Current Date

Search
Close this search box.
Search
Close this search box.

കറുത്ത വർഗക്കാരും മുസ്ലിം സ്ത്രീകളും പ്രസിദ്ധീകരണ മേഖലയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ

സാംസ്കാരിക വൈവിധ്യങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ടെന്ന് വീമ്പിളക്കുമ്പോഴും കറുത്ത വർഗക്കാരുടേയും വിവിധ മതസ്ഥരുടേയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാത്തതിൽ പാശ്ചാത്യൻ രാജ്യങ്ങളിൽ കേന്ദീകൃതമായി പ്രവർത്തിക്കുന്ന പ്രസാധകർ ഏറെ വിമർശനം നേരിട്ടിട്ടുണ്ട്. ന്യൂനപക്ഷ മതസ്ഥരായ നിരവധി ഗ്രന്ഥ കർത്താക്കൾ തങ്ങളുടെ കൃതികൾ പുറത്തു വരുന്നതിനിടെ നേരിട്ട പലജാതിപ്രയാസങ്ങളിൽ പരാതിപ്പെട്ടതായി കാണാം. മതവും സംസ്കാരവും ഇതിവൃത്തമാകുന്ന കഥാപാത്രങ്ങൾ വിശാല വായനവൃത്തങ്ങളിലെത്തിപ്പെടാനും വൻതോതിൽ വിറ്റഴിക്കപ്പെടാനും തടസ്സമാണെന്ന ന്യായമാണത്രേ പല പ്രസാധകരും മുന്നോട്ട് വെക്കാറുള്ളത്. എങ്കിലും, പെൻഗ്വിൻ റാൻഡം ഹൗസ്, ഹാർപ്പർ കോളിൻസ് തുടങ്ങി പല പ്രസാധകരും മദ്ധേഷ്യൻ, മുസ്ലിം എഴുത്തുകാരെ വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ടെന്നത് ശുഭ സൂചനയാണ്. എല്ലാത്തിനും പുറമേ, പാരമ്പര്യമായി സാഹിതീയ മേഖലയിൽ വിവേചനം നേരിട്ട് കൊണ്ടിരിക്കുന്ന സമുദായക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പ്രസാധകർ മുന്നോട്ട് വരാനും ഗ്രന്ഥ കർത്താക്കൾ തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനും തുടങ്ങിയിട്ടുണ്ടെന്നത് പ്രശംസനീയമാണ്. മുസ്ലിം എഴുത്തുകാർക്കും മറ്റും സാഹിത്യ മേഖലയിൽ അടയാളപ്പെടുത്താനുള്ള സുവർണ്ണാവസരത്തിനാണ് ഇത്തരം മാറ്റങ്ങൾ വഴിയൊരുക്കുന്നതെന്ന് വേണം വിലയിരുത്താൻ.

പ്രസിദ്ധീകരണത്തിനായുള്ള പോരാട്ടങ്ങൾ
മുസ്ലിം കഥാപാത്രങ്ങൾ, വിശിഷ്യ സ്ത്രീ കഥാപാത്രങ്ങൾ വളരെ വിരളമായിരുന്ന സമയത്താണ് തന്റെ പ്രഥമ കൃതിയായ ഹിജാബ് ആന്റ് റെഡ് ലിപ്സ്റ്റിക്ക് പ്രകാശിതമായതെന്ന് ബ്രിട്ടീഷ്-ഇൗജിപ്ത്യൻ എഴുത്തുകാരി യുസ്റ സമീർ പറയുകയുണ്ടായി. ഗൾഫിലെ ​ഗാർഡിയൻ ഷിപ്പ് സമ്പ്രദായത്തിൽ സ്വന്തം നേരിട്ട അനുഭവങ്ങളടങ്ങിയ അർദ്ധ ആത്മകഥയാണ് 2018ൽ പ്രസിദ്ധീകൃതമായ പ്രസ്തുത കൃതി.

