മഅ്ദനിക്ക് ചികിത്സ അത്യാവശ്യമാണെന്ന് ഇപ്പോള്‍ സുപ്രീം കോടതിക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ ജയിലില്‍ താമസിപ്പിക്കാന്‍ തന്നെ പാടില്ല എന്നാണ് എന്റെ അഭിപ്രായം. വേണമെങ്കില്‍ ജാമ്യം കിട്ടുന്നത് വരെ ഹോസ്പിറ്റല്‍ തടങ്കലില്‍ വെക്കാം. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ സുപ്രീം കോടതിക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് നിര്‍ബന്ധ പൂര്‍വം അദ്ദേഹത്തെ ഹോസ്പിറ്റല്‍ തടങ്കലിലേക്ക് മാറ്റുകയാണ് വേണ്ടത്. പ്രത്യേകിച്ചും അദ്ദേഹം ഒരു വിഗലാംഗനും നിരവധി രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന വ്യക്തിയുമാണ് മഅ്ദനി. വീട്ടുതടങ്കല്‍ പോലെ കേസില്‍ ഒരു തീരുമാനം വരുന്നത് വരെ അദ്ദേഹത്തെ ഹോസ്പിറ്റല്‍ തടങ്കലില്‍ വെക്കട്ടെ എന്നാണ് ഒരു ഡോക്ടര്‍ എന്ന നിലക്ക് എന്റെ നിലപാട്.