Current Date

Search
Close this search box.
Search
Close this search box.

ഒട്ടോമന്‍ സാമ്രാജ്യം; തകര്‍ച്ചയും നിര്‍വചനവും

ബോസ് ഫറസ് കടലിടുക്കിന് പടിഞ്ഞാറായി യൂറോപ്പ് ഭാഗത്ത് ക്ര.മു 660-ല്‍ ബയസ് രാജാവ് സ്ഥാപിച്ച ‘ബൈസാന്റിയം’ എന്ന ജനപദത്തില്‍ ന്നിന്നാണ് തുര്‍ക്കി നാഗരികത രൂപം കൊള്ളുന്നത്. പലപ്പോഴും ഗ്രീക്ക് പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ അതികാര വടംവലിയില്‍ പലപ്പോഴും ‘ബൈസാന്റിയം’ പരസ്പരം കൈമാറപ്പെട്ടു. ക്ര.മു 335ല്‍ ഇരു രാഷ്ട്രങ്ങളും വേര്‍പ്പെട്ടു സ്വതന്ത്രമായ നിലനില്‍പ്പ് അവര്‍ നേടിയെടുത്തങ്കിലും ക്രി .73ല്‍ വീണ്ടും റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. പൗരസത്യ റോമാ സാമ്രാജ്യത്തിന് രൂപം നല്‍കിയകോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി 330 ല്‍ ‘ബൈസാന്റിയത്തെ തന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ നഗരത്തിന്റെ പ്രാധാന്യം വര്‍ധിച്ചു. ക്രിസ്തുമതം സ്വീകരിച്ച ആദ്യ റോമന്‍ ഭരണാധികാരിയായ കോണ്‍സ്റ്റന്റൈന്‍ നഗരത്തിന് കോണ്‍സ്റ്റാന്റിനോപ്പിള്‍’ എന്നു പേരു നല്‍കി. പക്ഷെ അപ്പോഴും പൗരത്വ റോമന്‍ സാമ്രാജ്യം ‘ബൈസാന്റിയം’ എന്ന് തന്നെ അറിയപ്പെട്ടു. കോണ്‍സ്റ്റന്റെ ഭരണ കാലത്ത് കൃസ്തുമതം തുര്‍ക്കി നാഗരികതയില്‍ വ്യാപിച്ചു.

ഉസ്മാനിയ കാലഘട്ടത്തിന്റെ ജനനം
മഹത്തായ ഉസ്മാനിയ സാമ്രാജ്യത്തിന്റെ തുടക്കം തുര്‍ക്കുമെനിസ്ഥാന്‍ ഭാഗത്തു നിന്ന് കുടിയേറി ഏഷ്യ മൈനറില്‍ സ്ഥാനമുറപ്പിച്ച കായ് ഗോത്രത്തിലാണ്. മധ്യേഷയിലെ ഇസ്്‌ലാമിന്റെ വളര്‍ച്ചക്കിടയില്‍ അല്‍ത്തായ് പര്‍വതത്തില്‍ നിന്നും വന്ന ‘ഓഗുസ്’ തുര്‍ക്കികളാണ് തുര്‍ക്കി ഭാഷ അവര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. സെന്‍ജൂക്കികള്‍ തുര്‍ക്കുമെനിസ്ഥാന്‍ ഭരിക്കുന്ന കാലത്ത് അവരെ പിന്തുണച്ചിരുന്ന ഗോത്രങ്ങളുടെ തുര്‍ക്കിയായിരുന്നു കായ് ഗോത്രം. കുരിശു യുദ്ധങ്ങളും കിഴക്കുനിന്നുള്ള മംഗോളിയരുടെ അക്രമങ്ങളും ശക്തിയായപ്പോള്‍ സെല്‍ജൂക്ക് ഭരണം ക്ഷയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഒട്ടേറെ ഗോത്രങ്ങള്‍ തുര്‍ക്കിമെനിസ്ഥാനില്‍ നിന്നും പലയിടങ്ങളിലേക്കും കുടിയേറ്റം നടത്തി. പല ഗോത്രങ്ങളും നാടോടിയായി കഴിയാനാണ് ഇഷ്ടപ്പെട്ടത്. അങ്ങനെ മൈനറിലെത്തിയ കായ് ഗോത്രം ശേഷിച്ച സല്‍ജൂക്കുകളുടെ സഹായത്തോടെ ശക്തി സംഭരിച്ചു. മംഗോളിയന്‍മാര്‍ സല്‍ജൂക്കുകളില്‍ നിന്നും പിടിച്ചെടുത്ത സ്ഥലമായിരുന്ന ഏഷ്യാമൈനറെങ്കിലും അവരുടെ കണ്ണെത്താത്ത ഇടമായിരുന്നതിനാല്‍ 1299 ല്‍ കായ് ഗോത്ര തലവനായിരുന്ന ഉസ്മാന്‍ ഒന്നാമന്‍തന്റെ സ്വാധീനമേഖലയെ ‘കായ് ബ്ലെയിത്ത’ സ്വയം ഭരണ പ്രദേശമായി പ്രഖ്യാപിച്ചു.

