ഖദ്‌റിൻ റബ്ബിനാൽ ബദ്‌റിൻ പൂമുഖം,
ഹഖും ബാത്വിലുമേറ്റുമുട്ടി..
വിശ്വദർശനമീ ബദറിൻ വിസ്മയം,
ദൈവ കാരുണ്യത്തിലാണ്ടുമുങ്ങി..
പൊട്ടിത്തകർന്നാ..ഹൃദയ തന്ത്രികളിൽ ,
ദൈവമന്ത്രങ്ങളാഞ്ഞു മുട്ടി..
മിഖ്ദാദുമുമറും ഹംസയുമായൊരു വൃത്തം,
രണാങ്കഭൂമികയിലാഞ്ഞുകൊട്ടി..
അശ്രുകണങ്ങളാൽ സയ്യിദിൻ പ്രാർത്ഥന,
ആത്മീയവീര്യത്തെ വീറുകൂട്ടി..
മോസസ്സിൽ അചഞ്ചലമായൊരു വിശ്വാസം,
ഹൃദയഹാരിയിൽ ശലഭമായി..
ദൃഷ്ടാന്തലോകമായൊരു ദീപമീ,
ഖുർആനിൽ ഫുർഖാനായിമാറി..
ഹേയവും ശ്മശാനദൃശ്യവുമായൊരു സന്ധ്യയിൽ,
വിജയയഗാഥകൾ ശബ്ദമീട്ടി..
Facebook Comments