ദീർഘ കാലം ഗൾഫ് രാജ്യങ്ങളിൽ ജീവിച്ചിട്ടും മുസ്ലിം എഴുത്തുകാരിയുടെ ഒരു പുസ്തകം പോലും വായിക്കാതിരുന്ന അവർക്ക് പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന അഭിനിവേശത്തിന് പുറത്താണത്രേ ഇൗ കൃതി വെളിച്ചം കാണുന്നതെന്ന് മുപ്പത്തിമൂന്ന്കാരിയായ യുസ്റ സമീർ മിഡിൽ ഇൗസ്റ്റ് ഐയോട് പങ്കുവെക്കുകയുണ്ടായി. ഇത്രയും വിശേഷണങ്ങളടങ്ങിയിട്ടും പ്രസിദ്ധീകരണത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. എഴുത്തിൽ അപാകതയോ തെറ്റോ ഇല്ലാതിരുന്നിട്ട് കൂടി പുസ്തക വിൽപ്പനക്കാവിശ്യമായ ഒരേജന്റിനെ കണ്ടുപിടിക്കാനാണ് അവരേറെ പ്രയാസപ്പെട്ടത്.

Yousra Samir says she struggled to get published because she was told the story would not sell

ഇസ്ലാം മതവിശ്വാസികൾ കേന്ദ്ര കഥാപാത്രമായുള്ള ഗ്രന്ഥങ്ങൾ മുസ്ലിം എഴുത്തുകാർ തന്നെ രചിക്കണമെന്ന ആവിശ്യം യുകെയിൽ ഉയർന്ന് വന്ന സമയമായിരുന്നു അത്. ഒടുവിൽ, പുസ്തക പ്രസിദ്ധീകരണം സമ്മാനമായി പ്രഖ്യാപിക്കപ്പെട്ട മഝരത്തിൽ വിജയിച്ചതോടെ ഹാഷ്ടാഗ് പ്രസ്സ് ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ മുന്നോട്ട് വന്നു. ”പുസ്തകം പ്രസിദ്ധീകൃതമായത് വലിയൊരു നേട്ടമായിട്ട് തന്നെയാണ് കാണുന്നത്, വ്യത്യസ്ത പശ്ചാത്തലമുള്ള എഴുത്തുകാരെ പ്രചോദിപ്പിക്കുകയെന്നത് ലക്ഷ്യേമായി പ്രവർത്തിക്കുന്ന ഹാഷ്ടാഗ് പ്രസ്സ് തന്നെ പ്രസിദ്ധീകരിച്ചത് എന്നെയേറെ സന്തോഷിപ്പിക്കുന്നു. എന്റെ കഥയുടെ പ്രധാന്യം തിരിച്ചറിഞ്ഞതിൽ ഞാനേറെ അഭിമാനിതയാകുന്നു” ആദ്യ കൃതി വെളിച്ചം കണ്ടപ്പോഴുണ്ടായ യുസ്റയുടെ പ്രതികരണമാണിത്.

സ്വതന്ത്ര പ്രസാധകർ
യുസ്റ സമീറിനെ പോലെ സ്വന്തം കഥകൾ പ്രസിദ്ധീകൃതമാകാൻ ഒരുപാട് കഷ്ടപ്പാട് സഹിച്ചവളാണ് ആയിഷ യുസുഫ്. പുസ്തകം പ്രകാശനം ചെയ്യാനുള്ള ശ്രമങ്ങൾക്കിടെ നേരിട്ട വിവേചനങ്ങളിൽ മനം നൊന്ത സൊമാലി-കനേഡിയൻ എഴുത്തുകാരി ആയിഷ കാര്യങ്ങൾ സ്വന്തമായി നിയന്ത്രിക്കാൻ തീരുമാനിക്കുകയായിരുന്നു. സാഹിത്യത്തിൽ തന്നെപ്പോലുള്ളവരുടെ പ്രാതിനിധ്യം കുറഞ്ഞുവന്നതിൽ നിരാശ തോന്നി സ്കൂളിൽ വെച്ച് എഴുത്തും വായനയും നിറുത്തിവെച്ചവളാണ് ആയിഷ യുസുഫ്. ഞങ്ങളെ പോലുള്ള കറുത്ത വർഗക്കാരായ മുസ്ലീം സ്ത്രീകളുടെ കഥകൾ എളുപ്പത്തിൽ മായ്ച്ചു കളയപ്പെടാറാണ് പതിവെന്ന് ആയിഷ മിഡിൽ ഇൗസ്റ്റ് ഐയോട് പങ്കുവെക്കുകയുണ്ടായി. പ്രസാധകർ തത്പരരെല്ലന്ന് ബോധ്യപ്പെട്ടതോടെ യുവ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള റേസ് ടു ഫിനിഷ് ലൈൻ എന്ന മിസ്റ്ററി നോവൽ സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ.