ഉസ്മാനിയ ഖിലാഫത്തിന്റെ മുന്നേറ്റം
ഉസ്മാനി തുര്‍ക്കികള്‍ക്ക് മുമ്പേ ഏഷ്യാമൈനറില്‍ മുസ്‌ലിങ്ങള്‍ എത്തിയിരുന്നു. റോമാ സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഉത്തരവാദികളായിരുന്ന ബൈസന്റൈന്‍ ചക്രവര്‍ത്തിമാര്‍ക്കും അവരുടെ സാമ്രാജ്യത്തിനും കുടുബ വെല്ലുവിളിയായി മാറിയിരുന്ന സെല്‍ജൂക്ക് തുര്‍ക്കികള്‍ യുദ്ധത്തിലൂടെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ആണിക്കല്ല് ഇളക്കുകയും ചെയ്തു. എന്നാല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന ‘അലക്‌സിയൂസ് ‘ കുരിശുയുദ്ധക്കാരെ കൂട്ടിന് വിളിച്ച് സെല്‍ജൂക്കുകളുടെ സാമ്രാജ്യ വിപുലീകരത്തെ കാര്യക്ഷമമായി പ്രതിരോധിച്ചു. പിന്നീട് ഗോള്‍ഡണ്‍ ഹോണില്‍ വെച്ച് സെല്‍ജൂക്കുകള്‍ മംഗോളിയര്‍ക്ക് കീഴടങ്ങുകയും മൈനര്‍ മുഴുവന്‍ മംഗോളിയന്‍ ഭരണം വ്യാപിക്കുകയും ചെയ്തു.1326 ല്‍ ഉസ്മാന്‍ മരണ മടഞ്ഞപ്പോള്‍ അതിസമര്‍ത്ഥനായ മകന്‍ ‘ഓര്‍ഹാന്‍’ ഭരണാധികാരിയായി. 1346 മുതല്‍ 1356 വരെ തുടര്‍ച്ചയായ ഇടപെടലുകളിലൂടെ സല്‍ജൂക്കുകള്‍ സൃഷ്ടിച്ച ചരിത്രം ഓര്‍ഹാന്‍ ആവര്‍ത്തിച്ചു. ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അടിത്തറയില്‍ വിള്ളലുണ്ടാക്കി കൊണ്ട് ‘ഗലിപൊള’ എന്ന പ്രവിശ്യ അദ്ദേഹം പിടിച്ചെടുത്തു.1360 ല്‍ ‘ആഡിയാനിപ്പോള്‍’ കൂടി കൈയ്യിലാക്കിയതോടെ ഉസ്മാനികള്‍ യൂറോപ്പില്‍ വലിയൊരു ശക്തിയായി മാറി. ഓര്‍ഹാന് ശേഷം അധികാരത്തില്‍ ‘മുറാദ്’ ഒന്നാമനാണ്. യുദ്ധ തന്ത്രങ്ങളില്‍ അതി വിദഗ്ധനായിരുന്ന മുറാദ് സൈനിക ശക്തിയേക്കാള്‍ കൂടുതല്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയത് നയതന്ത്രപരമായ നീക്കങ്ങളായിരുന്നു. അങ്ങനെ 1383 ല്‍ ഒട്ടേറെ പ്രവിശ്യകള്‍ ബൈസാന്റന്റെന്‍ ആധിപത്യത്തില്‍ നിന്നൊഴിഞ്ഞ് പോന്നു.1385 ല്‍ ബര്‍ഗേറിയയും 1389 ല്‍ കൊസോവ യുദ്ധത്തില്‍ സെര്‍ബിയയും കീഴടങ്ങി. കൊസോവ യുദ്ധത്തില്‍ വിജയിച്ചെങ്കിലും മുറാദ് ഒന്നാമന്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു.
