Current Date

Search
Close this search box.
Search
Close this search box.

ഉമർ ബ്നുൽ ഖത്താബിന്റെ അവസാന ദിനങ്ങൾ ( 4 – 4 )

ഹി. 23 ദുൽഹിജ്ജ 24 – ന് ഫജ്ർ നമസ്കാര വേളയിൽ കുത്തേറ്റ രണ്ടാം ഖലീഫ ഉമർബ്നുൽ ഖത്താബിനെ ജനങ്ങൾ താങ്ങിയെടുത്ത് വീട്ടിലേക്ക് കൊണ്ട് പോകുമ്പോഴും മുറിവുകളിൽ നിന്ന് രക്തം ചീറ്റിക്കൊണ്ടിരുന്നു. ഉമറുബ്നുൽ ഖത്താബിന് ആദ്യം അറിയേണ്ടിയിരുന്നത് ആരാണ് തന്നെ കുത്തിയത് എന്നായിരുന്നു. ഇബ്നു അബ്ബാസിനോടാണ് അക്കാര്യം ആരാഞ്ഞത്. ഇബ്നു അബ്ബാസ് പറഞ്ഞു: മുഗീറതുബ്നു ശുഅ്ബയുടെ അടിമയാണ്.
ഉമർ : ആ കൊല്ലപ്പണിക്കാരനോ ?
ഇബ്നു അബ്ബാസ് : അതെ.
ഉമർ : അയാൾക്ക് അല്ലാഹു നാശം വരുത്തട്ടെ. വളരെ നല്ല നിലയിലാണ് അയാളുടെ കാര്യം ഞാൻ കൈകാര്യം ചെയ്തത്. അൽഹംദു ലില്ലാഹ്, എന്റെ മരണം മുസ്ലിമാണെന്ന് പറയുന്ന ഒരാളുടെ കൈ കൊണ്ടായില്ലല്ലോ. അൽഹംദുലില്ലാഹ്, താൻ ഒരു സുജൂദെങ്കിലും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് നാളെ അല്ലാഹുവിന്റെ സവിധത്തിൽ എന്റെ ഘാതകൻ എനിക്കെതിരെ വാദിക്കാൻ വരില്ലല്ലോ.

പിന്നെ ഇബ്നു അബ്ബാസിനോട് മാത്രമായി ഇങ്ങനെ പറഞ്ഞു: താങ്കൾക്കും താങ്കളുടെ പിതാവ് അബ്ബാസിനും റോമക്കാരെയും പേർഷ്യക്കാരെയും മദീനയിൽ കൊണ്ട് വന്ന് താമസിപ്പിക്കാൻ വലിയ താൽപ്പര്യമായിരുന്നു.

ഇബ്നു അബ്ബാസിൻ്റെ മറുപടി : താങ്കൾ പറഞ്ഞാൽ മതി, അവരെ മുഴുവൻ കൊല്ലാം.
ഉമർ പാടില്ലെന്ന് തലയാട്ടി : അവർ നിങ്ങളുടെ ഭാഷ സംസാരിക്കുകയും നിങ്ങളുട നമസ്കാരം നിർവഹിക്കുകയും നിങ്ങളുടെ ഹജ്ജ് ചെയ്യുകയും ചെയ്ത ശേഷം അവരെ വധിക്കുകയോ ? പാടില്ല.

