Current Date

Search
Close this search box.
Search
Close this search box.

കക്ഷി ചേരാന്‍ മഅ്ദനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടി വരും : കെ.പി.എ മജീദ്‌

kpamajeed.jpg

മഅ്ദനിയുടേത് ഒരു മാനുഷിക പ്രശ്‌നം എന്ന നിലയില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നാണ് ഗവണ്‍മെന്റ് നിലപാട്. രണ്ടാമതായി വിചാരണകൂടാതെ തടവില്‍ വെക്കുന്നതിനോടും ഈ ഗവണ്‍മെന്റ് എതിരാണ്. ഇപ്പോള്‍ വന്നിരിക്കുന്ന സുപ്രീം കോടതിയുടെ നിലപാടനുസരിച്ച് കേരള സര്‍ക്കാര്‍ കക്ഷി ചേര്‍ന്നാല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. അദ്ദേഹം ഇവിടെ വന്നാല്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നതിന്റെയും ഹാജരാക്കേണ്ട സമയത്ത് ഹാജരാക്കേണ്ടതിന്റെയും ഉത്തരവാദിത്വം സര്‍ക്കാറിനായിരിക്കും. അതുകൊണ്ട് തന്നെ അതില്‍ ഒരു നിലപാടെടുക്കുന്നതിന് മഅ്ദനിയുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ച നടത്തേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും അതിനോട് അനുകൂലമായ ഒരു നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കണമെന്നതാണ് മുസ്‌ലിം ലീഗിന്റെ നിലപാട്.

Related Articles