Current Date

Search
Close this search box.
Search
Close this search box.

സോളോ ചിത്രപ്രദര്‍ശനവുമായി സിറിയന്‍ ചിത്രകാരി ഇസ്തംബൂളില്‍

ഇസ്തംബൂള്‍: സിറിയന്‍ യുദ്ധക്കെടുതിയുടെ ക്രൂരതകള്‍ ക്യാന്‍വാസിലാക്കിയ സിറിയന്‍ ചിത്രകാരി ഇബ്രാഹിം അല്‍ ഹസന്റെ പ്രദര്‍ശനം ഇസ്താംബൂളില്‍ അരങ്ങേറി. ‘നടവഴികളിലെ കുട്ടിക്കാലം’ എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. കഴിഞ്ഞ നാലു വര്‍ഷമായി തുര്‍ക്കിയില്‍ കഴിയുന്ന അല്‍ ഹസന്റെ 20ഓളം പെയിന്റിങ്ങുകളുടെ പ്രദര്‍ശനമാണ് തിങ്കളാഴ്ച ആരംഭിച്ചത്. താന്‍ കുട്ടിക്കാലത്ത് നേരിട്ട യുദ്ധ ഭീകരതയുടെ നേര്‍സാക്ഷ്യങ്ങളും സിറിയന്‍ കുഞ്ഞുങ്ങളുടെ ദയനീയതയും തുറന്നുകാട്ടുന്നതാണ് ചിത്രങ്ങള്‍.

യുദ്ധത്തിന്റെ ഇരയായ കുട്ടികള്‍ വളരും. അവര്‍ക്ക് വേണ്ട വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇവര്‍ക്കായി വ്യക്തിപരമായി എന്തെങ്കിലും ചെയ്യണം. എല്ലാതരത്തിലുള്ള ഇത്തരം യുദ്ധങ്ങളും അവസാനിക്കേണ്ടതുണ്ട്. അല്‍ ഹസന്‍ പറയുന്നു.

ഇന്‍ഡിപെന്റന്റ് ആര്‍ട്‌സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇന്ന് തുര്‍ക്കിയുടെ പ്രമുഖ കലാകാരന്മാരില്‍ ഒരാളാണ് അല്‍ ഹസനെന്ന് സംഘാടകനായ ഹുല്‍യ യാസികി പറഞ്ഞു. നവംബര്‍ 25 വരെ പ്രദര്‍ശനം തുടരും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇരയായ ആഭ്യന്തര യുദ്ധമാണ് സിറിയയില്‍ അരങ്ങേറുന്നത്.

Related Articles