Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകള്‍ മുസ് ലിംകൾ അവഗണിക്കുമ്പോള്‍

മനുഷ്യരുടെയും സമൂഹങ്ങളുടെയും വികാസത്തിന് മികച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലേകത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രശസ്ത തത്വചിന്തകനും ഇസ്ലാമിക  ചരിത്രകാരനുമായിരുന്നു അബ്ദുറഹ്മാനുബ്‌നു ഖല്‍ദൂന്‍(1332-1406) എന്ന ഇബ്‌നു ഖല്‍ദൂൻ. അദ്ദേഹത്തിന്റെ ആശയങ്ങള്‍ സോഷ്യോളജി എന്ന ശാസ്ത്ര ശാഖയായി അറിയപ്പെടുകയും പിന്നീട് ഈ ശാസ്ത്ര ശാഖയുടെ വളർച്ചയില്‍ പാശ്ചാത്യ പണ്ഡിതന്മാര്‍ക്കിടയില്‍ ഇബ്‌നു ഖല്‍ദൂന്റെ ഗ്രന്ഥമായ ‘മുഖദ്ദിമ’ വലിയ രീതിയല്‍ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്.
സാമൂഹ്യ ശാസ്ത്രത്തെക്കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ കൊണ്ടുവന്ന അതേ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നിഗമനങ്ങളുമാണ് പടിഞ്ഞാറന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ അഗസ്‌റ്റെ കോമ്‌റ്റെ(1798-1857), എമിലി ദര്‍ക്കീം(1858-1917), ഫെര്‍ണാന്‍ഡോ തോമസ്(1855-1936), കാറല്‍ മാര്‍ക്‌സ്(1818-1838) തുടങ്ങിയവര്‍ അവലംബിച്ചത്.

സമൂഹങ്ങളുടെ വളര്‍ച്ചയുടെ സംവിധാനത്തെക്കുറിച്ച് ഗവേശകന്മാരെയും വിമര്‍ശകരെയും സ്വാധീനിച്ച രീതികളും സമൂഹ പരിവര്‍ത്തനത്തിന്റെ കാരണങ്ങളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ഇബ്‌നു ഖല്‍ദൂന്‍ വിമര്‍ശനാത്മക പഠനത്തിലൂടെയാണ് മനസ്സിലാക്കിയത്. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളും, സിദ്ധാന്തങ്ങളും, ശാസ്ത്ര രീതികളും ചെലുത്തിയ സ്വാധീനം ലോകം തിരിച്ചറിയുന്നുണ്ടെങ്കിലും ഇസ്ലാമിക ലോകത്തെ മിക്ക രാജ്യങ്ങളും ഇബ്‌നു ഖല്‍ദൂന്റെ മഹത്തായ സംഭാവനകളെ വേണ്ടമാതിരി പരിഗണിച്ചിട്ടില്ല.
സ്പാനിഷ് തത്വചിന്തകനായ ജോസ് ഒര്‍ടോഗ, ആഫ്രിക്കന്‍ ചരിത്രത്തിന്റെ തത്വചിന്തകനായി ഖല്‍ദൂനെ വിശേഷിപ്പിക്കുകയും സാമൂഹ്യ ശാസ്ത്രത്തിന്റെ തത്വചിന്താ രീതിയില്‍ എഴുതിയ ആദ്യത്തെ പുസ്തകമായി അദ്ദേഹത്തിന്റെ മുഖദ്ദിമയെ ലേകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫസര്‍ നദാനിയേല്‍ സ്മിത്ത് ഇബ്‌നു ഖല്‍ദൂന്റെ ജീവിതം, വിദ്യഭ്യാസം,  യാത്രകള്‍ എന്നിവയെ കുറിച്ചുള്ള പഠനത്തില്‍ താല്‍പര്യം കാണിക്കുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്തു. ബ്രിട്ടിഷ് ചരിത്രകാരനും തത്വചിന്തകനുമായ അര്‍നോള്‍ഡ് ടോയന്‍ബി ഇബ്‌നു ഖല്‍ദൂനെ, മനുഷ്യ നാഗരികതയുടെ വളര്‍ച്ചയെ കുറിച്ചും രൂപവത്കരണത്തെ കുറിച്ചും എഴുതിയ ചരിത്രത്തിലെ വിശ്വവിഖ്യാത വ്യക്തിത്വങ്ങളില്‍ പ്രമുഖനായി കണക്കാക്കി.
എന്നാലും യൂറോപ്യര്‍ക്ക് ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകള്‍ പരിചിതമാകുന്നത് 1636ല്‍ ജേക്കബ് ഗലോവോ എഴുതിയ ‘ഇബ്‌നു ഖല്‍ദൂന്‍സ് ട്രാവല്‍’ എന്ന പുസ്തകത്തിലൂടെയാണ്. 1818ല്‍ ഓസ്ട്രിയ ചരിത്രകാരനും തത്വചിന്തകനുമായ ആമര്‍ പോര്‍ഷ്യ വെല്‍ ഇബ്‌നു ഖല്‍ദൂന്റെ കൃതികള്‍ ഗ്രീക്ക് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും അദ്ദേഹത്തെ അറബ് ‘മോണ്‍ഡിസ്‌കോ’യായി വിശേഷിപ്പികകയും ചെയ്തു. 1609ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിലെ പ്രശസ്തനായ ചരിത്രകാരന്മാരില്‍ ഒരാളായ മുസ്തഫ നൈമയുടെ രചനകളിലൂടെയാണ് ഖല്‍ദൂന്‍ തുര്‍ക്കിക്കികളുടെ പ്രിയങ്കരനായിത്തീരുന്നത്.

