Current Date

Search
Close this search box.
Search
Close this search box.

റോമൻ സംവാദവും ഇമാം ബാഖില്ലാനിയും

റോമിലെ രാജാവ് അന്നത്തെ ഖലീഫയോട് ദൈവശാസ്ത്ര സംബന്ധിയായ ചില സംശയങ്ങൾ ചോദിക്കാൻ മുസ്ലിം പണ്ഡിതന്മാരിൽ ഒരാളെ അയയ്ക്കാൻ ആവശ്യപ്പെട്ടു. ഖലീഫ അന്നത്തെ പ്രധാന ഖാദി ഇമാം അബുബക്ർ അൽ ബാഖില്ലാനിയെയാണ്أ بو بكر الباقلاني (338 هـ – 402 هـ / 950م – 1013م) അയച്ചത്, അക്കാലത്തെ ഏറ്റവും മികച്ച ഇസ്ലാമിക പണ്ഡിതനായിരുന്നു അദ്ദേഹം .

സുന്നത്തിന്റെ വാളും ഉമ്മത്തിന്റെ നാവും (سيف السنة ولسان الأمة) എന്നറിയപ്പെടുന്ന അബുബക്ർ ബാഖിലാലാനിയുടെ വരവിനെക്കുറിച്ചു രാജാവ് കേട്ടപ്പോൾ, കൊട്ടാര കവാടത്തിന്റെ നീളം കുറയ്ക്കാൻ തന്റെ ഭൃത്യന്മാരോട് ആവശ്യപ്പെട്ടു, അങ്ങനെ ബാഖില്ലാനി കൊട്ടാരത്തിൽ പ്രവേശിച്ചാൽ, തലയും ശരീരത്തിന്റെ മുകൾഭാഗവും രാജാവിന്റെ മുമ്പിൽ മുട്ടുകുത്തി പ്രവേശിക്കട്ടെ എന്നാണ് അയാൾ കരുതിയത്.
പക്ഷേ ബാഖില്ലാനി വന്നപ്പോൾ, രാജാവിന്റെ ആ തന്ത്രം പെട്ടെന്ന് പിടികിട്ടി . അദ്ദേഹം ശരീരം തിരിഞ്ഞ് വാതിലിലൂടെ പുറകോട്ട് നടന്ന് പ്രവേശിച്ചു, അങ്ങനെ തലയ്ക്ക് പകരം ഊര പ്രദർശിപ്പിച്ചാണ് റോമൻ രാജാവിന്റെ അടുത്തേക്ക് പ്രവേശിച്ചത്. ബുദ്ധിമാനായ രാജാവിന് സംഗതി പെട്ടെന്ന് കത്തി .

രാജസദസ്സിൽ പ്രവേശിച്ചപ്പോൾ രാജാവിനോടും പുരോഹിതന്മാരോടും സഭാംഗങ്ങളോടും അഭിവാദ്യം കണക്കെ ബാഖില്ലാനി ചോദിച്ചു:
“എന്തൊക്കെയുണ്ട് നിങ്ങളുടെയും ഭാര്യാ-സന്താനങ്ങളുടേയും കുടുംബങ്ങളുടേയും വിശേഷങ്ങൾ ??”
പുരോഹിതന്മാർ ഇടിവെട്ടേറ്റവരെപ്പോലെ നിരാശരായി. അതോടെ റോമിലെ രാജാവ് കോപിച്ചു:
“ഇവർ ഭാര്യമാരോ മക്കളോ ഇല്ലാത്ത സന്യാസിമാരാണ്.കാരണം അവർ മാന്യരാണ് ???
ബാഖില്ലാനി പറഞ്ഞു: “ദൈവം ഇവരേക്കാൾ വലിയവനാണ് !!! നിങ്ങൾ വിവാഹത്തിൽ നിന്നും പ്രസവത്തിൽ നിന്നും സ്വയം വിട്ടുനിൽക്കുക, എന്നിട്ട് നിങ്ങളുടെ മേരിയെ കർത്താവിനെ ചേർത്ത് കുറ്റപ്പെടുത്തുക !?? ദൈവത്തിന് പുത്രനുണ്ടെന്ന് ജല്പിക്കുക !!
രാജാവിന്റെ കോപം ഇരട്ടിച്ചു !!!
രാജാവ് ലേശം ലജ്ജയോടെ പറഞ്ഞു:
“പരസംഗം ചെയ്ത ആയിശയെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?!”
ബാഖില്ലാനി പ്രതിവചിച്ചു: “ആയിഷ വിവാഹം കഴിഞ്ഞവരാണ്, കുട്ടികളില്ലായിരുന്നു എന്ന് മാത്രം! എന്നാൽ മേരി വിവാഹം കഴിച്ചിട്ടില്ല, പ്രസവിച്ചു!
വിശുദ്ധ വേദം രണ്ടുപേരും വിശുദ്ധകളാണെന്ന് പ്രഖ്യാപിക്കുന്നു.

ഇതും കൂടി കേട്ടതോടെ രാജാവിന് ശരിക്കും വട്ടായി .
രാജാവ് തുടർന്ന് ചോദിച്ചു: നിങ്ങളുടെ നബി യുദ്ധം ചെയ്തിട്ടുണ്ടല്ലേ?
ബാഖില്ലാനി : “അതെ.”
രാജാവ് : “നബി മുന്നിൽ നിന്ന് യുദ്ധം ചെയ്യുകയായിരുന്നോ?!”
ബാഖില്ലാനി : “അതെ.”
രാജാവ് : ” യുദ്ധം വിജയിച്ചോ?!”
ബാഖില്ലാനി : “അതെ.”
രാജാവ് : ” പരാജയപ്പെട്ടിട്ടുമുണ്ട്!”
ബാഖില്ലാനി: “അതെ.”
രാജാവ് : “അത്ഭുതം! ഒരു ​​പ്രവാചകൻ, പരാജയപ്പെടുകയോ?
ബാഖില്ലാനി: യേശുവിനെ യഹൂദർ ക്രൂശിച്ചിട്ടുണ്ടോ ?
രാജാവ് : അതെ
ബാഖില്ലാനി: “ഒരു പ്രവാചകൻ ക്രൂശിക്കപ്പെടുമോ?!”
അതോടെ സദസ്സ് ബാഖില്ലാനിയുടെ സംവാദ ശേഷിയിൽ ആശ്ചര്യപ്പെട്ടു.
فبهت الذي كفر

(من كتاب المناظرة العجيبة لأبي بكر البقلاني)

Related Articles