ഉമറും ഇബ്നു അബ്ബാസും തമ്മിൽ നടക്കുന്ന ഈ സംസാരത്തിനിടയിലും മുറിവുകളിൽ നിന്ന് രക്തം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇബ്നു അബ്ബാസ് അപ്പോൾ കാണുന്നത് രക്തമല്ല, യഥാർഥ ഈമാന്റെ പ്രകാശവും ഒരു ഭരണാധികാരിയുടെ ഉയർന്ന ഉത്തരവാദിത്തബോധവുമാണ്. തന്റെ കൊലയാളി ആരെന്ന് അറിയാൻ ഉമർ ബ്നുൽ ഖത്താബ് തിടുക്കപ്പെട്ടത്, താൻ അയാൾക്ക് നീതി നിഷേധിച്ചത് കൊണ്ടല്ല അയാൾ ഈ പ്രവൃത്തി ചെയ്തത് എന്ന് ഉറപ്പാക്കാനാണ്. മുസ്ലിംകളിൽ പെട്ട ആരെങ്കിലുമാണോ ഇത് ചെയ്തത് എന്നറിയാനും ഉമറിന് ധൃതിയുണ്ടായിരുന്നു. അത് മുസ്ലിംകൾക്കിടയിൽ ആഭ്യന്തര യുദ്ധത്തിന് വഴിവെച്ചേക്കുമല്ലോ. മദീനയിൽ താമസിക്കുന്ന റോമൻ – പേർഷ്യൻ വംശജർക്കെതിരെ ഒരു പ്രതികാര നടപടിയും സ്വീകരിക്കരുതെന്നും ഉമർ കർശനമായി ആജ്ഞാപിച്ചു. അത്തരം വൈകാരിക പ്രതികാര നടപടികൾ സ്വീകരിക്കണം എന്നായിരുന്നല്ലോ ഇബ്നു അബ്ബാസിൻ്റെ അഭിപ്രായം. ഉമർ അത് കർശനമായി വിലക്കി. രാജ്യത്തിന്റെയോ മറ്റോ ഉത്തരവാദിത്തം വഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനം വികാരാവേശിതരായി പലതും ചെയ്യാൻ തുനിഞ്ഞിറങ്ങും. അത്തരം സന്ദർഭങ്ങളിൽ പ്രതികാര നടപടികളിൽ നിന്ന് ജനക്കൂട്ടത്തെ തടയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ചുമതല. ഖലീഫ ഇങ്ങനെ മാരകമായി മുറിവേൽപ്പിക്കപ്പെടുമ്പോൾ, മുറിവുകളിൽ നിന്ന് രക്തം ധാര ധാരയായി ഒഴുകുന്നത് കാണുമ്പോൾ ആരും അങ്ങനെ ചിന്തിച്ചു പോകും. അത്തരം വികാരാവേശങ്ങളെ തടയുകയും സമൂഹത്തിന്റെ കെട്ടുറപ്പ് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അപ്പോൾ ഭരണാധികാരിയുടെയുടെ ചുമതല.

ഞാൻ മരണപ്പെട്ടാൽ എന്റെ മയ്യിത്തുമായി നിങ്ങൾ അവരുടെ വീട്ടുപടിക്കൽ ചെല്ലണം, എന്നിട്ട് പറയണം – ഉമർ ബ്നുൽ ഖത്താബ് ഇതാ അനുവാദം ചോദിക്കുന്നു. അവർ അനുവാദം തന്നാൽ മാത്രം എന്നെ അകത്ത് കടത്തിയാൽ മതി. അവർക്ക് സമ്മതമല്ലെങ്കിൽ മുസ്ലിംകളുടെ മഖ്ബറയിലേക്ക് എന്നെ കൊണ്ടുപോവുക. ഞാൻ ജീവിച്ചിരിക്കെ, അമീറുൽ മുഅ്മിനീൻ ആയിരിക്കെയാണോ അവർ ഇത് സമ്മതിച്ചത് എന്നെനിക്ക് ഭയമുണ്ട്.

ഗൂഢാലോചകർക്ക് എന്ത് സംഭവിച്ചു?
രണ്ടാം ഖലീഫയെ കുത്തിയ അബൂ ലുഅ്ലുഅ മസ്ജിദുന്നബവിയിൽ അത്യന്തം നീചമായ ഒരു കൂട്ടക്കൊല തന്നെ നടത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നല്ലോ. ഹുർമുസാനും ജുഫൈനയുമാണ് മറ്റു രണ്ടു ഗൂഢാലോചകർ. ഉമർ ബ്നുൽ ഖത്താബിന് കുത്തേറ്റു എന്നറിഞ്ഞ് അദ്ദേഹത്തിന്റെ മകൻ ഉബൈദുല്ല അത്യന്തം ക്ഷുഭിതനായി. അദ്ദേഹത്തിന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. മൂന്ന് പേർ ഒരിടത്ത് ഒളിഞ്ഞിരിക്കുന്നതും അബൂ ലുഅ്ലുഇന്റെ ഇളയിൽ നിന്ന് കത്തി വീണതുമെല്ലാം അബൂബക്കറിന്റെ മകൻ അബ്ദുർറഹ്മാൻ ഉബൈദുല്ലയോട് പറഞ്ഞിട്ടുണ്ടായിരുന്നു. പ്രതികാരമൂർത്തിയായി മാറിയ ഉബൈദുല്ല നേരെ ഹുർമുസാന്റെ നേരെ ചെന്ന് അയാളെ വധിച്ചു. പിന്നെ ജുഫൈനയെ തെരഞ്ഞ് നടന്ന് കണ്ടെത്തിയപ്പോൾ അയാളെയും വധിച്ചു. വാളൂരിപ്പിടിച്ചു കൊണ്ടുള്ള പിന്നത്തെ ഓട്ടം അബൂ ലുഅ്ലുഇന്റെ വീട്ടിലേക്കായിരുന്നു. അയാളുടെ കൊച്ചുമകൾ വീടിന് പുറത്തേക്ക് വരുന്നതാണ് കണ്ടത്. അവളെയും വെട്ടിക്കൊലപ്പെടുത്തി. വിവരമറിഞ്ഞ് ഉത്തരവാദപ്പെട്ടവർ ഓടിയെത്തി ഉബൈദുല്ലയെ കീഴ്പ്പെടുത്തുകയും വാൾ അയാളിൽ നിന്ന് പിടിച്ച് വാങ്ങുകയുമായിരുന്നു.