Also read: മാറ്റങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

ആധുനിക ‘സാമൂഹ്യ ശാസ്ത്രത്തി’ല്‍ ഇബ്‌നു ഖല്‍ദൂന്റെ സ്വാധീനം

ആധുനികയുഗത്തില്‍ ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകള്‍ അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്രം, വിദ്യഭ്യാസം, ചരിത്രം, സാമൂഹ്യ ശാസ്ത്രം എന്നീ ചിന്താരീതിയിലൂടെ ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മിക്ക പാശ്ചാത്യ സര്‍വകലാശാലകളും ഇബ്‌നു ഖല്‍ദൂനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതം, യാത്ര, നരവംശ ശാസ്ത്രം എന്നീ രംഗങ്ങളിലെഴുതിയ   വിജ്ഞാനീയങ്ങളെ കുറിച്ച് പ്രതിപാതിക്കുന്ന അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സംഭാവനകളെ  പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ഏഷ്യയിലും യൂറോപ്പിലുമുള്ള ഗവേഷകര്‍ ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകളില്‍ ഗവേഷണം നടത്തുകയും അതുവഴി പുതിയ പുസ്തകങ്ങള്‍, പഠനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. പിന്നീടവര്‍ സമൂഹ്യ ശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ ആശയങ്ങളെ ആഴത്തില്‍ പഠന വിധേയമാക്കുകയും ആധുനിക സമൂഹങ്ങളുടെ സ്വഭാവ സവിശേഷതകളായ രാഷ്ട്രീയവും സാമൂഹിക പ്രതിഭാസങ്ങളും ഖല്‍ദൂന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി  വ്യാഖ്യാനിക്കാനും തുടങ്ങി.

ഇബ്‌നു ഖല്‍ദൂന്റെ  വിവിധ ജീവിത വശങ്ങള്‍, സാമൂഹ്യ ശാസ്ത്രത്തിലുള്ള സംഭാവനകള്‍ എന്നിവ  പ്രതിപാദിക്കുന്ന ഫരീദുദ്ദീന്‍ അത്താര്‍ എഴുതിയ പുസ്തകം ഓക്‌സ്‌ഫോര്‍ഡ് യൂണിവേര്‍സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ കാലത്തെ മുസ്ലീം സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഖല്‍ദൂനീ സിദ്ധാന്തത്തിന്റെ കഴിവിനെ കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ.മുഹമ്മദ് ഉമര്‍ ശബ്ര തന്റെ ഗവേഷണ പ്രബന്ധത്തിലൂടെ  അനാവരണം ചെയ്യുകയുണ്ടായി. തുര്‍ക്കി ഗവേഷകനായ അലി കക്‌സോയുടെ ഇബ്‌നു ഖല്‍ദൂനും ഹെഗലും തമ്മിലുള്ള ചരിത്രത്തിലെ താരതമ്യ പഠനത്തില്‍ ഖല്‍ദൂന്റെ രീതി ശാസ്ത്രത്തെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. പാശ്ചാത്യ – ഏഷ്യന്‍ സര്‍വകലാശാലകളുടെ ഗവേഷണ കേന്ദ്രങ്ങള്‍ നടത്തിയ പഠനങ്ങളിലൂടെ ഖല്‍ദൂന്റെ സംഭാവനകൾ ആധുനിക സാമൂഹ്യ ശാസ്ത്രത്തിന്റെ പിതാവായാണ് ഇബ്‌നു ഖല്‍ദൂനെ  പരിചയപ്പെടുത്തുന്നത്.

