Friday, December 1, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Culture Civilization

പ്രപഞ്ചശാസ്ത്രത്തിലെ മിഡിൽ ഈസ്റ്റ് സ്വാധീനങ്ങൾ

ഇൻഡ് ലീബ് ഫരാസി സാബർ by ഇൻഡ് ലീബ് ഫരാസി സാബർ
19/08/2022
in Civilization, Culture
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചുവന്ന തലപ്പാവ് ധരിച്ച് ഒട്ടകത്തെ മേയ്ച്ചു കൊണ്ട് കാമുകൻ, ആകാശത്ത് ചക്രവാളം കടന്ന് രാത്രിയിലേക്ക്, രാത്രിയുടെ അനന്തതയിലേക്ക് കടന്നു പോകുന്ന കാമുകിയെ പിന്തുടരുകയാണ്. കാമുകിക്ക് പ്രണയത്തിൽ യാതൊരു താൽപര്യമില്ല താനും. കാർത്തിക നക്ഷത്രത്തിന് (സുറയ്യ) പിറകെ പോകുന്ന അദ്ദബറാൻ എന്ന നക്ഷത്രത്തെ പറ്റിയുള്ള പുരാതന ആഖ്യാനമിങ്ങനെയാണ്. അദ്ദബറാൻ എന്ന അറബി പദത്തിന് ‘പിന്തുടരുന്നവൻ’ എന്നാണ് അർത്ഥം

എണ്ണൂറ് നക്ഷത്രങ്ങളുള്ള ബഹിരാകാശത്തിന്റെ ഒരുമേഖല ഇടവരാശിയിലെ (Taurus) കാർത്തിക നക്ഷത്രം (the Pleiades) ലോകത്തെ എണ്ണമറ്റ സംസ്കാരങ്ങളിലെ മിത്തുകളിലെ പ്രമേയമായിട്ടുണ്ട്. ഖുർആനിൽ സൂറത്തുന്നജ്മ് (നക്ഷത്രം) എന്ന പരാമർശത്തിന്റെ താൽപര്യം ഇംഗ്ലീഷിൽ സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന കാർത്തിക നക്ഷത്ര വ്യൂഹങ്ങളാണെന്ന് ചില ഇസ്‌ലാമിക പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതിനെ പേർഷ്യൻ ഭാഷയിൽ പർവീൻ എന്നും തുർക്കിഷ് ഭാഷയിൽ ഉൽക്കർ എന്നുമാണ് വിളിക്കുന്നത്.

You might also like

മവാലി; അനറബികളും സ്വതന്ത്ര അടിമകളും വൈജ്ഞാനിക രംഗത്ത് നൽകിയ സംഭാവനകൾ

സാങ്കേതിക മികവ് പുലർത്തിയ വാനനിരീക്ഷണ കേന്ദ്രങ്ങൾ

സുറയ്യയുടെയും അദ്ദബറാന്റെയും കഥ നക്ഷത്രങ്ങളെക്കുറിച്ച് പ്രചരിച്ചിരുന്ന നിരവധി കഥകളിൽ ഒന്ന് മാത്രമാണ്. സുഹൈൽ നാശ് (نعش) എന്ന വ്യക്തിയുടെ ഘാതകനാണ്. കൊല്ലപ്പെട്ട നേഷിന്റെ പെൺമക്കളായ ബനാത് നാശ് അവനെ പിന്തുടരുകയാണ്. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ (Canopus, അഗസ്‌ത്യനക്ഷത്രം).ഇങ്ങനെ മറ്റൊരു ആഖ്യാനം ഉണ്ട്.

