Current Date

Search
Close this search box.
Search
Close this search box.

യഹൂദ പാരമ്പര്യവും പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള വസ്തുതകളും

കഴിഞ്ഞ നൂറ്റാണ്ടിലേറയായി രാഷ്ട്രീയ കാരണങ്ങളാൽ ജൂതന്മാരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ട്. ചരിത്രപരമായി നോക്കുമ്പോൾ വളരെ ഉർജ്ജസ്വലമായ രീതിയിൽ തന്നെ മുസ്ലിം ലോകത്ത് യഹൂദ സാന്നിധ്യം നമുക്ക് ദർശിക്കാവുന്നതാണ്. ചിലപ്പോൾ അവിടം യുറോപ്പിലെ വംശഹത്യയിൽ നിന്നുള്ള അഭയസ്ഥാനമായിരുന്നു അവർക്ക്. യഹൂദ സംസ്കാരത്തിന്റെ സുവർണ്ണകാലം മധ്യകാല മുസ്ലിം സ്പെയ്നിൽ ആയിരുന്നു, അത് നിരവധി റബ്ബിമാർ, തത്വചിന്തകർ, കവികൾ മൂല്യമുള്ള ഗ്രന്ഥങ്ങൾ എന്നിവ സൃഷ്ടിച്ചു. എന്നാലും ജൂത-മുസ്ലിം ബന്ധങ്ങൾ ഇടക്കിടക്കുള്ള പ്രശ്നങ്ങളും നിയമപരമായ അസമത്വങ്ങളിൽ നിന്ന് ഒഴിവായിരുന്നില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ആധുനിക കാലത്തിന് മുമ്പുള്ള ജൂത ഗ്രന്ഥങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇസ്ലാമിനെ കുറിച്ചുള്ള ഏകശിലാത്മകമല്ലാത്ത ജൂത പരിപ്രേക്ഷ്യം നമുക്ക് ലഭിക്കുന്നതാണ്. വികസിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം – ക്രിസ്ത്യൻ രാഷ്ട്രങ്ങളിൽ ന്യൂനപക്ഷം എന്ന നിലയിൽ ജൂതന്മാർ തങ്ങളുടെ ക്രൈസ്തവ -മുസ്ലിം അയൽക്കാരുമായി എല്ലാ സാമൂഹിക സാമ്പത്തിക ആശയ വിനിമയം നടത്തി.

ജൂത മത തർക്കവിദ്യ ഗ്രന്ഥങ്ങൾ കുറവായിരുന്നു പക്ഷെ ക്ഷമാപണ ശൈലിയിലുള്ളവ സാധാരണമായിരുന്നു. യഹൂദ ഗ്രന്ഥങ്ങൾ യേശുവിനെയും മുഹമ്മദിനെയും വ്യതിരിക്തമായ രീതികളിൽ പരാമർശിക്കും. ചിലപ്പോൾ വിളിപ്പേരുകൾ ഉപയോഗിക്കുന്നു. പ്രബലമായ സമൂഹത്തിൽ നിന്ന് (മുസ്ലിം സമൂഹം ) ദോശം ബാധിക്കാതിരിക്കാനാെ അവരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാനുമാണത്.

Also read: ഓർമ്മ മർത്യന് പുനർ ജീവിതം നല്കുന്നു (ശൗഖി)

മൈമൂനെെട്സും (d:1204) ചിലരും പ്രവാചകൻ മുഹമ്മദ് നബിയെ “മാഡ്മാൻ ” (മെശുഗ) “ഫൂൾ ” എന്നാണ് വിളിച്ചിരുന്നത്. മധ്യകാല ജൂതന്മാർ തങ്ങളുടെ ക്രിസ്ത്യൻ അയൽവാസികളെ പോലെ “ലെവന്റിൽ വെച്ച് പ്രവാചകൻ തന്റെ യൗവ്വനത്തിൽ കണ്ടു മുട്ടിയ ഒരു പാതിരിയാണ് ഖുർആൻ എഴുതിയത് ” എന്ന് സൂചിപ്പിക്കുന്ന ബഹീറാ ഇതിഹാസം പ്രചരിപ്പിച്ചിരുന്നു. എന്നാൽ പോലും മധ്യകാല ക്രിസ്ത്യനികളും ജൂതന്മാരും മുഹമ്മദാണ് ഖുർആൻ രചിച്ചുണ്ടെന്ന് നിഷേധിച്ചത് കൗതുകകരമാണ്,

മുഹമ്മദ് നബിയെ കുറിച്ച് മധ്യകാല യഹൂദ ഗ്രന്ഥങ്ങളിൽ ചില നല്ല പരാമർശങ്ങളുണ്ട്, ഇത്തരത്തിലുളള ചില ആദ്യകാല ഗ്രന്ഥങ്ങളിൽ ഒന്നാണ് ഏഴാം നൂറ്റാണ്ടിലെ Secrets of Simon ben Yohai, രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റബ്ബിയും കബ്ബാല എന്ന ജൂത അദ്ധ്യാത്മിക ശാഖയുടെ പ്രചോദനവുമായിരുന്ന Simon ben Yohai യ്ക്ക് ഈ മിദ്രാഷ് ( ജൂത ഗ്രന്ഥങ്ങൾക്കുള്ള വ്യാഖ്യാന ഗ്രന്ഥങ്ങൾ ) അടക്കം ധാരളം ഗ്രന്ഥങ്ങൾ ഉണ്ട്.

