Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സമൂഹം, ആത്മീയത, ബന്ധ വ്യവസ്ഥ

സമൂഹങ്ങളുടെ ഉത്ഥാന പതനങ്ങളും അവയുടെ കാരണങ്ങളും ചരിത്രപരമായി വിശകലനം ചെയ്ത അൾജീരിയൻ ചിന്തകനാണ് മാലിക് ബിന്നബി. ഇബ്നു ഖൽദൂൻ എന്ന അതുല്യ പ്രതിഭ മാലിക് ബിന്നബിയുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ചുണ്ട്. ഇബ്നു ഖൽദൂൻ മുഖദ്ദിമയിൽ മനുഷ്യ സമൂഹത്തെ സാമൂഹ്യ ശാസ്ത്രപരമായും, നരവംശ ശാസ്ത്രപരമായും, ചരിത്രപരമായും സൂക്ഷ്മപരിശോധനക്ക്‌ വിധേയമാക്കിട്ടുണ്ട്. ‘ഇൽമ് അൽ ഉംറാൻ ‘ (the study ot Society) എന്നാണ് വിശേഷിപ്പിക്കുന്നത്. സാമൂഹിക വികാസത്തെക്കുറിച്ച് ഇബ്നു ഖൽദൂനിന്റെയും ബിന്നബിയുടെയും കാഴ്ചപ്പാടുകൾ തമ്മിൽ സാമ്യവുമുണ്ട്. ഇബ്നു ഖൽദൂനിന്റെ സ്വാധീനം മാലിക്ക് ബിന്നബിയിൽ ഉണ്ടായിട്ടുണ്ടെങ്കിലും നാഗരിക പ്രതിഭാസങ്ങളെ കുറിച്ച് ആധുനിക സാമൂഹിക ശാസ്ത്രത്തിലെ ബുദ്ധിപരമായ സംഭാവനകൾ നൽക്കാൻ അദ്ദേഹത്തിന് സാധിച്ചട്ടുമുണ്ട്.

ഏതെരു നാഗരികതയും മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് പോക്കുന്നു എന്ന് ബിന്നബി നിരീക്ഷിച്ചു. പ്രത്യേകിച്ച് ശൂറുത്തു അനഹ്ദ (Shurut al Nahdah) എന്ന ഗ്രന്ഥത്തിൽ. ജനനം (milad) ഉച്ചസ്ഥാനം ( awj) അധ:പതനം (uful) ഈ ആശയം നാഗരികതയെ വിപുലിക്കരിക്കുന്നതിന് സാധിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു.

ഇസ്‌ലാമിക സമൂഹങ്ങളുടെ ഉത്ഥാന പതനത്തെ ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്നബി ആവിഷ്കരിക്കുന്നത്.
ആത്മീയഘട്ടം (Spiritual stage ) : ഒരു വ്യക്തി ജനനം കൊള്ളുന്നത് ശുദ്ധ പ്രകൃതിയിലാണ്. മുഹമ്മദ് നബി (സ) പറയുന്നു. ” ഏതൊരു കുഞ്ഞും അതിന്റെ സ്വാഭാവിക പ്രകൃതത്തിലാണ് ജനിക്കുന്നത്. “ഈ സ്വാഭാവിക സഹജാവബോധത്തിൽ നയിക്കുപ്പെടുന്ന വ്യക്തിയിൽ ആത്മീയ ആശയം അല്ലെങ്കിൽ മതം പ്രതൃക്ഷമാവുമ്പോൾ നിബന്ധനകൾക്ക് വിധേയമാക്കുന്നു. ഇതിനർത്ഥം സഹജവാസനകൾ അവസാനിക്കും എന്നല്ല, മറിച്ച് അവ പുതിയ ആത്മീയ ആശയവുമായോ മതവുമായോ പൊരുത്തപ്പടുന്ന വിധത്തിൽ പരിഷ്കരിക്കപ്പെടും. വ്യക്തി സ്വാഭാവിക പ്രകൃതത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്നു. അതെ സമയം വ്യക്തിയുടെ ആത്മീയ ശക്തി (അവനെ/അവളെ ) ജീവിതത്തെ നിയന്ത്രിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തെ വിശകലന വിധേയമാക്കി പ്രവാചക(സ)ന് ഹിറ ഗുഹയിൽ വെച്ച് ആദ്യ വെളിപാട് ലഭിച്ചതു മുതൽ സ്വിഫീൻ യുദ്ധം വരെ ആത്മീയ ഘട്ടം നീണ്ടുനിന്നു .