കൊല നടത്തിയ ഉമറിന്റെ മകൻ ഉബൈദുല്ലയുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന ചർച്ച വന്നു. ചെയ്തത് തീർത്തും തെറ്റും നിയമ വിരുദ്ധവുമാണെന്ന കാര്യത്തിൽ അവർക്ക് തർക്കമുണ്ടായിരുന്നില്ല. കാരണം അതിക്രമം നടന്നിട്ടുണ്ടെങ്കിൽ വിചാരണ ചെയ്യേണ്ടതും ശിക്ഷിക്കേണ്ടതും ഭരണാധികാരിയാണ്. ഒരാളും നിയമം കൈയിലെടുക്കാൻ പാടില്ല. ഹുർമുസാനും ജുഫൈനയും കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ ശിക്ഷ വിധിക്കേണ്ടത് അതിന് ചുമതലപ്പെടുത്തപ്പെട്ടവരായിരിക്കണം. ഒരു കൊച്ചു പെൺകുട്ടിയെ കൊന്നത് അത്യന്തം നീചമായിപ്പോയെന്ന് എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു. ഇതിന്റെ പേരിൽ ഉബൈദുല്ലക്ക് വധശിക്ഷ നൽകണമോ എന്ന കാര്യത്തിൽ മാത്രമാണ് ഭിന്നാഭിപ്രായമുണ്ടായിരുന്നത്. ഒടുവിലവർ ഇങ്ങനെ തീരുമാനിച്ചു : ഉമർ സുഖപ്പെട്ടതിന് ശേഷം അദ്ദേഹം തീരുമാനിക്കട്ടെ. അദ്ദേഹം മരണപ്പെടുകയാണെങ്കിൽ ശേഷം വരുന്ന ഭരണാധികാരി തീരുമാനമാകട്ടെ.

അങ്ങനെ ഉസ്മാനു അഫ്ഫാൻ ഭരണാധികാരമേൽക്കുന്നത് വരെ ഉബൈദുല്ലയെ തടങ്കലിൽ പാർപ്പിച്ചു.

ഇസ്ലാമികമായി എത്ര ഉദ്ബുദ്ധവും സുശിക്ഷിതവുമായ സമൂഹമായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്ന് ഈ സംഭവം വ്യക്തമാക്കിത്തരുന്നുണ്ട്. ഒരു തരത്തിലുള്ള കുറ്റകൃത്യവും ആ സമൂഹം വെച്ചുപൊറുപ്പിക്കില്ല. കുറ്റവാളി ഭരണാധികാരിയായിരുന്നാലും ശരി. പല പല ന്യായീകരണങ്ങൾ കൊണ്ട് വന്ന് കുറ്റകൃത്യത്തെ വെള്ളപൂശുകയുമില്ല. ഇസ്ലാം ആന്തരാത്മാവായി കൂടെയുള്ള ഒരു സമൂഹത്തിന് കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണാനും അത് നടത്തിയവർ ആരായിരുന്നാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാനും ഒരു വൈമനസ്യവും ഉണ്ടാവുകയില്ല.

