Current Date

Search
Close this search box.
Search
Close this search box.

ഖാദിം അല്‍ സാഹിര്‍: അറബ് സംഗീത ലോകത്തെ അതുല്യ പ്രതിഭ

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ അപ്പോളോയില്‍ ഇറാഖി പതാകയും വീശി ആവേശകൊടുമുടി കയറുന്ന ഒരു കൂട്ടം സംഗീത ആരാധാകരെ കാണാം. ജനുവരിയിലെ തണുപ്പ് വകവെക്കാതെ അവര്‍ തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരന് അഭിവാദ്യമര്‍പ്പിക്കുകയാണ്. അവന്റെ സംഗീത പരിപാടി ആസ്വദിക്കുകയാണ്.

ഇറാഖ് ഗായകനായ ഖാദിം ആല്‍ സാഹിറാണ് ലണ്ടനിലെത്തി സംഗീത മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ രചയിതാവും സംഗീതജ്ഞനുമായ ഖാദിം നിരവധി ലോകപ്രശസ്ത അവാര്‍ഡ് ജേതാവ് കൂടിയാണ്.

61കാരനായ ഖാദിം ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അറബ് സംഗീത ആല്‍ബങ്ങളുടെ ഉടമയാണ്. നാടന്‍,പോപ് ഗാനങ്ങളെ വെല്ലുന്ന മാസ്മരിക സംഗീതജ്ഞന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഗീത കരിയര്‍ ആംരഭിച്ച് ഇന്നുവരെയായി 30 മില്യണ്‍ ആല്‍ബങ്ങളാണ് ലോകത്തുടനീളം വിറ്റഴിഞ്ഞത്.

കഴിഞ്ഞ ജനുവരി 18ന് ലണ്ടനില്‍ വെച്ച് നടന്ന അദ്ദേഹത്തിന്റെ സംഗീത പരിപാടി ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇതിന്റെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞു പോയിരുന്നു. യു.കെയിലെയും യൂറോപ്പിലെയും അറബ് വംശത്തിനും ഇറാഖി വംശജര്‍ക്കും ഒത്തു വരുന്ന അപൂര്‍വം സംഗീത പരിപാടി കൂടിയായിരുന്നു അത്. അറബ് വാദ്യോപകരണങ്ങളും പാശ്ചാത്യന്‍ സംഗീതവും കൂട്ടിക്കലര്‍ത്തിയുള്ള ഖാദിമിന്റെ സംഗീതം വേറിട്ട അനുഭൂതിയാണ് ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

ബി.ബി.സി പുറത്തുവിട്ട ലോകത്തെ ഏറ്റവും മികച്ച 10 ഗാനങ്ങളില്‍ ആറാം സ്ഥാനം ഖാദിര്‍ അല്‍ സാഹിറിന്റെ ‘അന വ ലൈല’ എന്ന ഗാനത്തിനാണ്. അന്താരാഷ്ട്ര കലാകാരന്മാരായ ലെന്നി ക്രാവിറ്റ്‌സ്,സാറ ബ്രൈറ്റ്മാന്‍ എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട് ഖാദിര്‍. അറബ് സംഗീത ലോകത്ത് കൈവെച്ച ഇടങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജൈത്രയാത്ര തുടരുകയാണ് പ്രായം തളര്‍ത്താത്ത ആവേശത്തില്‍ ഖാദിര്‍ അല്‍ സാഹിര്‍ എന്ന അതുല്യ പ്രതിഭ.

അവലംബം: www.middleeasteye.net

Related Articles