1899-ൽ, അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് ഹിങ്ക്‌ലി അലൻ ‘നക്ഷത്രനാമങ്ങളും അവയുടെ അർത്ഥങ്ങളും’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. അത് പുരാതന ഗ്രീക്കിലെയും-റോമിലേയും അതുപോലെ ഏഷ്യയിലെയും ഏറെക്കുറേ പ്രപഞ്ചശാസ്ത്രങ്ങളെ പ്രമേയമാക്കുന്നുണ്ട്. ലോകവ്യാപകമായി നക്ഷത്രപുരാണങ്ങൾ സജീവമായിരുന്നു എന്ന് ഇതിൽ അദ്ദേഹം വളരെ പ്രാധാന്യത്തോടെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ഈ കഥകൾ പുരാതന സമുദായങ്ങളുടെ ജീവിതങ്ങളിലേക്കും അവർ പവിത്രമായി കരുതിയിരുന്നതും ഇന്നും മൂല്യമുള്ള പ്രതീകാത്മക വിശ്വാസങ്ങളിലേക്കും സൂചന നൽകുന്നുണ്ട്.

ബാബിലോണിയക്കാർ, ഇറാനികൾ, അറബികൾ

പ്രപഞ്ചത്തെക്കുറിച്ചുള്ള തങ്ങളുടെ പഠനങ്ങൾ ആദ്യമായി ക്യത്യമായി രേഖപ്പെടുത്തി വെച്ചത് ബാബിലോണിയക്കാരാണ്. കാസൈറ്റ് ഭരണകാലത്ത് (ബിസി 1595 – 1155) അവർ തങ്ങളുടെ കണ്ടുപിടുത്തങ്ങൾ ക്യൂണിഫോം ലിപിയിൽ ഫലകങ്ങളാക്കി, അവരുടേതായ നക്ഷത്ര പട്ടികകളുണ്ടാക്കി.

പുരാതന മെസൊപ്പൊട്ടേമിയയുടെ “MUL.APIN” സംഗ്രഹമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും അറിയപ്പെടുന്ന പുരാതന വിവരണങ്ങൾ. ഏലാം സിവിലൈസേഷൻ കാലത്തെ (പുരാതന ഇറാൻ) നക്ഷത്രങ്ങളുടെ പ്രാധാന്യത്തെ പറ്റിയുള്ള ലിഖിത രേഖകൾ വിരളമാണ്. എന്നാൽ CE ഒന്നാം നൂറ്റാണ്ടോടെ സസാനിയൻ രാജാക്കന്മാർ ജ്യോതിഷത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ഗ്രീക്ക്, ഹിന്ദു ജ്യോതിഷ ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.

യംഗർ അവെസ്റ്റ(The Younger Avesta) -പവിത്രമായ സൊറാസ്ട്രിയൻ പുസ്‌തകമായ അവെസ്റ്റയുടെ പരിഷ്കൃത പതിപ്പ്- കാർത്തിക നക്ഷത്രം, കശ്യപന ക്ഷത്രസമൂഹം (ursa major or the great bear)എന്നീ രണ്ട് നക്ഷത്രരാശികളെ പരാമർശിക്കുന്നുണ്ട്.

അവരുടേ മതതത്ത്വമനുസരിച്ച്, നരകത്തിന്റെ ആഴങ്ങളിൽ നിന്ന് സൗരയൂഥത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന അപഥസഞ്ചാരികളായ ഭൂതങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് ഉർസ മേജർ ആണെന്നാണ് വിശ്വാസം.

ഗ്രീക്കുകാർക്ക് നക്ഷത്രങ്ങളെ അവരുടെ ദേവാലയത്തിലെ ദേവന്മാരുമായി ബന്ധപ്പെടുത്തി അവരുടേതായ ശക്തമായ പ്രപഞ്ചശാസ്ത്രം ഉണ്ടായിരുന്നു.

പുരാതന ബാബിലോണിയൻ കഥകളും ഗ്രീക്ക് ജ്യോതിശാസ്ത്രവും അടിസ്ഥാനമാക്കി അറബ്, പിൽക്കാല ഇസ്ലാമിക ജ്യോതിശാസ്ത്രജ്ഞർ കൂടുതൽ ഖഗോള വസ്തുക്കളെ തിരിച്ചറിഞ്ഞു കൊണ്ട് ജ്യോതിശാസ്ത്രത്തിൽ അവരുടെ മുദ്ര പതിപ്പിച്ചു. ഇരുന്നൂറ്റി അറുപതിൽ പരം നക്ഷത്രങ്ങളുടെ അറബി നാമങ്ങൾ ഇന്നും ഉപയോഗത്തിലുണ്ട്.