ഉമറിന്റെ ആഇശയോടുള്ള അഭ്യർത്ഥന
ഉമർ മകൻ അബ്ദുല്ലയെ വിളിച്ച് പറഞ്ഞു: നീ ചെന്ന് ഹസ്റത്ത് ആഇശയോട് ഇപ്രകാരം പറയണം – ഉമർ താങ്കൾക്ക് സലാം പറഞ്ഞിരിക്കുന്നു. അമീറുൽ മുഅമിനീൻ എന്ന് പ്രയോഗിക്കരുത്. ഇന്ന് ഞാൻ വിശ്വാസികളുടെ നേതാവല്ല. നീ പോയി അവരോട് ഇങ്ങനെയാണ് പറയേണ്ടത് – ഉമർ തന്റെ മയ്യിത്ത് മറമാടാനായി അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കളായിരുന്ന റസൂലിന്റെയും അബൂബക്കർ സിദ്ദീഖിന്റെയും ചാരത്ത് അൽപ്പം സ്ഥലം ചോദിക്കുന്നു.

അബ്ദുല്ല നേരെ ആഇശയുടെ അടുത്ത് ചെന്നു. ഖലീഫക്ക് ഗുരുതരമായി കുത്തേറ്റു എന്നറിഞ്ഞ് അവർ കരഞ്ഞു കൊണ്ടിരിക്കുകയാണ്. അബ്ദുല്ല പറഞ്ഞു: ഉമർ താങ്കൾക്ക് സലാം പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട് കൂട്ടുകാർക്കൊപ്പം മറവ് ചെയ്യപ്പെടാൻ അനുവാദവും ചോദിച്ചിരിക്കുന്നു.

ആഇശ പറഞ്ഞു: എന്നെ മറവ് ചെയ്യാനായി ഞാൻ കണ്ട സ്ഥലമാണത്. അദ്ദേഹത്തിന് വേണ്ടി ഞാനത് വിട്ടു തരികയാണ്. അദ്ദേഹത്തെ ഇവിടെ മറവ് ചെയ്യാൻ എനിക്ക് സമ്മതമാണ്.

റസൂലിന്റെ നാവിലൂടെ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടവർ. അലിയ്യുബ്നു അബീത്വാലിബ്, ഉസ്മാനുബ്നു അഫ്ഫാൻ, അബ്ദുർ റഹ്മാനുബ്നു ഔഫ്, സഅദ്ബ്നു അബീ വഖാസ്, സുബൈർ ബ്നുൽ അവ്വാം, ത്വൽഹതുബ്നു ഉബൈദില്ല എന്നീ ആറ് പേർ. സഈദ്ബ്നു സൈദിനെ, അദ്ദേഹവും സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട ആളായിരുന്നിട്ട് കൂടി, ലിസ്റ്റിൽ നിന്ന് ഒഴിവാക്കി.

അബ്ദുല്ല തിരിച്ച് ചെന്ന് ഉമറിനോട് പറഞ്ഞു – താങ്കളുടെ ഇഷ്ടപ്രകാരം തന്നെ. അവർ സമ്മതിച്ചിരിക്കുന്നു. ഉമർ : അൽഹംദുലില്ലാഹ്, ഞാൻ മരണപ്പെട്ടാൽ എന്റെ മയ്യിത്തുമായി നിങ്ങൾ അവരുടെ വീട്ടുപടിക്കൽ ചെല്ലണം, എന്നിട്ട് പറയണം – ഉമർ ബ്നുൽ ഖത്താബ് ഇതാ അനുവാദം ചോദിക്കുന്നു. അവർ അനുവാദം തന്നാൽ മാത്രം എന്നെ അകത്ത് കടത്തിയാൽ മതി. അവർക്ക് സമ്മതമല്ലെങ്കിൽ മുസ്ലിംകളുടെ മഖ്ബറയിലേക്ക് എന്നെ കൊണ്ടുപോവുക. ഞാൻ ജീവിച്ചിരിക്കെ, അമീറുൽ മുഅ്മിനീൻ ആയിരിക്കെയാണോ അവർ ഇത് സമ്മതിച്ചത് എന്നെനിക്ക് ഭയമുണ്ട്.