പുതിയ നഗരത്തിലേക്ക് താമസം മാറിയതിന് ശേഷം ഒരു കറുത്ത വർഗക്കാരിയായ മുസ്ലിം സ്ത്രീ നേരിടേണ്ടി വരുന്ന വെറുപ്പും വിദ്വേശവുമാണ് നോവലിന്റെ ഇതിവൃത്തം. താൻ പുതുതായി താമസം തുടങ്ങിയ നഗരം നിഗൂഢതകൾ മറച്ചു വെക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നായിക സുഹൃത്തുക്കളോടൊപ്പം അവ ചുരുളഴിച്ചെടുക്കാനുള്ള യാത്ര ആരംഭിക്കുന്നു. കേന്ദ്ര കഥാപാത്രമായി ഞാൻ തന്നെയുള്ള ഒരു പുസ്തകമായിരുന്നു എന്റെ സ്വപ്നം. മീഡിയ, സാഹിത്യം തുടങ്ങിയ മേഖലകളിൽ മുഴച്ച് നിന്ന മുസ്ലിം, ബ്ലാക്ക് അഭാവം എന്നെ വല്ലാതെ മുഷിപ്പിച്ചു, ആയിഷ വിശദീകരിക്കുന്നു. പലയവസരങ്ങളിലായി ഏജന്റുമാരേയും പ്രസാധകരേയും സമീപിക്കാൻ ശ്രമിച്ചതോടെ അവർ നിർദാക്ഷിണ്യം തിരസ്കരിക്കപ്പെടുകയായിരുന്നു. പലപ്പോഴായും ഉറച്ച വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും പുസ്തകം വിറ്റഴിക്കാനുള്ള ആത്മവിശ്വാസം അവർക്ക് തീരെയുണ്ടായിരുന്നില്ലത്രേ. പലയിടങ്ങളിൽ നിന്നും അപമാനിതയായി ഇറങ്ങേണ്ടി വന്നതോടെ മറ്റൊരാൾക്കും സമാന അനുഭവങ്ങൾ ഉണ്ടാകരുതെന്ന് ആയിഷ തീരുമാനിച്ചുറപ്പിച്ചു. കയ്യെഴുത്തു പ്രതി നോവലാക്കി പുറത്തിറക്കാനും പുസ്തക ചട്ട ഡിസൈൻ ചെയ്യാനുമൊക്കെ അവർ സ്വന്തമായി പഠിച്ച് തുടങ്ങി.

Aisha Yusuf set up a publishing house so that Muslim and other communities have a literary outlet

നിരന്തര പരിശ്രമങ്ങളുടെ ഫലമായി 2020ൽ സഹോദരിമാരുമായി ചേർന്ന് ആയിഷ യൂസുഫ് അബായോ ഹൗസ് എന്ന പബ്ലിഷിങ്ങ് ഹൗസ് സ്ഥാപിച്ചു. മറ്റു പ്രസാധകർ നിരസിക്കുന്ന സ്വത്വ ബോധം നിഴലിക്കുന്ന ഗ്രന്ഥങ്ങൾക്കായിരുന്നു അബായോ ഹൗസ് മുൻഗണന നൽകിയിരുന്നത്. ന്യൂനപക്ഷ മതസ്ഥരുടെ രചനകൾ കാലമാവിശ്യപ്പെടുന്നുവെന്ന തോന്നലിൽ നിന്നാണ് അബായോ ഹൗസ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് പ്രസാധകർ പറയുന്നു.