” സാമര്‍ത്ഥ്യത്തിലും ഐക്യത്തിലും സുല്‍ത്താന്റെ കഴിവിലുമാണ് എല്ലാവരും വിശ്വസിച്ചത്.”
” കഴിവുകെട്ടവനെ പിന്തുടര്‍ച്ചക്കാരനാക്കി വാഴിക്കാന്‍ ഒരു ഒട്ടോമന്‍ ഭരണാധികാരിയും തയ്യാറായിരുന്നില്ല.”
മുറാദ് ഒന്നാമന് ശേഷം ബെയ്‌സീദ് അടുത്ത സുല്‍ത്താനായി. യൂറോപ്പിലെ രാഷ്ട്രീയത്തെക്കാള്‍ അദ്ദേഹം ശ്രദ്ധിച്ചത് ഏഷ്യയിലെ നിയന്ത്രണമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം കിഴക്കോട്ടാണ് സൈന്യത്തെ നയിച്ചത്. 1403 ല്‍ അദ്ദേഹം മംഗോളിയയോട് തോല്‍വി വഴങ്ങി. ഇതോടെ തുര്‍ക്കിയുടെ ഒട്ടേറെ ഭാഗങ്ങള്‍മംഗോളിയക്കാര്‍ക്ക് കീഴിലായി. ഏഷ്യാമൈനറില്‍ അവശേഷിച്ച ഭാഗത്ത് പിന്നീട് ഭരണം തുടര്‍ന്നത് ബെയ്‌സീദിന്റെ മകന്‍ മുഹമ്മദ് സുല്‍ത്താനായിരുന്നു. സാമ്രാജ്യത്തിന്റെ നഷ്ട പ്രതാപങ്ങളുടെ വീണ്ടെടുപ്പായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ യൂറോപ്പ്യന്‍ ഭാഗം വിട്ടുകളയാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. അദ്ദേഹം ആഡ്രിയാനോപോളിനെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മുഴുവന്‍ തലസ്ഥാനമാക്കിക്കൊണ്ട് യൂറോപ്പിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തി. മംഗോളിയരെ തുരത്താന്‍ പ്രാപ്തരായ ഒരു സൈന്യത്തെ തയ്യാറാക്കിയ മുഹമ്മദ് സുല്‍ത്താന്‍ മധ്യ പൂര്‍വേഷ്യയില്‍ ആധിപത്യം നേടിയെടുക്കുകയും അതിനിടയില്‍ സെര്‍ബിയയെ വരുതിയില്‍ കൊണ്ടുവരാനായി കിഴക്കന്‍ യൂറോപ്പിലേക്ക് സൈന്യത്തെ നയിക്കുകയും ചെയ്തു. 1423 ല്‍ മുഹമ്മദ് മരണപ്പെട്ടപ്പോള്‍ മുറാദ് രണ്ടാമന്‍ സുല്‍ത്താനായി. സുല്‍ത്താന്‍ മുഹമ്മദിനെ കാത്തിരുന്നത് വലിയ തിരിച്ചടികളായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ ഒത്താശയിലും ആശിര്‍വാദത്തിലും സൈനികമായി ഒന്നിച്ച കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളായ ഹോളണ്ട്, അല്‍ബേനിയ, പലാക്കിയ തുടങ്ങിയ ഒട്ടോമന്‍ അധീനമേഖലയില്‍ വിമത കലാപമുണ്ടാക്കി. ഇത് ഒട്ടേറെ പ്രവിശ്യകളില്‍ നിന്നുള്ള തുര്‍ക്കിയുടെ പിന്‍മാറ്റത്തിലാണ് കലാശിച്ചത്. 1450 ല്‍ അദ്ദേഹം മരണപ്പെടുമ്പോള്‍ ഭരണമേറ്റെടുക്കാന്‍ യൗവനത്തിലേക്ക് കാലൂന്നിയ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നത്.

സുല്‍ത്താന്‍ മുഹമ്മദ്
ചെറുപ്പം മുതലേ മുഹമ്മദിന്റെ മനസ്സില്‍ അടക്കിവെച്ച ആഗ്രഹമായിരുന്നു ബൈസന്റൈന്‍ സാമ്രാജ്യ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കണം എന്നുള്ളത്. ഇതിന് കാരണമായി പറയപ്പെടുന്നത് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പ്രവചനമാണ്.
عن عبد الله بن بشر الخثعمي، عن أبيه أنه سمع النبي صلى الله عليه وسلم يقول: لتفتحن القسطنطينية، فلنعم الأمير أميرها، ولنعم الجيش ذلك الجيش.
പ്രവാചകന്‍ പറഞ്ഞു: തീര്‍ച്ചയായും കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുകതന്നെ ചെയ്യും. അതിന്റെ നേതാവ് എത്ര നല്ല നേതാവാണ്. ആ സൈന്യം എത്ര നല്ല സൈന്യം.
സുല്‍ത്താന്‍ തന്റെ സൂഫി ഗുരുവായ മുഹമ്മദ് ഷംസ് അല്‍ദീനിയോട് സൂഫിസത്തിലേക്ക് പൂര്‍ണമായും മുഴുകാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ഷംസ് പ്രവാചകന്റെ ഈ വചനം ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്ന നേതാവ് നീയാണെന്ന് പറഞ്ഞുവത്രെ. അതുമുതലാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാനുള്ള ആഗ്രഹം മുഹമ്മദില്‍ തീവ്രമായത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നു
അധികാരോഹണത്തിന് ശേഷം സുല്‍ത്താന്‍ മുഹമ്മദ് തന്റെ ശ്രദ്ധ മുഴുവന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ കേന്ദ്രീകരിച്ചു. സൈനികരെ പുന:സംഘടിപ്പിച്ചു. ബോസ്ഫറസ് കടലിടുക്കില്‍ ആദ്യമുണ്ടായ കോട്ടയ്ക്ക് അഭിമുഖമായി പുതുതായി ഒന്നുകൂടി പണിതു. യൂറോപ്പില്‍ നിന്നു സഹായത്തിന് കപ്പല്‍ പട വന്നാല്‍ അവരെ തുരത്തിയോടിക്കാനായിരുന്നു ഇത്. ശേഷം ബൈസന്റൈന്‍ രാജപ്രവിശ്യയില്‍ തന്നെ ഏറ്റവും മിടുക്കനായ റോമന്‍ ആയുധ നിര്‍മ്മാതാവ് ഓര്‍ബന്റയെ വരുത്തി പീരങ്കി നിര്‍മ്മാണവും തുടങ്ങി. അതോടൊപ്പം നാവികസേനയുടെ ശക്തി വര്‍ദ്ധിപ്പിച്ചു. 