ഭരണാധികാരം ആരെ ഏൽപ്പിക്കും?
ഉമർ ബ്നുൽ ഖത്താബിന്റെ ജീവിതാന്ത്യത്തിൽ വലിയ ചർച്ച നടക്കുകയാണ്. അദ്ദേഹം വിടപറഞ്ഞാൽ അധികാരം ആരെ ഏൽപ്പിക്കും? വിഷയം ഉമറിന്റെ മുമ്പിൽ തന്നെ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹം മരണക്കിടക്കയിലാണ്. ദീർഘനേരം ആലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു. നമുക്ക് പുതിയൊരു രീതി സ്വീകരിക്കാം. ഒരു നിർണ്ണിത സംഘം ആളുകളെ നിശ്ചയിച്ച് അവരിൽ നിന്ന് കൂടിയാലോചനയിലൂടെ ഒരാളെ തെരഞ്ഞെടുക്കാം. അങ്ങനെ റസൂലിന്റെ അടുത്ത അനുചരൻമാരായ ആറ് പേരെ കണ്ടെത്തി. ആറ് പേരും ബദ്റിൽ പങ്കെടുത്തവർ. റസൂലിന്റെ നാവിലൂടെ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടവർ. അലിയ്യുബ്നു അബീത്വാലിബ്, ഉസ്മാനുബ്നു അഫ്ഫാൻ, അബ്ദുർ റഹ്മാനുബ്നു ഔഫ്, സഅദ്ബ്നു അബീ വഖാസ്, സുബൈർ ബ്നുൽ അവ്വാം, ത്വൽഹതുബ്നു ഉബൈദില്ല എന്നീ ആറ് പേർ. സഈദ്ബ്നു സൈദിനെ, അദ്ദേഹവും സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട ആളായിരുന്നിട്ട് കൂടി, ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. കാരണം അദ്ദേഹം ഉമറിന്റെ ബന്ധുക്കളിൽ പെടുന്ന ബനൂ അദിയ്യ് ഗോത്രക്കാരനായിരുന്നു!

ഇവരിൽ ഒരാളുടെ വീട്ടിൽ കൂടിയാലോചനാ യോഗം കൂടാനും ഉമർ നിർദേശിച്ചു. കൂടിയാലോചനയിൽ ഉമറിന്റെ മകൻ അബ്ദുല്ലക്കും പങ്ക് ചേരാം. അത്രമാത്രം. തീരുമാനമെടുക്കുന്നതിലൊന്നും ഒരു അധികാരവുമുണ്ടായിരിക്കില്ല. കൂടിയാലോചന നടക്കുന്ന വേളയിൽ നമസ്കാരത്തിന് നേതൃത്വം നൽകേണ്ടത് റോമക്കാരൻ സുഹൈബ് ആയിരിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽനോട്ടം വഹിക്കേണ്ടത് അബൂത്വൽഹ അൽ അൻസ്വാരി. ബാഹ്യ ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ ചുറ്റും ഒരുപറ്റം സൈനികരെ കാവൽ നിർത്തണം. തീരുമാനമെടുത്ത് കഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യുകയും അരാജകത്വമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ കൈകാര്യം ചെയ്യണം.

* * *

കുത്തേറ്റ ശേഷം ഖലീഫ ഉമർ ബ്നുൽ ഖത്താബ് ജീവിച്ചത് മൂന്ന് ദിവസം മാത്രം. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ഉസ്മാനുബ്നു അഫ്ഫാൻ പറയുന്നത് ഉദ്ധരിക്കാം : ‘ നിങ്ങളിൽ ഉമറിനെ ഏറ്റവുമവസാനം കണ്ടവൻ ഞാനാണ്. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം മകൻ അബ്ദുല്ലയുടെ മടിയിൽ തല വെച്ചു കിടക്കുകയാണ്. അപ്പോൾ ഉമർ പറയുകയാണ്: നീ എന്റെ കവിൾ നിലത്തോട് ചേർത്തു വെക്കുക. അപ്പോൾ അബ്ദുല്ല : നിലത്തായാലും എന്റെ മടിയിലായാലും രണ്ടും ഒരു പോലെയല്ലേ?
ഉമർ: പറയുമ്പോലെ ചെയ്യ്. എന്റെ കവിൾ തറയിലേക്ക് ചേർത്ത് വെക്ക്. പറഞ്ഞ പോലെ അബ്ദുല്ല തന്റെ കാലുകൾക്കിടയിലേക്ക് അദ്ദേഹത്തിന്റെ തല ഇറക്കി വെച്ചു. ‘എനിക്ക് അല്ലാഹു പൊറുത്ത് തന്നില്ലെങ്കിൽ ഞാൻ നശിച്ചത് തന്നെ’ എന്ന് പറഞ്ഞു കൊണ്ട് ആ ആത്മാവ് വിട വാങ്ങി.’ (അവസാനിച്ചു)

വിവ: അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles