Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളും മുത്വലാഖ് നിയമവും

muslim-women9963.jpg

ഇന്ത്യാ ഗവര്‍ണ്‍മെന്റ് അടുത്തിടെ പ്രഖ്യാപിച്ച മുത്വലാഖ് ബില്ലില്‍ ഇസ്‌ലാമിലെ മുത്വലാഖ് ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ബില്ലും തുടര്‍നടപടികളും ഇപ്പോള്‍ വിവാദത്തില്‍ അകപെട്ടിരിക്കുകയാണ്.

ഭര്‍ത്താവ് ഭാര്യയെ തുടര്‍ച്ചയായി മൂന്നുതവണ ത്വലാഖ് ചൊല്ലുന്ന രീതി ഇന്ത്യയിലെ ചിലയിടങ്ങളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമിലെ മുത്വലാഖ് സമ്പ്രദായമല്ല ഇവ സ്വീകരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്ലാമിലെ മുത്വലാഖ് സമ്പ്രദായത്തെ ദുരുപയോഗം ചെയ്യുകയായിരുന്നിവര്‍.

ഇത്തരത്തിലുള്ള ത്വലാഖ് മൂലം നൂറുകണക്കിന് മുസ്‌ലിം സ്ത്രീകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു, ആദ്യ രാത്രികളില്‍ തന്നെ ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങേണ്ടി വന്നു, ഇതില്‍ നിരവധി പേരാണ് ബന്ധുക്കളില്‍ നിന്നും വിവാഹമോചിതരായതെന്നും പഠനങ്ങളില്‍ പറയുന്നു.

ചിലര്‍ ഫോണ്‍ മുഖേനയും ടെക്‌സ്റ്റ്് മെസേജ് മുഖേനയും വരെ വിവാഹമോചനം നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന പഠനത്തില്‍ 79 ശതമാനം ആളുകളാണ് മുത്വലാഖ് വഴി വിവാഹമോചനം നേടിയതെന്നാണ് പറയുന്നത്. ഇതില്‍ ഭര്‍ത്താവില്‍ നിന്ന് ഇവര്‍ക്ക് മതിയായ ചിലവിനുള്ള തുകയോ നഷ്ടപരിഹാരമോ ഒന്നും ലഭിച്ചിട്ടില്ല. അവസാനമായി കഴിഞ്ഞ ഓഗസ്റ്റില്‍ ഏതാനും ചിലര്‍ സുപ്രിംകോടതിയെ സമീപിച്ച് ഈ സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അറിയിച്ചത്.

കഴിഞ്ഞയാഴ്ച ലോക്‌സഭയില്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാസായെങ്കിലും രാജ്യസഭയില്‍ പ്രതിഷേധം മൂലം പാസാക്കാന്‍ കഴിഞ്ഞില്ല. ഈ ബില്‍ നിയമമായി പാസാവുകയാണെങ്കില്‍ മുത്വലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായാണ് കണക്കാക്കുക.

മുത്വലാഖ് സംബന്ധിച്ച് ഇന്ത്യയിലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഒരു ഫെമിനിസ്റ്റെന്ന നിലയില്‍ ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുകയാണ്. കാരണം മറ്റൊന്നുമല്ല, രാജ്യം ഭരിക്കുന്ന വലതുപക്ഷ സര്‍ക്കാര്‍ ഈ ബില്ലിനെ ദുഷ്ടലാക്കോടെയാണ് അവതരിപ്പിക്കുന്നത്. ഈ നിയമം ദുരുപയോഗം ചെയ്ത് മുസ്‌ലിം യുവാക്കളെ കൂട്ടമായി ജയിലിലടക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാല്‍ തന്നെയാണ് ഞാനടക്കമുള്ള ഫെമിനിസ്റ്റുകള്‍ ബില്ലിനെ എതിര്‍ക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം എന്നത് സര്‍ക്കാരിന്റെ കപട തന്ത്രമാണ്. പശുവിന്റെ പേരില്‍ മുസ്‌ലിംകളെ ആള്‍ക്കൂട്ടവും ഹിന്ദുത്വ ഭീകരരും അടിച്ചുകൊല്ലുന്നത് ഒരു ഭാഗത്ത് തുടരുമ്പോഴാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണ്. മാത്രമല്ല, മുസ്‌ലിംകള്‍ക്കെതിരേ തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ പുറപ്പെടുവിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങളിലും ഇതുവരെ യാതൊരു നടപടിയും ഈ സര്‍ക്കാര്‍ കൈകൊണ്ടില്ല.

മുസ്ലിം കുടുംബ നിയമം ക്രോഡീകരിക്കപ്പെടണമെന്ന മുസ്‌ലിം സ്ത്രീകളുടെ ആവശ്യവും സര്‍ക്കാര്‍ ഈ ബില്ലിലൂടെ നടപ്പാക്കുന്നുണ്ട്. വിവാഹമോചന കേസുകളില്‍ കോടതിയുടെ ഇടപെടല്‍ പഠിക്കാതെയാണ് മുത്വലാഖ് എന്നത് ഗാര്‍ഹിക പീഢന നിയമമായി ചിലര്‍ കാണുന്നത്. ഇത്തരത്തിലുള്ള മുസ്‌ലിം ആക്റ്റിവിസ്റ്റുകളാണ് സര്‍ക്കാരിന്റെ ഈ ബില്ലില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും സന്തോഷിക്കുന്നതും.

മുസ്‌ലിം സ്ത്രീകളും സര്‍ക്കാരും നിയമത്തെ ദുരുപയോഗം ചെയ്യുന്നതായാണ് ചിലര്‍ വാദിക്കുന്നത്. സാമ്പത്തിക സുരക്ഷയും അന്തസും സംരക്ഷണത്തിലുമെല്ലാം അവര്‍ക്കുള്ള ഉത്കണ്ഠയാണ് ഇത്തരത്തില്‍ നിയമം നടപ്പിലാക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നതും. എന്നാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രം ഇവര്‍ മനസ്സിലാക്കാതെ പോകുന്നു.

 

Related Articles