1453 ല്‍ അറുപത്തിയൊന്നാം വയസ്സില്‍ സുല്‍ത്താന്‍ മുഹമ്മദ് അതിപീരങ്കികളും ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനും ഇടയില്‍ വരുന്ന പടയാളികളും 320 കപ്പല്‍ വ്യൂഹങ്ങളുമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ പുറപ്പെട്ടു. 40 ദിവസത്തിന് ശേഷവും ബലവത്തായ കോട്ട ഭേദിക്കാനാവാതെ വിഷണ്ണനായ സുല്‍ത്താന്‍ ആക്രമണം നിര്‍ത്തി. കടലില്‍ ഭീമന്‍ ചങ്ങലകള്‍ വലിച്ച് പ്രതിരോധം തീര്‍ത്തതിനാല്‍ കപ്പലുകള്‍ക്ക് മറ്റു ഭാഗത്ത് വന്ന് ആക്രമണം നടത്താനും കഴിഞ്ഞി രുന്നില്ല. പ്രതീക്ഷയെ കൈവിട്ട മുഹമ്മദ് രണ്ടാമന്‍ മൂന്ന് ദിവസത്തോളം തമ്പില്‍ നിന്നും പുറത്തിറങ്ങിയില്ല. ഈ സമയം അവിടെ ആഗതനായ ഗുരു മുഹമ്മദ് ഷംസ് അല്‍ദീന്‍ സുല്‍ത്താന്‍ പട്ടണം കീഴടക്കുമെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. ഇതോടുകൂടി ശുഭാപ്തി വിശ്വാസം തിരികെ കിട്ടിയ സുല്‍ത്താന്‍ ഉരുണ്ട മരക്കഷ്ണങ്ങള്‍ അടുക്കിവെച്ച് കപ്പലുകള്‍ കരയിലൂടെ വലിച്ചുകയറ്റി മൂന്നു മൈല്‍ ദൂരം ശത്രുക്കളുടെ കണ്ണുകളെ വെട്ടിച്ച് സഞ്ചരിച്ച് കോട്ടയുടെ ബലഹീനമായ ഭാഗത്തെ കടലിലെത്തിച്ചു. അപ്പോഴേക്കും 56 ദിവസം പിന്നിട്ടിരിന്നു. അക്രമണം പുനരാരംഭിക്കുവാന്‍ പോകുന്ന തലേ രാത്രി പോരാട്ട വീര്യം ജ്വലിക്കുന്ന പ്രഭാശണങ്ങള്‍ നടത്തി സൈനികരില്‍ ആതമവീര്യം വളര്‍ത്തിയ മുഹമ്മദ് രണ്ടാമന്‍ പിറ്റേന്ന് വ്രതമെടുത്ത് അക്രമണം പുനരാരംഭിക്കാന്‍ സൈന്യത്തോട് കല്‍പ്പിച്ചു. യുദ്ധത്തില്‍ 57ാം ദിവസം കരയില്‍ നിന്നും , കടലില്‍ നിന്നും തുരങ്കം വഴിയുള്ള തുടര്‍ച്ചയായ അക്രമണത്താല്‍ ക്രി.മു 1453 29ാം തിയ്യതി ഒട്ടോമന്‍ സൈന്യം ബലവത്തായ കോട്ട തകര്‍ക്കുകയും കോണ്‍സ്റ്റാന്റിനോപ്പിള്‍ കിഴടക്കുയും ചെയ്തു. ഈ സംഭവം ചരിത്രത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനം എന്നാണ് അറിയപ്പെടുന്നത്. ഇതോടെ ബൈസന്റൈന്‍ സാമ്രാജ്യത്തിന് അന്ത്യം സംഭവിച്ചു. ലോക ചരിത്രത്തെ വഴി തിരിച്ചുവിട്ട സംഭവങ്ങളില്‍ ഒന്നായിരുന്നു കോണ്‍സ് റ്റാന്റിനോപ്പിളിന്റെ പതനം. ഇതിന് ശേഷം ‘മുഹമ്മദ് അല്‍ ഫാത്തിഹ് ‘ എന്നാണ് മുഹമ്മദ് രണ്ടാമന്‍ അറിയ പ്പെട്ടത്.

