Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് സാകിര്‍ നായിക് പിന്തുണക്കപ്പെടണം?

zakir-naik333.jpg

പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സാകിര്‍ നായിക്. ലോകത്തെ അറിയപ്പെടുന്ന മുസ്‌ലിം പ്രഭാഷകരില്‍ ഒരാളായ അദ്ദേഹം കിംഗ് ഫൈസല്‍ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. ഒരു ഭീകരനോ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന ആളായിട്ടോ അല്ല അദ്ദേഹം അറിയപ്പെടുന്നത്, മറിച്ച് ഒരു മുസ്‌ലിം പണ്ഡിതനായിട്ടാണ്. ഒരു മെഡിക്കല്‍ ഡോക്ടറായ അദ്ദേഹം ഇസ്‌ലാമിന്റെ സന്ദേശം ആളുകളിലേക്ക് എത്തിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ചയാളാണ്. അതെ, ഒരു മുസ്‌ലിം സുവിശേഷ പ്രസംഗകനാണ് അദ്ദേഹം. സുവിശേഷ പ്രസംഗകനാകുന്നത് ഭരണഘടനാപരമായി തെറ്റൊന്നുമല്ല.

ആളുകളുടെ പെരുമാറ്റത്തിലും ശൈലികളിലുമെല്ലാം മറ്റനേകം കാര്യങ്ങളിലും വൈവിധ്യങ്ങളുണ്ടാവും. എന്നാല്‍ ഒരു പ്രസംഗകന്‍ എന്ന നിലയില്‍ വളരെ വ്യക്തമായി സംസാരിക്കുകയും അതുപോലെ മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അര്‍ണബ് ഗോസാമിയെ പോലുള്ള ഇക്കാലത്തെ മാധ്യമ പ്രവര്‍ത്തകരെ പോലെ അട്ടഹസിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. ബലാല്‍സംഗത്തിനോ കൊലപാതകത്തിനോ ആഹ്വാനം ചെയ്യുന്നുമില്ല. നന്നായി സംസാരിക്കാന്‍ കഴിവുള്ളവര്‍ അദ്ദേഹത്തെ സംവാദത്തിന് വെല്ലുവിളിക്കട്ടെ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥതയുള്ളവര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കട്ടെ. കോടതിയും ഭരണഘടനയും അതില്‍ തീരുമാനമെടുക്കട്ടെ. അദ്ദേഹം ഭീകരതക്ക് പ്രചോദനമായെന്ന് പറയുന്നത് ആരിലും ചിരിയുണ്ടാക്കുന്ന കാര്യമാണ്. ഭീകരതക്കെതിരെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഐസിസ് ഇസ്‌ലാമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘ്പരിവാര്‍ സ്വാധീനമുള്ള മാധ്യമങ്ങള്‍ അദ്ദേഹത്തെ തെറ്റായി ചിത്രീകരിക്കുകയാണ്.

അദ്ദേഹത്തിന്റെ വീഡിയോകള്‍ കാണുന്ന മുസ്‌ലിംകളും അല്ലാത്തവരുമായ ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരൊന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടുന്നില്ലെന്ന് മാത്രമല്ല, അതില്‍ 99.99 ശതമാനവും നിരപരാധികളെ കൊല്ലുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരുമാണ്. അദ്ദേഹത്തിനെതിരായ ഒരു പൊതുവികാരം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ഇതൊരിക്കലും രാജ്യത്തിന് ഗുണം ചെയ്യില്ല. ഒട്ടേറെ വൈവിധ്യങ്ങളുള്ള നാടാണ് നമ്മുടേത്. വൈവിധ്യങ്ങളം അംഗീകരിച്ച് സഹിഷ്ണുതയോടെ ജീവിക്കുന്നവരാണ് ഇവിടത്തുകാര്‍. ഇന്ന് സാകിര്‍ നായികിന്റെ സംസാരമാണ് നിര്‍ത്തിവെപ്പിക്കുന്നതെങ്കില്‍, നാളെ നിങ്ങളുടേതാവാം. സാകിര്‍ നായികിനൊപ്പം നിലകൊള്ളുന്നതിലൂടെ അദ്ദേഹത്തെയല്ല നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്തന്. മറിച്ച് നിങ്ങളെയും ഇത്തരത്തില്‍ ഭാവിയില്‍ നിങ്ങളില്‍ നിന്ന് തട്ടിയെടുത്തേക്കാവുന്ന അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ഭരണഘടനാപരമായ അവകാശങ്ങളേയുമാണ് സംരക്ഷിക്കുന്നത്. ഞങ്ങള്‍ മാത്രമല്ല ന്യൂനപക്ഷങ്ങളെന്ന് ഓര്‍ക്കുക. സംഘ് ആശയങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന എല്ലാ ചിന്തകളും വിഭാഗങ്ങളും ന്യൂനപക്ഷമാണിവിടെ.

അവലംബം: twocircles.net
സംഗ്രഹം: നസീഫ്‌

Related Articles