ആയാ സോഫിയാ!
ആരാധനാകേന്ദ്രമേ,
നീ വിഷമിക്കേണ്ട,
അൽ ഫാതിഹിന്റെ പിന്മുറക്കാർ വരും,
സകല വിഗ്രഹങ്ങളും മൂക്കുകുത്തും ,
നീ വീണ്ടും മസ്ജിദാവും ,
കണ്ണുനീരാൽ അംഗസ്നാനം നടത്തുന്നവർ,
നിന്റെ ചുമരുകൾക്കിടയിൽ പ്രണാമം നമിക്കുമന്ന് .
ആ അനാഥ മിനാരങ്ങൾ
വീണ്ടും ബാങ്കൊലി മുഴക്കും,
തക്ബീറും തഹ് ലീലും രണ്ടാം വിജയം രേഖപ്പെടുത്തും ,
കവികൾ ഇതിഹാസങ്ങൾ പുനർ രചിക്കും,
ബാങ്ക് കൊടുക്കുന്നയിടം വെളിച്ചത്താൽ തിളങ്ങും ,
ദൈവനാമവും പ്രവാചക നാമവും കേട്ട് അവിടം ആനന്ദതുന്തിലമാവും,
ഫാതിഹ് വീണ്ടും വന്നെന്നു ജനം വിശ്വസിക്കും ,
മരണത്തിന് ശേഷം ഒരു പുനർജനി,
ഇത് ഉറപ്പാണ്, വിഷമിക്കേണ്ട,
അടുത്തു തന്നെ, നാളെ , അല്ലെങ്കിൽ മറ്റെന്നാൾ
ടർക്കിഷ് പത്രപ്രവർത്തകനും പാർലമെന്റേറിയനും ആയിരുന്നു അദ്ദേഹം. പാർലമെന്റ് പ്രോട്ടോക്കോളനുസരിച്ച് പാർലമെന്റേറിയന്മാർ ടൈ കെട്ടണമായിരുന്നു.
ടൈ കെട്ടുന്നത് അദ്ദേഹത്തിന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. ഒരു ദിവസം അദ്ദേഹം പ്രസംഗത്തിനായി പൊതുസഭയിലെ പ്രസംഗവേദിയിൽ കയറി. തുടർന്ന് പാർലമെന്ററി സ്പീക്കർ ആഭ്യന്തര നിയന്ത്രണ ഉത്തരവനുസരിച്ച് ടൈ ധരിക്കാൻ വാണിങ് നൽകി. അദ്ദേഹം സ്പീക്കറുടെ അടുത്തേക്ക് തിരിഞ്ഞ് അരയിൽ കെട്ടിയിരുന്ന ബെൽറ്റ് ടൈ (കെട്ട് )പോലെ കാണിച്ച് മുന്നോട്ട് പോയി: “ഞാൻ എന്റെ ടൈ കെട്ടിയിട്ടുണ്ട് സർ, എവിടെയാണ് ടൈ ചെയ്യേണ്ടതെന്ന് പാർലമെന്റ് നിയമത്തിൽ വിശദീകരിച്ചിട്ടില്ലല്ലോ?!
ആയാ സോഫിയയുടെ രക്തസാക്ഷിയെന്ന് അക്കാലത്തെ പ്രതിപക്ഷ പത്രങ്ങൾ വിശേഷിപ്പിച്ച കവിയായിരുന്നു യുക്സെൽ .
NB :-വരികൾ ടർക്കിഷിലും അറബിയിലും ലഭ്യമാണ്.