മുഹമ്മദ് ഫാത്തിഹിന്റെ ഭരണ നേട്ടങ്ങള്‍
കോസ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ സുല്‍ത്താന്‍ മുഹമ്മദ് നഗരത്തിന്റെ പേര് ഇസ്താംബൂള്‍ എന്നാക്കി മാറ്റി. പട്ടണ നിവാസികളുടെ അധിക നികുതി എടുത്തു മാറ്റിയതോടെ പ്രദേശ വാസികള്‍ സ്വമനസ്സോടെ ഭരണമാറ്റം സ്വാഗതം ചെയ്തു. ആദ്യം അവിടെ പള്ളി നിര്‍മിക്കുകയാണ് സുല്‍ത്താന്‍ ചെയ്തത്. തുടര്‍ന്ന് വലിയ മാര്‍ക്കറ്റ് സ്ഥാപിച്ചു. മുഹമ്മദ് രണ്ടാമന്‍ സൗജന്യ വീടുകളും ആനുകൂല്യങ്ങളും ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പലഭാഗത്തുള്ള വൈദഗ്ത്ഥ്യ തൊഴിലാളികളേയും നിര്‍മ്മാണ വിദഗ്തരേയും കോസ്റ്റാന്റിനോപ്പിളിലേക്ക് ആകര്‍ഷിക്കുകയും ലോക കച്ചവട തുരുത്താക്കി മാറ്റുകയും ചെയ്തു. രാജ്യത്തുടനീളം ഉദ്യാനങ്ങ ളും സ്‌കൂളുകളും സ്ഥാപിച്ചു. മസ്ജിദുകളും സൂഫി ആശ്രമങ്ങളും സ്ഥാപിച്ചു. മതപരമായ അറിവ് പകര്‍ന്ന് നല്‍കാനും ശ്രദ്ധിച്ചു. ഒട്ടോമന്‍ ശില്‍ചാതുമിയില്‍ ഫത്താഹ് പള്ളിയും കൊട്ടാരവും പണിതു. അപൂര്‍വമായ ഗ്രന്ഥങ്ങള്‍ക്കായി കൊട്ടാരത്തില്‍ സൈബ്രറി തന്നെ ഉണ്ടായിരുന്നു. വ്യത്യസ്ത ഭാഷകളിലുള്ള പന്ത്രണ്ടായിരം പുസ്തകങ്ങള്‍അതിലുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. രാജ്യത്തില്‍ വിജ്ഞാനം വ്യാപിപ്പിക്കുന്നതിന് സുല്‍ത്താന്‍മുഹമ്മദ് വിവര്‍ത്തനത്തേയും ഗ്രന്ഥരചനയേയും വളരെയധികം പ്രോത്സാഹിപ്പിച്ചിരിന്നു. ജനതയില്‍ വൈജ്ഞാനിക നവോത്ഥാനം ഉണ്ടാക്കുന്നതിനായി ഗ്രീക്ക്, ലാറ്റിന്‍, അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് തുര്‍ക്കി ഭാഷയിലേക്ക് വിവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം കല്‍പ്പിച്ചു.വായന ശീലം വളര്‍ത്തുന്നതിനായി രാജ്യത്തിലുടനീളം വലിയ ഗ്രന്ഥാലങ്ങള്‍ സ്ഥാപിച്ചു. വിജ്ഞാനത്തിന്റെ വ്യാപനത്തിനും സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും അദ്ദേഹം പ്രതേക ശ്രദ്ധ പതിപ്പിച്ചു. ഈ സ്‌കൂളുകള്‍ വ്യവസ്ഥപ്പെടുത്തുകയും അതില്‍ ക്ലാസുകളും വിഭാഗങ്ങളും വേര്‍തിരിക്കുകയും ചെയ്തു. പരീക്ഷാ സംവിധാനവും സ്ഥാപിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഖേനെ സൗജന്യ വിഭ്യാഭാസം നല്‍കുകയും ചെയ്തു.സാഹിത്യം, ഭാഷ, എന്‍ജിനിറിംഗ്, ഗണിത ശാസ്ത്രം,ഗോള ശാസ്ത്രം, തുടങ്ങിയ വിഷയങ്ങള്‍ അവിടെ പഠിപ്പിച്ചിരുന്നു. ആത്മീയ ജ്ഞാനം, വിവര്‍ത്തനം, കര്‍മ്മശാസ്ത്രം, എന്നിവയും പഠിക്കാന്‍ സൗകര്യമൊരുക്കി. സ്‌കൂളുകളോട് ചേര്‍ന്ന് അദ്ദേഹം ഹോസ്റ്റലുകളും അവിടെ ഭക്ഷണവും ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാസം തോറും സ്‌റ്റൈപ്പിന്‍ നല്‍കാനുള്ള സംവിധാനവും അദ്ദേഹം ഉണ്ടാക്കി. ഈ സ്‌കൂളുകളിലെല്ലാം വര്‍ഷം മുഴുവന്‍ ക്ലാസ്സ് നടക്കുന്ന രീതിയിലായിരുന്നു ഉണ്ടായിരുന്നത്. സ്‌കൂളുകളോട് ചോര്‍ന്ന് ലൈബ്രറികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനം
