Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് യോജിക്കാനാവില്ല : ഉമ്മന്‍ ചാണ്ടി

oommen.jpg

വിചാരണ കൂടാതെ അബ്ദുന്നാസിര്‍ മഅ്ദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ കേരളത്തിന്റെ നിലപാട് ആരാഞ്ഞാല്‍ വിശദീകരണം നല്‍കും. കേസിന്റെ മെറിറ്റിലേക്ക് സര്‍ക്കാര്‍ പോകുന്നില്ല. മറ്റൊരു സംസ്ഥാനത്തുള്ള കേസാണിത്. ജുഡീഷ്യല്‍ പ്രോസസില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. എന്നാല്‍, മഅ്ദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് ഒരു നിലക്കും യോജിക്കാനാവില്ല. ആര് ഇങ്ങനെ തടവില്‍ കഴിഞ്ഞാലും സര്‍ക്കാര്‍ നയം ഇതായിരിക്കും.

Related Articles