Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയിലെ തണുത്തുറഞ്ഞ സില്‍ദിര്‍ തടാകം

33.jpg

അര്‍ദഹാന്‍: മഞ്ഞു പുതച്ചും തണുത്തുറഞ്ഞ ഹിമപാളികളാലും മൂടി കിടക്കുന്ന ഒരു വശ്യമനോഹര തടാകമുണ്ട് അങ്ങ് തുര്‍ക്കിയില്‍. കിഴക്കന്‍ അനറ്റോലിയനിലെ സില്‍ദിര്‍ തടാകമാണ് ഒറ്റ കാഴ്ചയില്‍ തന്നെ സഞ്ചാരികളുടെ മനംമയക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകം കൂടിയാണ് സില്‍ദിര്‍.

ghkj

നീണ്ടുപരന്നു കിടക്കുന്ന ശുഭ്ര തടാകം കാഴ്ചയില്‍ തന്നെ ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഐസ് പാളികള്‍ക്കിടയിലൂടെ ചെറിയ ഓളത്തില്‍ ഒഴുകുന്ന തടാകം,മന്ദമായി വീശുന്ന തണുത്ത കാറ്റ്, തടാകത്തിന്റെ ഓരത്ത് താമസിക്കാനായി ചെറിയ വീടുകള്‍,സ്പീഡ് ബോട്ടുകള്‍,കുട്ടികള്‍ക്കായുള്ള പാര്‍ക്ക് അതെ 24 മണിക്കൂറും മഞ്ഞിന്‍ മേലങ്കിയണിഞ്ഞ നയന മനോഹര കാഴ്ചകളിലേക്കാണ് സില്‍ദിര്‍ മാടിവിളിക്കുന്നത്.

തുര്‍ക്കിയുടെ പഴയ പാരമ്പര്യം തിരികെകൊണ്ടുവരുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ഇവിടെ അന്താരാഷ്ട്ര ശൈത്യകാല ഫെസ്റ്റിവല്‍ നടത്താനൊരുങ്ങുകയാണ് അധികൃതര്‍. ഫെബ്രുവരി 10ന് അര്‍ദഹാന്‍ ജില്ലയിലെ സില്‍ദിരിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. ഈ ഉത്സവത്തോടെ തടാകത്തിന് പുതിയ ജീവന്‍ നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

gjkj

ഫെസ്റ്റിവലില്‍ ആസ്വാദകര്‍ക്കായി വിവിധ തരം റൈഡുകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്. മഞ്ഞുപാളികളിലൂടെ യാത്ര ചെയ്യാനുതകുന്ന കുതിര സവാരി,കുതിരപ്പുറത്തു കയറിയുള്ള അമ്പെയ്ത്ത്,ജാവലിന്‍ ത്രോ, ഗുസ്തി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

നേരത്തെ തന്നെ സില്‍ദിരി വിനോദ സഞ്ചാര കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി വിനോദ സഞ്ചാരികളുടെ ബുക്കിങ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ആഭ്യന്തര സഞ്ചാരികള്‍ക്ക് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും ഇങ്ങോട്ടേക്കെത്താറുണ്ട്.

gfbtj

2013ലാണ് സില്‍ദിരിയില്‍ വിന്റര്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. രാജ്യത്തെ ശൈത്യകാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇതുമൂലം ധാരാളം വിനോദ സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. സാഹസിക വിനോദ സഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയും സില്‍ദിരിയിലെ വശ്യമനോഹര കാഴ്ചകള്‍.

 

Related Articles