വൈവിധ്യങ്ങളുടെ അഭാവം
സമീപ കാലത്ത് ഏറെ പ്രചാരത്തിലേറി വന്ന സാംസ്കാരിക വൈവിധ്യങ്ങളോട് വിമുഖത കാണിക്കുന്ന പല പ്രമുഖ പ്രസാധകരും വെള്ളക്കാരായ ഗ്രന്ഥകർത്താക്കളുടെ പുസ്തകങ്ങൾ മാത്രമാണ് സമീപ കാലങ്ങളിലായി പുറത്തിറക്കുന്നതെന്നതാണ് ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രമുഖ പ്രസിദ്ധീകരണ ശാലകളുടേയും പ്രധാനികളും വെള്ളക്കാരാണെന്ന കാരണമാണ് ഇതിന് ന്യായമായി പറയാറുള്ളത്. ബ്ലാക്ക്, ഏഷ്യൻ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗക്കാരുടെ രചനകൾ കേവലം പതിമൂന്ന് ശതമാനം മാത്രമാണെന്നാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിഷേർസ് അസോസിയേഷൻ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത്. പ്രോഝാഹനീയമായ ഒരുപാട് സംരംഭങ്ങൾ നിലവിലുണ്ടെങ്കിലും ഇനിയുമൊരുപാട് രചനകൾ പുറത്ത് വരണമെന്നാണ് പബ്ലിഷേർസ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ റൂത്ത് ഹോവെൽസ് അഭിപ്രായപ്പെടുന്നത്. ഗ്രന്ഥ പ്രസാധക മേഖലയെ കൂടുതൽ വൈവിധ്യമാക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നുണ്ടെങ്കിലും വിശാല പ്രാതിനിധ്യം ഉറപ്പാക്കാൻ ഇനിയുമൊരുപാട് രചനകൾ പുറത്തുവരണമെന്ന് റൂത്ത് മിഡിൽ ഇൗസ്റ്റ് ഐയോട് പ്രതികരിച്ചു.
എന്നാൽ എന്ത് കൊണ്ടാണ് പ്രസാധക മേഖലയിൽ പ്രാതിനിധ്യം കുറഞ്ഞ് വരുന്നതെന്ന് മനസ്സിലാക്കാൻ കറുത്ത വർഗക്കാരുടേയും ന്യൂനപക്ഷ വിഭാഗക്കാരായ എഴുത്തുകാരുടേയും കൂടി അഭിപ്രായം കേൾക്കേണ്ടതുണ്ട്. മുൻവിധികളും ഉൗഹാപോഹങ്ങളുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ഹാഷ്ടാഗ് പ്രസ്സ് പ്രസാധകയും ഗ്രന്ഥകർത്താവും കൂടിയായ അബിയോള ബെല്ലോ അഭിപ്രായപ്പെടുന്നത്. പബ്ലിഷിംങ്ങ് ഹൗസുകൾ മുഴുവനും ഒരേ പശ്ചാത്തലത്തിൽ നിന്നും വരുന്ന വെള്ളക്കാരാൽ നിറഞ്ഞിരിക്കുകയാണ്, നമ്മുടെ ഗ്രന്ഥങ്ങളുടെ പ്രസക്തിയോ സംസ്കാരമോ അവർക്ക് മനസ്സിലാകുന്നില്ല, ബെല്ലോ വേദനയോടെ പറയുന്നു.

Many authors believe there is not enough diversity within the publishing industry

സാഹിത്യത്തിലെ മുൻവിധികൾ
മുൻവിധികളെ പൊളിച്ചെഴുതുന്ന കൃതികൾ പ്രസിദ്ധീകരിക്കുന്ന ഉദ്യമം എഴുത്തുകാർ സ്വന്തം ഉത്തരവാദിത്വമായി കാണുന്ന കാഴ്ചയാണ് ഇന്നുള്ളത്. ബ്ലാക്ക്, മുസ്ലിം തുടങ്ങിയവരെ കേന്ദ്രീകരിക്കുന്ന പുസ്തകങ്ങൾ പലപ്പോഴും വർഗത്തിന്റേയും മതത്തിന്റേയും ഇട്ടാവട്ടത്ത് തന്നെ ഒതുങ്ങിപ്പോകാറാണ് പതിവെന്ന് ആയിഷ യൂസുഫ് വിലയിരുത്തുന്നു. മുസ്ലിം കഥാപാത്രങ്ങളെ കേന്ദീകരിച്ചുള്ള നോവലുകളെ കുറിച്ച് ഒരു ലൈബ്രറിയിൽ സർവ്വേ നടത്തി നിരാശയായി മടങ്ങിയ ദുരനുഭവം അവർ പലയിടങ്ങളിലായി പങ്കുവെച്ചതായി കാണാം. ആയിഷ യൂസുഫ് പറയുന്നു;
രണ്ട് വെല്ലുവിളികളാണ് നമ്മുക്ക് മുന്നിൽ ഉള്ളത്; ബ്ലാക്ക്, മുസ്ലിം കഥാപാത്രങ്ങൾ നിലനിൽക്കുന്നില്ലെന്നതാണ് ഒന്നാമത്തെ വെല്ലുവിളി, രണ്ടാമതായി, മുസ്ലിം സ്ത്രീയെ കുറിച്ച് പാശ്ചാത്യൻ സംസ്കാരം രൂപപ്പെടുത്തിയിട്ടുള്ള മുൻവിധികളടിസ്ഥാനമാക്കിയാണ് സ്ത്രീ കഥാപാത്രങ്ങളെ പുസ്തകങ്ങളിൽ ചിത്രീകരിക്കാറുള്ളത്. ഹിജാബ് വെറുക്കുന്നവൾ, മുസ്ലിം വനിതകൾ അടിച്ചമർത്തപ്പെട്ടവളാണ്, വെള്ളക്കാരുമായി ഡേറ്റിംങ്ങ് ചെയ്യാൻ താത്പര്യപ്പെടുന്നവരാണവർ തുടങ്ങിയ ചിന്തകളാണ് ഇതിലേറ്റവും പ്രചാരം നേടിയത്. തീവ്രവാദവും മുസ്ലിം ആഖ്യാനത്തിന്റെ മറ്റൊരു വശമാണ് അവർ കൂട്ടിച്ചേർക്കുന്നു.