ഒന്നാം ലോക യുദ്ധത്തില്‍ തുര്‍ക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. 1914 ല്‍ ഒക്ടോബറില്‍ ഒട്ടോമന്‍ തുര്‍ക്കി ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയോടൊപ്പം സഖ്യം ചേര്‍ന്നു. ഒട്ടോമന്‍ യുദ്ധമന്ത്രിയായിരുന്ന അന്‍വര്‍ പാഷയുടെ നിര്‍ദേശ പ്രകാരം സുല്‍ത്താന്‍ ഖലീഫ മെഹമത് ആറാമന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ജിഹാദ് നടത്താന്‍ ലോക വ്യാപകമായി മുസ്‌ലിങ്ങളോട് ആവിശ്യപ്പെട്ടു. ലോക മഹായുദ്ധത്തിലെ പരാജയത്തിന് ശേഷം യുവ തുര്‍ക്കികള്‍ രാജിവെക്കുകയും സുല്‍ത്താന്‍ ഒരു പുതിയ മന്ത്രിസഭയെ നിര്‍മ്മിക്കുകയും ചെയ്തു. 1918 ഒക്ടോബര്‍ 30 ന് തുര്‍ക്കി തോല്‍വി അംഗീകരിച്ച് സഖ്യകക്ഷികളുമായി വെടിനിര്‍ത്താന്‍ ഒപ്പുവെച്ചു. 1920 ല്‍ സഖ്യകക്ഷികളുമായുള്ള ഒരു സമാധാന കരാറില്‍ തുര്‍ക്കിയും ഒപ്പിടേണ്ടി വന്നു. ‘സെവ്ര’ എന്ന കരാര്‍ പ്രകാരം ഏഷ്യാമൈനറിന് പുറത്തായിരുന്ന പ്രദേഷങ്ങളെല്ലാം തുര്‍ക്കിക്കു നഷ്ടമായി. 1920 മാര്‍ച്ച് 16 ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഒട്ടോമന്‍ സുല്‍ത്താന്‍ മെഹമത് ആറാമന്റെ മുന്നനുവാദത്തോടെ നിരവധി പാര്‍ലമെന്റംഗങ്ങളെയും 150 ദേശീയവാദി നേതാക്കളെയും തടവിലാക്കുകയും ചെയ്തു. അറസ്റ്റില്‍ പ്രതിരോധിച്ച് മാര്‍ച്ച് 18 ന് പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് സ്തംഭിച്ചു. തൊട്ടടുത്ത ദിവസം സൈനിക നേതാവായ മുസ്തഫ കമാല്‍ അങ്കാറ കേന്ദ്രീകരിച്ച് ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി (GNA)എന്ന മറ്റൊരു പാര്‍ലമെന്റ് രൂപീകരണത്തിന് നേതൃത്വം നല്‍കി. 1920 ഏപ്പ്രില്‍ 11 ന് മെഹമത് ആറാമന്‍ ഒട്ടോമന്‍ പാര്‍ലമെന്റ് പിരിച്ചു വിടുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധാനന്തരമുള്ള സമാധാന ധാരണയ്ക്ക് വിരുദ്ധമായി തുര്‍ക്കിയിലെ ഇസ്മിര്‍ തുറമുഖം നിയന്ത്രണത്തിലാക്കാന്‍ 1920 മെയ് 15 ന് സഖ്യകക്ഷികള്‍ ഗ്രീസിന് അനുവാദം നല്‍കി. തുടര്‍ന്ന് പടിഞ്ഞാറന്‍ അനറ്റോളിയ മുഴുവനായും അധീനതയിലാക്കി ഒരു വിശാല ഗ്രീസിന്റെ രൂപീകരണത്തിനായി ഗ്രീസ് ശ്രമമാരംഭിച്ചു. മുസ്തഫ കമാല്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ അനറ്റോളിയയിലെ മുസ്‌ലിങ്ങള്‍ ഇതിനെതിരെയുള്ള സായുധ പോരാട്ടം ആരംഭിച്ചു. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ശിഥിലീകരണം അംഗീകരിച്ചുകൊണ്ട് GNA ഇതിനെ അംഗീകരിച്ചില്ല. തൊട്ടടുത്ത ഓഗസ്റ്റില്‍ ഗ്രീക്ക് സേനക്കെതിരെ തുര്‍ക്കികളുടെ സ്വാതന്ത്ര സമരം ഔദ്യാഗികമായി വിജയിച്ചു. ഇത് തുര്‍ക്കികളുടെ സ്വയം ഭരണം അംഗീകരിച്ച് ലോസന്ന ഉടമ്പടി 1923 ജൂലൈയില്‍ ഒപ്പുവെക്കാന്‍ സഖ്യകക്ഷികളെ നിര്‍ബന്ധിതരാക്കി. ഈ ഉടമ്പടിയിലൂടെ സെവ്ര ഉടമ്പടി അസാധുവാകുകയും ചെയ്തു. ലോസന്ന ഉടമ്പടി ഒട്ടോമന്‍ സാമ്രാജ്യത്തിന് ഔപചാരിക അന്ത്യം കുറിച്ചു. എന്നാല്‍ ഇതിനു മുമ്പേ 1922 നവംബര്‍ 1 ന് കമാലിന്റെ താല്‍പര്യ പ്രകാരം GNA പാസാക്കിയ നിയമമനുസരിച്ച് ഒട്ടോമന്‍ ഭരണത്തെ അസാധുവാക്കിയിരുന്നു. അങ്ങനെ 1259 ല്‍ ഉസ്മാന്‍ ഒന്നാമന്റെ കാലത്ത് ആരംഭിച്ച രാജഭരണം അവസാനിച്ചു. എന്നാല്‍ ഖലീഫ സ്ഥാനം നില നിര്‍ത്തി. ഖലീഫയെ തിരഞ്ഞെടുക്കാനുള്ള അധികാരം GNAക്ക് ആയിരുന്നു. മുസ്തഫ കമാലിന്റെ നേതൃത്വത്തില്‍ 1923 ഒക്ടോബര്‍ 29 ന് ഏചഅ ഭരണഘടനയില്‍ ഭേദഗതി വരുത്തുകയും രാജ്യ ത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. മുസ്തഫ കമാലിനെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. 1924 മാര്‍ച്ച് 3 ന് മുസ്തഫ കമാലിന്റെ പ്രേരണയില്‍ ഏചഅ നടപ്പിലാക്കിയ നിയമ പ്രകാരം തുര്‍ക്കിയെ ഒരു മതേതരരാഷ്ട്രമാക്കുകയും 1292 വര്‍ഷത്തെ പാരമ്പര്യമുള്ള ഖലീഫ സ്ഥാനം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം ഒട്ടോമന്‍ രാജകുടുംബത്തിലെ എല്ലാ അംഗങ്ങളെയും നാടുകടത്തി.

തുര്‍ക്കിയില്‍ നിന്ന് ഇസ്‌ലാം തുടച്ച് മാറ്റുന്നു
1923 ല്‍ തുര്‍ക്കി ഒരു റിപ്പബ്ലിക്കായി മാറി. കമാല്‍ തന്നെയായിരുന്നു ആദ്യത്തെ പ്രസിഡന്റ് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പിന്‍ഗാമിയായ നവ തുര്‍ക്കി റിപ്പബ്ലിക്കിനെ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയില്‍ ആധുനിക വല്‍ക്കരിക്കുക എന്നതായിരുന്നു കമാല്‍ പാഷയുടെ പ്രധാന ലക്ഷ്യം. തുര്‍ക്കിയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ഒറ്റകക്ഷി ജനാധിപത്യം,ദേശീയത,ജനപ്രിയനയ പരിവര്‍ത്തനവാദം, തീവ്രമതേതരത്വം,രാഷ്ട്ര വാദം തുടങ്ങിയ തത്വങ്ങളായിരുന്ന റിപ്പബ്ലിക്കിന്റെ മൂലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത് ഈ തത്വസംഹിത അട്ടാര്‍ക്കിസം (കമാലിസം) എന്ന പേരില്‍ അറിയപ്പെട്ടു. മറ്റു പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രമില്ലാതെ ഏക കക്ഷി ജനാധിപത്യമാണ് കമാല്‍ പിന്തുടര്‍ന്നത്. മത നിരപേക്ഷതയായിരുന്നു അട്ടാര്‍ക്കിസത്തിലെ ഉള്ളടക്കം.

Related Articles