ഈ ഘട്ടത്തിലെ ആത്മീയ ശക്തിക്ക് രണ്ട് സുപ്രധാന സംഭാവങ്ങൾ കാണാൻ കഴിയും. ഖുറൈശികൾ കഠിനമായി പീഢനത്തിരയാക്കുമ്പോൾ അല്ലാഹു ഏകനാണെന്ന് പ്രഖ്യാപിക്കുന്ന ബിലാൽ(റ) വിന്റെ ആത്മീയവസ്ഥ. മറ്റെന്ന് വ്യഭിചരിച്ചതിനുള്ള ശിക്ഷ നൽക്കണമെന്ന് പ്രവാചകനോട് പല പ്രാവശ്യം ആവശ്യപ്പെട്ട് ശിക്ഷ സ്വീകരിച്ച് സ്വയം ശുദ്ധികരണത്തിന് തയ്യാറായ സ്ത്രീ. ആത്മീയതയാണ് മുസ്ലിം നാഗരികതയുടെ രൂപീകരണത്തിനും പുരോഗതിക്കുമുള്ള അവസരം നൽകുന്നുള്ളു. ആത്മീയത ക്ഷയിക്കുമ്പോൾ നാഗരികത തകരുന്നു. ഉയർച്ചക്കുള്ള കഴിവ് നഷ്ടമാവുമ്പോൾ നിലനിൽപ്പ് സ്വഭാവികമായി നഷ്ട്ടമാവുന്നു എന്ന് ബിന്നബി സിദ്ധാന്തിക്കുന്നു.

ബുദ്ധിപൂർവ്വക്കമായ ഘട്ടം (The Rational Stage) : സമൂഹം മതപരമായ തത്വങ്ങൾ പാലിക്കുകയും അതിലെ വ്യക്തികൾ തമ്മിലുള്ള ബന്ധം സമന്വയിപ്പിക്കുന്നതിലൂടെ മതത്തിന്റെ ആഗോള തലത്തിലുള്ള വ്യാപനം സാധ്യമാകുന്നു. ഇസ്‌ലാമിക നാഗരികത അറ്റ്ലാന്റിക് തീരം മുതൽ ചൈനീസ് അതിർത്തികൾ വരെ വ്യാപിച്ചു. ഇസ്‌ലാമിക സമൂഹം വിശാലമാവുകയും സാർഗ്ഗാത്മകമായും, ശാസ്ത്രീയമായും, കലപരമായും തഴച്ചുവളർന്നു. സമൂഹം അതിന്റെ നാഗരിക ചക്രത്തിന്റെ കൊടുമുടിയിലേക്ക് ഉയരുന്നു. ബിന്നബിയുടെ അഭിപ്രായത്തിൽ ആത്മീയ ഘട്ടത്തിലേത് പോലെ വ്യക്തിയുടെ സഹജാവബോധത്തെ ഫലപ്രദമാക്കാൻ ഈ ഘട്ടത്തിനായില്ല. സ്വഭാവികമായി സഹജാവബോധം സ്വാതന്ത്രം നേടാൻ തുടങ്ങുകയും വ്യക്തിയുടെ മേലുള്ള സമൂഹത്തിന്റെ നിയന്ത്രണം കുറയുന്നു. ഉമവി കാലഘട്ടമാണ് ബിന്നബി ഉദാഹരിക്കുന്നത്. നാഗരിത വൃതിചലിക്കാൻ തുടങ്ങുന്നത്‌ ഈ ഘട്ടത്തിലാണ്.

