Current Date

Search
Close this search box.
Search
Close this search box.

ഭക്ഷണം,കല,സാഹിത്യം: ഇസ്രായേല്‍ അറബ് സംസ്‌കാരം മോഷ്ടിക്കുന്നതെങ്ങിനെ ?

അധിനിവേശ കൊളോണിയല്‍ രാജ്യമെന്ന നിലയില്‍ ഇസ്രായേല്‍ തങ്ങളുടെ നിലനില്‍പ്പിനായി തദ്ദേശീയരായ ജനതയെ തുടച്ചുമാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇവരുടെ സംസ്‌കാരത്തെ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്ഥാപിച്ചെടുക്കുകയാണ് ഇസ്രായേല്‍.

ഭക്ഷണം എന്നതിനു പിന്നിലും ചരിത്രപരമായ സംസ്‌കാരമുണ്ട്. ബാഗല്‍ റൊട്ടിയും ഗെഫ്‌റ്റൈല്‍ മത്സ്യവുമൊന്നും ഇസ്രായേലിന്റെ ഭക്ഷണ സംസ്‌കാരമല്ല. ഇതിന്റെ ഉറവിടം യൂറോപ് ആണ്. എന്നാല്‍ ഫലാഫല്‍,ഹമ്മസ്,ഓലീവ് ഓയില്‍ എന്നിവയും തക്കാളി,കക്കരി എന്നിവയെല്ലാ്ം ചേര്‍ത്തുണ്ടാക്കിയ സലാഡ് എന്നിവയെല്ലാം ഇന്ന് ഇസ്രായേലിലെ പ്രധാന ഭക്ഷണമാണ്. ഇവയെല്ലാം ഫലസ്തീന്റെ ഭക്ഷണമാണ്.

അടുത്ത കാലത്തായാണ് ഫലസ്തീന്റെ ഭൂമിയില്‍ അധിനിവേശം നടത്തുന്നതിനൊപ്പം സംസ്‌കാരത്തെയും മോഷ്ടിക്കുന്നത് ഇസ്രായേല്‍ വ്യാപിപിച്ചത്. തങ്ങളുടെ ചുറ്റുമുള്ള വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം മോഷണം അവര്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ തെല്‍ അവീവില്‍ നടന്ന ഒരു ചിത്രപ്രദര്‍ശനത്തിന്റെ പേര് തന്നെ സ്റ്റോളന്‍ അറബിക് ആര്‍ട് (മോഷ്ടിക്കപ്പെട്ട അറബിക് ചിത്രങ്ങള്‍) എന്നായിരുന്നു.

ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാത്ത ചിത്രങ്ങളാണ് ഞങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചത് എന്നായിരുന്നു ഇസ്രായേല്‍ അധികൃതര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇവ പിടിച്ചെടുത്തതാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. ഇത്തരം ഇസ്രായേലിന്റെ രാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ അതിര്‍വരമ്പുകളിലുള്ള കൈയേറ്റം മൂലമെല്ലാം ഇസ്രായേലിനെ മിഡിലീസ്റ്റ് കുടുംബത്തില്‍ നിന്നും ഒഴിവാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഇത്തരം പുറത്താക്കല്‍ ബി.ഡി.എസ് മൂവ്‌മെന്റിന്റെ ബഹിഷ്‌കരണ ആഹ്വാനത്തിന്റെ ഭാഗമായുള്ള ശ്രമങ്ങള്‍ ആണെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതിനുമെതിരെയും അവര്‍ ഇതില്‍ നിന്നും പിന്മാറുന്നത് വരെയും ഇസ്രായേലിനെതിരെയുളള്ള ബഹിഷ്‌കരണം തുടരണമെന്നാണ് ബി.ഡി.എസ് ആഹ്വാനം ചെയ്യുന്നത്. യുദ്ധങ്ങളും അധിനിവേശങ്ങളും എല്ലാം അവസാനിപ്പിക്കുന്ന പശ്ചിമേഷ്യയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്നും ബി.ഡി.എസ് മൂവ്‌മെന്റ് പറയുന്നു.

Related Articles