിഭാഷകനെതിരെയല്ല, മേമനെതിരെയാണ്.

5. പുനപരിശോധിക്കാന്‍ അവസരം നല്‍കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 137. ജൂലായ് 29ലെയും 30ലെയും വിധികളിന്മേല്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഈ അവകാശവും നിഷേധിക്കപ്പെട്ടു.

6. ദയാഹരജി തള്ളിയ നടപടിയെ ചോദ്യംചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് നേരെ വിരുദ്ധമാണ്.

7. 2014ല്‍ സഹോദരന്‍ സുലൈമാന്‍ മേമന്‍ നല്‍കിയ ദയാഹരജി 2014ല്‍ തള്ളിയിരുന്നതിനാല്‍ ജൂലായ് 30ന് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് സ്വയം തയാറാകാനുള്ള സമയം നല്‍കേണ്ടതില്ലെന്ന വാദം ഉയര്‍ത്തി കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ യാഖൂബ് മേമന്‍ നല്‍കിയ ഹരജികളെ ഇവര്‍ പരിഗണിക്കുന്നില്ല. ജീവിക്കാനുള്ള അവസരം അവസാനമായി നിഷേധിക്കുമ്പോള്‍ തന്റെ വിധിയുമായി പൊരുത്തപ്പെടാനുള്ള അവസരം നല്‍കേണ്ടതില്ലേ?

8. രണ്ട് ആഴ്ച മാത്രം അധികം ജീവിക്കാന്‍ അനുവദിക്കണമെന്ന ഒരു മനുഷ്യന്റെ അപേക്ഷ, ലോകത്ത് ഏതെങ്കിലും ഭരണഘടനാ കോടതി തള്ളിയിട്ടുണ്ടോ?  21 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം, 14 ദിവസം മാത്രം അധികം ജീവിക്കാന്‍, അതും ഏകാംഗ സെല്ലില്‍, അവസരം നല്‍കിയതുകൊണ്ട് എന്താണ് സംഭവിക്കാന്‍ പോകുന്നത്?

9. തലേന്നാള്‍ മരണവാറന്റ് റദ്ദാക്കണമെന്ന മേമന്റെ അപേക്ഷ തള്ളുകയും കേസ് പരിശോധിച്ച് മടുത്ത അതേ ബെഞ്ചിനെ തന്നെ 14 ദിവസത്തെ ഇടവേള വേണമെന്ന അവസാനത്തെ അപേക്ഷയും പരിഗണിക്കാന്‍ ചുമതലപ്പെടുത്തിയതെന്തിന്?  സാധാരണഗതിയില്‍ അതില്‍ വരേണ്ടിയിരുന്നത് ഒരു രണ്ടംഗ ബെഞ്ചായിരുന്നു.

10. സുപ്രീംകോടതിയുടെ ഇത്രയും നാളത്തെ ചരിത്രത്തിലെപ്പോഴെങ്കിലും ഇത്രയും വേഗത്തില്‍ വാദം കേട്ട കേസ് വേറെയുണ്ടോ?  ജൂലായ് 29ന് മേമന്റെ ഹരജിയിന്മേല്‍ വിധി തീര്‍പ്പാക്കി ഒരു പുനപരിശോധനാ ഹരജി നല്‍കാനുള്ള അവസരം റദ്ദാക്കി.

11. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 21 പ്രകാരം, സുപ്രീംകോടതിയാണ് ജീവന്റെ സംരക്ഷകന്‍. പക്ഷെ, മേമന്റെ വാദം കേട്ട അവസാന രണ്ട് ദിവസം സുപ്രീം കോടതി അത്യദ്ധാനം ചെയ്തതെന്തിനായിരുന്നു?  കുറേകൂടി വ്യവസ്ഥാപിതമാവേണ്ടിയിരുന്നില്ലേ അത്? എന്തിനായിരുന്നു ധൃതി?  21 വര്‍ഷമായി ജയിലില്‍ ജീവിക്കുന്ന മേമന്‍ ഏതാനും നാളുകള്‍ കൂടി ആ ഏകാംഗ തടവറയില്‍ ജീവിക്കുമായിരുന്നു. അത്ര മാത്രം.

രാഷ്ട്രപതിയോടുള്ള ചോദ്യങ്ങള്‍:
1. ഈ രാജ്യത്തിന്റെ ചരിത്രത്തിലെവിടെയെങ്കിലും, വധശിക്ഷക്ക് എട്ടുമണിക്കൂര്‍ മുമ്പ് ഒരു രാഷ്ട്രപതി ദയാഹരജി പരിഗണിച്ചിട്ടുണ്ടോ?  ഒരു ഉപചോദ്യം മാത്രമായി, ഒരു ദയാഹരജിയിന്മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഭിപ്രായം വ്യക്തിപരമായി ആരാഞ്ഞിരുന്നോ?

2. ദയാഹരജി തള്ളിക്കളയുമ്പോള്‍ ബി.രാമന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രപതി പരിഗണിച്ചിരുന്നോ?

3. താനൊരു മാനസിരോഗിയാണെന്ന വധശിക്ഷ വിധിക്കപ്പെട്ടയാളുടെ യാചന രാഷ്ട്രപതി പരിഗണിച്ചിരുന്നോ?  രോഗിയായ ഒരാളെ തൂക്കിലേറ്റുന്നത് പ്രാകൃതിക നീതിക്കെതിരാണ്.

4. മേമന്‍ ജയിലില്‍ 21 വര്‍ഷം കഴിഞ്ഞു. മനപരിവര്‍ത്തനം സംഭവിച്ച ഒരാളാണോ അദ്ദേഹമെന്ന് രാഷ്ട്രപതി പരിഗണിച്ചോ?  അദ്ദേഹത്തിന്റെ ജയിലിലെ സ്വഭാവം പരിഗണിച്ചോ?  ശിക്ഷയെ സംബന്ധിച്ചുള്ള സിദ്ധാന്തങ്ങള്‍ പ്രകാരം, മനപരിവര്‍ത്തനം വന്ന ഒരാളെ വധശിക്ഷ വിധിക്കുക പാടുള്ളതല്ല. ഒരാളെ കഴുമരത്തിലേക്ക് തള്ളാന്‍ പ്രതിക്രിയ മാത്രം കാരണമാവുക പാടുള്ളതല്ല.

5. ഒരിക്കല്‍ പോലും പരോള്‍ അനുവദിക്കാതെ, 21 വര്‍ഷം ഇരുമ്പഴികള്‍ക്കുള്ളില്‍ ജീവിച്ച ഒരാളെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് എപ്പോഴെങ്കിലും വധശിക്ഷക്ക് വിധേയനാക്കിയിട്ടുണ്ടോ?  മേമന്‍ വധശിക്ഷക്ക് അര്‍ഹനായിരുന്നോ?

മൊഴിമാറ്റം: മുഹമ്മദ് അനീസ്
കടപ്പാട്: ദ ഹിന്ദു

Related Articles