നൈസർഗ്ഗികമായ ഘട്ടം (The instinctive Stage) : ഈ കാലഘട്ടം ബലഹീനതയുടെയും , നഷ്ടം കൊണ്ട് അടയാളപ്പെടുത്തുന്നു. സഹജാവബോധം നിയന്ത്രിക്കാൻ സമൂഹത്തിലെ അംഗങ്ങൾക്ക് കഴിയാതെ വരുന്നു. വ്യക്തിബോധം സാമൂഹിക ധർമ്മം നഷ്ട്ടപ്പെട്ട് വന്ധ്യതയിലേക്കും അന്ധകാരത്തിലേക്കും കൂപ്പുക്കുത്തുന്നു. നാഗരികതയുടെ ചക്രം അവസാനിക്കുമ്പോൾ സമൂഹം ചരിത്രത്തിന്റെ ഇരുട്ടിലേക്ക് പ്രവേശിക്കുന്നു. ഈ ഘട്ടം മംഗോൾ അധിനിവേശത്തിന് മുമ്പുള്ള കാലഘട്ടമായി കണകാക്കാം. ധാർമ്മികവും രാഷ്ട്രീയവും ബൗദ്ധികവുമായി തകർന്ന കാലഘട്ടമാണിത്. ഒരു മനുഷ്യൻ സാമൂഹികവും ചരിത്രപരവുമായ ഉൽപ്പന്നമെന്ന നിലയിൽ സമൂഹത്തിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. സമൂഹത്തിന്റെ പതനത്തിനും മനുഷ്യൻ തന്നെയാണ് ഹേതു. ഇസ് ലാമിക സമൂഹങ്ങളുടെ കുതിപ്പിനും, കിതപ്പിനുമുള്ള കാരണങ്ങളെ ഈ ചരിത്രപരമായ വർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്നബി വിശകലനം ചെയ്യുന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് വിശകലന വിധേയമാക്കുന്നത്.

ഒന്ന് : ആത്മീയ ബലങ്ങളെ ജ്വലിപ്പിക്കുന്ന മനശാസ്ത്രപരമായ ഘടകങ്ങൾ. ആത്മീയ വെല്ലുവിളിയോട് പ്രതികരിക്കുന്നതിനു അനുഗുണമാക്കുന്ന സാഹചര്യമാണ് മുസ്ലിം സമൂഹത്തിന് ഖുർആൻ ഒരുക്കുന്നത്. A). വാഗ്ദാനം (വഅദ്) അതിനു മീതെ ഒരു കർമ്മം അസാധ്യമാണ്. “അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച “. ( യൂസഫ് -87) പീഢനത്തിരയാവുന്ന ബിലാൽ(റ) അല്ലാഹു ഏകനാണെന്ന് പ്രഖ്യാപിക്കുന്നത് ശാശ്വത സത്യത്തിന്റെ വാഗ്ദാനം പ്രസരിക്കുന്ന ആത്മീയ അവസ്ഥയാണ്. അത് തടയാൻ സാധ്യമല്ല.

B ) ശാസന (വഈദ് ) ശാസന ഏറ്റവും താഴ്ന്ന തലമാണ്. അതിന് താഴെ ഫലാർജിതമായ കർമമില്ല.
“അപ്പോൾ അല്ലാഹുവിൻറെ തന്ത്രത്തെപ്പറ്റി തന്നെ അവർ നിർഭയരായിരിക്കുകയാണോ? എന്നാൽ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിൻറെ തന്ത്രത്തെപ്പറ്റി നിർഭയരായിരിക്കുകയില്ല. ” – (അഅറാഫ് – 99) വ്യഭിചരിച്ചതിന് തന്നെ ശിക്ഷിക്കണമെന്ന് പറയുന്ന സ്ത്രീ ഉദാഹരണമാണ്. ദൈവികമായ ശാസന മനുഷ്യ ജീവിതതെ മാനസികമായി ബലപ്പെടുത്തുന്നു. ഈ ആത്മീയമായ ബലം മുസ്‌ലിം സമൂഹത്തിന്റെ ദൗത്യ നിർവ്വാണത്തിനും കാര്യക്ഷമതക്കും അനുഗുണമായി തീരുന്നു. മുസ്‌ലിം ചരിത്രത്തിന്റെ ഗതിയെപ്പോഴും ദൈവിക സന്നിധിയിലേക്കായിരിക്കും. ആത്മീയമായ ദൗർബല്യമാണ് മുസ്‌ലിം സമൂഹത്തിന്റെ കിതപ്പിന് കാരണം.

