Culture

മുസ്‌ലിമാകാന്‍ വിജ്ഞാനത്തിന്റെ ആവശ്യകത

ഹദീസ് നിഷേധം ഒരു പ്രവണതയായി സമൂഹത്തില്‍ പടരുന്നു എന്നതു തെറ്റായ പ്രയോഗമാണ്. ഇസ്‌ലാമിനെ കുറിച്ച് സംശയം ജനിപ്പിക്കുക എന്നത് ശത്രുക്കളുടെ എക്കാലത്തെയും ജോലിയാണ്. ഖുര്‍ആന്‍ അതിനു സാധ്യമാകില്ല എന്ന അറിവില്‍ നിന്നാണ് ഹദീസിലേക്ക് തിരിയാന്‍ പലരെയും പ്രേരിപ്പിച്ചത്. ഹദീസുകളെ കുറിച്ച് പണ്ഡിത ലോകത്ത് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. ഇസ്‌ലാമുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ഒന്നും ആ അഭിപ്രായ വ്യത്യാസം ഒരു തടസ്സമായിട്ടില്ല.

നമസ്‌കാരം നോമ്പ് ഹജ്ജു സകാത്ത് എന്നീ കാര്യങ്ങളില്‍ അത്തരത്തിലുള്ള ഒരു എതിര്‍പ്പും വന്നിട്ടില്ല. അതെ സമയം അവയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ മാത്രമാണ് അഭിപ്രായ അന്തരം നില നില്‍ക്കുന്നത്. നമസ്‌കാരം അഞ്ചു തവണ എന്ന കാര്യത്തില്‍ എല്ലാവരും ഒന്നിക്കുന്നു. അതെ സമയം ശിയാക്കള്‍ അതില്‍ എതിര്‍ അഭിപ്രായം പറയുന്നു. സഹാബികളുടെ കാര്യത്തില്‍ തന്നെ ഷിയ സുന്നി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. സുന്നികള്‍ അംഗീകരിക്കുന്ന പല സഹാബികളെയും ശിയാക്കള്‍ അംഗീകരിക്കുന്നില്ല. അതിനപ്പുറം ഖുലഫാഇരാഷിദുകളുടെ കാര്യത്തില്‍ പോലും ഭിന്നത നിലനില്‍ക്കുന്നു.

ലോകാടിസ്ഥാനത്തില്‍ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ സുന്നികള്‍ക്കിടയില്‍ അഭിപ്രായ അന്തരമില്ല. അതിന്റെ വിശദീകരണത്തില്‍ ചില മാറ്റങ്ങള്‍ കാണാമെന്നു മാത്രം. തങ്ങള്‍ അംഗീകരിക്കാത്ത സഹാബികളില്‍ നിന്നുള്ള ഒരു ഹദീസും ഷിയാക്കള്‍ അംഗീകരിക്കില്ല. പക്ഷെ അവരും ഹദീസ് എന്നതിനെ മൊത്തത്തില്‍ തള്ളിപ്പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ സ്രുഷ്ടിയാണ് എന്ന ചര്‍ച്ച ഇസ്‌ലാമിക സമൂഹത്തില്‍ നടന്നിട്ടുണ്ട്. അബ്ബാസീ കാലത്തെ മൂന്നു ഭരണാധികാരികള്‍ ഈ ചര്‍ച്ചയുമായി മുന്നോട്ടു പോയിട്ടുണ്ട്. അന്നൊക്കെ ഇമാം അഹ്മദ് ബന്‍ ഹംബലിനെ പോലുള്ള പ്രഗല്‍ഭരായ പണ്ഡിതരുടെ ഇടപെടല്‍ മൂലമാണ് അത്തരം ചര്‍ച്ചകള്‍ക്ക് മുനയൊടിഞ്ഞു പോയത്. പ്രവാചകനെ എങ്ങിനെ കാണുന്നു എന്നിടത്തു നിന്നാണ് ഹദീസിന്റെ പ്രാധാന്യം കടന്നു വരുന്നത്.
ചരിത്രത്തില്‍ ഇത്തരം പ്രവണതകളെ ആ കാലത്തുണ്ടായിരുന്ന പണ്ഡിതര്‍ ശക്തമായി തന്നെ നേരിട്ടിട്ടുണ്ട്. ഹദീസ് ഖുര്‍ആന്‍ പോലെ നിരുപാധികമായി അംഗീകരിക്കെണ്ടവയല്ല എന്നും മുസ്‌ലിം ലോകം അംഗീകരിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഹദീസ് ക്രോഡീകരണം നടത്തിയ പണ്ഡിതര്‍ അവര്‍ എന്തടിസ്ഥാനത്തിലാണ് ഹദീസ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുന്നു. എല്ലാ ഹദീസുകളും ഒരേ സ്ഥാനത്തല്ല കണക്കാക്കപ്പെടുന്നതും. നിരവധി പണ്ഡിതര്‍ ഇക്കാര്യങ്ങള്‍ പൊതു ജനത്തിന് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിട്ടുണ്ട്. അതെ സമയം ഹദീസ് എന്നൊന്നില്ല എന്നതാണ് പുതിയ ഹദീസ് നിഷേധം. ആയിരക്കണക്കിന് ഹദീസുകള്‍ ഉണ്ടായിട്ടേയില്ല എന്ന രീതിയിലാണ് അവരുടെ പ്രചരണം. ഹദീസ് എന്നതിന് പ്രവാകനിലെക്കാണ് ചേര്‍ത്ത് പറയുന്നത്. ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങള്‍ എപ്രകാരമാണ് പ്രവാചകന്‍ സമൂഹത്തിനു വിശദീകരിച്ചു കൊടുത്തത് എന്നതാണ് ഹദീസ്. അല്ലാഹുവില്‍ നിന്നും പ്രവാചകന് ഖുര്‍ആന്‍ അല്ലാത്ത ബോധനവും വന്നിട്ടുണ്ട്. അതില്ല എന്ന് പറഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ എങ്ങിനെ ക്രോഡീകരണം നടന്നു എന്ന് പോലും പറയാന്‍ കഴിയാതെ വരും.

എല്ലാ കാലങ്ങളിലും ഇസ്‌ലാമിന്റെ ശത്രുക്കള്‍ പലവിധത്തിലുള്ള കുപ്രചരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ദൈവിക മതം മനുഷ്യാവസാനം വരെ നില്‍ക്കണം എന്നത് ദൈവിക തീരുമാനമാണ്, അത് കൊണ്ട് തന്നെ എല്ലാ കാലത്തും പണ്ഡിതര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇമാം ഷാഫി അവര്‍കള്‍ മുതല്‍ സയ്യിദ് മൌദൂദി വരെ നീണ്ടു നില്‍ക്കുന്ന കണ്ണികളില്‍ പലരെയും നമുക്ക് ദര്‍ശിക്കാം. സോഷ്യല്‍ മീഡിയയുടെ കാലത്ത് ചിന്തകള്‍ കൂടുതല്‍ വേഗത്തില്‍ പ്രചരിക്കുന്നു എന്നത് സത്യമാണ്. നാം ഇന്ന് കാണുന്ന ഒരു ജാഹിലിയ്യത്തും പുതിയതല്ല. പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. അത് കൊണ്ട് തന്നെ ആധുനിക കാലത്ത് ഇസ്‌ലാമാകാന്‍ വിജ്ഞാനം ഒരു നിര്‍ബന്ധ ഘടകമാകുന്നതും

Facebook Comments
Related Articles
Close
Close