അൽ-സൂഫിയും അദ്ദേഹത്തിന്റെ ആകാശ വിവരണങ്ങളും

ആദ്യകാല അറബ് ജ്യോതിശാസ്ത്രജ്ഞർക്ക്, നക്ഷത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങൾ അവയുടെ കൗതുകകരമായ പ്രതീകങ്ങൾ എന്നതിലുപരി അവ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു.

രാത്രിയിൽ വളരെദൂരെ ദൃശ്യമാകുന്ന പ്രകാശ കിരണങ്ങളെ തിരിച്ചറിയുകയും പേരിടുകയും ചെയ്യുന്നതിനേക്കാൾ പ്രപഞ്ചത്തെ വിശദീകരിക്കാനുള്ള എളുപ്പമാർഗ്ഗമായിരുന്നു ഘാതകരെ ആകാശത്തുകൂടെ പിന്തുടരുന്നതിനെക്കുറിച്ചുള്ള പുരാണങ്ങൾ.

പാശ്ചാത്യ ലോകത്ത് അസോഫി എന്ന ലാറ്റിൻ നാമത്തിൽ അറിയപ്പെട്ടിരുന്ന അബുൽ-ഹുസൈൻ അബ്ദുൽ-റഹ്മാൻ അൽ-സൂഫിയുടെ രചനകളിൽ ഒന്നാണ് ബെഡൂയിൻ കഥകൾ.

പത്താം നൂറ്റാണ്ടിലെ പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു സൂഫി. ഇറാനിലെ ഷിറാസിൽ അദ്ദേഹം ഒരു നിരീക്ഷണാലയം നടത്തിയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം നക്ഷത്രങ്ങളെക്കുറിച്ചും ഒന്നാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയൻ ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളമിയുടെ മുൻകാല കൃതികളെക്കുറിച്ചും പഠിക്കുന്നത്.

സൂഫിക്ക് 800 വർഷങ്ങൾക്ക് മുമ്പാണ് ടോളമി ജീവിച്ചത്. അദ്ദേഹത്തിന്റെ കൃതിയായ സിന്റാക്സിസ് മാത്തമാറ്റിക്ക ആയിരത്തിലധികം നക്ഷത്രങ്ങളെ 48 നക്ഷത്രരാശികളായി ക്രമീകരിച്ച് വിവരിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.

ടോളമിയുടെ ചില നിരീക്ഷണങ്ങൾ സൂഫി തിരുത്തി. മറ്റു ചില കണ്ടെത്തലുകളെ ഗഹനമായി വിശദീകരിച്ചു. ഈ നിരീക്ഷണങ്ങളാണ് എട്ട്-ഒൻപത് നൂറ്റാണ്ടുകളിൽ അൽ-മജെസ്തി (ഏറ്റവും മഹത്തായത്) എന്ന പേരിൽ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്.

പേർഷ്യക്കാരുടെ സ്വന്തം കൃതിയായ കിതാബ് അൽ-കവാകിബ് അൽ-താബിത, (ദി ബുക്ക് ഓഫ് ഫിക്‌സഡ് സ്റ്റാർസ്) ഉർസ മേജറിനെ പ്രതിനിധീകരിക്കുന്ന കരടിക്കും ലിയോ നക്ഷത്രസമൂഹത്തെ പ്രതിനിധീകരിക്കുന്ന സിംഹത്തിനും വിരുദ്ധമായി ടോളമിയുടെ ചിത്രീകരണമാണ് സ്വീകരിച്ചത്.

ഓരോ നക്ഷത്രസമൂഹങ്ങളും ആകാശത്തും ആകാശഗോളത്തിലും എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് വീക്ഷണങ്ങളിലുള്ള ചിത്രങ്ങളും സൂഫി തയ്യാറാക്കി.

