Current Date

Search
Close this search box.
Search
Close this search box.

ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാന്‍വാസില്‍ ഖുര്‍ആന്‍ കലിഗ്രഫി

കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാന്‍വാസില്‍ തയാറാക്കിയ ഖുര്‍ആന്‍ കലിഗ്രഫിയുടെ കേരളത്തിലെ പ്രദര്‍ശന ഉദ്ഘാടനം 2019 സെപ്റ്റംബര്‍ 20ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ സ്വാമി സന്ദീപാനന്ദഗിരി പ്രകാശനം ചെയ്തു. ശാന്തിസമിതി ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി അധ്യക്ഷനായി. പാളയം ഇമാം വി പി ഷുഹൈബ് മൗലവി, ബ്രദര്‍ പീറ്റര്‍, സജീഷ് മുഖത്തല, തനേഷ് തമ്പി എന്നിവര്‍ സംസാരിച്ചു.

ചിത്രകലക്ക് ഖുര്‍ആന്‍ നല്‍കിയ വലിയ സംഭാവനയാണ് കലിഗ്രാഫി. പൗരോഹിത്യം ഖുര്‍ആന്റെ സൗന്ദര്യത്തെയും ആശയത്തെയും വികലമാക്കിയിരിക്കുകയാണ്. ഖുര്‍ആന്റെ കലയെയും സൗന്ദര്യത്തെയും മാനവരാശിക്ക് മുന്നിലെത്തിക്കുകയാണ് നീളം കൂടിയ ഖുര്‍ആന്‍ കാലിഗ്രാഫിയിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 28ന് ഷാര്‍ജ (യു.എ.ഇയിലും ശേഷം യു. കെ, ഇസ്തംബൂള്‍ (തുര്‍ക്കി) തുടങ്ങിയ വിവിധ രാജ്യങ്ങളിലും പ്രദര്‍ശനം നടത്തും.

2016ല്‍ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ റാക്കറ്റ് നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് കോഴിക്കോട് ജില്ലയിലെ മുക്കംനെല്ലിക്കാപറമ്പ് സ്വദേശിയാണ്. 2010ല്‍ ഗാന്ധിജയന്തി ദിനത്തില്‍ കോഴിക്കോട് കടപ്പുറത്ത് ‘ഞങ്ങള്‍ ഗാന്ധിജിക്കൊപ്പം’ എന്ന തലക്കെട്ടില്‍ 3333 ച. അടി വലിപ്പത്തില്‍ മഹാത്മജിയുടെ കുറ്റന്‍ കാരിക്കേച്ചര്‍ വരച്ച് ലിംക ബുക് ഓഫ് റെക്കാര്‍ഡ്‌സിലും ദിലീഫ് ഇടം നേടി. 2017ല്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ‘ആരോഗ്യമുള്ള ജനതക്ക്’ എന്ന സന്ദേശവുമായി എട്ട് മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ ഉയരമുള്ള വലിയ റൈഡബിള്‍ ബൈസിക്കിള്‍ നിര്‍മിച്ച് അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടി. എഴുത്തുകാരെ വെടിയുതിര്‍ത്ത് കൊല്ലുന്നതില്‍ പ്രതിഷേധിച്ച്, ഏറ്റവും വലിയ പേന നിര്‍മിച്ച് പ്രതിരോധം തീര്‍ത്തു. 6 മീറ്റര്‍ നീളമുള്ള എഴുതാവുന്ന ബാള്‍ പോയിന്റ് പേന ‘ടൈം’ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. 2014ല്‍ മലേഷ്യയില്‍ നടന്നഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഇക്കണോമിക് ഫോറം കലാകാരന്‍മാരുടെ മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ക്വാലാലമ്പൂരില്‍ 2015ല്‍ ‘ഫയിം ഫോര്‍ പീസ് ഇന്റര്‍നാഷനല്‍ കാര്‍ട്ടൂണ്‍ എക്‌സിബിഷന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യഹൂദ ഭീകരതക്കെതിരെ തുര്‍ക്കിയുലും കാനഡയിലും ഈയിടെ വരച്ച കാര്‍ട്ടൂണുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇന്റര്‍നാഷനല്‍ ഡയലി ന്ൂസ് പേപറുകളില്‍ അവ അച്ചടിച്ചു വരികയും ചെയ്തു.

ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റ് യു.എസ്.എയിലെ അസോസിയേഷനിലെ ഇന്ത്യയിലെ ഏക പ്രതിനിധിയാണ്. ദിലീഫ് ആര്‍ട്ട് ഗ്യാലറി എല്‍.എല്‍.പി കമ്പനിയുടെ ചെയര്‍മാനാണ്. ഗിന്നസ് റെക്കോഡ് ഹോള്‍ഡേഴ്‌സ് കമ്യൂണിന്റെ അഖിലേന്ത്യ ട്രഷററാണ്.

Related Articles