Authors maintain that harmful stereotypes about Muslims exist in literary fiction

പ്രസിദ്ധീകരണ വ്യവസായത്തിലുള്ള മാറ്റം
പലായനം, ഉദ്ഗ്രഥനം, തുടങ്ങി, തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ മറ്റു സമൂഹങ്ങളിലേക്ക് കൈമാറ്റം ചെയ്യാനുള്ള അവസരമാണ് സാഹിത്യം ന്യൂനപക്ഷ സമൂഹങ്ങൾക്ക് തുറന്നു നൽകുന്നത്. തങ്ങളുടെ രചനകളിലൂടെ പ്രതീക്ഷകൾ കൈമാറുമ്പോഴാണ് പാശ്ചാത്യൻ സമൂഹങ്ങൾക്കിടെയിൽ അനുഭവിച്ച് കൊണ്ടിരിക്കുന്ന വിവേചനവും വംശീയ പാർശ്വവത്കരണവും ഒരു പരിധി വരെയെങ്കിലും സഹിക്കുന്നത്. യുവസമൂഹങ്ങൾക്ക് സ്കൂളുകളിൽ വെച്ച് തന്നെ കൃത്യമായ ധാരണ രൂപപ്പെടുത്തികൊടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകളെ നിരവധി എഴുത്തുകാർ പ്രോഝാഹിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മുസ്ലിം ഗ്രന്ഥ കർത്താക്കൾ അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണെന്നാണ് സാമിർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള മാറ്റങ്ങൾക്കപ്പുറം സ്വന്തം അനുഭവങ്ങളെ ബന്ധിപ്പിക്കാൻ കഴിയുന്ന രചനകളാണ് വായനക്കാർ ആവിശ്യപ്പെടുന്നതെന്ന് കൂടി അവർ പറയുന്നു. മുസ്ലിം എഴുത്തുകാരും മറ്റു ന്യൂനപക്ഷ വിഭാഗക്കാരും രംഗത്ത് വന്നാൽ മാത്രമേ അപകടകരമായ മുൻവിധികളിൽ നിന്നും മോചനം നേടാൻ സാധിക്കുകയുള്ളൂ. കാര്യമായ മാറ്റങ്ങൾ സാധ്യമായെങ്കിലും ഇനിയുമൊരുപാട് മുന്നോട്ട് പോകാനുണ്ടെന്നാണ് മിക്ക എഴുത്തുകാരും പറയുന്നത്. ബ്ലാക്ക് ലിവ്സ് മാറ്റർ മൂവ്മെന്റിന്റെ സമയത്ത് അധിസ്ഥിത വിഭാഗക്കാരായ നിരവധി പേർ രംഗത്ത് വന്നെങ്കിലും ആ ഹൈപ്പ് കുറഞ്ഞതോടെ പലരും പിൻവാങ്ങി. സ്വതന്ത്ര്യ പ്രസാധകരാണ് മറ്റേതൊരാക്കാളും നന്നായി വൈവിധ്യങ്ങൾക്കായി പോരാടുന്നത്.

വിവ- ആമിർ ഷെഫിൻ

Related Articles