നൂറ്റാണ്ടുകൾക്ക് നക്ഷത്രരാശികളെ മനസ്സിലാക്കുന്നതിനുള്ള ഒരു കൈപ്പുസ്തകമായിരുന്നു സൂഫിയുടെ കൃതികൾ. അതിലുപരി, പിൽക്കാല പാശ്ചാത്യ പണ്ഡിതന്മാർക്ക് ടോളമിയുടെ കൃതികൾ പകർന്നു നൽകുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

കിതാബ് അൽ-കവാകിബിന്റെ അവശേഷിക്കുന്ന ഏറ്റവും പഴയ പകർപ്പ് സൂഫിയുടെ മകൻ 1010 CE-ൽ നിർമ്മിച്ചതാണ്. അത് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ബോഡ്‌ലിയൻ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൂഫിയുടെ കോഡക്സ് ഉൾപ്പെടെയുള്ള അറബി ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോൾ, പല യഥാർത്ഥ പേരുകളും തിരിച്ചറിയാൻ കഴിയാത്തവിധം മാറ്റം വന്നു.

ഒരു ഉദാഹരണത്തിന്, എറിഡാനസ് നക്ഷത്രസമൂഹത്തിന്റെ തെക്കേ അറ്റത്തുള്ള ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ‘അച്ചർനാർ’, നദിയുടെ അവസാനം എന്നർത്ഥം വരുന്ന ആഖിറുന്നഹർ എന്ന അറബി പദത്തിൽ നിന്നു വന്നതാണ്.

സ്റ്റാർ ട്രെക്ക്, സ്റ്റാർ വാർസ് സീരീസ് ആരാധകർക്ക് പെർസ്യൂസ് നക്ഷത്രസമൂഹത്തിലെ തിളങ്ങുന്ന നക്ഷത്രവ്യവസ്ഥയായ അൽഗോളിനെ തിരിച്ചറിഞ്ഞേക്കാം. ഡെമോൺ സ്റ്റാർ എന്നും ഇത് അറിയപ്പെടുന്നുണ്ട്. അറബിയിൽ ഭൂതത്തിന്റെ തല എന്നർത്ഥം വരുന്ന റഅസുൽ ഗൗൽ എന്നതിൽ നിന്നാണീ പേരു വന്നത്. ഓറിയോൺ നക്ഷത്രസമൂഹത്തിലെ ചുവന്ന സൂപ്പർ ഭീമനായ ബെറ്റെൽഗ്യൂസിന്റെ (തിരുവാതിര നക്ഷത്രം)പേര് മിഥുനരാശിയുടെ കൈ അല്ലെങ്കിൽ ഒരിയോണിൻ്റെ കൈ എന്നർത്ഥമുള്ള യദുൽ-ജൗസായിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്.

അംഗീകൃതമായ പൈതൃകം

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ (IAU) മാത്രമാണ് നക്ഷത്രങ്ങൾക്ക് പേര് നൽകുന്ന ഏക ഔദ്യോഗിക സ്ഥാപനം. 2016-ൽ, വ്യത്യസ്ത നക്ഷത്ര നാമകരണ സംഗമങ്ങളിൽ ഉടലെടുക്കുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി, അറബി ഒറിജിനലിൽ നിന്ന് ഉരുത്തിരിഞ്ഞവ ഉൾപ്പെടെ നൂറുകണക്കിന് നക്ഷത്ര നാമങ്ങൾ ഔദ്യോഗികമായി അംഗീകികരിച്ചു.

ആയിരം വർഷങ്ങൾക്ക് മുമ്പ് എഴുതിയ സൂഫിയുടെ വിവരണങ്ങളിലെ നാമങ്ങൾ വരും തലമുറയിലെ ജ്യോതിശാസ്ത്രജ്ഞരുടെ ഉപയോഗിക്കാൻ പാകത്തിൽ മുമ്പ് തന്നെ ക്രോഡീകരിക്കപ്പെട്ടിരുന്നു.

ഉർസ മേജറിൽ കാണപ്പെടുന്ന ഈ നക്ഷത്രങ്ങളിൽ പലതും അറബിയിൽ ബിഗ് ഡിപ്പർ അല്ലെങ്കിൽ അൽ-ദുബ്ബ് അൽ-അക്ബർ എന്നാണ് അറിയപ്പെടുന്നത്. നക്ഷത്രസമൂഹത്തിലെ ഏറ്റവും ഉയർന്ന നക്ഷത്രം അൽകൈഡ് എന്നാണ് അറിയപ്പെടുന്നത്. നേതാവ് എന്നർത്ഥം വരുന്ന അൽ-ഖായിദ് എന്ന അറബി പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണിത്.

