Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്തെ വേറിട്ട സഞ്ചാര സാഹിത്യകാരി

jhl.jpg

ജിദ്ദ: അറബ് ലോകത്തെ മികച്ച സഞ്ചാര സാഹിത്യകാരിയെ തെരഞ്ഞെടുക്കാന്‍ ലോക ടൂറിസം സംഘടന തീരുമാനിച്ചു. നിരവധി പേരുകളായിരുന്നു ഇവര്‍ക്കു മുന്നിലേക്ക് ഒഴുകിവന്നത്. ഇതില്‍ നിന്നും എല്ലാംകൊണ്ടും യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. അങ്ങനെ അവസാനം അവര്‍ തെരഞ്ഞെടുത്തത് അഷ്‌റഖ് അല്‍ അവ്‌സാത് പത്രത്തിലെ മാധ്യമപ്രവര്‍ത്തകയായ ജോസ്‌ലിന്‍ ഏലിയയെയായിരുന്നു. 10ാമത് അറബ് ടൂറിസം മീഡിയ ഓസ്‌കാര്‍ അവാര്‍ഡിനാണ് ജോസ്‌ലിനെ തെരഞ്ഞെടുത്തത്. ഇതോടെ അറബ് ലോകത്തെ മികച്ച വനിത സഞ്ചാരിയും എഴുത്തുകാരിയുമായി മാറിയിരിക്കുകയാണ് ഇവര്‍.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് യാത്ര വിവരണങ്ങളും ലേഖനങ്ങളും എഴുതിയതിനാണ് ജോസ്‌ലിനെ അവാര്‍ഡിനര്‍ഹയാക്കിയത്. അഷ്‌റഖ് അല്‍ അവ്‌സാത് പത്രത്തില്‍ ഇവര്‍ നിരന്തരം യാത്രാ വിവരണങ്ങളും ലേഖനങ്ങളും എഴുതാറുണ്ട്. ഇതിന് വലിയ വായനക്കാരുമുണ്ട്.

‘എനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും,എനിക്ക് വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും’ ജോസ്‌ലിന്‍ പറഞ്ഞു. അറബ് മേഖലയില്‍ രൂക്ഷമായ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്, ഇവിടങ്ങളില്‍ നിന്നും രാഷ്ട്രീയമല്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവണം. ഇതു മുഖേന മേഖലയിലെ നല്ല വശങ്ങളെ വെളിച്ചം കാണിക്കുകയും ഇതിലൂടെ വിനോദസഞ്ചാരത്തെ പിന്തുണക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ടൂറിസം ഫെയറില്‍ വച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 2012ല്‍ അറബ് സെന്റര്‍ ഫോര്‍ ടൂറിസം മീഡിയയുടെ അവാര്‍ഡും ജോസ്‌ലിന് ലഭിച്ചിരുന്നു. 14 അറബ് രാജ്യങ്ങളില്‍ നിന്നായി 187 പേരാണ് അവാര്‍ഡ് പരിഗണന പട്ടികയിലുണ്ടായിരുന്നത്. ഭൂരിഭാഗം ജേതാക്കളും സൗദി അറേബ്യ,ഈജിപ്ത്,ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജൂണില്‍ കൈറോവില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

 

 

Related Articles