രണ്ടാമത്തെ കാരണമായി ബിന്നബി നിരീക്ഷിക്കുന്നത് സാമൂഹിക ബന്ധ വ്യവസ്ഥയുടെ തകർച്ചയാണ്. സമൂഹത്തെ വീട്ട് മനുഷ്യന് ഒറ്റക്ക് ജീവിക്കാനാവില്ല. ചരിത്രമുണ്ടാക്കുന്നത് വ്യക്തികൾ, ആശയങ്ങൾ , വസ്തുക്കൾ എന്നീ സാമൂഹിക ഘടകങ്ങളുടെ പ്രതിപ്രവർത്തന ഫലമായിട്ടാണ്. അതിനാൽ സാമൂഹിക ഘടനക്ക് ആവശ്യം വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധമാണ്. ഈയൊരു അവസ്ഥയെ ഇബ്നു ഖൽദൂൻ ‘ അസബിയാ ‘ ( സംഘബോധം ) എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു സമൂഹം ജനിക്കുന്നതിനെ ടൊപ്പം അത് പൂർത്തിയാക്കുന്ന ചരിത്രപരമായ ബാധ്യത ബന്ധങ്ങളുടെ സംഘട്ടനമാണ്. ചരിത്ര സമൂഹമെന്നാണ് മുസ്‌ലിം സമൂഹത്തെ മാലിക് ബിന്നബി വിശേഷിപ്പിക്കുന്നത്. ചരിത്ര ഘടകങ്ങളുടെ സംയോജനഫലമായി ഉണ്ടാക്കുന്നതാണ് ചരിത്ര സമൂഹം .ആ സമൂഹങ്ങളുടെ ഉയർച്ചക്ക് സാഹചര്യം ഉണ്ടാക്കുന്നത് മതങ്ങളാണ്. ഒരു സാമൂഹികബന്ധ വ്യവസ്ഥയുടെ ആദ്യ രൂപം അതിലുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് മനുഷ്യനും സഹജീവിയും തമ്മിലുള്ള ബന്ധത്തെ സൃഷ്ടിക്കുന്നത്. ഇസ്ലാം വ്യക്തികളുടെ സാമൂഹിക ബന്ധത്തിന് ഉറപ്പ് നൽക്കുന്നു. “അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങൾ തമ്മിൽ അവൻ ഇണക്കിചേർക്കുകയും ചെയ്തിരിക്കുന്നു. ” (അൻഫാൽ -63).

ചരിത്രപരമായ ഉയർച്ചയിലേക്ക് നീങ്ങുമ്പോൾ ഈ ബന്ധ വ്യവസ്ഥയുടെ ദൃഢത കുറഞ്ഞുവരുന്നു. ആത്മീയ ഘട്ടത്തിൽ ബന്ധ വ്യവസ്ഥ ദൃഢവും ദൈവികവുമാണ്. പ്രവാചകൻ പറഞ്ഞത് വിശ്വാസികൾ ഒരു കെട്ടിടം പോലെയാണെന്ന്.മുഹാജീറുകളും അൻസാറുകളും തമ്മിലുള്ള കരാർ ഇസ്‌ലാമിക സാമൂഹിക ബന്ധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നു. ഇത് ബന്ധങ്ങളുടെ സാന്ദ്രതയാണ് സൂചിപ്പിക്കുന്നത്. ഇസ്ലാമിക സമൂഹത്തിന്റെ സുവർണകാലഘട്ടവുമിതാണ്. ബുദ്ധിപരമായ ഘട്ടത്തിൽ സമൂഹം അതിന്റെ പൂർണ വികാസത്തിലെത്തിയിട്ടുണ്ടാക്കും പക്ഷെ ബന്ധ വ്യവസ്ഥയിൽ ന്യൂനതകൾ പ്രതൃക്ഷപ്പെട്ടുന്നു. സീഫ് ഫീൻ യുദ്ധത്തിന്റെ ഫലമായി മുസ്ലിം വ്യക്തികൾ തങ്ങളുടെ സാമൂഹിക ദൗത്യത്തെ അവഗണിക്കുകയും ബന്ധ വ്യവസ്ഥ തകർന്ന് തുടങ്ങുകയും ചെയ്യുന്നു. പല അവാന്തരവിഭാഗങ്ങൾ ഉടലെടുക്കുന്നത് ഈ സന്ദർഭത്തിലാണ്. എന്നാലും സമൂഹം നിശ്ചലമാവുന്നില്ല. തുടർന്നുള്ള ഘട്ടത്തിൽ വ്യക്തിയുടെ നൈസർഗ്ഗികമായ ചോദനകൾ നശിക്കുന്നു. വ്യക്തി താൽപര്യങ്ങൾക്ക് മുൻതൂക്കം നൽക്കുന്നതിന്റെ ഫലമായി സാമൂഹിക ബന്ധങ്ങൾ തീർത്തും അപ്രതക്ഷമാവുന്നു. മുസ്‌ലിം സമൂഹം തീർത്തും ബലഹീനരാവുന്നു. കൊളണെ സബ്ൾ (Colonisabilite) എന്നാണ് മുസ്ലിം സമൂഹത്തിന്റെ ഈ അവസഥയെ ബിന്നബി വിശേഷിപ്പിച്ചത്. ഭരണകൂടവും ഭരണീയരും തമ്മിലും ഭരണീയർക്കിടയിലുള്ള ബന്ധങ്ങൾ ശിഥിലമായതോടെ മുസ്ലിം സമൂഹങ്ങൾ കീഴ്പെടാൽ പാകമായി എന്നതാണ് കൊളണെസബ്ൾ (colonisabilite ) എന്നാണ് ബിന്നബി പറയുന്നത്.