യേല്‍ സര്‍വകലാശാലയിലെ ഇബ്‌നു ഖല്‍ദൂന്റെ ശേഷിപ്പുകള്‍

പുരാതന അമേരിക്കന്‍ സര്‍വകലാശാലകളിലൊന്നായ യേല്‍ (Yale) യൂണിവേഴ്‌സിറ്റി 2008 മാര്‍ച്ച് -ഏപ്രില്‍ മാസത്തിനിടയില്‍ ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകളെ കുറിച്ചുള്ള എക്‌സിബിഷന്‍ നടത്തുകയും നിരവധി ചരിത്രകാരന്മാര്‍, ഗവേഷകര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ഇബ്‌നു ഖല്‍ദൂന്റെ പല കൃതികള്‍ പ്രദര്‍ശിപ്പിക്കുകയും അവ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തു. പ്രത്യേകിച്ച് മുഖദ്ദിമയെ കുറിച്ച് ഒരു അക്കാദമിക് ചര്‍ച്ചക്ക് തന്നെ വഴിയൊരുക്കുകയും ചെയ്തു. യേല്‍ യൂണിവേഴ്‌സിറ്റി പറയുന്നതനുസരിച്ച് ഫ്രഞ്ച് ഓറിയന്റലിസ്റ്റ് എലന്‍ മാര്‍ക്ക് കാര്‍ട്ടിയര്‍(1782-1857) മുഖദ്ദിമയുടെ മൂന്ന് വാള്യങ്ങള്‍ പരിശോധിക്കുകയും പിന്നീട് ഇത് 1858ല്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുഖദ്ദിമയിലെ ആദ്യ അധ്യായം കിതാബുല്‍ ഇബര്‍ (നഗരവല്‍കരണശാസ്ത്രം) മനുഷ്യ സമൂഹങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണെന്ന് ഗവേഷകര്‍ കണ്ടെത്തുകയും അതിനെ സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും ഗവേഷണ വിധേയമാക്കുകയും ചെയ്തു എന്നാണ്.

Also read: തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 1

നൂറ് കണക്കിന് പുസ്തകങ്ങളും ഗവേഷണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നതിനു പുറമെ മുഖദ്ദിമ ഇരുപതില്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, സാമൂഹ്യ ശാസ്ത്രം, ചരിത്രം മറ്റു ശാസ്ത്രങ്ങള്‍ എന്നിവക്കുള്ള പാഠ്യ പദ്ധതി വികസിപ്പിക്കുന്നതില്‍ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ ഇപ്പോഴും മുഖദ്ദിമയെ ആശ്രയിക്കുന്നു.
യേല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഫ്രാന്‍സ് റോസന്താല്‍ മുഖദ്ദിമയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: ശക്തമായ ഒരു നാഗരികതയില്‍ ചിന്തയും പ്രവര്‍ത്തനവും കൂട്ടിക്കലര്‍ത്താന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഇബ്‌നു ഖല്‍ദൂന്‍. നിലവിലുള്ള ചില പാരമ്പര്യങ്ങളോട് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചരിത്രത്തിലൂടെ തന്റേതായ സ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ശക്തനായ ഒരു മനുഷ്യന്റെ പ്രവര്‍ത്തനത്തിലൂടെ മനുഷ്യരുടെ വിജയം അദ്ദേഹം സൂക്ഷിച്ചു.
ഇസ്ലാമിക ലോകത്ത് വിദ്യഭ്യാസം, വ്യവസായം, രാഷ്ട്രീയം, ചരിത്രം എന്നിവയില്‍ നമുക്കാവശ്യമുള്ള കാര്യങ്ങള്‍ ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകളില്‍ നിന്നുണ്ടായിട്ടും നാം അദ്ദേഹത്തെ അവഗണിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്ന് പ്രയോജനം നേടാനും വിദ്യഭ്യാസ സമ്പ്രദായത്തെയും സമ്പത്ത് വ്യവസ്ഥയെയും ഭാവിയിലും വര്‍ത്തമാനത്തിലും ബുദ്ധി പൂര്‍വ്വം പ്രയോജനപ്പെടുത്തുന്നതിനു പകരം മുസ്ലിംങ്ങള്‍ ഖല്‍ദൂനി പാരമ്പര്യത്തെ മറന്നുകളയുന്നു.

 

അവലംബം- islamonline.net

Related Articles