നാല്പത് ദിവസത്തെ ഗുഹയിൽ ധ്യാനത്തിന് ശേഷം റബ്ബിക്ക് മുമ്പിൽ demiurge Metatron (ഗ്രീക്ക് പദം ) പ്രത്യക്ഷപ്പെട്ടു. Metatron എന്ന പദം അദ്ധ്യാത്മിക ജുതായിസത്തിൽ ദൈവത്തിന്റെ ദിവ്യസാന്നിധ്യത്തിന്റെ പ്രതിനിധിയായാണ് കാണുന്നത്.

റോമിന്റെ പീഡനങ്ങളിൽ നിന്ന് Simon ben Yohai അഭയാർത്ഥിയായി നിൽക്കുമ്പോഴാണ് Metatron മുസ്ലിം വിജയത്തെ കുറിച്ച് സന്തോഷ വാർത്ത അറിയിച്ചത്.മെറ്റാട്രോൺ പറയുന്നു, “ദൈവം ഇസ്മായേലിന്റെ രാജ്യം കൊണ്ടുവരുന്നു… അവൻ തന്റെ ഹിതപ്രകാരം ഒരു പ്രവാചകനെ അവരുടെ മേൽ ഉയർത്തും; അവൻ അവർക്കുവേണ്ടി ദേശം കീഴടക്കും; അവർ വന്നു അതിനെ മഹത്വത്തോടെ പുനസ്ഥാപിക്കും. ”

Also read: തഫ്‌സീറിനെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞത്

ഈ വാചകങ്ങൾ പ്രവാചകന്റെ വരവിനെ ദിവ്യവും പാപവിമുക്തമാകുന്നതുമായ സംഭവമായി ജൂതർ അവതരിപ്പിക്കുന്നു. പൂർത്തീകരണത്തിന്റെ പ്രവാചകനായി മുഹമ്മദിനെ അവതരിപ്പിക്കുന്നത് Isaiah 21:7 മത സമന്വയത്തിന്റെ അതിർത്തിയാണ്.

കുറഞ്ഞ ഗ്രന്ഥങ്ങളിൽ മുഹമ്മദിനെ ജൂതരല്ലാത്തവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ആയാണ് കാണുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ യെമൻ പണ്ഡിതനായ നെതാൻ ബിൻ അൽ ഫയൂമിയാണ് ഇത് കണ്ടെത്തിയത്. “ബുസ്താനുൽ ഉഖൂൽ ” എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം തുടങ്ങുന്നത് ബിസ്മി കൊണ്ടാണ്, തുടർന്ന് പറയുന്നു “മുഹമ്മദ് അവർക്ക് പ്രവാചകൻ ആയിരുന്നു എന്നാൽ അവർക്ക് മുമ്പ് വേദഗ്രന്ഥം ലഭിച്ചവർക്ക് പ്രവാചകൻ ആയിരുന്നില്ല”. ദൈവം ഇസ്രായേല്യർക്ക് നൽകിയ ശ്രേഷ്ഠപദവി ഉറപ്പിക്കാൻ ഫയൂമി ഖുർആനിനെ ഉപയോഗിക്കുന്നു.

അവസാനമായി, മധ്യകാല അന്ദലൂഷ്യൻ റബ്ബി ഇബ്നു പഖൂദ (d.1120) മുഹമ്മദ് നബിയെ കുറിച്ച് തന്റെ പ്രസിദ്ധ രചനയായ “Chovot HaLevavot “യിൽ ഒരു “ഹസീദി “നെ ഉദ്ധരിക്കുന്നുണ്ട് (ഭക്തൻ) യുദ്ധത്തിൽ നിന്ന് മടങ്ങി വരുന്നവരെ അഭിവാദനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു: -“നിങ്ങൾ ചെറിയ യുദ്ധത്തിൽ നിന്ന് യുദ്ധ മുതലുമായി മടങ്ങി, ഇനി വലിയ യുദ്ധത്തിന് തയ്യാറാകൂ, തിന്മയോടും അതുമായി ബന്ധപ്പെട്ടവയോടും “.

ഇത് ഹദീഥിൽ വന്ന ചെറിയ ജിഹാദിനെ കുറിച്ചും വലിയ ജിഹാദിനെ കുറിച്ചുമുള്ള ആശയവുമായി യോജിക്കുന്നു. ഇവിടെ അദ്ദേഹം തന്റെ ജൂത സമൂഹത്തെ ക്ഷോഭിപ്പിക്കാത്ത തരത്തിൽ ഇസ്ലാമിക ഉപമ പഖൂദെ കടമെടുക്കുന്നു. പ്രവാചകൻ മുഹമ്മദിനെ ഹസീദ് (ഭക്തൻ ) എന്ന് വിശേഷിപ്പിക്കുന്ന ഇബ്നു പഖൂദെ പ്രവാചകന് മാന്യമായ സ്ഥാനം നൽകാൻ അദ്ദേഹം സന്നദ്ധനായിരുന്നു എന്ന് സൂചിപ്പിക്കുന്നു.

വിവ: മുബശ്ശിർ മാട്ടൂൽ

Related Articles