Current Date

Search
Close this search box.
Search
Close this search box.

ഈ കൊടും വരള്‍ച്ചയിലും മൂന്നുവട്ടം കഴുകേണ്ടതുണ്ടോ?

Water-scarsity.jpg

അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ ‘രാജമാര്‍ഗ’ത്തില്‍ ഇസ്‌ലാമിനെ ‘ഇലാസ്തിക മതം’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഏത് കാലഘട്ടത്തെയും അഭിമുഖീകരിക്കാനുള്ള വികാസക്ഷമത ശരീഅത്തിനുണ്ടെന്നര്‍ത്ഥം. എന്നാല്‍ ഈ വിശാലതയെ നാം കുടുസ്സാക്കുകയും ദീനിനെ സങ്കുചിതമാക്കുകയും ചെയ്യുന്നുവെന്നതാണ് വര്‍ത്തമാനകാലാനുഭവം.

ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച ജല സാക്ഷരതയെ നാം അട്ടിമറിച്ചതാണ് ഇതിന്റെ മികച്ച ഉദാഹരണം. അംഗശുദ്ധിയുടെ (വുദു) കാര്യം നോക്കാം. പ്രവാചകന്‍(സ) തന്റെ വുദുവില്‍ നാം ഇപ്പോള്‍ ചെയ്യുന്നതു പോലെ സ്ഥിരമായി ഓരോ അവയവവും മുമ്മൂന്നുവട്ടം കഴുകിയിരുന്നില്ല. ഇത് സംബന്ധിയായ ചര്‍ച്ചയില്‍’ഫിഖ്ഹുസ്സുന്നയുടെ കര്‍ത്താവ് ഉസ്താദ് സയ്യിദ് സാബിഖ് ഏഴുതുന്നു: ‘നബി(സ) ഓരോ പ്രാവശ്യവും, ഈരണ്ട് പ്രാവശ്യവും കഴുകി വുദു ചെയ്ത സംഭവം സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്.’

ഫിഖ്ഹ് സുന്നയില്‍ ‘വെള്ളം മിതമായുപയോഗിക്കുക’ എന്നൊരു തലക്കെട്ടു തന്നെയുണ്ട്. അവിടെ ആദ്യം പരാമര്‍ശിക്കുന്നത് പ്രവാചകന്‍ അംഗശുദ്ധി വരുത്താനും കുളിക്കാനും ഉപയോഗിച്ച വെള്ളത്തിന്റെ അളവാണ്. ആ വരികള്‍ ഇങ്ങനെ: ‘നബി(സ) ഒരു സാഅ് മുതല്‍ അഞ്ച് മുദ്ദ് വരെ വെള്ളം കൊണ്ട് കുളിക്കുകയും ഒരു മുദ്ദ് വരെ വെള്ളം കൊണ്ട് വുദു ചെയ്യുകയും പതിവായിരുന്നു.’ തുടര്‍ന്ന് ഒരു സാഅ് എന്നാല്‍ നാല് മുദ്ദ് ആണെന്നും ഒരു സാധാരണ വ്യക്തി രണ്ടു കയ്യും ചേര്‍ത്ത് ഒരിക്കല്‍ വാരിയാല്‍ കിട്ടുന്ന ധാന്യത്തിന്റെ അളവാണ് ഒരു മുദ്ദ് എന്നും വിശദീകരിക്കുന്നു.

പ്രധാനപ്പെട്ട മറ്റൊന്ന് ഉച്ഛിഷ്ടജലമാണ്. അഥവാ ഉപയോഗിച്ച ജലം. ഇക്കാര്യത്തിലും ഫിഖ്ഹ് വളരെ വിശാലമാണ്. എന്നാല്‍ നമ്മുടെ മദ്ഹബില്‍ ‘ഖുല്ലത്തി’ന്റെ പേരില്‍ നമുക്ക് വമ്പിച്ച ‘വസ്‌വാസു’ണ്ട്. അതിനാവട്ടെ ഒരടിസ്ഥാനവുമില്ല. നബി(സ) വുദുവിന്റെയും ജനാബത്ത് കുളിയുടെയും ഉപയോഗിച്ച വെള്ളം തന്നെ വീണ്ടും ഉപയോഗിച്ചതായി സ്ഥിരപ്പെട്ട നിവേദനങ്ങളുണ്ട്. അതുകൊണ്ടാണ് ഇമാം ഗസാലി(റ) ഇങ്ങനെ പറഞ്ഞത്: ‘വെള്ളത്തിന്റെ കാര്യത്തില്‍ ശാഫിഈയുടെ അഭിപ്രായവും മാലികിന്റെ അഭിപ്രായം പോലെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.’

Related Articles