ഗ്രേറ്റ് ബിയറിന്റെ വാലറ്റത്തുള്ള നക്ഷത്രമാണ് മിസാർ. അറബിയിൽ അരയുടുപ്പ് എന്നർത്ഥം വരുന്ന മിഅസറിൽ നിന്നാണ് ഇത്. അരക്കെട്ടിന്റെ അറബി പദം മറഖിൽ നിന്നാണ് മിറാക് എന്ന പേര് . വാൽ ഭാഗത്തായി തടികൂടി വരുന്ന ആലിയോത്ത് ആടിന്റെ തടിച്ച വാൽ’ എന്നർത്ഥം വരുന്ന അലിയത്തിൽ നിന്നാണ് വരുന്നതെന്ന് കരുതപ്പെടുന്നു.
“കാൽ” എന്നർത്ഥം വരുന്ന ഫഖ്ദയിൽ നിന്നാണ് ഫെക്ഡ. അറബിയിൽ കരടി എന്നർത്ഥം വരുന്ന ദുബ്ബിൽ നിന്നാണ് ദുബെ എന്നും നിരീക്ഷണമുണ്ട്.

നൂറ്റാണ്ടുകൾക്കിപ്പുറം രാത്രി ആകാശത്തെ കുറച്ചുള്ള പഠനങ്ങൾ ആഗോള തലത്തിൽ തന്നെ വ്യാപകമായപ്പോൾ പഴമക്കാർ ഖഗോള വസ്തുക്കൾക്ക് ഉപയോഗിച്ചിരുന്ന ലാറ്റിൻ, ഗ്രീക്ക്, അറബിക് പേരുകൾ ഒരു ഏകീകൃത നിഘണ്ടുവായി രൂപപ്പെട്ടു.

അതുകൊണ്ട് തന്നെ, ടോളമിയിൽ നിന്നും സഹസ്രാബ്ദങ്ങൾക്ക് മുമ്പുള്ള ബെഡൂയിൻ സ്റ്റാർഗേസർമാരുടെ കെട്ടുകഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രചിച്ച സൂഫിയുടെ കാറ്റലോഗ് വരുംകാലങ്ങളിലും അതിന്റെ സ്വാധീനം നിലനിൽക്കും.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Facebook Comments
Post Views: 97
Tags: Al-SufiIndlieb Farazi SaberPtolemy
ഇൻഡ് ലീബ് ഫരാസി സാബർ

ഇൻഡ് ലീബ് ഫരാസി സാബർ

Related Posts

Civilization

മവാലി; അനറബികളും സ്വതന്ത്ര അടിമകളും വൈജ്ഞാനിക രംഗത്ത് നൽകിയ സംഭാവനകൾ

30/11/2023
Civilization

സാങ്കേതിക മികവ് പുലർത്തിയ വാനനിരീക്ഷണ കേന്ദ്രങ്ങൾ

28/11/2023
Civilization

ഗോളശാസ്ത്രം; പടിഞ്ഞാറിന് വഴികാണിച്ച മുസ്‍ലിം പണ്ഡിതന്മാർ -2

25/11/2023

Recent Post

  • ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകള്‍
    By webdesk
  • ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല
    By മര്‍വാന്‍ ബിശാറ
  • ആഇദുന്‍ ഇലാ ഹൈഫ; വേര്‍പാടിന്റെ കഥ പറയുന്ന ഫലസ്തീനിയന്‍ നോവല്‍
    By സല്‍മാന്‍ കൂടല്ലൂര്‍
  • മവാലി; അനറബികളും സ്വതന്ത്ര അടിമകളും വൈജ്ഞാനിക രംഗത്ത് നൽകിയ സംഭാവനകൾ
    By ഡോ. ഇമാദ് ഹംദ
  • ഏഴാം ദിവസവും വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേലും ഹമാസും
    By webdesk

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editorial Desk Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Palestine Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!