ആത്മീയ ബലത്തിന്റെയും , സാമൂഹിക ബന്ധ വ്യവസ്ഥയുടെയും തകർച്ചയാണ് മുസ്‌ലിം സമൂഹത്തിന്റെ ജഢാവസ്ഥക്കു കാരണം. ഏതൊരു സമൂഹത്തിനും പുനർജീവനവും പുതരുത്ഥാനം അതിന്റെ ജനനവുമായി നില നിൽക്കുന്നത്. ചരിത്രപരമായ അറിവാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. സമൂഹം മുന്നോട്ട് ചലിക്കുന്നിലെങ്കിൽ ആ സമൂഹത്തിന്റെ ചരിത്രം നഷ്ട്ടപ്പെട്ടു. “മുൻതലമുറകളെ വഴി കാട്ടിയ ഘടകങ്ങൾ തന്നെയല്ലാതെ മറ്റൊന്നും ഈ സമുദായത്തെ ശരിയായ പാതയിൽ സഞ്ചരിക്കാൻ സഹായിക്കുകയില്ല” എന്ന് പ്രവാചകൻ പറഞ്ഞു.ഇസ്‌ലാം എന്നാ ആശയത്തിനും പോലും നമ്മുടെ ചിന്ത കർമ്മമണ്ഡലത്തിലുള്ള സ്ഥാനം കുറഞ്ഞിരിക്കുന്നു. മുസ്‌ലിം ബന്ധ വ്യവസ്ഥയിലുണ്ടായ പിളർപ്പ് ആത്മീയതും , രാഷ്ട്രീയവും തമ്മിലുള്ള പിളർപ്പ് ആത്മീയ ഘട്ടത്തിന്റെ അവസാനത്തോടെ ആരംഭിക്കുന്നു. ഈ അവസ്ഥക്ക് ബദലായി ആത്മീയ ബലവും , ബന്ധ വ്യവസ്ഥയുടെ പുനസംവിധാനവും കൊണ്ട് വരാൻ കഴിയുന്നതിലൂടെയാണ് മുസ്ലിം സമൂഹത്തിന്റെ പുനരുത്ഥാനം സാധ്യമാവുക.എന്നാണ് മാലിക് ബിന്നബി യുടെ നിരീക്ഷിക്കുന്നത്.

മുസ്ലിം സമൂഹത്തിന്റെ ചരിത്ര ദൗത്യം ഏറ്റെടുത്ത് ജീവിതത്തെ ചിട്ടപ്പെടുത്തി സാമൂഹിക ബന്ധ വ്യവസ്ഥയെ പുന: സംവിധാനിക്കുകയും ആത്മീയമായ ശക്തിയാർജിക്കുകയുമാണ് ചരിത്രപരമായ മുന്നോട്ട് പോക്ക് സാധ്യമാക്കുക.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles