Current Date

Search
Close this search box.
Search
Close this search box.

മനസ്സിലെ ശത്രു

Enemy.jpg

ഒരാളെനിക്കൊരു സങ്കടം തന്നു
അവനെനിക്കാജന്മ ശത്രുവായി.
സങ്കടമൊന്നവനു കൊടുത്തില്ലയെങ്കില്‍
പരാജയമെന്നേവരും പറയും
പിശാച് മന്ത്രിച്ചിതെന്തൊരപമാനം
അതാണ് ധൈര്യമെന്നവനോതി…

ഒരുവനില്‍ നിന്ന് തുടങ്ങിയത്
വീട്ടിലും, നാട്ടിലും, നാടുകള്‍ തമ്മിലും
പടരുന്നു പുതിയൊരു സംസ്‌കാരമായ്..

ചിന്തിക്കുമധികവും നാം
ശത്രുവിന്‍ ശക്തിയെ
തന്നെക്കുറിച്ചുള്ള ചിന്തയില്ലാതെ പോയ്
അന്യന്റെ വേദയെന്നുമെന്റെ
സന്തോഷമെന്നു ചൊല്ലിയെപ്പോഴും
ക്ഷണത്തിലെന്നുടെയാനന്ദമവന്‍ തട്ടിയെടുത്തു.

ചിന്തകളധികരിച്ചപ്പോളെന്‍ മനസ്സിലെ
ശത്രുവും അതി ശക്തനായി മാറി
പിന്നെയവിടെ ആളുമാറി
പ്രബലനാം ശത്രുവെന്ന വാക്ക് മാത്രമായി
ഞാനാ വാക്കിന്നടിമയായി
ചിന്തമുഴുവനവനു പിന്നാലെയായി
സ്‌നേഹത്തിനെന്‍ മനസ്സില്‍
സ്ഥാനമില്ലാതെയായി

പകയെന്നതെന്നുള്ളിലെയര്‍ബുദമാണ്
പതിയെയതെന്നെയടക്കി ഭരിക്കും
മലയില്‍ നിന്നുതിര്‍ന്ന കല്ലുപോലെ
ഞാനുരുണ്ടു വേഗത്തില്‍ നിലംപതിക്കും
പളുങ്കു കണ്ണാടിക്കുമേലഴുക്ക് പുരട്ടിയാല്‍
പ്രതിഭിംബമെങ്ങിനെ തെളിഞ്ഞിരിക്കും…

Related Articles