Current Date

Search
Close this search box.
Search
Close this search box.

കേരളത്തിന്റെ നൈതികബോധം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം : പി. മുജീബുറഹ്മാന്‍

mujeebsahib.jpg

അബ്ദുനാസര്‍ മഅ്ദനി ഭരണകൂട ഭീകരതയുടെ ഇരയും പ്രതീകവുമാണ്. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വിചാരണ തടവ് അനന്തമായി നീട്ടികൊണ്ടു പോകുന്നത് നീതി ബോധമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല. മഅ്ദനിയുടെ കേസില്‍ കക്ഷി ചേര്‍ന്ന് പ്രബുദ്ധ കേരളത്തിന്റെ നൈതികബോധം ഉയര്‍ത്തിപ്പിടിക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാകണം. മഅ്ദനി വിഷയത്തില്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ആത്മാര്‍ഥവും സത്യസന്ധവുമായ നിലപാടെടുക്കാന്‍ നാളിതുവരെ ഇടതു വലതു കക്ഷികള്‍ക്കായിട്ടില്ല. ഇതിന്റെ ഫലമാണ് ഒരു വ്യാഴവട്ടക്കാലത്തിലധികമായി തുടരുന്ന മഅ്ദനിയുയുടെ അനന്തവും അന്യായവുമായ തടവ്. കേരളത്തിലും കര്‍ണാടകയിലും കേന്ദ്രത്തിലും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് സംഘ്പരിവാര്‍ തിട്ടൂരത്തിന് വഴങ്ങാത്ത മഅ്ദനിക്ക് നീതി ഉറപ്പുവരുത്താന്‍ ആര്‍ജവം കാണിക്കണം.

Related Articles