Current Date

Search
Close this search box.
Search
Close this search box.

പൗരത്വം തെളിയിക്കാന്‍ നെട്ടോടമോടുന്നവര്‍

ku.jpg

ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇന്ന് വലിയ ഭീഷണിയിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് മുസ്‌ലിം ജനത. അവരുടെ പൗരത്വം തെളിയിക്കാനുള്ള പരക്കം പാച്ചിലിലാണവരിന്ന്. മൂന്ന് മില്യണ്‍ സ്ത്രീകളാണ് പൗരത്വ ഭീഷണി നേരിടുന്നത്.

‘ഇതുമായി ബന്ധപ്പെട്ട നോട്ടീസ് എനിക്കു ലഭിച്ചതു മുതല്‍ ഞാന്‍ എന്റെ അയല്‍വാസികളുടെ അടുത്തുപോയി. എന്താണ് ചെയ്യുകയെന്ന് അവരോട് ചോദിച്ചു. ശരിക്കും ഞാന്‍ ഭയത്തിലാണ്’ 37കാരിയായ ബിമല ബീഗം പറയുന്നു.

1951നു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ അധികൃതര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി പാര്‍ത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ കണക്കുകള്‍ ശേഖരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 31ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ട കണക്കുപ്രകാരം 13 മില്യണ്‍ ജനങ്ങളില്‍ നിന്നും 2.9 മില്യണ്‍ സ്ത്രീകളടക്കം 4.5 മില്യണ്‍ പേര്‍ പട്ടികയില്‍ നിന്നും പുറത്താണ്. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായങ്ങളാണ്.

സംസ്ഥാനത്തെ മുസ്‌ലിം,ബംഗാളി,ഹിന്ദു സമൂഹങ്ങളെല്ലാം രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിന്റെ ഭാഗമായി നിശ്ചിത ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് നടത്തുന്ന വെരിഫിക്കേഷന്‍ നടപടിയിലൂടെയാണ് പൗരത്വം സ്ഥിരീകരിക്കുന്നത്.

7 മില്യണ്‍ ജനങ്ങളാണ് ആധികാരിക രേഖകള്‍ അധികൃതര്‍ക്കു മുന്‍പാകെ സമര്‍പ്പിച്ചത്. ഇതില്‍ 2.9 മില്യണ്‍ വിവാഹിതരായ സ്ത്രീകളാണ്. ഈ രേഖകള്‍ പരിശോധിച്ച് ഇവര്‍ ഇന്ത്യന്‍ പൗരന്മാരാണോ കുടിയേറ്റക്കാരാണോ എന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.

ആകെയുള്ള 32 മില്യണ്‍ ജനസംഖ്യയില്‍ നിന്നും 19 മില്യണ്‍ പേരെ അധികൃതര്‍ നിയമപരമായി ഇന്ത്യന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 30നുള്ളില്‍ പൗരത്വം തെളിയിക്കാനാണ് സുപ്രിംകോടതി ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അധികൃതര്‍ പൗരത്വം തെളിയിക്കുന്നതിന് തടസ്സം നില്‍ക്കുന്നുവെന്നാണ് അസമിലെ ആക്റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നത്.

‘പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച സ്ത്രീകളെല്ലാം അധികൃതരുടെ ചൂഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നിരുന്നാലും എല്ലാ സമുദായങ്ങളും അപേക്ഷ പൂരിപ്പിച്ച് അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അധികൃതരുടെ വെരിഫിക്കേഷന്‍ നടപടി മുസ്‌ലിംകള്‍ക്കും ബംഗാളി ഹിന്ദുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.’ ആള്‍ ആസാം മൈനോരിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് റെജുല്‍ കരീം സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ തദ്ദേശീയരായ സമുദായങ്ങളെ ഈ കഠിനമായ വെരിഫിക്കേഷന്‍ നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അടുത്ത മാസം പ്രസിദ്ധീകരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാര്‍ വരെ പുറത്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മൂന്ന് ലക്ഷത്തോളം ആളുകളുടെ കാര്യത്തില്‍ സര്‍ക്കാറിന് അന്തിമ തീരുമാനം നടപ്പാക്കാനായിട്ടില്ല. ഇവരുടെ പൗരത്വ വിഷയത്തില്‍ വിദേശ ട്രിബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പൗരത്വ നടപടി ശക്തമാക്കാന്‍ ബി.ജെ.പിയാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നും അഭയാര്‍ത്ഥികളായെത്തിയവരുടെ കാര്യത്തിലും വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇവരെയും മുസ്‌ലിംകളെയും രാജ്യത്തു നിന്നും പുറത്താക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ നടപ്പാക്കുന്നത്.

 

Related Articles